ഓഹരി വിപണിയിൽ ഇപ്പോൾ ഇടിവാണ്. വിപണിയിലെ ഇടിവ് ഏറ്റവും മികച്ച അവസരമാണെന്ന് വിദദ്ധർ എപ്പോഴും പറയും. ഏറ്റവും മികച്ച ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരം. നല്ല ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ചാൽ ഒന്നു മുതൽ അഞ്ചു വർഷത്തിനകം സുരക്ഷിതമായി അത്യാകർഷക നേട്ടം ഉറപ്പാക്കാം എന്നതിൽ സംശയമില്ലത്രേ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണിയിൽ ഇപ്പോൾ ഇടിവാണ്. വിപണിയിലെ ഇടിവ് ഏറ്റവും മികച്ച അവസരമാണെന്ന് വിദദ്ധർ എപ്പോഴും പറയും. ഏറ്റവും മികച്ച ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരം.  

നല്ല ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ചാൽ ഒന്നു മുതൽ അഞ്ചു വർഷത്തിനകം സുരക്ഷിതമായി അത്യാകർഷക നേട്ടം ഉറപ്പാക്കാം എന്നതിൽ സംശയമില്ലത്രേ. പക്ഷേ ഇവിടെ ന്യായമായ  ഒരു ചോദ്യമുണ്ട്. പ്രത്യേകിച്ച് ഓഹരി വിപണിയെ കുറിച്ച് കാര്യമായൊന്നും അറിയാത്ത സാധാരണക്കാർക്ക്. ചോദ്യമിതാണ്, 7500ഓളം വരുന്ന ലിസ്റ്റഡ് കമ്പനികളിൽ നിന്നും ഏതാനും മികച്ച ഓഹരികൾ എങ്ങനെ കണ്ടെത്തും? 

ADVERTISEMENT

അതിനുള്ള മാർഗമാണ് ഇവിടെ പറയുന്നത്. ഓഹരി തിരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന അടിസ്ഥാന സവിശേഷതകൾ ഉണ്ടോയെന്ന് പരിശോധിച്ചു ഉറപ്പാക്കുക.  

∙വളർച്ചാ സാധ്യതയുള്ള മേഖലയിൽ മികച്ച ആധിപത്യം ഉള്ള കമ്പനിയാകണം. പക്ഷേ കമ്പനി ചെയ്യുന്നത് നിങ്ങൾക്ക് മനസിലാക്കാൻ കഴിയുന്ന ബിസിനസാകണം. രണ്ടോ മൂന്നോ വ്യത്യസ്തവും മികച്ചതുമായ മേഖലകളിൽ വൈവിധ്യവൽക്കരണം നടത്തിയ കമ്പനിയാണെങ്കിൽ നല്ലത്. വേറിട്ടു നിൽക്കുന്നതും പുതുമയുള്ളതുമായ മോഡൽ പിന്തുടരുന്ന കമ്പനികൾ കണ്ടെത്തണം.  

∙വിറ്റുവരവും ലാഭവും സംബന്ധിച്ച കണക്കുകൾ കൃത്യമായി വിശകലനം ചെയ്യണം. മുൻകാലങ്ങളിലെ ലാഭവും ഭാവിയിലെ ലാഭസാധ്യതയും വിലയിരുത്തണം. ഉൽപ്പന്നത്തിന്റെ മികവുകൾ, ഡിമാൻഡ്, വിപണിയിലെ മൽസരം എന്നിവയെല്ലാം ആശ്രയിച്ചായിരിക്കും ഭാവി.

∙കട ബാധ്യത സംബന്ധിച്ച് കൃത്യമായ വിവരങ്ങളും പാദഫലങ്ങളും വാർഷിക റിപ്പോർട്ടും വായിക്കണം. വിപണിയുടെ ദീർഘകാല സാധ്യത വിലയിരുത്തണം.

ADVERTISEMENT

∙കമ്പനി മാനേജ്മെന്റിന്റെ ഗുണനിലവാരം. അതു സംബന്ധിച്ച് ശരിയായ വിവരം കിട്ടില്ലെങ്കിൽ നിക്ഷേപിക്കാതിരിക്കുക. എല്ലായ്പ്പോഴും സത്യസന്ധതയും സുതാര്യതയും പുലർത്തുന്ന പ്രമോട്ടർമാരാൽ നിയന്ത്രിക്കുന്ന കമ്പനികൾ ദീർഘകാലം നല്ല പ്രവർത്തനം കാഴ്ച വയ്ക്കും. നിക്ഷേപകർക്കു നേട്ടവും ഉറപ്പാക്കും.

∙പ്രതിസന്ധിഘട്ടങ്ങളിൽ മികവു തെളിയിച്ച മാനേജ്മെന്റാകണം. ഓഹരി നിക്ഷേപകർക്ക് മാനേജ്മെന്റ് നൽകുന്ന പരിഗണനയും പ്രധാനമാണ്. ബോണസും ഡിവിഡന്റും നൽകുന്നതിൽ നല്ല ട്രാക് റെക്കോർഡ് ഉള്ള കമ്പനിയാണെങ്കിൽ നിങ്ങളുടെ നേട്ടം പെട്ടെന്ന് വർധിക്കും. 

∙കമ്പനിയുടെ ആസ്തികളും കടബാധ്യതയും വിലയിരുത്തണം. കമ്പനിയിൽ പ്രമോട്ടർമാരുടെ വിഹിതം എത്ര, അതിൽ എത്ര ശതമാനം ഈടുവെച്ചു വായ്പ എടുത്തിട്ടുണ്ട് എന്നിവയും പരിശോധിക്കണം. 

∙ഓഹരിയുടെ വിലയാണ് അടുത്ത ഘടകം. ഏറ്റവും പ്രധാനമാണിത്. നിലവിലെ ഓഹരി വില അർഹിക്കുന്നതാണോ അമിതമാണോ എന്നറിയണം. അർഹിക്കുന്നതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഓഹരികൾ ആണ് വാങ്ങേണ്ടത്. എത്ര മികച്ചതാണെങ്കിലും അർഹിക്കുന്നതിലും ഏറെ ഉയർന്ന വിലയിൽ വാങ്ങുന്നത് അപകടമാകും.

ADVERTISEMENT

∙ഓഹരി വില അഥവാ വാല്യുവേഷൻ വിലയിരുത്താൻ ഓഹരിയുടെ പ്രൈസ് ഏണിംങ് റേഷ്യോ(പിഇ) നിങ്ങളെ സഹായിക്കും. അതുപോലെ വിപണിയിൽ ലഭ്യമായ ഓഹരികളുടെ എണ്ണവും നോക്കണം.

∙നിസാര വില്ക്ക് വിലയ്ക്ക് കിട്ടുന്ന പെന്നിസ്റ്റോക്കുകൾക്ക് പിന്നാലെ ഒരിക്കലും പോകരുത്. 

English Summary : How to Select Best Stocks Ourselves