അഗ്നിവീർന് വീണ്ടും ആനുകൂല്യങ്ങൾ അഗ്നിപഥ് യോജന റിക്രൂട്ട്‌മെന്റ് പദ്ധതി പ്രകാരം പരിശീലനത്തിനെടുക്കുന്ന വോളണ്ടിയർമാരുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 46000 ത്തിൽ തുടങ്ങി 90000 വരെയാക്കി പിന്നീട് 125000 വരെ വർധിപ്പിക്കാനാണ് തീരുമാനം. സൈനികരുടെ ശരാശരി പ്രായം 32 വയസ്സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗ്നിപഥ് യോജന റിക്രൂട്ട്‌മെന്റ് പദ്ധതി പ്രകാരം പരിശീലനത്തിനെടുക്കുന്ന വോളണ്ടിയർമാരുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം. 46,000 ത്തിൽ തുടങ്ങി 90,000 വരെയാക്കി പിന്നീട് 125,000 വരെ വർധിപ്പിക്കാനാണ് തീരുമാനം. 

സൈനികരുടെ ശരാശരി പ്രായം 32 വയസ്സിൽ നിന്ന് 26 വയസ്സായി കുറക്കാനാണ് അഗ്നിപഥ് വഴി ലക്ഷ്യമിടുന്നത്. ആറ്-ഏഴ് വർഷത്തിനുള്ളിൽ സേനയുടെ ശരാശരി പ്രായം  27 വയസിൽ എത്തിക്കുമെന്ന് സൈനിക കാര്യവകുപ്പിലെ അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി പറഞ്ഞു. അഗ്നിപഥ് നടപ്പിലാക്കുന്നത് വഴി  ജീവനക്കാരുടെ ചെലവ് ചുരുക്കലല്ല കേന്ദ്ര സർക്കാർ ഉദേശിക്കുന്നത് എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഊർജസ്വലരും സാങ്കേതികജ്ഞാനവുമുള്ള യുവസൈനികരെ വാർത്തെടുക്കുക  എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് പറഞ്ഞു. അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് പുരോഗമനപരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ADVERTISEMENT

നേട്ടങ്ങൾ 

അഗ്നിപഥിന് കീഴിൽ ചേരുന്ന സന്നദ്ധപ്രവർത്തകരുടെ വിദ്യാഭ്യാസത്തെക്കുറിച്ചും പുരി വിശദീകരിച്ചു. “പത്താം ക്ലാസ് പാസ്സായവർക്ക് ഞങ്ങൾ പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ് നൽകും. കൂടാതെ 12-ാം ക്ലാസ് പാസായവർക്ക് ഡിപ്ലോമ ലഭിക്കും, ” അദ്ദേഹം പറഞ്ഞു.റിക്രൂട്ട് ചെയ്യുന്നവരെ ഏതൊക്കെ വിഷയങ്ങളാണ് പഠിപ്പിക്കുക എന്ന ചോദ്യത്തിന് 'ഫിസിക്കൽ എജ്യുക്കേഷൻ' ഒരു വിഷയമായി ഉണ്ടാകുമെന്ന് പുരി പറഞ്ഞു. കൂടാതെ 'സപ്ലൈ ചെയിൻ മാനേജ്മെന്റ്', പടക്കോപ്പുകളുടെ ട്രക്കുകൾ സൈനികരുടെ ഫോർവേഡ് ലൈനിലേക്ക് എങ്ങനെ എത്തിക്കാമെന്നുള്ള പഠനം എന്നിവയുണ്ടാകും.

ADVERTISEMENT

പ്രത്യേക വാഹനങ്ങളും ആയുധങ്ങളും പോലുള്ള അത്യാധുനിക ഉപകരണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുന്നതിനും ക്രെഡിറ്റ് നൽകും. സിഎപിഎഫുകളിലും അസം റൈഫിൾസിലും റിക്രൂട്ട്‌മെന്റിനായി ഇവർക്ക് നിശ്ചിത ഉയർന്ന പ്രായപരിധിയേക്കാൾ മൂന്ന് വർഷത്തെ ഇളവ് നൽകുമെന്നും ആഭ്യന്തരകാര്യ മന്ത്രാലയം  ട്വീറ്റ് ചെയ്തു. കൂടാതെ, അഗ്നിവീർ ആദ്യ ബാച്ചിന് നിശ്ചിത ഉയർന്ന പ്രായപരിധിക്കപ്പുറം 5 വർഷത്തേക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

തൊഴിലവസരങ്ങൾ

ADVERTISEMENT

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, കോസ്റ്റ് ഗാർഡിലും പ്രതിരോധ സിവിലിയൻ പോസ്റ്റുകളിലും എല്ലാ 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യാപിച്ചുകിടക്കുന്ന മന്ത്രാലയ ജോലികളിൽ 10 ശതമാനം ക്വാട്ടയും അഗ്നിവീർനു  പ്രഖ്യാപിച്ചു. വിമുക്തഭടന്മാർക്ക് നിലവിലുള്ള സംവരണത്തിന് പുറമേയാണിത്. വിരമിച്ച അഗ്നിവീർന്  അനുവദിക്കേണ്ട ജോലി ഒഴിവുകൾക്കായി സർക്കാർ സ്വകാര്യ വ്യവസായികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) സെക്രട്ടറി അനുരാഗ് ജെയിൻ, ഭാരത് ഫോർജ്, അംബാനി ഗ്രൂപ്പ്, ആപ്പിൾ പോലുള്ള വിദേശ കമ്പനികൾ എന്നിവരുമായി വിരമിച്ച അഗ്‌നിവീർന് ജോലിക്കായി സംസാരിച്ചിട്ടുണ്ട്.  കൂടാതെ  ജോലി സംവരണം ചെയ്യുന്നതിനായി 85 വ്യവസായങ്ങളുടെ മേധാവികളായും ചർച്ച നടത്തിയിട്ടുണ്ട്.

English Summary : More Benfits for Agniveer again