ഇന്ത്യൻ വിപണി ഇന്നും നേരിയ നേട്ടത്തോടെയുള്ള ആരംഭം പ്രതീക്ഷിക്കുന്നു. അമേരിക്കൻ സൂചികകളുടെ മുന്നേറ്റവും , ഏഷ്യൻ വിപണികളിലെ റേഞ്ച് ബൗണ്ട് ആരംഭവും ഇന്ത്യൻ വിപണിക്കും റേഞ്ച് ബൗണ്ട് സഞ്ചാര സാധ്യത നൽകുന്നു. നിഫ്റ്റി 14900 പോയിന്റിന് മുകളിൽ ക്രമപ്പെട്ടില്ലെങ്കിൽ ഇന്ത്യൻ വിപണിയിൽ ഒരു ലാഭമെടുക്കലിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വിപണി ഇന്നും നേരിയ നേട്ടത്തോടെയുള്ള  ആരംഭം പ്രതീക്ഷിക്കുന്നു. അമേരിക്കൻ സൂചികകളുടെ മുന്നേറ്റവും , ഏഷ്യൻ വിപണികളിലെ റേഞ്ച് ബൗണ്ട് ആരംഭവും ഇന്ത്യൻ വിപണിക്കും  റേഞ്ച് ബൗണ്ട് സഞ്ചാര സാധ്യത നൽകുന്നു. നിഫ്റ്റി 14900  പോയിന്റിന്  മുകളിൽ ക്രമപ്പെട്ടില്ലെങ്കിൽ ഇന്ത്യൻ വിപണിയിൽ ഒരു ലാഭമെടുക്കലിന്  സാധ്യതയേറെയാണ്. 

നിഫ്റ്റി  

ADVERTISEMENT

ആർ ബി ഐ യുടെ  വളർച്ചാധിഷ്ഠിത  നയപ്രഖ്യാപനത്തിന്റെയും, രാജ്യാന്തര  വിപണികളുടെയും  പിന്തുണയിൽ  നേട്ടത്തോടെ  ആരംഭിച്ച  ഇന്ത്യൻ വിപണി  ഇന്നലെ  തുടർന്നും  മുന്നേറ്റം നേടിയെങ്കിലും, മികച്ച വിലകളിലെ  ലാഭമെടുക്കൽ  വിനയായി.  നേട്ടത്തോടെ ആരംഭിച്ച  ശേഷം  തിരുത്തപ്പെട്ട  യൂറോപ്യൻ  സൂചികകളും,  ബാങ്കിങ് ഓഹരികളിൽ അനുഭവപ്പെട്ട  വില്പന സമ്മർദ്ദവും  വിപണിയുടെ  അവസാന മണിക്കൂറിലെ  ലാഭമെടുക്കലിന്  കാരണമായി . 14875  പോയിന്റിൽ  വ്യാപാരംരംഭിച്ച  നിഫ്റ്റി ഇന്നലെ  14873  പോയിന്റിലാണ്  വ്യാപാരമവസാനിപ്പിച്ചത്. മെറ്റൽ സെക്ടർ  ഇന്നലെയും വൻ  കുതിപ്പ്  സ്വന്തമാക്കി. 

15000  പോയിന്റിലെയും  15150  പോയിന്റിലെയും  കടമ്പകൾ  കടന്നാൽ നിഫ്റ്റി വീണ്ടും ബുള്ളിഷ്  റീജിയനിലേക്ക് കുതിക്കുമെന്നത് വിപണിക്ക് അനുകൂലമാണ്. 14730 പോയിന്റിലും, 14600 പോയിന്റിലും നിഫ്റ്റി പിന്തുണ  പ്രതീക്ഷിക്കുന്നു. മെറ്റൽ, ഐടി, ഇൻഫ്രാ, സിമന്റ്, മുതലായ സെക്ടറുകൾ ശ്രദ്ധിക്കുക. ടെക് മഹിന്ദ്ര, എച്സിഎൽടെക്ക്, മൈൻഡ് ട്രീ, മഹിന്ദ്ര, ഭാരതി എയർടെൽ, റിലയൻസ്, ടൈറ്റാൻ, സിഡിഎസ്എൽ, അശോക്  ലെയ്ലാൻഡ്, ഐആർബി ഇൻഫ്രാ, ശ്രീ ഇൻഫ്രാ, സിയറ്റ്, സെൻസാർ ടെക്ക് മുതലായ ഓഹരികളും ശ്രദ്ധിക്കുക. 

സ്റ്റീൽ  

ഇന്ത്യയിൽ സ്റ്റീൽ   വില മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിക്കഴിഞ്ഞതും, രാജ്യാന്തര വിപണിയിലെയും  ആഭ്യന്തര വിപണിയിലെയും ഉയരുന്ന  ആവശ്യകത ഇനിയും വില ഉയരാൻ കാരണമാകുമെന്നതും ഇന്ത്യൻ സ്റ്റീൽഓഹരികളെ കൂടുതൽ ആകർഷകമാക്കുന്നു. ടാറ്റ സ്റ്റീൽ , ജെഎസ്ഡബ്ല്യു സ്റ്റീൽ  ഓഹരികൾക്ക് ജെഫേരിസ് 30% മുന്നേറ്റം പ്രവചിക്കുന്നു. ദീർഘ കാല നിക്ഷേപകർ സ്റ്റീൽ ഓഹരികൾ നിർബന്ധമായും പോർട്ട്ഫോളിയോകളിൽ  ഉൾപ്പെടുത്തുക.

ADVERTISEMENT

നാലാംപാദ ഫലപ്രഖ്യാപനം

റിസൾട്  പ്രഖ്യാപനങ്ങൾ  മുന്നിൽക്കണ്ട്  ഓഹരികളിൽ   നിക്ഷേപം ആരംഭിക്കേണ്ട സമയമാണിത്. ഐടി, മെറ്റൽ, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളിലെ മുൻനിര ഓഹരികൾ  നിക്ഷേപത്തിന് പരിഗണിക്കുക.

സ്വർണം 

ഇന്നലെ   പ്രതിപാദിച്ചത്  പോലെ സ്വർണം കുതിപ്പ്  തുടങ്ങിക്കഴിഞ്ഞു. ഇന്നലെ രാജ്യാന്തര വിപണിയിൽ  ഔൺസിന് 1755 ഡോളറിൽ  ക്രമപ്പെട്ട  സ്വർണ വില ഇന്നും 1750 ഡോളറിന് മുകളിൽ  നിലനിന്നാൽ 1780  ഡോളറാണ് അടുത്ത  ലക്ഷ്യം. 

ADVERTISEMENT

ക്രൂഡ്  വില ക്രമപ്പെടുന്നത്  ഇക്കണോമിക് റിക്കവറിയുടെ  പശ്ചാത്തലത്തിൽ വൻമുന്നേറ്റം നേടാനാണെന്ന്  ഒപെക്  അവകാശപ്പെടുന്നു. ബ്രെന്റ്ക്രൂഡ്  67  ഡോളറിലേക്ക് അടുത്ത ആഴ്ച വീണ്ടും എത്തിയേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.