എൽഐസിയടെ ഷെയറുകൾ ഇനിഷ്യൽ പബ്ലിക് ഓഫറിനുശേഷം (ഐപിഒ) ലിസ്റ്റ് ചെയ്തത് മേയ് 17–ാം തീയതിയായിരുന്നു. 21,000 കോടി രൂപയുടെ പബ്ലിക് ഇഷ്യൂവാണു നടത്തിയത്. ഇഷ്യൂവിലയായ 949 രൂപയിൽനിന്ന് 29 % ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലയായ 668.20 രൂപ വരെ എത്തിയിരുന്നു (ബിഎസ്‌ഇയിലെ വില). സ്റ്റോക് എക്സ്ചേഞ്ച് ഡേറ്റ പ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഐസി ഓഹരികൾ ഇനിഷ്യൽ പബ്ലിക് ഓഫറിനുശേഷം (ഐപിഒ) ലിസ്റ്റ് ചെയ്തത് കഴിഞ്ഞ മേയ് 17–ാം തീയതിയായിരുന്നു. 21,000 കോടി രൂപയുടെ പബ്ലിക് ഇഷ്യൂവാണു നടത്തിയത്. ഇഷ്യൂവിലയായ 949 രൂപയിൽനിന്ന് 29% ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലയായ 668.20 രൂപ വരെ എത്തിയിരുന്നു (ബിഎസ്‌ഇയിലെ വില). 

കഴിഞ്ഞ ആഴ്ചകളിലെ തുടർച്ചയായ ഇടിവിനു ശേഷമാണ് കഴിഞ്ഞ ദിവസം ഓഹരികളിൽ ഉയർച്ച ദൃശ്യമായത്. വെള്ളിയാഴ്ചയും 677 എന്ന വിലയിൽ ഓഹരി നില മെച്ചപ്പെടുത്തി. 

ADVERTISEMENT

മറ്റു പ്രധാന ഇൻഷുറൻസ് കമ്പനികളുടെ കഴിഞ്ഞ ആഴ്ചകളിലെ പ്രകടനം അത്ര ശുഭകരമായിരുന്നില്ല. അവയും ഇടിവിന്റെ പാതയിലായിരുന്നു. എസ്ബിഐ ലൈഫ് (SBI Life), എച്ച്ഡിഎഫ്സി ലൈഫ് (HDFC Life), ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്, മാക്സ് ഫിനാൻഷ്യൽ സർവീസസ് എന്നിവയെല്ലാം ഇടിവ് രേഖപ്പെടുത്തി. 

ഈ ഓഹരിയിലെ ഇടിവ് എത്രമാത്രം താഴേക്കു പോകുമെന്നു കൃത്യമായി പറയാൻ പറ്റാത്ത സാഹചര്യമാണ്. പണപ്പെരുപ്പം മുതൽ യുക്രെയ്ൻ യുദ്ധം വരെയും അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ വർധനവരെ ഇന്ത്യൻ ഓഹരി വിപണികളെ ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

ADVERTISEMENT

എങ്കിലും എൽഐസി ഓഹരികൾ ഇപ്പോഴത്തെ വിലയിൽ നിക്ഷേപം നടത്തുന്നതിൽ തെറ്റില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിലെ മേജർ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ ഓഹരികൾ ആകർഷകമായ വാല്യുവേഷനിലാണെന്നു പറയാം. ദീർഘകാല നിക്ഷേപമായി കരുതിവേണം മുന്നോട്ടുപോകാൻ. 

ഇപ്പോൾ മാർക്കറ്റിലെ ചാഞ്ചാട്ടങ്ങളും പേടിഎം പോലുള്ള ഓഹരികളിൽ നേരിട്ട ഇടിവും ധനകാര്യ ഇൻഷുറൻസ് മേഖലയിലെ ഓഹരികളിലെ ഇടിവിന് ആക്കം വർധിപ്പിച്ചു. വിപണിയിലെ ഓരോ താഴ്ചയും നിക്ഷേപാവസരമായി കണ്ട് നല്ല അടിസ്ഥാനമുള്ള ഓഹരികളിൽ നിക്ഷേപം നടത്തണം. ഒരിക്കലും ഒരു ഓഹരിയുടെ ഏറ്റവും ബോട്ടം ലെവൽ കണ്ടെത്തി നിക്ഷേപം നടത്താൻ കഴിയില്ല എന്ന യാഥാർത്ഥ്യ ബോധവും നിക്ഷേപകർക്കുണ്ടാകുന്നതു നല്ലതാണ്.

ADVERTISEMENT

ലേഖകൻ ഓഹരി വിപണി നിരീക്ഷകനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം.

English Summary : LIC Shares Price Movement