കുറഞ്ഞ ചെലവിൽ‌ ആർക്കും േചരാവുന്ന സർക്കാർ പെൻഷൻ പദ്ധതിയാണ് എൻപിഎസ് അഥവാ നാഷനൽ പെൻഷൻ സിസ്റ്റം. വിരമിക്കൽ കാലം മുൻകൂട്ടി കണ്ടുള്ള ദീർഘകാല നിക്ഷേപമാർഗമാണിത്. േകന്ദ്രസർക്കാരിനു കീഴിലുള്ള െപൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി (PFRDA) ആണ് പദ്ധതി നടപ്പിലാക്കുന്നത്. സവിശേഷതകൾ എന്തെല്ലാം? ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ ചെലവിൽ‌ ആർക്കും േചരാവുന്ന സർക്കാർ പെൻഷൻ പദ്ധതിയാണ് എൻപിഎസ് അഥവാ നാഷനൽ പെൻഷൻ സിസ്റ്റം. വിരമിക്കൽ കാലം മുൻകൂട്ടി കണ്ടുള്ള ദീർഘകാല നിക്ഷേപമാർഗമാണിത്. േകന്ദ്രസർക്കാരിനു കീഴിലുള്ള െപൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി (PFRDA) ആണ് പദ്ധതി നടപ്പിലാക്കുന്നത്.

സവിശേഷതകൾ എന്തെല്ലാം?

ADVERTISEMENT

ജോലി ഉള്ളവർക്കും ഇല്ലാത്തവർക്കും െപൻഷൻ നേടാനുള്ള അവസരമാണ് എൻപിഎസ് നൽകുന്നത്. വാർധക്യകാലത്ത് നിശ്ചിത വരുമാനം ലഭിക്കാനായി ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കാം. ഓഹരിയുടെ നേട്ടം എടുക്കാൻ അവസരം, കുറഞ്ഞ ഫണ്ട് ൈകകാര്യച്ചെലവ്, നികുതിലാഭം, വിദഗ്ധരായ ഫണ്ട് മാനേജർമാരുടെ േസവനം എന്നിവയും ഇതിനെ ആകർഷകമാക്കുന്നു.

ആർക്കൊക്കെ േചരാം?

ADVERTISEMENT

പതിനെട്ടിനും 65നും ഇടയിൽ പ്രായമുള്ള ആർക്കും ചേരാം. സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അല്ലാത്തവർക്കും ചേരാം. പ്രവാസികൾക്കും അംഗമാകാം. ഒരു വ്യക്തിക്ക് ഒരു അക്കൗണ്ടേ അനുവദിക്കൂ. ജോയിന്റ് അക്കൗണ്ട് തുറക്കാൻ പറ്റില്ല. േകന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാർ നിർബന്ധമായും േചരണം.

എങ്ങനെ േചരാം?

ADVERTISEMENT

പോയിന്റ് ഓഫ് പ്രസൻസ് (POP) മുഖേനയാണ് അക്കൗണ്ട് തുറക്കേണ്ടത്. എസ്ബിഐ അടക്കമുള്ള ബാങ്കുകളും രാജ്യത്തെ പോസ്റ്റ് ഓഫിസുകളുമടക്കം ആയിരക്കണക്കിന് POPകൾ ഉണ്ട്. കൂടാതെ ENPS െവബ്സൈറ്റിലൂടെയും NPS ആപ്പിലൂടെയും പദ്ധതിയിൽ അംഗമാകാം.

ഇതിൽ ചേരുന്നവർക്ക് പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (PRAN) ലഭിക്കും. അക്കൗണ്ട് തുറന്നാൽ വെൽക്കം കിറ്റും എടിഎം കാർഡ് മാതൃകയിലുള്ള പ്രാൺകാർഡും അയച്ചു തരും. രാജ്യത്ത് എവിടേക്കു താമസം മാറ്റിയാലും പ്രാൺ നമ്പർ മാറ്റേണ്ടതില്ല.