ഐപിഒ വിപണിയിലെ ആഘോഷം തുടരുകയാണ്‌. നാല്‌ കമ്പനികളുടെ പ്രഥമ ഓഹരി വില്‍പ്പന നാളെ തുടങ്ങും. ദേവയാനി ഇന്റര്‍നാഷണല്‍, വിന്‍ഡ്‌ലാസ്‌ ബയോടെക്‌, ക്രസ്‌ന ഡയഗ്നോസ്‌റ്റിക്‌സ്‌ , എക്‌സാരോ ടൈല്‍സ്‌ എന്നീ കമ്പനികളാണ്‌ നാളെ ഐപിഒ വിപണിയിലേക്ക്‌ എത്തുന്നത്‌. മൊത്തം 3614 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഒ വിപണിയിലെ ആഘോഷം തുടരുകയാണ്‌. നാല്‌ കമ്പനികളുടെ പ്രഥമ ഓഹരി വില്‍പ്പന നാളെ തുടങ്ങും. ദേവയാനി ഇന്റര്‍നാഷണല്‍, വിന്‍ഡ്‌ലാസ്‌ ബയോടെക്‌, ക്രസ്‌ന ഡയഗ്നോസ്‌റ്റിക്‌സ്‌ , എക്‌സാരോ ടൈല്‍സ്‌ എന്നീ കമ്പനികളാണ്‌ നാളെ ഐപിഒ വിപണിയിലേക്ക്‌ എത്തുന്നത്‌. മൊത്തം 3614 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. നാല്‌ ഐപിഒകളും ആഗസ്റ്റ്‌ ആറിന്‌ അവസാനിക്കും.

ഉയര്‍ന്ന ധനസമാഹരണം

ADVERTISEMENT

ഈ സാമ്പത്തിക വര്‍ഷം ആദ്യ നാല്‌ മാസങ്ങളിലെ ഐപിഒ വഴിയുള്ള ധനസമാഹരണം 27,000 കോടി രൂപയോളമാണ്‌. ഇക്കാലയളവില്‍ പന്ത്രണ്ട്‌ കമ്പനികളാണ്‌ ഐപിഒ വിപണിയിലേക്ക്‌ എത്തിയത്‌. ഇതിന്‌ പുറമെ പവര്‍ഗ്രിഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന പവര്‍ഗ്രിഡ്‌ ഇന്‍ഫ്രസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റ്‌ ഐപിഒ വഴി 7,735 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ധനസമാഹരണം ഉയര്‍ന്നതായി കാണാം.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 30 കമ്പനികളാണ്‌ പ്രഥമ ഓഹരി വില്‍പ്പനയ്‌ക്ക്‌ എത്തിയത്‌. ഈ കമ്പനികള്‍ എല്ലാം ചേര്‍ന്ന്‌ മൊത്തം സമാഹരിച്ചതാകട്ടെ 31,277 കോടി രൂപയും.

ADVERTISEMENT

മികച്ച പ്രതികരണം

ഇപ്പോള്‍ ടെക്‌നോളജി , സ്‌പെഷ്യലിറ്റി കെമിക്കല്‍സ,്‌ പാലുത്‌പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ ഐപിഒ വിപണിയിലേക്ക്‌ എത്തുന്നുണ്ട്‌. കൂടാതെ പല ടെക്‌്‌നോളജി സ്‌റ്റാര്‍ട്ട്‌അപ്പ്‌ കമ്പനികളും ഐപിഒ മാര്‍ഗം തിരഞ്ഞെടുത്തു തുടങ്ങി എന്നതാണ്‌ മറ്റൊരു സവിശേഷത. മിക്ക കമ്പനികളുടെയും പ്രഥമ ഓഹരി വില്‍പ്പനയ്‌ക്ക്‌ നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. വളരെയധികം അപേക്ഷകള്‍ ലഭിക്കുകയും ഐപിഒകള്‍ അനവധി മടങ്ങ്‌ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്‌. ഐപിഒ വഴി ധനസമാഹരണം നടത്താന്‍ കമ്പനികളെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം ഇതാണ്‌ . സൊമാറ്റോ, ഗ്ലെന്‍മാര്‍ക്‌ ലൈഫ്‌ സയന്‍സസ്‌, ഇന്ത്യ പെസ്റ്റിസൈഡ്‌സ്‌ ,ശ്യാം മെറ്റാലിക്‌സ്‌ തുടങ്ങിയ കമ്പനികളുടെ ഐപിഒ 29 മുതല്‍ 180 വരെ മടങ്ങാണ്‌ വിതരണം ചെയ്യപ്പെട്ടത്‌്‌.

ADVERTISEMENT

ആകര്‍ഷകമായ നേട്ടം

നിക്ഷേപകരില്‍ നിന്നുള്ള ആവശ്യം ശക്തമായിരുന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍, ഐപിഒകളില്‍ ഭൂരിഭാഗവും തുടക്കം കുറിച്ചത്‌ ഇഷ്യുവിലയിലും ഉയര്‍ന്ന നിരക്കിലാണ്‌. ഈ സാമ്പത്തിക വര്‍ഷം ലിസ്റ്റ്‌ ചെയ്‌ത എല്ലാ കമ്പനികളും അവരടെ ഇഷ്യു വിലയേക്കാള്‍ ഉയര്‍ന്നാണ്‌ വ്യാപാരം നടത്തുന്നത്‌.

വരും മാസങ്ങളിലും ഐപിഒ വിപണി സജീവമായിരിക്കുമെന്നതിന്റെ സൂചനകള്‍ ആണുള്ളത്‌. നാല്‍പതോളം കമ്പനികളാണ്‌ ഈ വര്‍ഷം ഐപിഒ വിപണിയിലേക്ക്‌ എത്താന്‍ കാത്തിരിക്കുന്നത്‌. ഈ കമ്പനികളില്‍ നിന്നും 70,000 കോടിയിലേറെ രൂപയുടെ ധനസമാഹരണം ആണ്‌ പ്രതീക്ഷിക്കുന്നത്‌.

ചെറുകിട നിക്ഷേപകരുമായി ബന്ധപ്പെട്ട നിരവധി ബ്രാന്‍ഡുകളും ഇന്ത്യന്‍ വിപണിയില്‍ ലിസ്റ്റ്‌ ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ്‌. പേടിഎം, മൊബിക്വിക്ക്‌, പോളിസി ബസാര്‍, കാര്‍ട്രേഡ്‌ ടെക്‌ എന്നിവയുടെ ഓഹരികള്‍ ഈ വര്‍ഷം ഐപിഒ വിപണിയില്‍ എത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

സമീപകാലത്ത്‌ ഇന്ത്യന്‍ വിപണിയിലുണ്ടായ കുതിപ്പാണ്‌ കമ്പനികള്‍ ധനസമാഹരണത്തിനായി ഐപിഒ മാര്‍ഗം കൂടുതലായി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.

English Summary : Four IPOs will Start Tomorrow