മുഖ്യധാരയിലെ പ്രധാന നടീനടന്മാർ ഇല്ലാതെ വന്ന് വാണിജ്യവിജയം കൊയ്യുന്ന ചിത്രമാണ് സൌദി വെള്ളക്ക. മികച്ച കണ്ടന്‍റും സ്റ്റാന്‍ഡ് ഒൌട്ട് മാർക്കറ്റിംഗും ഇവിടെ സംയോജിച്ചതായി കാണാം. അത്ര പരിചിതരല്ലാത്ത ആളുകള്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രമേയം എത്ര നല്ലതാണെങ്കിലും ശീലം മറികടന്ന് തിയറ്ററിലേക്ക്

മുഖ്യധാരയിലെ പ്രധാന നടീനടന്മാർ ഇല്ലാതെ വന്ന് വാണിജ്യവിജയം കൊയ്യുന്ന ചിത്രമാണ് സൌദി വെള്ളക്ക. മികച്ച കണ്ടന്‍റും സ്റ്റാന്‍ഡ് ഒൌട്ട് മാർക്കറ്റിംഗും ഇവിടെ സംയോജിച്ചതായി കാണാം. അത്ര പരിചിതരല്ലാത്ത ആളുകള്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രമേയം എത്ര നല്ലതാണെങ്കിലും ശീലം മറികടന്ന് തിയറ്ററിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യധാരയിലെ പ്രധാന നടീനടന്മാർ ഇല്ലാതെ വന്ന് വാണിജ്യവിജയം കൊയ്യുന്ന ചിത്രമാണ് സൌദി വെള്ളക്ക. മികച്ച കണ്ടന്‍റും സ്റ്റാന്‍ഡ് ഒൌട്ട് മാർക്കറ്റിംഗും ഇവിടെ സംയോജിച്ചതായി കാണാം. അത്ര പരിചിതരല്ലാത്ത ആളുകള്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രമേയം എത്ര നല്ലതാണെങ്കിലും ശീലം മറികടന്ന് തിയറ്ററിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യധാരയിലെ പ്രധാന നടീനടന്മാർ ഇല്ലാതെ വന്ന് ഇപ്പോൾ വാണിജ്യവിജയം കൊയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. മികച്ച കണ്ടന്‍റും സ്റ്റാന്‍ഡ് ഒൗട്ട് മാർക്കറ്റിങും ഇവിടെ സംയോജിച്ചതായി കാണാം.  

അത്ര പരിചിതരല്ലാത്ത ആളുകള്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രമേയം എത്ര നല്ലതാണെങ്കിലും ശീലം മറികടന്ന് തിയറ്ററിലേക്ക് വരാന്‍ ആളുകള്‍ മടിക്കും. അതുകൊണ്ട് തന്നെ മാർക്കറ്റിങ് പ്ളാന്‍ മാറ്റിപിടിച്ചു. പ്രഫഷണല്‍ മീഡീയ അനലിസ്റ്റ് വന്നു. സ്ഥിരം രീതികളായ പോസ്റ്ററുകള്‍, ഹോഡിങ്ങ്, പത്രം, എല്‍.ഇ.ഡി എന്നിവയില്‍ പോലും സ്റ്റാന്‍ഡ് ഒൗട്ട് സ്വഭാവം നല്‍കി. 

ADVERTISEMENT

സ്വന്തം കൈപ്പടയിലെ കത്തുകൾ

സംവിധായകന്‍ തരുണ്‍ മൂർത്തിയും നിർമാതാവ് സന്ദീപ് സേനനും സ്വന്തം കൈപ്പടയില്‍ 3500  കത്തുകളെഴുതി തപാല്‍പെട്ടിയിലിട്ടു. കുടുംബശ്രീക്കാർ മുതല്‍ മാധ്യമപ്രവർത്തകർക്ക് വരെ കത്ത് ചെന്നു. കത്തുകള്‍ വരാത്ത കാലത്ത് കത്തു കിട്ടുമ്പോഴത്തെ കൗതുകം ക്ലിക്കായി. ഡിയർ ഫ്രണ്ട് എന്ന പൊതുസംജ്ഞക്ക് പകരം ഡിയറിന് ശേഷം ആളുടെ പേര് എഴുതി കണ്ടപ്പോള്‍ കത്ത് കിട്ടിയവർക്ക് ചിത്രത്തോട് വൈകാരികമായ അടുപ്പം വന്നു. 

അടുത്തത്, ടെക്നോളജിയെ നന്നായി ഉപയോഗിച്ചു. ഇന്‍ഫ്ളുവന്‍സേഴ്സിനെ വേണ്ടെന്ന് വച്ചിട്ട് മൈക്രോ ഇന്‍ഫ്ളുവന്‍സേഴ്സിനെ കൊണ്ടുവന്നു. മച്ചിങ്ങ കൊണ്ടുള്ള ചെറിയ ടോയ്സ് വച്ച് നടത്തിയ വെള്ളക്ക അണ്‍ബോക്സിങ് ഇവർ ലൈവ് ചെയ്ത് ഹിറ്റാക്കി. പിന്നെ, ടാബ്ളോയ്ഡ് വന്നു. ബസ് സ്റ്റാന്‍റിലും ട്രെയിനിലുമൊക്കെയായി 80,000 കോപ്പി, വെള്ളക്ക ടൈംസ് കേരളമുടനീളം വായിക്കപ്പെട്ടു.

പുതുമ, വ്യത്യസ്ത

ADVERTISEMENT

പരമ്പരാഗത മാർഗങ്ങളിലും പുതുമ, വ്യത്യസ്ത ആശയങ്ങള്‍, ടെക്നോളജി എന്നിവയുടെ സമന്വയമാണ് ഇതിലെ സ്ട്രാറ്റജിയുടെ അടിസ്ഥാനമെന്ന് കാണാം. 

ഇനി ഓഹരിവിപണിയിലെ വെള്ളക്കയെ നോക്കാം. നമുക്ക് പരിചയമുള്ള ലൂയി ഫിലിപ്പ്, പീറ്റർ ഇംഗ്ലണ്ട്, അലന്‍ സോളി, വാന്‍ ഹ്യൂസൈന്‍ തുടങ്ങിയവയുടെ മുതലാളിയായ ആദിത്യ ബിർള ഫാഷനാണത്. പക്ഷേ, ഓഹരിവിപണി ഭാഷയില്‍ പറഞ്ഞാല്‍ ഇത്രയും നാള്‍ ചതഞ്ഞു കിടക്കുകയായിരുന്നു കമ്പനി. പക്ഷേ, ഈയിടെയായി സട കുടഞ്ഞെഴുന്നേറ്റിരിക്കുന്നു. ഒരു വിഭാഗം ഉപഭോക്താക്കളുടെ മാത്രമെന്ന് കരുതിയ ഇതിലെ പല ബ്രാന്‍റുകളിലും വില്‍പ്പന കൂടി. ഷോപ്പിങ് മോളുകളിലെല്ലാം ഈ ബ്രാന്‍റുകളുടെ ഷോറുമുകള്‍ വന്നതായിരുന്നു ഇതിനു കാരണം. ഷെയറിന്‍റെ വില 300 കടക്കുകയും ചെയ്തിരിക്കുന്നു. 

മാർക്കറ്റിങില്‍ ടെക്നോളജിയുടെ സാധ്യത പ്രയോജനപ്പെടുത്തി. നിലവിലുള്ള പ്രൊഡക്ടുകളുടെ ക്വാളിറ്റി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ഡിജിറ്റലില്‍ ഹിറ്റായ ചെറുകിട സംരംഭങ്ങളെ ചേർത്തു നിർത്തിയുമാണ് കമ്പനി നിലവിലെ ടെക്നോളജിയെ തകർത്തു കളഞ്ഞത്. 

അതീവ വ്യത്യസ്തം

ADVERTISEMENT

ഇ കൊമേഴ്സില്‍ പയറ്റി തെളിയുന്നതിന്‍റെ ഭാഗമായി 2022 ജൂണ്‍ ഒന്നിന് കമ്പനി, TMRW  എന്ന പേരില്‍ പുതിയ വിഭാഗത്തിന് തുടക്കം കുറിച്ചു. ഡിജിറ്റലില്‍ അതീവ വ്യത്യസ്തമായ ആശയങ്ങളാണ് ഇവർ പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് എക്സിക്യൂട്ടിവായിരുന്ന പ്രശാന്ത് ആലുരുവാണ് ഇതിന്‍റെ മേധാവി. സൗദി വെള്ളക്ക കത്തെഴുതി ആളുകള്‍ക്ക് ഇമോഷണല്‍ കണക്ട് ഉണ്ടാക്കിയതു പോലെ വിപണിയില്‍ ഡിജിറ്റല്‍ മാർഗം ആളുകളുമായി പഴ്സണല്‍ കണക്ട് ചെയ്ത് ഹിറ്റായി നില്‍ക്കുന്ന മികച്ച ബ്രാന്‍ഡുകള്‍ കമ്പനി ഏറ്റെടുത്തു. അടുത്ത മൂന്നു വർഷത്തിനുള്ളില്‍ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 30 കമ്പനികള്‍ ഇത്തരത്തില്‍ ഏറ്റെടുക്കും. ഈ പ്ളാറ്റ്ഫോമിനെ ഹൗസ് ഓഫ് ബ്രാന്‍ഡ്സ് എന്നാണ് വിളിക്കുന്നത്. 

ബേവക്കൂഫ് എന്ന ബ്രാന്‍ഡാണ് ഇതില്‍ ഏറ്റവും അറിയപ്പെടുന്നത്. 200 കോടിക്ക് അത് കമ്പനിയുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ബെറിലഷ്, നാറ്റിലേന്‍, ജൂണ്‍ബെറി, നൗട്ടി നാട്ടി, നോബെർഗോ, അർബാനോ, വെയിർഡോ എന്നിങ്ങനെ കാഷ്വല്‍ വെയർ മുതല്‍ കുട്ടികളുടെ ഡ്രസിങ് വരെയുള്ള ഡിടുസിക്കാരെ കമ്പനി ഏറ്റെടുത്ത് കഴിഞ്ഞു. 

8136 കോടിയുടെ വരുമാനമാണിപ്പോഴുള്ളത്. ഇതില്‍ 700 കോടി TMRW യുടേതാണ്. ഈ 700 കോടി, 1500 കോടിയിലേക്ക് ഈ സാമ്പത്തികവർഷം വരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

(ഡിസ്ക്ളോഷർ. 

ഇത് തികച്ചും അറിവ് പകരാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ഈ കമ്പനിയില്‍ ലേഖകന് നിക്ഷേപമില്ല. ഓഹരിവിപണിയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവർ സർട്ടിഫൈയ്ഡ് ഫിനാന്‍ഷ്യല്‍ പ്ളാനറെ സമീപിക്കുക.)

English Summary : Two Success Stories with Different Digital Marketing Techniques