അമേരിക്കൻ വിപണി വെള്ളിയാഴ്ച മിക്സഡ് ക്ലോസിങ് സ്വന്തമാക്കി. ഏഷ്യൻ വിപണികളും വെള്ളിയാഴ്ച മിക്സഡ് സ്വന്തമാക്കി. ജെയിംസ് ബല്ലാർഡ് വീണ്ടും വ്യാപാരദിനങ്ങൾ കുറഞ്ഞു പോയ കഴിഞ്ഞ ആഴ്ചയിൽ ഡിസംബറിൽ ഫെഡ് നിരക്ക് വർദ്ധനയുടെ തോത് കുറയുമെന്ന ഫെഡ് മിനുട്സ് സൂചനയിൽ അമേരിക്കൻ വിപണിക്ക് അനുകൂലമായി. ബ്ലാക്ക്

അമേരിക്കൻ വിപണി വെള്ളിയാഴ്ച മിക്സഡ് ക്ലോസിങ് സ്വന്തമാക്കി. ഏഷ്യൻ വിപണികളും വെള്ളിയാഴ്ച മിക്സഡ് സ്വന്തമാക്കി. ജെയിംസ് ബല്ലാർഡ് വീണ്ടും വ്യാപാരദിനങ്ങൾ കുറഞ്ഞു പോയ കഴിഞ്ഞ ആഴ്ചയിൽ ഡിസംബറിൽ ഫെഡ് നിരക്ക് വർദ്ധനയുടെ തോത് കുറയുമെന്ന ഫെഡ് മിനുട്സ് സൂചനയിൽ അമേരിക്കൻ വിപണിക്ക് അനുകൂലമായി. ബ്ലാക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വിപണി വെള്ളിയാഴ്ച മിക്സഡ് ക്ലോസിങ് സ്വന്തമാക്കി. ഏഷ്യൻ വിപണികളും വെള്ളിയാഴ്ച മിക്സഡ് സ്വന്തമാക്കി. ജെയിംസ് ബല്ലാർഡ് വീണ്ടും വ്യാപാരദിനങ്ങൾ കുറഞ്ഞു പോയ കഴിഞ്ഞ ആഴ്ചയിൽ ഡിസംബറിൽ ഫെഡ് നിരക്ക് വർദ്ധനയുടെ തോത് കുറയുമെന്ന ഫെഡ് മിനുട്സ് സൂചനയിൽ അമേരിക്കൻ വിപണിക്ക് അനുകൂലമായി. ബ്ലാക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വിപണി വെള്ളിയാഴ്ച മിക്സഡ് ക്ലോസിങ് സ്വന്തമാക്കി. ഏഷ്യൻ വിപണികളും വെള്ളിയാഴ്ച സമ്മിശ്ര വാരാവസാനം സ്വന്തമാക്കി. അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിൽ വ്യാപാരം തുടരുന്നു. എസ്ജിഎക്സ് നിഫ്റ്റി 18600 പോയിൻ്റിൽ താഴെയാണ്.

ജെയിംസ് ബല്ലാർഡ് വീണ്ടും 

ADVERTISEMENT

വ്യാപാരദിനങ്ങൾ കുറഞ്ഞു പോയ കഴിഞ്ഞ ആഴ്ചയിൽ ഡിസംബറിൽ ഫെഡ് നിരക്ക് വർദ്ധനയുടെ തോത് കുറയുമെന്ന ഫെഡ് മിനുട്സ് സൂചനയിൽ അമേരിക്കൻ വിപണിക്ക് അനുകൂലമായി.  ബ്ലാക്ക് ഫ്രൈഡേയിൽ അമേരിക്കൻ വിപണി ‘’മിക്സഡ്’’  ക്ലോസിങ് നേടി. നാസ്ഡാക് നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ റീറ്റെയ്ൽ, ഫാർമ, ഫിനാൻഷ്യൽ സെക്ടറുകളുടെ പിന്തുണയിൽ ഡൗ ജോൺസ്‌ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യൻ, യൂറോപ്യൻ വിപണികളും വെള്ളിയാഴ്ച ഫ്ലാറ്റ് ക്ലോസിങ് നടത്തി. ഇന്നലെ വന്ന കണക്കുകൾ പ്രകാരം ചൈനയുടെ വ്യാവസായിക സ്ഥാപങ്ങളുടെ ലാഭത്തിൽ വന്ന ഇടിവും ഏഷ്യൻ സൂചികകൾക്ക് പ്രധാനമാണ്. 

ഇന്ന് സെയിന്റ് ലൂയിസ് ഫെഡ് പ്രസിഡന്റ് ജെയിംസ് ബല്ലാർഡ് സംസാരിക്കുന്നതും, ഇസിബി പ്രസിഡന്റ് ലെഗാർദെ സംസാരിക്കുന്നതും വിപണിക്ക് പ്രധാനമാണ്. 

ഈ ആഴ്ച്ചയിലെ യുഎസ് ഡേറ്റകൾ  

ചൊവ്വാഴ്ച കൺസ്യൂമർ കോൺഫിഡൻസ് കണക്കുകളും, ബുധനാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ സംസാരിക്കുന്നതിനൊപ്പം, അമേരിക്കൻ ജിഡിപി കണക്കുകളും, എഡിപി എംപ്ലോയ്‌മെന്റ്, ജോബ് ഓപ്പണിങ് കണക്കുകളും, ഭവന വില്പന കണക്കുകളും പുറത്ത് വരുന്നു. വ്യാഴാഴ്ച ജോബ് ഡേറ്റക്കൊപ്പം പിസിഇ ഡേറ്റയും, റിയൽ ഇൻകം-സ്‌പെൻഡിങ് കണക്കുകളും, പിഎംഐ ഡേറ്റയും പുറത്ത് വരുന്നു. വെള്ളിയാഴ്ച നോൺഫാം പേറോൾ കണക്കുകളും, അൺ എംപ്ലോയ്‌മെന്റ് കണക്കുകളും വരുന്നതും വിപണിക്ക് പ്രധാനമാണ്.  

ADVERTISEMENT

ഡിസംബർ ആദ്യ വാരം പുറത്ത് വരുന്ന നവംബറിലെ പണപ്പെരുപ്പ കണക്കുകളും, ഡിസംബർ പകുതിയിലെ ഫെഡ് തീരുമാനങ്ങളും, പിന്നീട് വരുന്ന ക്രിസ്മസ്, പുതുവത്സര അവധികളുമാണ് 2022ൽ ഇനിയുള്ള ദിനങ്ങളിൽ ലോക വിപണിയെ നിയന്ത്രിക്കുക.

നിഫ്റ്റി 

ലോക വിപണിയുടെ കൂടി പിൻബലത്തിൽ കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിയും നേട്ടം കുറിച്ചു. അമേരിക്കൻ വിപണി മുന്നേറ്റത്തിനൊപ്പം വിദേശ ഫണ്ടുകളും വാങ്ങൽ നടത്തിയ വ്യാഴാഴ്ച മുന്നേറിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ചയും നേട്ടം തുടർന്നു. വെള്ളിയാഴ്ച്ച ബാങ്കിങ് സെക്ടർ നഷ്ടം കുറിച്ചപ്പോൾ ഐടി, റിയൽറ്റി, ഫാർമ, ഓട്ടോ, ഇൻഫ്രാ സെക്ടറുകൾക്കൊപ്പം സ്‌മോൾ & മിഡ് ക്യാപ് നിഫ്റ്റി സൂചികകളും വെള്ളിയാഴ്ച നേട്ടം കുറിച്ചു. 

വെള്ളിയാഴ്ച 18512 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും  18400 പോയിന്റിലും, 18340 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18550  പോയിന്റ് പിന്നിട്ടാൽ 18600 പോയിന്റിലും 18680 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ. 

ADVERTISEMENT

ബാങ്ക് നിഫ്റ്റി 

എച്ച്ഡിഎഫ്സി ബാങ്കിലെ ലാഭമെടുക്കലിൽ വെള്ളിയാഴ്ച ബാങ്ക് നിഫ്റ്റി 91 പോയിന്റ് നഷ്ടത്തിൽ 42983 പോയിന്റിൽ വ്യാപരം അവസാനിപ്പിച്ചു. 

42800 പോയിന്റിലും 42600 പോയിന്റിലും ബാങ്ക് നിഫ്റ്റി ഇന്ന് ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 43333 പോയിന്റ് പിന്നിട്ടാൽ 43600 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ്.  

ക്രൂഡ് ഓയിൽ 

ചൈനീസ് കോവിഡ് വ്യാപനവും, ആഗോള  എണ്ണ ആവശ്യകതയിൽ കുറവ് പ്രതീക്ഷിക്കുന്നതും  ക്രൂഡ് ഓയിലിന് തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിലും വീഴ്ച നൽകി. ക്രൂഡ് ഓയിൽ വില റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് മുൻപുള്ള നിലയിലേക്ക് എത്തിക്കഴിഞ്ഞു. 

വെനിസ്വെലൻ എണ്ണയുടെ അമേരിക്കൻ ഉപരോധം നീങ്ങുന്നതും, ചൈനയിലെ റെക്കോർഡ് കോവിഡ്  വ്യാപനവും ക്രൂഡ് ഓയിലിന്റെ ഗതി നിർണയിക്കും. അടുത്ത ഞായറാഴ്ചത്തെ ഒപെക് മീറ്റിങ്ങും ക്രൂഡിന് പ്രധാനമാണ്. 

സ്വർണം 

ബോണ്ട് യീൽഡ് വീണത് കഴിഞ്ഞ ആഴ്ചയിൽ  സ്വർണത്തിന് അനുകൂലമായി. 1750 ഡോളറിന് മുകളിൽ നിൽക്കുന്ന രാജ്യാന്തര സ്വർണവിലയെ ബോണ്ട് യീൽഡിന്റെ ചലനങ്ങൾ തന്നെയാകും ഈയാഴ്ചയിലും സ്വാധീനിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക