ജൂലൈയിലെ വൻ നേട്ടത്തിനു പിന്നാലെ ഓഗസ്റ്റിലെ ആദ്യവാരവും ചെറുതല്ലാത്ത നേട്ടം കൈവരിച്ചെങ്കിലും ഇന്ത്യയിലെ ഓഹരിവിപണി വീണ്ടും നേരിയ ആശങ്കയുടെ നിഴലിലേക്കാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 817.68(1.42%) പോയിന്റും നിഫ്റ്റി 239.25(1.39%) പോയിന്റുമാണ് ഉയര്‍ന്നത്. എന്നാല്‍,

ജൂലൈയിലെ വൻ നേട്ടത്തിനു പിന്നാലെ ഓഗസ്റ്റിലെ ആദ്യവാരവും ചെറുതല്ലാത്ത നേട്ടം കൈവരിച്ചെങ്കിലും ഇന്ത്യയിലെ ഓഹരിവിപണി വീണ്ടും നേരിയ ആശങ്കയുടെ നിഴലിലേക്കാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 817.68(1.42%) പോയിന്റും നിഫ്റ്റി 239.25(1.39%) പോയിന്റുമാണ് ഉയര്‍ന്നത്. എന്നാല്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈയിലെ വൻ നേട്ടത്തിനു പിന്നാലെ ഓഗസ്റ്റിലെ ആദ്യവാരവും ചെറുതല്ലാത്ത നേട്ടം കൈവരിച്ചെങ്കിലും ഇന്ത്യയിലെ ഓഹരിവിപണി വീണ്ടും നേരിയ ആശങ്കയുടെ നിഴലിലേക്കാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 817.68(1.42%) പോയിന്റും നിഫ്റ്റി 239.25(1.39%) പോയിന്റുമാണ് ഉയര്‍ന്നത്. എന്നാല്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈയിലെ വൻ നേട്ടത്തിനു പിന്നാലെ ഓഗസ്റ്റിലെ ആദ്യവാരവും ചെറുതല്ലാത്ത നേട്ടം കൈവരിച്ചെങ്കിലും ഇന്ത്യയിലെ ഓഹരിവിപണി വീണ്ടും നേരിയ ആശങ്കയുടെ നിഴലിലേക്കാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 817.68(1.42%) പോയിന്റും നിഫ്റ്റി 239.25(1.39%) പോയിന്റുമാണ് ഉയര്‍ന്നത്. എന്നാല്‍, സിംഗപ്പൂർ നിഫ്റ്റി 85 പോയിന്റ് നഷ്ടത്തില്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തത് ദുസ്സൂചനയാണ്. യുഎസിലെ നാസ്ഡാക്, എസ്ആൻഡ്പി സൂചികകളും നേരിയ നഷ്ടത്തിൽ അവസാനിച്ചപ്പോൾ ഡൗജോൺസ് മാത്രം നേരിയ നേട്ടമുണ്ടാക്കി. യുറോപ്യൻ വിപണികളിൽ ഭുരിഭാഗവും നഷ്ടത്തിലാണ് അവസാനിച്ചത്. 

ജൂണിലെ ഓവര്‍സോള്‍ഡ് നിലയില്‍ നിന്ന് ജൂലൈയിലെ കനത്ത തിരിച്ചുവാങ്ങലോടെ വിപണി മാറിയിരിക്കുന്നു. ഈയാഴ്ചയാവട്ടെ ഇന്ത്യയ്ക്കു പുറമേ യുഎസിലെയും ചൈനയിലേയും പണപ്പെരുപ്പ നിര‍ക്കുകളും ഇന്ത്യയിലെ ഐഐപി ഡേറ്റയും വരാനിരിക്കുന്നുമുണ്ട്. ഈ കണക്കുകളെല്ലാം വിപണിക്കു ചങ്കിടിപ്പു കൂട്ടുന്നവയാണ്.

ADVERTISEMENT

കഴിഞ്ഞയാഴ്ച ചെറുതെങ്കിലും നേട്ടത്തില്‍തന്നെ വ്യാപാരം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ വിപണികളെ സഹായിച്ചത് എന്താണെന്നും ഈയാഴ്‍ച എന്തൊക്കെ കാര്യങ്ങള്‍ നിക്ഷേപകര്‍ അറിഞ്ഞിരിക്കണമെന്നും വിശദമായി പരിശോധിക്കാം.

അമ്പരിപ്പിക്കാതെ ആര്‍ബിഐ

കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വിപണികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നത് ആര്‍ബിഐയുടെ പണനയ പ്രഖ്യാപനം തന്നെ. റീപ്പോ നിരക്കില്‍ പരമാവധി അര ശതമാനം വരെ വര്‍ധന വിപണി പ്രതീക്ഷിച്ചിരുന്നു. അതേ പ്രഖ്യാപനം തന്നെ വന്നതിനാല്‍ വിപണികളില്‍ കാര്യമായ ഇടിവുണ്ടായില്ല. എന്നാല്‍ മുന്നോട്ടുള്ള കാഴ്ചപ്പാടുകളില്‍ പലിശനിരക്കു വര്‍ധന തുടരുമെന്ന സൂചനയാണ് ആര്‍ബിഐ നല്‍കുന്നത്. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് 3 മാസത്തിനിടെ പലിശ നിര‍ക്കുയരുന്നത്. ആകെ വര്‍ധന 1.4%. 

നിലവില്‍ 5.4 ശതമാനത്തില്‍ എത്തിനില്‍ക്കുന്ന പലിശനിരക്ക് 2019 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. അതായത് കോവിഡിനും മുൻ‌പത്തെ നിരക്കിൽ‌. 1.4% പലിശ കൂടുകയെന്നാൽ 20 വർഷത്തേക്കുള്ള ഭവനവായ്പയുടെ പ്രതിമാസ തിരിച്ചടവിൽ ഒരു ലക്ഷം രൂപയ്ക്ക് 86.2 രൂപയുടെ വർധന വരും. അതായത് 25 ലക്ഷം രൂപയുടെ വായ്പയെങ്കിൽ ഇഎംഐയില്‍ 2155 രൂപയോളമാകും വർധന. ഇതു ഭവനനിര്‍മാണ മേഖലയെയും അതുവഴി ബാങ്കുകളെയും നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട മറ്റ് വാണിജ്യമേഖലയെയുമെല്ലാം പ്രതികൂലമായി ബാധിക്കും.

ADVERTISEMENT

ക്രൂഡ് ഓയിലിന്റെയും മറ്റ് ഉല്‍പന്നങ്ങളുടെയും വിലയില്‍ കുറവു വരുന്നതും രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും ആര്‍ബിഐ നിലപാടിനെ മയപ്പെടുത്തുമെന്നു പ്രത്യാശയുണ്ടായിരുന്നെങ്കfലും അതു സംഭവിച്ചില്ല. അടുത്ത പണനയ കമ്മിറ്റി യോഗം സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ്. നിരക്കു വര്‍ധന തുടര്‍ന്നാലും വലിയ വര്‍ധനകള്‍ അവസാനിച്ചുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

രൂപ, ഡോളർ (ഫയൽ ചിത്രം)

താങ്ങായത് വിദേശ നിക്ഷേപകര്‍

ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം ആദ്യ ആറു മാസവും കനത്ത വിറ്റൊഴിക്കല്‍ നടത്തിയ വിദേശ ഫണ്ടുകള്‍ ജൂലൈ രണ്ടാംപാതിയില്‍ വില്‍പനയിലേറെ വാങ്ങല്‍ തുടങ്ങിയിരുന്നു. അതോടെ, ജൂണില്‍ 58,000 കോടി രൂപയ്ക്കു മുകളില്‍ വിറ്റൊഴിക്കല്‍ നടത്തിയത് ജൂലൈയില്‍ 6,500 കോടിയോളമായി കുറഞ്ഞു. ഓഗസ്റ്റിലെ ആദ്യവാരം എല്ലാ ദിവസവും വിദേശ നിക്ഷേപകര്‍ വാങ്ങല്‍ തുടര്‍ന്നു. 6991.54 കോടി രൂപയാണ് ഇതുവഴി ഇന്ത്യന്‍ ഓഹരികളിലേക്ക് ഒഴുകിയെത്തിയത്. ആര്‍ബിഐ നിരക്കുയര്‍ത്തിയിട്ടുപോലും ഓഹരി വിപണി പിടിച്ചുനിന്നതിന് ഇത് കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ഈ ആഴ്ചയും വിദേശ ഫണ്ടുകള്‍ വാങ്ങല്‍ തുടരുമോ എന്നത് വിപണിയുടെ ചലനങ്ങളെ സ്വാധീനിച്ചേക്കും.

ആശങ്കയായി രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും

ADVERTISEMENT

കോവിഡ് പ്രതിസന്ധി തീരും മുന്‍പേ വന്ന റഷ്യ– യുക്രെയ്ന്‍ സംഘര്‍ഷമാണ് ലോകം മുഴുവന്‍ ഇന്ധന, ഭക്ഷ്യ വിതരണ ശൃംഖലകള്‍ താറുമാറാക്കുകയും പണപ്പെരുപ്പത്തിലേക്കും മറ്റും തള്ളിവിടുകയും ചെയ്തത്. ഇതു നിലനില്‍ക്കേതന്നെ, മറ്റു രാജ്യങ്ങള്‍ തമ്മില്‍ പുതിയ ഉരസലുകള്‍ക്കു നാമ്പിടുന്നത് ആശങ്ക പരത്തുന്നുണ്ട്. തങ്ങളുടെ എതിര്‍പ്പു വകവയ്ക്കാതെ യുഎസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചത് ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. യുഎസ്– ചൈന സംഘര്‍ഷത്തിലേക്ക് പ്രശ്നം നീളുമോ എന്ന ആശങ്കയിലാണ് ലോകം.

ഇതിനിടെ, അത്യാധുനിക ചൈനീസ് ചാരക്കപ്പല്‍ ‘യുവാന്‍ വാങ് 5’ ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ ശ്രീലങ്കന്‍ തീരത്തേക്കു വരാനിരിക്കുന്നത് ഇന്ത്യ എതിര്‍ത്തതോടെ പുതിയ അസ്വസ്ഥതകള്‍ ഉടലെടുത്തിരിക്കുകയാണ്. ഇന്ത്യ എതിര്‍ത്തതിനെ തുടര്‍ന്ന് കപ്പലിന്റെ യാത്ര നീട്ടിവയ്ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടു. പിന്നാലെ ചൈന കൊളംബോയിലെ ചൈനീസ് എംബസിയില്‍ അടിയന്തര യോഗം വിളിച്ചു. ഇന്ത്യയ്ക്കു പുറമേ, ചൈനയില്‍നിന്നാണ് ശ്രീലങ്കയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നത് എന്നതിനാല്‍ ചൈനയോട് നോ പറയാന്‍ ലങ്കയ്ക്ക് ഉശിരു കുറയും. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ള ചാരക്കപ്പല്‍ എത്തുന്നത് ഇന്ധനം നിറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാവില്ലെന്നും ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിരീക്ഷണത്തിനുകൂടിയാണെന്നുമാണ് ഇന്ത്യ സംശയിക്കുന്നത്.  

എന്തുതന്നെയായാലും രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളിലേക്കു നയിക്കുന്ന ഇത്തരം പ്രശ്നങ്ങളെ ആഗോളതലത്തില്‍ ഓഹരിവിപണികളെല്ലാം എക്കാലത്തും ആശങ്കയോടെയാണു കാണുന്നത്.

കണക്കുകള്‍ വിധി പറയും

ഇന്ത്യയിലെ പണപ്പെരുപ്പ നിരക്കിന്‍റെ പുതിയ കണക്കുകള്‍ ഈയാഴ്ച പുറത്തുവരും. നടപ്പു സാമ്പത്തികവർഷം 5.7 ശതമാനത്തിൽ പണപ്പെരുപ്പം ഒതുക്കിനിർത്താമെന്ന കണക്കുകൂട്ടൽ ഈയിടെ ആർബിഐ 6.7 ശതമാനമാക്കി പരിഷ്കരിച്ചിരുന്നു. ഏപ്രിലില്‍ 7.8 ശതമാനമായി ഉയര്‍ന്ന പണപ്പെരുപ്പം ജൂണില്‍ 7.01 ശതമാനത്തിലേക്ക് താഴ്ന്നു. പുതിയ കണക്ക് 7 ശതമാനത്തില്‍നിന്ന് കാര്യമായി താഴേക്കു വന്ന് ശുഭകരമായി അമ്പരപ്പിക്കുമോ എന്നാണ് വിപണി വീക്ഷിക്കുന്നത്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അതു വിപണിയില്‍ തകര്‍ച്ചയ്ക്കു വഴിവയ്ക്കും. ഈ കണക്കുകള്‍ പക്ഷേ, വെള്ളിയാഴ്ചയേ പുറത്തുവരികയുള്ളൂ.

ഇന്ത്യയുടെ വ്യാവസായികോല്‍പാദന സൂചിക(ഐഐപി) സംബന്ധിച്ച ഡേറ്റയാണ് ഈയാഴ്ച വരാനിരിക്കുന്ന മറ്റൊരു പ്രധാന കണക്ക്.

ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന യുഎസിലെ പുതിയ പണപ്പെരുപ്പ കണക്കുകളും വിപണി ഉറ്റുനോക്കുന്നു. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയരത്തില്‍ എത്തിനില്‍ക്കുന്ന പണപ്പെരുപ്പം (9.1%) തുടര്‍ച്ചയായ പലിശനിര‍ക്കു വര്‍ധനുടെ ഫലമായി കുറയുന്നുണ്ടോ എന്നറിയാന്‍ യുഎസിലെ മാത്രമല്ല ലോകമെങ്ങുമുള്ള വിപണികള്‍ കാത്തിരിക്കുന്നു. 

യുകെയിലെ പണപ്പെരുപ്പനിരക്ക് 40 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ (9.4%) എത്തിയതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞയാഴ്ച പലിശനിര‍ക്കില്‍ അര ശതമാനം വര്‍ധന വരുത്തിയിരുന്നു. തുടര്‍ച്ചയായി ആറാം തവണയായണ് യുകെയില്‍ പലിശനിരക്കുയര്‍ത്തുന്നത്. അര ശതമാനം വര്‍ധന 27 വർഷത്തിനിടെ ആദ്യമായാണ്. 9.4 ശതമാനത്തില്‍ നില്‍ക്കുന്ന പണപ്പെരുപ്പം 2 ശതമാനത്തിലെത്തിക്കുകയെന്ന അതികഠിനമായ ലക്ഷ്യമാണ് അവര്‍ക്കു മുന്‍പിലുള്ളത്. അതുകൊണ്ടുതന്നെ ഇനിയുള്ള പണനയ യോഗങ്ങളിലും പലിശ നിരക്കു വര്‍ധിപ്പിക്കുകതന്നെ ചെയ്യുമെന്നാണ് സൂചന.

പ്രതീക്ഷയുടെ നാമ്പുകൾ‌ ഇന്ത്യയിൽ മാത്രം

ലോകം മുഴുവന്‍ പണപ്പെരുപ്പത്തിന്‍റെ പിടിയിലാവുകയും മാന്ദ്യഭീതിയിലേക്കു വീഴുകയും ചെയ്തെങ്കിലും ഇപ്പോഴും പ്രതീക്ഷകള്‍ അസ്തമിക്കാത്തത് ഇന്ത്യയില്‍ തന്നെയാണ്. ബ്ലുംബർഗ് നടത്തിയ സർവേ പ്രകാരം മാന്ദ്യത്തിലേക്കു പോകാനിടയില്ലാത്ത ഏകരാജ്യം ഇന്ത്യയാണ്. ഡോളറിന് 80 രൂപ എന്നനിലയിലേക്ക് രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞിരുന്നെങ്കിലും കഴിഞ്ഞയാഴ്ച നില ഏറെ മെച്ചപ്പെടുത്തി. മാത്രമല്ല, യൂറോയും ബ്രിട്ടിഷ് പൗണ്ടും ഉള്‍പ്പെടെയുള്ള മറ്റു പ്രമുഖ കറന്‍സികളുമായി രൂപയുടെ വിനിമയമൂല്യം കൂടുകയും ചെയ്തു. പണപ്പരുപ്പത്തിന്‌റെ കാര്യത്തിലും ഇന്ത്യയുടെ സ്ഥിതി മറ്റു പല രാജ്യങ്ങളില്‍നിന്നും ഏറെ മെച്ചപ്പെട്ട നിലയിലാണ്.

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ കൈക്കൊണ്ട നടപടികളുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 4 ആഴ്ച തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ജൂലൈ 29ന് അവസാനിച്ച ആഴ്ചയില്‍ 231.5 കോടി ഡോളര്‍ ഉയര്‍ന്ന് 57387.5 കോടി ഡോളറിലെത്തി എന്ന ശുഭവാര്‍ത്തകൂടി കഴിഞ്ഞയാഴ്ച ലഭിച്ചു.

പ്രവർത്തനഫലവുമായി കൂടുതൽ കമ്പനികൾ

കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ഫലങ്ങളിൽ ടൈറ്റന്‍, എംആന്‍ഡ്എം എന്നിവ മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ എസ്ബിഐ, ബിപിസിഎൽ, എച്ച്പിസിഎല്‍ തുടങ്ങിയവ നിരാശപ്പെടുത്തി. എസ്ബിഐ ഫലം വന്നത് ശനിയാഴ്ചയായതിനാല്‍ അതിനോടുള്ള വിപണിയുടെ പ്രതികരണം തിങ്കളാഴ്ച ഉണ്ടാകും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6,504 കോടി രൂപ ലാഭമുണ്ടായിരുന്നത് 6.7% ശതമാനം കുറഞ്ഞ് 6,068.08 കോടിയായി. ഇതു വിപണി പ്രതീക്ഷിച്ചിരുന്നതിലും എത്രയോ താഴെയാണ്. ട്രഷറി ഇടപാടുകളിലെ നഷ്ടമാണ് ലാഭം ഇടിയാന്‍ കാരണം. ഇതുമൂലം പലിശഇതര വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവില്‍ 12,753 കോടി രൂപയായിരുന്നത് 2,312 കോടി രൂപയായി കുറയുകയായിരുന്നു. പലിശവരുമാനത്തിലും ആസ്തി നിലവാരത്തിലുമെല്ലാം ബാങ്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. 

ഈയാഴ്ച ഫലം പ്രഖ്യാപിക്കാനിരിക്കുന്ന കമ്പനികളില്‍ അദാനി പോർട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഭാരതി എയർ‌ടെൽ, ഹീറോ മോട്ടോകോർപ്, ഒൻജിസി, അപ്പോളോ ടയേഴ്സ്, എംആർഎഫ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ശോഭ, ടാറ്റാ കെമിക്കൽസ്, ധനലക്ഷ്മി ബാങ്ക്, നാഷനൽ അലൂമിനിയം, പവർഗ്രിഡ്, കമ്മിൻസ് ഇന്ത്യ, ഗ്ലെൻമാർക് ഫാർമ, പിഡ്‌ലൈറ്റ്, അപ്പോളോ ഹോസ്പിറ്റൽ, അരബിന്ദോ ഫാർമ, ഭാരത് ഫോർജ്, പേജ് ഇൻഡസ്ട്രീസ്, വണ്ടർല തുടങ്ങിയവ ഉള്‍പ്പെടും.

ടെക്നിക്കൽ നിലവാരങ്ങൾ

കഴിഞ്ഞയാഴ്ച തുടക്കത്തില്‍ 17,150 നിലവാരത്തിലായിരുന്ന നിഫ്റ്റി 17,000ത്തിനു ചുവടേക്കു പോകുന്നില്ലെങ്കില്‍ 17,500 നിലവാരത്തിലേക്കു കയറാനുള്ള സാധ്യതയായിരുന്നു ടെക്നിക്കല്‍ അനലിസ്റ്റുകള്‍ പറഞ്ഞിരുന്നത്. 17,100നു താഴേക്കു പോയില്ലെങ്കിലും 17,500 ഭേദിക്കാന്‍ നിഫ്റ്റിക്കു കഴിഞ്ഞില്ല. ഇന്‍ട്രാഡേയില്‍ പരമാവധി 17,489 വരെ കയറാനേ കഴിഞ്ഞുള്ളൂ. ക്ലോസിങ്ങില്‍ അത് 17,397ല്‍ ഒതുങ്ങുകയും ചെയ്തു. ഇതോടെ 17,500 ശക്തമായ കടമ്പയായി അവശേഷിക്കുന്നു. 17,340നു ചുവടേക്ക് വ്യാപാരം ഇറങ്ങുകയാണെങ്കില്‍ 17150 ലെവലിലേക്ക് വീഴാനും സാധ്യതയുണ്ട്. 17,500നു മുകളില്‍ ക്ലോസ് ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ ശക്തമായ കയറ്റം പ്രതീക്ഷിക്കാനാവൂ. ഇങ്ങനെ സംഭവിച്ചാല്‍ 17,800 വരെ മുന്നേറ്റം പ്രതീക്ഷിക്കാമെന്നും ടെക്നിക്കല്‍ അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. നിലവില്‍ ഇത്തരമൊരു മുന്നേറ്റം സാധ്യമാകണമെങ്കില്‍ വിദേശ ഫണ്ട് നിക്ഷേപകര്‍ കാര്യമായ വാങ്ങല്‍ നടത്തണം.

ഈയാഴ്ച സ്വാധീനിക്കാവുന്ന പ്രഖ്യാപനങ്ങൾ:

തിങ്കൾ (08-08)

∙ ജപ്പാനിൽ ജൂലൈയിലെ ബാങ്ക് വായ്പ വർധനയുടെ കണക്കുകൾ പുറത്തിറക്കും. മേയിൽ 0.7% ആയിരുന്ന വർധനനിരക്ക് ജൂണിൽ 1.3% ആയി ഉയർന്നിരുന്നു. ജപ്പാനിൽ നിലവിൽ പണപ്പെരുപ്പ പ്രതിസന്ധി കാര്യമായി ഇല്ല. ആശങ്കപ്പെടുത്തുന്ന കണക്കുകളൊന്നും അവിടെനിന്നു പൊതുവെ പ്രതീക്ഷിക്കുന്നില്ല

∙ പ്രവർത്തന ഫലങ്ങൾ:

അദാനി പോർട്സ്, ഭാരതി എയർടെൽ, എഐഎ എൻജിനീയറിങ്, അജ്മീറ റിയൽറ്റി, ബിർല പ്രിസിഷൻ, ധനലക്ഷ്മി ബാങ്ക്, ഡ്രഡ്ജിങ് കോർപറേഷൻ, ജിഎൻഎഫ്സി, ഇൻഡോ അമൈൻസ്, ജെഎൽഎൽ, ജെപി ഇൻഫ്രാടെക്, കെഐസിഎൽ, കിർലോസ്കർ ഇൻസ്ട്രീസ്, കെഎം ഷുഗർ, കെആർബിൽ, കാവേരി സീഡ്, കല്യാണി സ്റ്റീൽസ്, മദേഴ്സൺ, നാഷനൽ അലൂമിനിയം, നെസ്കോ, റൈകോ ഓട്ടോ, സെയ്ന്റ് ഗൊബെയ്ൻ, സെലാൻ എക്സ്പ്ലൊറേഷൻ, എസ്ഇ പവർ, വിനൈൽ ഇന്ത്യ, പവർഗ്രിഡ്

ചൊവ്വ (09-08)

∙ യുഎസിലെ റീട്ടെയ്ൽ വിൽപനമേഖലയുടെ ജൂലൈയിലെ കണക്കുകൾ പ്രസിദ്ധീകരിക്കും. പണപ്പെരുപ്പം മൂലം കഴിഞ്ഞ നാലുമാസമായി ഈ മേഖലയിൽ ഇടിവു നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് ഈ ജൂണിൽ 1.3% ഇടിവു രേഖപ്പെടുത്തിയിരുന്നു.

∙ യുഎസ് ഉപഭോക്തൃ മേഖലയുടെ അടുത്ത വർഷത്തേക്കു പ്രതീക്ഷിക്കപ്പെടുന്ന പണപ്പെരുപ്പനിരക്കുകളുടെ പ്രഖ്യാപനം. ജൂണിൽ ഇത് 6.6 ശതമാനത്തിൽനിന്ന് 6.8 ആയി ഉയർന്നിരുന്നു.

∙ പ്രവർത്തന ഫലങ്ങൾ:

എംആർഎഫ്, എബിബി, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ശോഭ, ടാറ്റാ കെമിക്കൽസ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ആംബര്‍ എന്‍റര്‍പ്രൈസസ്, ഇന്ത്യ ഗ്ലൈക്കോള്‍സ്, ആഷിയാന ഹൗസിങ്, ഈദ് പാരി, ഗ്രാന്യൂൾസ് ഇന്ത്യ, ഐഡിഎഫ്സി, ഇൻഡോകോ റെമഡീസ്, ഐഒഎൽ സിപി, മണാലി പെട്രോ, മെർകാറ്റർ, എൻസിസി, എൻഎഫ്എൽ, ഓറിയന്‍റ് പേപ്പർ, പനേഷ്യ ബയോടെക്, എസ് ചന്ദ്, ടിഡി പവർ സിസ്റ്റംസ്, ടിവി ടുഡേ, ഡിഷ് ടിവി, റിലയന്‍സ് ക്യാപിറ്റല്‍, 

ബുധൻ (10-08)

∙ യുഎസിലെ പണപ്പെരുപ്പ നിരക്ക് പ്രഖ്യാപനം. പടിപടിയായി ഉയർന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പത്തിൽ എന്തെങ്കിലും ആശ്വാസമുണ്ടാകുമോ എന്ന് ആഗോളവിപണികളെല്ലാം ഉറ്റുനോക്കുന്നു. 41 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 8.8 ശതമാനത്തിൽ എത്തിയത് മേയിലായിരുന്നെങ്കിൽ ജൂണിൽ അത് 9.1% ആയി വീണ്ടും ഉയരുകയായിരുന്നു. തുടർച്ചയായ പലിശനിരക്കു വർധന ഇതിൽ എന്തെങ്കിലും ആശ്വാസം കൊണ്ടുവരുന്നുണ്ടോ എന്നാണ് വിപണികൾ കാത്തിരിക്കുന്നത്.

∙ചൈനയിൽ ജൂലൈയിലെ പണപ്പെരുപ്പ നിരക്കു പ്രഖ്യാപനം. ജൂണിൽ ഇത് 2.5 ശതമാനമായി ഉയർന്നിരുന്നു.

∙ പ്രവർത്തന ഫലങ്ങൾ:

ആബട്ട് ഇന്ത്യ, ആശാപുര, അവന്തി ഫീഡ്സ്, ബാലാജി ടെലി, ബാൻകോ ഇന്ത്യ, ബിർള കേബിൾ, കമ്മിൻസ് ഇന്ത്യ, ഗ്ലെൻമാർക് ഫാർമ, ഹെഗ്, ഐഎഫ്സിഐ, ഇപ്കാ ലാബ്, മാക്സ്ഹെൽത്ത്, എൻഎച്ച്പിസി, പിഡ്‌ലൈറ്റ്, ടാറ്റ കൺസ്യൂമർ, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, കോൾഇന്ത്യ

വ്യാഴം (11-08)

∙ യുഎസിൽ പുതുതായി തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്നവരുടെ കണക്കുകൾ പുറത്തുവരും. ജൂലൈ 30ന് അവസാനിച്ച ആഴ്ചയിൽ ഇത് 6000 ഉയർന്ന് 2,60,000ത്തിൽ എത്തിയിരുന്നു. ഓഗസ്റ്റ് 6ന് അവസാനിച്ച ആഴ്ചയിലെ കണക്കുകളാണ് വ്യാഴാഴ്ച പുറത്തുവിടുക.

∙ പ്രവർത്തന ഫലങ്ങൾ:

അപ്പോളോ ഹോസ്പിറ്റൽ, അരബിന്ദോ ഫാർമ, ബാൽ ഫാർമ, ഭാരത് ഫോർജ്, കെസിപി ഷുഗർ, ന്യൂക്ലിയസ്, പേജ് ഇൻഡസ്ട്രീസ്, സഫയർ ഫൂഡ്സ്, ഉഗർ ഷുഗർ, വണ്ടർ‌ല

വെള്ളി (12-08)

∙ ഇന്ത്യയിലെ വ്യാവസായികോൽപാദന സൂചികയിൽ(ഐഐപി) ജൂണിൽ വന്ന മാറ്റം പ്രഖ്യാപിക്കും. മേയിൽ തൊട്ടുമുൻപത്തെ വർഷമുണ്ടായിരുന്ന 6.7 ശതമാനത്തിൽനിന്ന് 19.6% ആയി കുതിച്ചുയർന്നിരുന്നു. പക്ഷേ ഈ കുതിപ്പിൽ ആശ്വസിക്കാൻ കാര്യമായൊന്നുമില്ല എന്നതാണ് സത്യം. കാരണം, 2021 മേയിൽ കോവിഡ് ലോക്ഡൗൺ പ്രതിസന്ധി തുടർന്നിരുന്ന കാലമായതിനാൽ സ്വാഭാവികമായും ഐഐപി വളരെ താഴേയായിരുന്നു. ഇതിൽനിന്നുള്ള വർധനയാണ്(ലോ ബേസ് ഇഫക്ട്) കണക്കാക്കുന്നത് എന്നതുകൊണ്ടാണ് വലിയ കുതിപ്പ് കണക്കുകളിൽ വന്നത്. ഈ സാഹചര്യത്തിൽ ജൂണിലെ കണക്കുകളും വിപണി സൂക്ഷ്മമായി വീക്ഷിക്കും.

∙ ഇന്ത്യയിൽ ജൂലൈയിലെ റീട്ടെയ്ൽ മേഖലയുടെ പണപ്പെരുപ്പക്കണക്ക് പുറത്തിറക്കും. ഏപ്രിലിൽ 7.8% എന്ന എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽനിന്ന് മേയിൽ 7.04 ശതമാനവും  ജൂണിൽ 7.01 ശതമാനവും ആയി കുറഞ്ഞിരുന്നു. എന്നാൽ ഇതും ആർബിഐ ഉയർന്ന സഹനപരിധിയായി നിശ്ചയിച്ചിരിക്കുന്ന 6 ശതമാനത്തിലും എത്രയോ മുകളിലാണ്. ആർബിഐയുടെ കണക്കിൽ‌ ആശാസ്യമായ നിരക്ക് 4% ആണ്. ഇതിൽനിന്ന് പരമാവധി 2 ശതമാനം കൂടുകയോ കുറയുകയോ ചെയ്യാമെന്നാണ് ആർബിഐ നിശ്ചയിച്ചിരിക്കുന്ന സഹനപരിധി(ടോളറൻസ് ലെവൽ). തുടർച്ചയായി മൂന്നു തവണ പലിശനിരക്കുയർത്തിയതുൾപ്പെടെ എടുത്ത കടുത്ത നടപടികൾ ഫലം കാണുന്നുവെങ്കിൽ ജൂലൈയിലെ കണക്കുകൾ 7% എന്ന നിലയിൽനിന്ന് പ്രകടമായ കുറവു രേഖപ്പെടുത്തണം. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ പലിശനിരക്കു വർധന തുടരുമെന്നുതന്നെ പ്രതീക്ഷിക്കാം.

∙ പ്രവർത്തനഫലങ്ങൾ:

അപ്പോളോ ടയേഴ്സ്, ഏഷ്യൻ ടൈൽസ്, ഡിവിസ് ലാബ്, എൽജി എക്യുപ്മെന്റ്സ്, ജെയ് കോർപ്, കെസിഎൽ, എംടിഎൻഎൽ, നൗക്കരി, പിഎഫ്സി, വിഐപി ക്ലോതിങ്, വിവിമെഡ് ലാബ്, ഹീറോ മോട്ടോകോർപ്, ഒൻജിസി

ശനി (06-08)

പ്രവർത്തനഫലങ്ങൾ:

ജെകെ സിമന്റ്, എൻസിഎൽ ഇന്ത്യ,

 

English Summary : Global Stock Market This Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

sunilkumark@mm.co.in