നറുക്കെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ പൂജാ ബംബർ ലോട്ടറിയുടെ വില്പനയും സൂപ്പർ ഹിറ്റിലേക്ക്. ഇതു വരെയായി അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. തുടർന്ന് 6 ലക്ഷം ടിക്കറ്റുകൾ കൂടി കഴിഞ്ഞയാഴ്ച അച്ചടിച്ചു. കഴിഞ്ഞ വർഷം പൂജാ ബംബറിന്റെ 34 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബംബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നറുക്കെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ പൂജാ ബംബർ ലോട്ടറിയുടെ വില്‍പ്പനയും സൂപ്പർ ഹിറ്റിലേക്ക്. ആദ്യം അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. തുടർന്ന് 6 ലക്ഷം ടിക്കറ്റുകൾ കൂടി കഴിഞ്ഞയാഴ്ച അച്ചടിച്ചു. കഴിഞ്ഞ വർഷം പൂജാ ബംബറിന്റെ 34 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

ബംബർ ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെ

ADVERTISEMENT

പൂജാ ബംബർ ടിക്കറ്റ് സെപ്റ്റംബർ 18 നാണ് പുറത്തിറക്കിയത്‌. രണ്ടാഴ്ചയ്ക്കുള്ളിൽ 15 ലക്ഷത്തോളം ടിക്കറ്റുകളാണ് ഭാഗ്യാന്വേഷികളുടെ കൈകളിൽ എത്തിയത്. ഡിമാന്റ് വർദ്ധിച്ചതോടെ പല ഘട്ടങ്ങളിലായി 36 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചു. നറുക്കെടുപ്പു തീയതി അടുക്കുന്നതോടെ ശേഷിക്കുന്ന ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പും ഏജന്റുമാരും. നവംബർ 20നാണ് നറുക്കെടുപ്പ്.

ഒന്നാം സമ്മാനം ഇരട്ടിയാക്കി

ADVERTISEMENT

കഴിഞ്ഞ വർഷം പൂജാ ബംബറിന്റെ ഒന്നാം സമ്മാനം 5 കോടി രൂപയായിരുന്നു. ഇത്തവണ അത് 10 കോടി രൂപയാക്കിയിട്ടുണ്ട്. ഓണം ബംബർ സൂപ്പർ ഹിറ്റായതിന്റെ പശ്ചാത്തലത്തിലാണ് പൂജാ ബംബറിന്റെ സമ്മാനത്തുക വർദ്ധിപ്പിക്കാനുള്ള തീരുമാനം. ഇത്തവണ രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതവും ലഭിക്കും. കഴിഞ്ഞ തവണ 200 രൂപയായിരുന്ന ടിക്കറ്റു വില ഇത്തവണ 250 രൂപയായി ഉയർത്തിയിട്ടുമുണ്ട്

ക്രിസ്മസ് -പുതുവത്സര ബംബർ 20 മുതൽ

ADVERTISEMENT

ക്രിസ്മസ് -പുതുവത്സര ബംബർ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാനെ ഇത്തവണ കാത്തിരിക്കുന്നത് 16 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നു. സമ്മാന ഘടനയിലും ഇത്തവണ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്രാവശ്യം രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 10 പേർക്കു ലഭിക്കും. ടിക്കറ്റ് വില 400 രൂപ. പൂജാ ബംബർ നറുക്കെടുപ്പ് നടക്കുന്ന നവംബർ 20ന് ക്രിസ്മസ് -പുതുവത്സര ബംബർ ടിക്കറ്റുകൾ പുറത്തിറക്കും.

English Summary : Pooja Bumper Lottery Is Super Hit, One more Weekfor Lucky Draw