ഇന്ത്യയിലെ വൻകിട എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (IOC), ഭാരത് പെട്രോളിയം കോർപറേഷൻ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, സ്വകാര്യമേഖലയിലെ റിലയൻസ് പെട്രോളിയം എന്നിവയുടെ 2023 ലെ ഒന്നാംപാദഫലം പുറത്തുവന്നതു വൻ ലാഭത്തിന്റെ കണക്കുമായാണ്. ഈ കണക്കുകളെല്ലാം ഒന്നാംപാദത്തിലെ ലാഭത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ വൻകിട എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (IOC), ഭാരത് പെട്രോളിയം കോർപറേഷൻ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, സ്വകാര്യമേഖലയിലെ റിലയൻസ് പെട്രോളിയം എന്നിവയുടെ 2023 ലെ ഒന്നാംപാദ ഫലം പുറത്തുവന്നതു വൻ ലാഭത്തിന്റെ കണക്കുമായാണ്. ഈ കണക്കുകളെല്ലാം ഒന്നാംപാദത്തിലെ ലാഭത്തിന്റെ കണക്കാണ്. 

∙ഭാരത് പെട്രോളിയം കോർപറേഷന്റെ അറ്റാദായം 10,644 കോടി രൂപയാണ്. കഴിഞ്ഞ വർഷം സമാന ക്വാർട്ടറിൽ 6,148 കോടി രൂപയുടെ നഷ്ടമാണു കമ്പനി രേഖപ്പെടുത്തിയിരുന്നത്. എന്നിരുന്നാലും പ്രവർത്തന വരുമാനത്തിൽ ചെറിയ ഇടിവു നേരിട്ടുണ്ട്. 

ADVERTISEMENT

∙ഇന്ത്യൻ ഓയിൽ കോർപറേഷന്റെ അറ്റാദായം ഈ ക്വാർട്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നത്13,750 കോടി രൂപയാണ്: ഇതു കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്താൽ ഏറ്റവും ഉയർന്ന ലാഭമാണ്. ലാഭശതമാനം ഏകദേശം 37 % അധികമാണെന്നു കണക്കാക്കപ്പെടുന്നു. 

∙എന്നാൽ, മൂന്നാമത്തെ പ്രമുഖ പെട്രോളിയം കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ (HPCL) ഒന്നാംപാദ അറ്റാദായം 6,765 കോടി രൂപയാണ്. കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ഈ കമ്പനി കഴിഞ്ഞ വർഷം സമാന ക്വാർട്ടറിൽ 8,557 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണീ നേട്ടം. കമ്പനിയുടെ റിഫൈനിങ് മാർജിനിൽ കുറവുണ്ടായിട്ടുണ്ട്. ഡീസലിന്റെയും ഏവിയേഷൻ ഫ്യൂവലിന്റെയും ഡിമാൻഡിലുണ്ടായ ഏറ്റക്കുറച്ചിലാണു കാരണം.

ADVERTISEMENT

2022 ഏപ്രിലിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ബിപിസിഎൽ, ഐഒസി, എച്ച്പിസി തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളെല്ലാം റീറ്റെയ്ൽ ഇന്ധനവില ഫ്രീസ് ചെയ്തു വച്ചിരിക്കുകയാണ്. നേരത്തേയുള്ള രാജ്യാന്തര എണ്ണവില വർധന മൂലമുണ്ടായ നഷ്ടം നികത്താനാണെന്നാണു പറയപ്പെടുന്നത്.

പ്രഖ്യാപനം മാത്രം

ADVERTISEMENT

വിലനിയന്ത്രണം എടുത്തുകളഞ്ഞ സമയത്ത് കേന്ദ്രസർക്കാർ പറഞ്ഞത് ക്രൂഡ് വില കൂടുമ്പോൾ ഇന്ധനവില ഉയരുകയും കുറയുമ്പോൾ ആനുപാതികമായുള്ള ഇന്ധനവില കുറയുമെന്നുമായിരുന്നു. പിന്നീടു പതിനഞ്ചു ദിവസത്തിലൊരിക്കൽ മാറ്റം വരുത്തുമെന്നായി. പക്ഷേ, പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല. പക്ഷേ, ഒന്നുകൂടി പറഞ്ഞു. കമ്പനികൾ തമ്മിലുള്ള മത്സരം വരുമെന്നതിനാൽ വീണ്ടും വില കുറയുമെന്നായിരുന്നു അത്. ചുരുക്കത്തിൽ ഒന്നുംതന്നെ സംഭവിച്ചില്ല. 

സ്വകാര്യ റിഫൈനിങ് കമ്പനിയായ റിലയൻസ്പോലും 46.3% വർധന ഒന്നാംപാദ റിസൽറ്റിൽ രേഖപ്പെടുത്തി. കാരണമായി കാണുന്നത് ചീപ്പ് റേറ്റിലുള്ള റഷ്യൻ ക്രൂഡിന്റെ ഇറക്കുമതിയും ഫ്യൂവൽ കയറ്റുമതിയുമായിരുന്നു. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ യുക്രെയ്ൻ യുദ്ധം മൂലം യൂറോപ്യൻ രാജ്യങ്ങൾ മടിച്ചുനിന്നപ്പോൾ, ക്രൂഡ് വിലയിടിവിന്റെ മുഖ്യ ഉപയോക്താക്കൾ ഇന്ത്യൻ കമ്പനികളായിരുന്നു. 

ഇത്രയും തിളക്കമാർന്ന അറ്റാദായം കമ്പനികൾ നേടിയപ്പോൾ അതിന്റെ ചെറിയൊരു ശതമാനംപോലും ഇന്ത്യയിലെ ഉപയോക്താക്കൾക്കു നൽകാതിരുന്നത് ഈ നേട്ടത്തിന്റെ ശോഭ കെടുത്തി. 

ലേഖകൻ ഓഹരി വിപണിയിലും അധ്യാപന രംഗത്തും പ്രവർത്തിക്കുന്നു

English Summary : Petroleum Comapnies and Profits

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക