ആർബിഐ ഓഹരി വിപണിയെ അമ്പരപ്പിച്ചില്ല; ഗവർണർ ശക്തികാന്ത ദാസ് യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ കടുത്ത ഭാഷ ഉപയോഗിച്ചുമില്ല. തുടർച്ചയായി ഏഴു ദിവസം നഷ്ടത്തിൽ വ്യാപാരം നടന്നുകൊണ്ടിരുന്ന ഇന്ത്യൻ ഓഹരിവിപണികൾ അതോടെ വെള്ളിയാഴ്ച ശക്തമായി തിരിച്ചുകയറുകയും ചെയ്തു. എന്നാൽ, വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ കണ്ടത്

ആർബിഐ ഓഹരി വിപണിയെ അമ്പരപ്പിച്ചില്ല; ഗവർണർ ശക്തികാന്ത ദാസ് യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ കടുത്ത ഭാഷ ഉപയോഗിച്ചുമില്ല. തുടർച്ചയായി ഏഴു ദിവസം നഷ്ടത്തിൽ വ്യാപാരം നടന്നുകൊണ്ടിരുന്ന ഇന്ത്യൻ ഓഹരിവിപണികൾ അതോടെ വെള്ളിയാഴ്ച ശക്തമായി തിരിച്ചുകയറുകയും ചെയ്തു. എന്നാൽ, വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ കണ്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർബിഐ ഓഹരി വിപണിയെ അമ്പരപ്പിച്ചില്ല; ഗവർണർ ശക്തികാന്ത ദാസ് യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ കടുത്ത ഭാഷ ഉപയോഗിച്ചുമില്ല. തുടർച്ചയായി ഏഴു ദിവസം നഷ്ടത്തിൽ വ്യാപാരം നടന്നുകൊണ്ടിരുന്ന ഇന്ത്യൻ ഓഹരിവിപണികൾ അതോടെ വെള്ളിയാഴ്ച ശക്തമായി തിരിച്ചുകയറുകയും ചെയ്തു. എന്നാൽ, വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ കണ്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർബിഐ ഓഹരി വിപണിയെ അമ്പരപ്പിച്ചില്ല; ഗവർണർ ശക്തികാന്ത ദാസ് യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ കടുത്ത ഭാഷ ഉപയോഗിച്ചുമില്ല. തുടർച്ചയായി ഏഴു ദിവസം നഷ്ടത്തിൽ വ്യാപാരം നടന്നുകൊണ്ടിരുന്ന ഇന്ത്യൻ ഓഹരിവിപണികൾ അതോടെ വെള്ളിയാഴ്ച ശക്തമായി തിരിച്ചുകയറുകയും ചെയ്തു. എന്നാൽ, വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ കണ്ടത് താൽക്കാലികമായ ഒരു ഷോർട് കവറിങ് റാലി മാത്രമാണോ? വരാനിരിക്കുന്ന നാളുകൾ കരുതലിന്റേതാണോ? അതോ, ദീപാവലിയും ക്രിസ്മസും ഉൾപ്പെടെ വരാനിരിക്കുന്ന ഉത്സവക്കാലം കമ്പനികൾക്ക് നേട്ടങ്ങളുടേതാകുമോ? സാധ്യതകൾ പലതാണ്. വിശദമായി പരിശോധിക്കാം.

 

ADVERTISEMENT

നഷ്ടങ്ങളുടെ സെപ്റ്റംബർ

 

വിപണിയിൽ വൻ ചാഞ്ചാട്ടങ്ങൾക്കു സാക്ഷ്യം വഹിച്ച സെപ്റ്റംബർ ലോകമെങ്ങും നഷ്ടത്തിലാണ് കലാശിച്ചത്. ഓഗസ്റ്റ് 30ന് 17,759.30ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 665.30 പോയിന്റ് (3.75%) നഷ്ടത്തോടെ 17,094.35 പോയിന്റിൽ സെപ്റ്റംബറിനോട് വിട പറഞ്ഞപ്പോൾ സെൻസെക്സും മൂന്നര ശതമാനത്തോളം നഷ്ടം ഏറ്റുവാങ്ങി. വെള്ളിയാഴ്ച സെൻസെക്സ് 1,016 പോയിന്റും നിഫ്റ്റി 276 പോയിന്റും നേട്ടമുണ്ടാക്കിയെങ്കിലും ആഴ്ചക്കണക്കിൽ സെൻസെക്സിന് 672 പോയിന്റും(1.15%) നിഫ്റ്റിക്ക് 233 പോയിന്റും(1.34%) നഷ്ടമാണ്. സിംഗപ്പൂർ നിഫ്റ്റിയാകട്ടെ വെള്ളിയാഴ്ച രാത്രി 127 പോയിന്റ് നഷ്ടത്തിൽ 16,960.50ൽ ആണ് അവസാനിച്ചത്. യുഎസ് ഉൾപ്പെടെയുള്ള ആഗോള വിപണികൾ മിക്കതും നഷ്ടത്തിൽ തുടരുന്നു. വരാനിരിക്കുന്നത് കരുതലോടെ നീങ്ങേണ്ട നാളുകളാണെന്ന കൃത്യമായ സൂചന വിപണികൾ നൽകിക്കഴിഞ്ഞു.

ഈയാഴ്ച മുതൽ കമ്പനികളുടെ ജൂലൈ– സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങൾ പുറത്തുവന്നുതുടങ്ങുമെന്നതിനാൽ വിപണിയുടെ ശ്രദ്ധ അവിടേക്കു തിരിയും. വിപണിയുടെ മൊത്തത്തിലുള്ള ചലനത്തിൽ നിന്നു വ്യത്യസ്തമായി കമ്പനികളുടെ ലാഭനഷ്ടക്കണക്കുകൾക്കനുസിച്ച് വ്യക്തിഗതമായി ഓഹരിവിലകൾ പെരുമാറിയേക്കാം. അടുത്തയാഴ്ച മുതലാണ് പ്രമുഖമായ കമ്പനികളുടെ ഫലം വരാനിരിക്കുന്നത്.

ADVERTISEMENT

 

പ്രതിസന്ധികളേറെ, പരിഹാരം അകലെ

 

പണപ്പെരുപ്പം ലോകം മുഴുവൻ ഏതാണ്ട് പരമാവധി ഉയരത്തിലെത്തിക്കഴിഞ്ഞുവെന്നും ഇനി പതുക്കെ താഴോട്ടിറങ്ങിത്തുടങ്ങുമെന്നുമാണ് പൊതുവെ വിലയിരുത്തലെങ്കിലും താഴോട്ടുള്ള ഇറക്കം വളരെ പതുക്കെയാവുമെന്നതാണ് പ്രതിസന്ധി.

ADVERTISEMENT

ഇന്ത്യയിൽ ആർബിഐ കഴിഞ്ഞയാഴ്ച 0.5% കൂടി പലിശ വർധിപ്പിച്ചതോടെ 5.9% എന്ന മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയരത്തിലാണ് നിരക്കുകൾ. ഇനി ഡിസംബറിൽ വരാനിരിക്കുന്ന പണനയ സമിതി യോഗവും 0.35 മുതൽ 0.5% വരെ പലിശ ഉയർത്തിയേക്കുമെന്നും അതോടെ ഇന്ത്യയിലെ പലിശനിരക്കു വർധന തൽക്കാലം അവസാനിക്കുമെന്നുമാണ് പൊതുവെ കരുതുന്നത്. എന്നാൽ യുഎസ്, ബ്രിട്ടൻ, യൂറോ മേഖല എന്നിവിടങ്ങളിലെല്ലാം പലിശ വർധന 2023ലും തുടരാതെ നിവ‍ൃത്തിയില്ലാത്ത സ്ഥിതിയിലാണ്. 3.25 ശതമാനത്തിൽ നിൽക്കുന്ന യുഎസിലെ പലിശനിരക്ക് അടുത്ത വർഷത്തോടെ 4.5–4.75% നിലവാരത്തിലേക്ക് ഉയരുമെന്നും യൂറോപ്യൻ സെൻട്രൽ ബാങ്ക് നിലവിലുള്ള 1.25ൽ നിന്ന് 3 ശതമാനത്തിലേക്കും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ 2.25% പലിശ 4.5% ആയും ഉയർത്തുമെന്നും വിലയിരുത്തപ്പെടുന്നു. ലോകം മുഴുവൻ ഈ രീതിയിൽ പണനയം കടുപ്പിക്കുന്നത് ഇന്ത്യയ്ക്കു കടുത്ത സമ്മർദം സൃഷ്ടിക്കും. പലിശ നിരക്ക് ഇനിയും ഉയർത്തുക എന്നതും ഉയർത്താതെ പിടിച്ചുനിൽക്കുക എന്നതും ഇന്ത്യയ്ക്കു പ്രതിസന്ധി തന്നെയാകും. ഇപ്പോൾതന്നെ 1.9% പലിശ ഉയർത്തിക്കഴിഞ്ഞു. ഇനിയും വലിയ വർധനകൾ വരുന്നത് വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതിലേക്കു നയിക്കുകയും ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

യൂറോ മേഖലയും ബ്രിട്ടനും നിലവിൽ മാന്ദ്യം നേരിടുന്നുണ്ട്. റഷ്യ– യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ ഊർജ പ്രതിസന്ധി കൂടുതൽ രൂക്ഷമായിത്തന്നെ തുടരുന്നതിനാൽ ഇവിടങ്ങളിൽ പ്രതിസന്ധികൾക്കുള്ള പരിഹാരം അകലെയാണ്. കോവിഡിനെ പൂർണമായി തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളുള്ളതിനാൽ ചൈനയുടെ സമ്പദ് വ്യവസ്ഥയും കടുത്ത പ്രതിസന്ധി നേരിടുന്നു. ചൈനീസ് കറൻസിയായ യെനിന്റെ മൂല്യം കഴിഞ്ഞയാഴ്ച 14 വർഷത്തിനിടയിലെ ഏറ്റവും താഴേക്കു പതിച്ചു. ചൈനയുടെ ജിഡിപി വളർച്ചാ അനുമാനം ക്രെഡിറ്റ് സ്വീസ് 3.5 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിരിക്കുകയാണ്.

ആഗോളതലത്തിൽ ജിഡിപി വളർച്ച നടപ്പു വർഷം 2.6 ശതമാനമായിരിക്കുമെന്നും അടുത്ത വർഷം അതു വെറും 1.6 ശതമാനമായി ചുരുങ്ങുമെന്നുമാണ് ക്രെഡിറ്റ് സ്വീസ് വിലയിരുത്തൽ. അതായത് ഈ വർഷത്തേക്കാൾ വലിയ പ്രതിസന്ധി വരാനിരിക്കുന്നു എന്നർഥം.

കഴിഞ്ഞയാഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം ജർമനിയിലെ പണപ്പെരുപ്പം 10.9 ശതമാനത്തിലെത്തിയിരിക്കുകയാണ്. ഇത് 70 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. റഷ്യ – യുക്രെയ്ൻ യുദ്ധം മൂലം കടുത്ത ഊർജ പ്രതിസന്ധി നേരിടുന്ന ജർമനി തൽക്കാലത്തേക്ക് പ്രശ്നം ലഘൂകരിക്കാനായി 19,400 കോടി ഡോളർ കടമെടുക്കാനുള്ള തീരുമാനത്തിലാണ്. എന്നാൽ വായ്പയെടുത്ത് വാതകവില പിടിച്ചുനിർത്താൻ ശ്രമിക്കുന്നത് ഉപയോഗം കൂട്ടുമെന്നും ശൈത്യകാലം കടുത്ത ക്ഷാമത്തിലേക്കു നയിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്.

ബ്രിട്ടനിലും യുഎസിലും പലിശനിരക്ക് 4.5 ശതമാനത്തിനു മുകളിലേക്കു പോകുക എന്നത് ഇന്ത്യൻ വിപണിക്ക് എന്നല്ല, പൊതുവെ ഓഹരി വിപണികൾക്കൊന്നും ശുഭകരമല്ല.

 

കടമെടുത്ത് നികുതി കുറച്ച് ബ്രിട്ടൻ

17,300നു മുകളിൽ സുരക്ഷിതമായി ക്ലോസ് ചെയ്യാനായാൽ മാത്രമേ നിഫ്റ്റിക്കു മുന്നോട്ടുള്ള കുതിപ്പ് പ്രതീക്ഷിക്കാനാവൂ.

 

ബ്രിട്ടനിൽ ലിസ് ട്രസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ പുതിയ സർക്കാർ നികുതികൾ വെട്ടിക്കുറയ്ക്കുകയും അതിനു പണം കണ്ടെത്താനായി അര നൂറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ കടമെടുപ്പ് (4,500 കോടി പൗണ്ട്) പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് അവതരിപ്പിച്ച മിനി ബജറ്റ് സാമ്പത്തിക വിദഗ്ധരിൽനിന്നു കടുത്ത വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ്. ബ്രിട്ടിഷ് കറൻസിയായ പൗണ്ടിന്റെ മൂല്യം ഇതോടെ സർവകാല റെക്കോർഡ് നിലവാരത്തിലേക്ക് ഇടിയുകയും ചെയ്തു. ഉയർന്ന നികുതി നിരക്കുകൾ രാജ്യത്തെ മാന്ദ്യത്തിലേക്കു നയിക്കുമെന്നും നികുതി കുറച്ച തീരുമാനം പിൻവലിക്കില്ലെന്നും ലിസ് ട്രസ് ന്യായീകരിക്കുമ്പോൾ, നികുതി വെട്ടിക്കുറച്ചത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ആഘാതം ഏൽപിക്കുമെന്നും വളർച്ച മുരടിക്കുമെന്നും റേറ്റിങ് ഏജൻസിയായ മൂഡീസ് വിലയിരുത്തുന്നു. സർക്കാർ തീരുമാനം രാജ്യത്ത് ജീവിതച്ചെലവ് കൂടുതൽ ഉയരുന്നതിനു കാരണമാകുമെന്നും ബ്രിട്ടൻ കടുത്ത മാന്ദ്യത്തിലേക്കു പോകുമെന്നും രാജ്യാന്തര നാണ്യനിധിയും(ഐഎംഎഫ്) മുന്നറിയിപ്പു നൽകി. ഐഎംഎഫ് മുന്നറിയിപ്പിനു പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിപണിയിൽ ഇടപെടുകയും 6,500 കോടി പൗണ്ട് ചെലവഴിച്ച് സർക്കാർ ബോണ്ടുകൾ വാങ്ങിക്കൂട്ടാനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. തകർന്നട‍ിഞ്ഞ ബ്രിട്ടിഷ് പൗണ്ടിന്റെ മൂല്യം അൽപം ഉയർന്നത് ഇതോടെയാണ്. ഇതു ഡോളർ ഇൻഡക്സിന്റെ കുതിപ്പിനു തടയിട്ടില്ലായിരുന്നെങ്കിൽ രൂപയുടെ മൂല്യം കഴിഞ്ഞയാഴ്ച തന്നെ 82നു മുകളിലേക്കു പോകുമായിരുന്നു. ബ്രിട്ടിഷ് കേന്ദ്ര ബാങ്കിന്റെ ബോണ്ട് വാങ്ങൽ പദ്ധതി ഒക്ടോബർ 14 വരെ തുടരും.

 

കയറിയും ഇറങ്ങിയും, കരുത്തു വിടാതെ ഡോളർ

 

മറ്റു പ്രമുഖ കറൻസികളുമായി ഡോളറിന്റെ വിനിമയമൂല്യം വ്യക്തമാക്കുന്ന ഡോളർ ഇൻഡക്സ്, രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലവാരം (114.78) തൊട്ടശേഷം താഴേക്കു വരുന്നതാണ് കഴിഞ്ഞയാഴ്ച കണ്ടത്. സൂചികയിലുള്ള മറ്റു കറൻസികളായ യൂറോ 2022ൽ ഇതുവരെ ഡോളറുമായുള്ള വിനിമയ മൂല്യത്തിൽ 16% നഷ്ടം നേരിട്ടപ്പോൾ, ബ്രിട്ടിഷ് പൗണ്ട് 21 ശതമാനവും  ജാപ്പനീസ് യെൻ 21 ശതമാനവും നഷ്ടത്തിലാണ്. സ്വീഡിഷ് ക്രോണ, കനേഡിയൻ ഡോളർ, സ്വിസ് ഫ്രാങ്ക് എന്നിവയും മൂല്യത്തകർച്ച നേരിടുകയാണ്. അതേസമയം 9% ഇടിവു രേഖപ്പെടുത്തിയ രൂപയുടെ സ്ഥിതി അൽപം ഭേദമാണ്. വെള്ളിയാഴ്ച 52 പൈസ നേട്ടത്തോടെ 81.34ൽ ആണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ യുഎസിൽ പലിശനിരക്കു വർധന ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡോളർ വീണ്ടും 115 നിലവാരത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. അതു സംഭവിച്ചാൽ രൂപ 82– 82.5 നിലവാരത്തിലേക്ക് ഇടിയാം. വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നു പിൻവലിയുന്നതിലേക്കാണ് ഇതു നയിക്കുക.

 

വീണ്ടും വിൽപനക്കാരായി വിദേശനിക്ഷേപകർ

 

തുടർച്ചയായി 9 മാസത്തോളം ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിറ്റൊഴിയൽ നടത്തിയ വിദേശ നിക്ഷേപകർ(എഫ്ഐഐ) ഈ വർഷം ജൂലൈ പകുതിക്കു ശേഷമാണ് വാങ്ങൽ ആരംഭിച്ചത്. ഓഗസ്റ്റിൽ 22,025.62 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയെങ്കിലും സെപ്റ്റംബർ രണ്ടാം പാതിയോടെ അവർ വീണ്ടും വിൽപനയിലേക്കു മാറിയിരിക്കുകയാണ്. സെപ്റ്റംബറിൽ മാത്രം 18,308.30 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്. ഡോളറിന്റെ കുതിപ്പും എഫ്ഐഐ പിൻമാറ്റവും ഒക്ടോബറിലും തുടരുകയാണെങ്കിൽ അത് ഇന്ത്യൻ വിപണികളെ താഴോട്ടു നയിക്കും.

യുഎസ് ഉൾപ്പെടെ ആഗോള വിപണികളിൽ ഭൂരിഭാഗവും ജൂണിലെ താഴ്ന്ന നിലവാരത്തിലും താഴേക്കു പോയിരിക്കുകയാണ്. യുഎസിലെ ഡൗജോൺസ് സൂചിക 2020 ഡിസംബറിനു ശേഷം ആദ്യമായാണ് 29,000ത്തിനു താഴെ ക്ലോസ് ചെയ്യുന്നത്. എസ്ആൻഡ്പി 500 സൂചികയാവട്ടെ 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും മോശം മാസത്തിലൂടെയാണ് കടന്നുപോയത്. ഡൗജോൺസ് സെപ്റ്റംബറിൽ 8.8% ഇടിഞ്ഞപ്പോൾ എസ്‍ആൻഡ്പി 9.3 ശതമാനവും നാസ്ഡാക് 10.5 ശതമാനവും നഷ്ടം രേഖപ്പെടുത്തി. എന്നാൽ ഇന്ത്യൻ വിപണികൾ ഇപ്പോഴും ജൂണിലെ താഴ്ന്ന നിലയിൽനിന്ന് 10 ശതമാനത്തിലുമേറെ മുകളിലാണ്.

 

ടെക്നിക്കൽ നിലവാരങ്ങൾ

 

കഴിഞ്ഞയാഴ്ചയിൽ നിഫ്റ്റിയുടെ ചാഞ്ചാട്ടം 405 പോയിന്റിന്റേതായിരുന്നു. ഇൻട്രാ ഡേയിൽ കണ്ട ഏറ്റവും താഴ്ന്ന നില 16,764 പോയിന്റും ഉയർന്ന നില 17,209 പോയിന്റുമാണ്. ക്ലോസിങ്ങിലെ താഴ്ന്ന നില 16,818 പോയിന്റ്. പലതവണ വിപണി തിരിച്ചുകയറിയ മേഖലയായതിനാൽ 16,800 നിലവാരത്തിലാണ് ഈയാഴ്ച കാര്യമായ പിന്തുണ പ്രതീക്ഷിക്കുന്നത്. ഈ നില സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ 16,650, 16,500 നിലവാരങ്ങളിലേക്ക് നിഫ്റ്റി ഇടിഞ്ഞേക്കാം. ജൂണിലെ താഴ്ന്ന നിലയിൽനിന്നു തിരിച്ചുകയറുന്നതിനിടെ ശക്തമായ സമ്മർദമേഖലയായിരുന്ന 16,200 ശക്തമായ പിന്തുണമേഖലയായി മാറും. അതേസമയം, വെള്ളിയാഴ്ച വിപണികൾ കാണിച്ച കരുത്ത് തുടരുകയാണെങ്കിൽ ആദ്യ കടമ്പ 17,165 – 17,210 നിലകളാണ്. 17,300 നിലവാരത്തിൽ കനത്ത വിൽപനസമ്മർദം നേരിടാനുമിടയുണ്ട്. 17,300നു മുകളിൽ സുരക്ഷിതമായി ക്ലോസ് ചെയ്യാനായാൽ മാത്രമേ നിഫ്റ്റിക്കു മുന്നോട്ടുള്ള കുതിപ്പ് പ്രതീക്ഷിക്കാനാവൂ.

മിഡ്കാപ്, ഐടി, ഫാർമ സൂചികകൾ താരതമ്യേന കൂടുതൽ കരുത്തു കാട്ടുന്നുണ്ട്. ഇൻഫോസിസും ടിസിഎസും ഉൾപ്പെടെയുള്ള ഐടി കമ്പനികൾ അടുത്തയാഴ്ച പ്രവർത്തനഫലം പ്രഖ്യാപിക്കാനിരിക്കുന്നതിനാൽ അവയിൽ മുന്നേറ്റം പ്രതീക്ഷിക്കാം. ഇൻഫോസിസ് ഒക്ടോബർ 12ന് ഫലപ്രഖ്യാപനത്തോടൊപ്പം ഓഹരി തിരികെവാങ്ങൽ (ബൈബാക്ക്) പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇതൊക്കെയാണെങ്കിലും നിഫ്റ്റിയിലും സെൻസെക്സിലും വൻ മുന്നേറ്റം ലഭിക്കണമെങ്കിൽ നിഫ്റ്റി ബാങ്ക് സൂചിക കരുത്തു കാട്ടുകതന്നെ വേണ്ടിവരും. വെള്ളിയാഴ്ച സെൻസെക്സ് 1.64 ശതമാനവും നിഫ്റ്റി 1.8 ശതമാനവും നേട്ടം കൈവരിച്ചപ്പോൾ ബാങ്ക് നിഫ്റ്റിയുടെ നേട്ടം 2.61 ശതമാനമായിരുന്നു. ആർബിഐയുടെ പണനയപ്രഖ്യാപനത്തിനു മുന്നോടിയായി ഇൻ‍ഡക്സ് ഫ്യൂച്ചറുകളിൽ കനത്ത ഷോർട് പൊസിഷനുകൾ ഉണ്ടായിരുന്നത് കവർ ചെയ്യപ്പെട്ടതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്. അത് ഈയാഴ്ച തുടർന്നുകൊള്ളണമെന്നില്ല. വിപണിയിൽ കുടുതൽ തിരുത്തലിനുള്ള സാധ്യതകളും ശക്തമായതിനാൽ വലിയ പൊസിഷനുകൾ സൃഷ്ടിക്കാതെ കരുതലോടെ നീങ്ങുന്നതാവും ഈയാഴ്ചയിലെ മികച്ച തീരുമാനം. ഡോളർ എങ്ങോട്ടു പോകുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നതും നന്നാവും.