ഫെഡ് മിനുട്സ് ഭയന്ന് ഇന്നലെ അമേരിക്കൻ വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ-യൂറോപ്യൻ ഫ്യൂച്ചറുകൾക്കൊപ്പം ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. എസ്ജിഎക്സ് നിഫ്റ്റി 17950 ൽ വ്യാപാരം തുടരുന്നു. ഫെഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും ഇന്നലെ പുറത്ത് വന്ന ജൂലൈ അവസാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെഡ് മിനുട്സ് ഭയന്ന് ഇന്നലെ അമേരിക്കൻ വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ-യൂറോപ്യൻ ഫ്യൂച്ചറുകൾക്കൊപ്പം ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എസ്ജിഎക്സ് നിഫ്റ്റി 17950 ൽ  വ്യാപാരം തുടരുന്നു.

ഫെഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും 

ADVERTISEMENT

ഇന്നലെ പുറത്ത് വന്ന ജൂലൈ അവസാനം നടന്ന അമേരിക്കൻ ഫെഡ് റിസേർവിന്റെ മിനുട്സിന്റെ ഉള്ളടക്കത്തെ ഭയന്ന് ടെക്ക് ഓഹരികളിൽ വില്പന സമ്മർദ്ദമേറിയതും ടാർഗറ്റ് കോർപറേഷന്റെ റിസൽട്ട് ലക്‌ഷ്യം തെറ്റിയത് കൺസ്യൂമർ ഓഹരികളിൽ സമ്മർദ്ദമുണ്ടാക്കിയതും ഇന്നലെ അമേരിക്കൻ വിപണിക്ക് ഒരു നഷ്ടത്തുടക്കം നൽകി. വിപണി സമയം കഴിഞ്ഞു വന്ന ഫെഡ് മിനുട്സ് ഇന്നും അമേരിക്കൻ വിപണിക്ക് ക്ഷീണമായേക്കാം. എന്നാൽ ഫെഡ് മിനുട്സിന് മുന്നോടിയായി 2.9%ത്തിന് മുകളിലേക്ക് കുതിച്ച ബോണ്ട് യീൽഡ് വീണ് തുടങ്ങിയത് വിപണിക്ക് പ്രതീക്ഷയാണ്. 

ഇന്ന് പുറത്ത് വരാനിരിക്കുന്ന യൂറോ-സോൺ പണപ്പെരുപ്പക്കണക്കുകളും, അമേരിക്കൻ ജോബ് ഡേറ്റയും ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. 

നിഫ്റ്റി 

രാജ്യാന്തര വിപണി പിന്തുണക്കൊപ്പം നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ഇന്നലെയും വിദേശഫണ്ടുകളുടെ കൂടി പിന്തുണയിൽ മുന്നേറ്റം നേടി. ഐടി, ഫിനാൻഷ്യൽ മുന്നേറ്റവും ബാങ്കിങ്, ഇൻഫ്രാ, മെറ്റൽ, എഫ്എംസിജി സെക്ടറുകളുടെ പിന്തുണയും വിപണിക്ക് അനുകൂലമായി. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും അര ശതമാനം വീതം മുന്നേറി. 17965 പോയിന്റ് വരെ മുന്നേറിയ ശേഷം 17944 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 17830 പോയിന്റിലും 17750 പോയിന്റിലും പിന്തുണ നേടിയേക്കാം. 18000 പോയിന്റിലും 18060 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ADVERTISEMENT

ബാങ്കിങ്, ഫിനാൻഷ്യൽ, റിയൽറ്റി, ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ലിക്കർ സെക്ടറുകൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക് മഹിന്ദ്ര ബാങ്ക്, എൽ&ടി, ഗെയിൽ, അദാനി എന്റർപ്രൈസസ്, അദാനി വിൽമർ, ജിഎൻഎഫ്സി, ഹിന്ദ് സിങ്ക്, ഇന്ത്യ മാർട്ട്, ഡിക്‌സൺ, ഹാവെൽസ്, യുണൈറ്റഡ് സ്പിരിറ്റ്സ്, മതേഴ്സൺ സുമി മുതലായ ഓഹരികൾ മുന്നേറ്റ പ്രതീക്ഷയിലാണ്. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 222 പോയിന്റുകൾ മുന്നേറി 39461 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച  ബാങ്ക് നിഫ്റ്റി ഇന്നും 39200 പോയിന്റിലും 39000 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 39600 പോയിന്റിലും 39750 പോയിന്റിലും ബാങ്ക് നിഫ്റ്റി റെസിസ്റ്റൻസും പ്രതീക്ഷിക്കുന്നു. 

ക്രൂഡ് ഓയിൽ 

ADVERTISEMENT

റഷ്യയുടെ ക്രൂഡ് ഓയിൽ ഉത്പാദനം വർധിച്ചതും, ഇറാൻ അടുത്ത മാസം മുതൽ കൂടുതൽ എണ്ണ കയറ്റുമതിക്കൊരുങ്ങുന്നതും ക്രൂഡിന് ക്ഷീണമാണ്. ബ്രെന്റ് ക്രൂഡ് 90 ഡോളറിൽ പിന്തുണ നേടുമെന്ന് കരുതുന്നു. 

സ്വർണം 

ബോണ്ട് യീൽഡിന്റെ വീഴ്ചയേക്കാൾ ഉപരി ഫെഡ് മിനുട്സ് ഓഹരി വിപണിക്ക് ക്ഷീണമാണെന്നത് സ്വർണത്തിന് അനുകൂലമായേക്കാം. 1800 ഡോളറിലെ ശക്തമായ കടമ്പ കടന്നാൽ സ്വർണത്തിന് മുന്നേറ്റ സാധ്യതയുണ്ട്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക