വര്‍ഷാവസാന അവധിയായതിനാൽ സാധാരണ ഡിസംബർ രണ്ടാം പകുതിയോടെ വിപണി ഒരു പരിധിക്കുള്ളില്‍ ഏകീകരിക്കാനാണു സാധ്യത. പല വിദേശ നിക്ഷേപകര്‍ക്കും ഡിസംബര്‍ 31 വര്‍ഷാവസാനമായതിനാൽ അക്കൗണ്ട് ക്ലോസ്‌ ചെയ്യേണ്ടതുണ്ട്. അതിനാൽ ഡിസംബർ രണ്ടാം ആഴ്‌ചയ്‌ക്കു ശേഷം അവര്‍ അത്ര സജീവമാകില്ല. നിഫ്റ്റി പ്രതിവാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വര്‍ഷാവസാന അവധിയായതിനാൽ സാധാരണ ഡിസംബർ രണ്ടാം പകുതിയോടെ വിപണി ഒരു പരിധിക്കുള്ളില്‍ ഏകീകരിക്കാനാണു സാധ്യത. പല വിദേശ നിക്ഷേപകര്‍ക്കും ഡിസംബര്‍ 31 വര്‍ഷാവസാനമായതിനാൽ അക്കൗണ്ട് ക്ലോസ്‌ ചെയ്യേണ്ടതുണ്ട്. അതിനാൽ ഡിസംബർ രണ്ടാം ആഴ്‌ചയ്‌ക്കു ശേഷം അവര്‍ അത്ര സജീവമാകില്ല.

നിഫ്റ്റി പ്രതിവാര ഓപ്ഷൻ

ADVERTISEMENT

ഫ്യൂച്ചേഴ്‌സ്‌ ആന്‍ഡ്‌ ഓപ്‌ഷന്‍സിൽ മികച്ച ലാഭം നേടാൻ ഇനി നിഫ്‌റ്റി പ്രതിവാര ഓപ്‌ഷന്‍ ട്രേഡിങ്‌ ഉപയോഗപ്പെടുത്താം.ഈയിടെയാണ്‌ എന്‍എസ്‌ഇ നിഫ്‌റ്റിയില്‍ പ്രതിവാര ഓപ്‌ഷനുകള്‍ തുടങ്ങിയത്‌. എല്ലാ വ്യാഴാഴ്‌ചയും ആണ് ഓപ്‌ഷന്റെ കാലാവധി അവസാനിക്കുക. ഇവയുടെ ചില പ്രത്യേകതകൾ താഴെ കൊടുക്കുന്നു.

∙ കുറഞ്ഞ നഷ്ടസാധ്യത– പ്രതിവാര ഓപ്‌ഷനിൽ ട്രേഡിങ്ങിലെ പരമാവധി നഷ്ടസാധ്യത അടയ്ക്കുന്ന പ്രീമിയത്തില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കുറഞ്ഞ നഷ്ടസാധ്യതയോടെ ട്രേഡ്‌ ചെയ്യാം.

∙ കുറഞ്ഞ മൂലധനം– പല സന്ദര്‍ഭങ്ങളിലും ഓപ്‌ഷൻസിൽ 10,000 രൂപയില്‍ കുറഞ്ഞ തുകയ്ക്ക് ട്രേഡ് ചെയ്യാം.

∙ മികച്ച ലാഭം– വിപണിയിലെ പ്രവണതയ്‌ക്ക്‌ അനുസരിച്ച്‌ ട്രേഡ്‌ ചെയ്താൽ ഒറ്റ ട്രേഡിങ്ങില്‍ തന്നെ 50 ശതമാനത്തോളം ലാഭം നേടാം.

ADVERTISEMENT

∙ ഒറ്റ ട്രേഡിൽ മികച്ച റിട്ടേൺ– ആഴ്‌ചയിലെ ഒരൊറ്റ ട്രേഡ്‌ കൊണ്ട്‌ പോലും മുടക്കുമുതലില്‍ നിന്നും മികച്ച റിട്ടേണ്‍ നേടാം

ഓപ്ഷനിലെ വസ്തുതകൾ

ഓപ്‌ഷന്‍സിൽ ക്ഷമ ആവശ്യമാണ്‌. വിപണി ഒരേ ദിശയിൽ ചലിക്കുമ്പോള്‍ ട്രേഡ്‌ ചെയ്യാനും വ്യക്തമായ പ്രവണതകള്‍ ഇല്ലാത്തപ്പോൾ ട്രേഡിങ്‌ ഒഴിവാക്കാനും പഠിക്കണം. ആഴ്ചയിൽ ഒരു നല്ല ട്രേഡ് കിട്ടിയാൽ തന്നെ മികച്ച ആദായം ഉറപ്പാക്കാം. ക്ഷമയോടെ കാത്തിരിക്കുക. അരികില്‍ ഇരുന്നു നിരീക്ഷിക്കുക എന്നതാണ്‌ ഓപ്‌ഷനിലെ ഏറ്റവും പ്രധാന കാര്യം.

ഓപ്‌ഷനിൽ നിക്ഷേപിച്ചു തുടങ്ങും മുൻപ് നന്നായി പഠിക്കുക. ചില ബ്രോക്കര്‍മാര്‍ ഓപ്‌ഷന്‍ പഠിക്കാൻ അതിനെ അനുകരിച്ചുള്ള ട്രേഡിങില്‍ പരിശീലനം നല്‍കും. ഇതിലൂടെ യഥാർഥ പണം ഉപയോഗിക്കാതെ വ്യാപാരം നടത്തി പഠിക്കാം.നിഫ്‌റ്റിയില്‍ ഓപ്‌ഷനുകള്‍ വാങ്ങിയാൽ പ്രീമിയം ഓരോ ദിവസവും ചുരുങ്ങും. അതിനാൽ അതേ ദിവസം തന്നെ പുറത്തു കടക്കുന്നതാണ്‌ നല്ലത്‌.

ADVERTISEMENT

അനാവശ്യമായ നഷ്ടം ഒഴിവാക്കാൻ ഓപ്‌ഷന്‍ ഓവര്‍നൈറ്റ്‌ കൈവശം വയ്ക്കാതിരിക്കുക.

സെബി അംഗീകൃത റിസർച്ച് അനലിസ്റ്റായ ലേഖകൻ AAA Profit Analytics ന്റെ സി ഇ ഒ അണ്