പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാണാനായത്. മഹാമാരി സമൂഹത്തില്‍ വിവിധ പ്രതിഫലനമുണ്ടാക്കിയപ്പോള്‍ ഒരു വിഭാഗം സാമ്പത്തിക അറിവുകള്‍ വര്‍ധിപ്പിക്കാനും നിക്ഷേപത്തെ വൈവിധ്യവല്‍ക്കരിക്കാനും ശ്രമിച്ചു. സാമ്പത്തിക മേഖലയെ കുറിച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാണാനായത്. മഹാമാരി സമൂഹത്തില്‍ വിവിധ പ്രതിഫലനമുണ്ടാക്കിയപ്പോള്‍ ഒരു വിഭാഗം സാമ്പത്തിക അറിവുകള്‍ വര്‍ധിപ്പിക്കാനും നിക്ഷേപത്തെ വൈവിധ്യവല്‍ക്കരിക്കാനും ശ്രമിച്ചു. സാമ്പത്തിക മേഖലയെ കുറിച്ചുള്ള അറിവുകള്‍ വര്‍ധിച്ചതും ഓഹരി വിപണിയില്‍ പങ്കെടുക്കാനുള്ള താല്‍പര്യം വര്‍ധിച്ചതും ഡിജിറ്റല്‍ ട്രേഡിങ് സംവിധാനങ്ങള്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങള്‍ അവതരിപ്പിച്ചതും ഇന്റര്‍നെറ്റ് ലഭ്യത വിപുലമായതുമെല്ലാം റെക്കോര്‍ഡ് നിലയിൽ പുതിയ ഡീമാറ്റ് അക്കൗണ്ടുകളൊരുക്കി.യുവാക്കളുടേയും വനിതകളുടേയും എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഓഹരി വിപണിയില്‍ എളുപ്പത്തില്‍ ആര്‍ക്കും ട്രേഡ് ചെയ്യാമെന്നു ചെറുകിട ഉപഭോക്താക്കള്‍ക്കു മനസിലായി. ഇതു തുടരുമെന്നാണ് തങ്ങള്‍ വിലയിരുത്തുന്നത്.

വിവിധ സേവനങ്ങൾ

ADVERTISEMENT

നിക്ഷേപര്‍ക്കും ട്രേഡര്‍മാര്‍ക്കും വേണ്ടി ഓഹരി, ഡെറിവേറ്റീവ്, കമ്മോഡിറ്റി, കറന്‍സി, മ്യൂച്വല്‍ ഫണ്ടുകള്‍, ഐപിഒ, എന്‍എഫ്ഒ, ഇടിഎഫ്, ഡിജിറ്റല്‍ ഗോള്‍ഡ് തുടങ്ങിയ സേവനങ്ങളെല്ലാം അപ്‌സ്റ്റോക്ക് ലഭ്യമാക്കുന്നുണ്ട്. 

മൊബൈല്‍ ട്രേഡിങ് ആപുകള്‍ ഓണ്‍ലൈനായി അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സഹായിക്കും. 2021 ജനുവരിക്കു ശേഷം ആറു ലക്ഷത്തിലേറെ ഡീമാറ്റ് അക്കൗണ്ടുകളാണ് അപ്‌സ്റ്റോക്ക് മാത്രം കൂട്ടിച്ചേര്‍ത്തത്. ഓരോ മാസവും ശരാശരി 2-3 ലക്ഷം പുതിയ അക്കൗണ്ടുകളാണുള്ളത്. 2021 അവസാനത്തോടെ ഉപഭോക്താക്കളുടെ കാര്യത്തില്‍ 3-4 ഇരട്ടി വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടിയതും കൂടുതല്‍ പേരെ സാമ്പത്തിക സേവന മേഖലയിലേക്ക് എത്തിക്കുന്നതിനായാണ്. ഇത് ബ്രാന്‍ഡിനെ കൂടുതല്‍ ശക്തമാക്കുമെന്നും വിലയിരുത്തുന്നു.

ADVERTISEMENT

ലേഖകൻ അപ്‌സ്റ്റോക്സിന്റെ സഹ സ്ഥാപകനും സിഇഒയുമാണ്