പുതുതായി കടന്നുവന്നവരും വരാൻ തയാറെടുക്കുന്നവരും കഴിഞ്ഞ ഒരു വർഷ ത്തിലേറെയായി വിപണിയിൽ നടക്കുന്ന മുന്നേറ്റങ്ങളേ കാണുന്നുള്ളൂ. എന്നാൽ, അതിനപ്പുറം ഒട്ടേറെ ചുഴികളും താഴ്ചകളും നഷ്ടസാധ്യതയും നിറഞ്ഞതാണ് വിപണി എന്ന യാഥാർഥ്യമുണ്ട്. അതു കാണാതെ പോകരുത്. പക്ഷേ, ചില തീരുമാന ങ്ങളെടുക്കുകയും അതു കൃത്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുതായി കടന്നുവന്നവരും വരാൻ തയാറെടുക്കുന്നവരും കഴിഞ്ഞ ഒരു വർഷത്തിലേറെയായി വിപണിയിൽ നടക്കുന്ന മുന്നേറ്റങ്ങളേ കാണുന്നുള്ളൂ. എന്നാൽ, അതിനപ്പുറം ഒട്ടേറെ ചുഴികളും താഴ്ചകളും നഷ്ടസാധ്യതയും നിറഞ്ഞതാണ് വിപണി എന്ന യാഥാർഥ്യമുണ്ട്. അതു കാണാതെ പോകരുത്. പക്ഷേ, ചില തീരുമാനങ്ങളെടുക്കുകയും അതു കൃത്യമായി നടപ്പാക്കുകയും ചെയ്താൽ ഓഹരിയുടെ നഷ്ടസാധ്യതകൾ ഒഴിവാക്കാനും ന്യായമായ നേട്ടം ഉണ്ടാക്കാനും ആർക്കും സാധിക്കും. അതിനായി ഓഹരി ഇടപാടു തുടങ്ങും മുൻപ് എടുക്കേണ്ട ചില തീരുമാനങ്ങളുണ്ട്.

1. കയ്യിലൊതുങ്ങുന്ന തുക മാത്രം 

ADVERTISEMENT

ആദ്യം ചെറിയ തുക നിക്ഷേപിച്ച് കാര്യങ്ങൾ പ്രായോഗികമായി സ്വയം മനസ്സിലാക്കുക. ഒരിക്കലും കടം വാങ്ങിയ തുകയോ ഉടനെ വേണ്ട പണമോ ഓഹരിയിൽ ഇടരുത്. പണം മുടക്കാതെ ഓഹരി ഇടപാടു പഠിക്കാനുള്ള മോക് സംവിധാനങ്ങളും ഉപയോഗപ്പെടുത്താം. പഠിച്ചു കഴിഞ്ഞു, ഇനി സ്വയം ചെയ്യാം, നേട്ടമുണ്ടാക്കാം എന്ന ആത്മവിശ്വാസം വരുന്നതനുസരിച്ച് തുക വർധിപ്പിച്ചുകൊണ്ടു വരാം. കിട്ടുന്ന ലാഭത്തിൽനിന്നു നല്ലൊരു വിഹിതം മാറ്റിവച്ചിട്ട് ബാക്കി വീണ്ടും നിക്ഷേപിക്കുക.അല്ലാതെ കിട്ടിയ ലാഭവും കടം വാങ്ങിയതും ചേർത്ത് നിക്ഷേപിക്കരുത്. 

2. നിക്ഷേപം മാത്രം, ഇൻട്രാ ഡേ ട്രേഡിങ് വേണ്ട

ADVERTISEMENT

ആഴത്തിൽ അറിവും ആവശ്യാനുസരണം സമയവും ഉള്ളവർക്കേ ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാനാകൂ. അല്ലാതെ, ട്രേഡിങ് നടത്തിയാൽ ആദ്യം ചെറിയ ലാഭം കിട്ടിയാലും അതെല്ലാം ഇല്ലാതാക്കുന്ന വൻനഷ്ടങ്ങൾ പിന്നീട് സംഭവിക്കാം. അതിനാൽ, തുടക്കക്കാർ ഓഹരിയിൽ നിക്ഷേപിക്കുകയേ ചെയ്യാവൂ. അതു ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യാം. ട്രേഡിങ് പ്രത്യേകിച്ച് ഇൻട്രാ ഡേ ട്രേഡിങ് ഒഴിവാക്കണം. 

3. ഉപദേശങ്ങൾ കണ്ണടച്ചു നടപ്പാക്കില്ല

ADVERTISEMENT

ഓഹരി വിപണിയെന്നാൽ ഇടനിലക്കാരുടെ വിള നിലമാണ്. അവിടേക്കു കടന്നുവരുന്ന ആർക്കും വിദഗ്ധ ഉപദേശങ്ങൾ നൽകാനായി ഒരുപാടു പേർ പിറകെ കൂടും. അതിൽ മികച്ച പ്രഫഷനുകളും അല്ലാത്തവരും ഉണ്ടാകാം. നിങ്ങളെ തട്ടിച്ചു പണം ഉണ്ടാക്കാൻ വരുന്നവരും കാണും. അതുകൊണ്ടു ആരുടേയും ഉപദേശങ്ങൾ അഥവാ ടിപ്പുകൾ കണ്ണടച്ചു നടപ്പാക്കരുത്. സ്വയം മനസ്സിലാക്കാനും അതിനായി സമയം ചെലവഴിക്കാനും തയാറാകണം. കിട്ടുന്ന ടിപ്പുകൾ വിശകലനം ചെയ്തു മികച്ചതും സുരക്ഷിതവുമെന്ന് ഉറപ്പുവരുത്തിയിട്ടു നടപ്പാക്കാം. വിശ്വസ്തരും വിദഗ്ധരുമായ പ്രഫഷനലുകളുടെ സേവനം വഴി നേട്ടം വർധിപ്പിക്കാവുന്ന മേഖലയാണ് ഇത്. പക്ഷേ, അത്തരക്കാരെ കണ്ടെത്തുക എന്നത് പ്രധാനമാണ്.

4. അമിതലാഭത്തിനു പിന്നാലെ പോകില്ല

പെട്ടെന്നു പണമുണ്ടാക്കുക, വലിയ ലാഭം നേടുക എന്നതെല്ലാമാണ് വിപണിയിലേക്ക് എത്തുന്നവരിൽ ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യം. പക്ഷേ, അതു നിങ്ങളെ അപകടത്തിലാക്കും. അമിതലാഭത്തിനു പിന്നാലെ പോകരുത്. ഒരു നിക്ഷേപം നടത്തുമ്പോൾ നിങ്ങൾ ന്യായമായ ഒരു ലാഭം ലക്ഷ്യം വയ്ക്കുക. അതു കിട്ടുന്ന സമയത്തു വിറ്റ് ലാഭം എടുക്കുക. 

5. വമ്പൻ ഓഫറുകളുടെ കെണി ഒഴിവാക്കും

നിങ്ങൾ ഡീമാറ്റ് അക്കൗണ്ട് എടുത്താൽ ഉടൻ വരും വമ്പൻ ഓഫറുകളുമായി ഫോൺ കോളുകളും മെസേജുകളും. 10–20 രൂപയുടെ പെന്നിസ്റ്റോക്കിൽ നിന്നും ദിവസങ്ങൾ കൊണ്ട് ലക്ഷങ്ങൾ നേടിയതിന്റെ അനുഭവസാക്ഷ്യം അടക്കം. അതെല്ലാം മറന്നേക്കണം, എത്ര പ്രലോഭനങ്ങളുണ്ടായാലും ഒരിക്കലും അത്തരം കെണികളിൽ വീഴില്ലെന്നു സ്വയം ഉറപ്പാക്കണം.

English Summary : Take These 5 Decisions Before Investing in Share Market