മുംബൈ∙ കോവിഡ്–19 ഭീതിയിൽ വിറച്ച് ഐപിഎല്ലും. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് കൊറോണ വൈറസ് ബാധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. ലോക രാജ്യങ്ങളിലാകെ വൈറസ് ബാധയിൽനിന്നു രക്ഷ നേടുന്നതിന്റെ ഭാഗമായി.... Corona, IPL, Cricket, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കോവിഡ്–19 ഭീതിയിൽ വിറച്ച് ഐപിഎല്ലും. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് കൊറോണ വൈറസ് ബാധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. ലോക രാജ്യങ്ങളിലാകെ വൈറസ് ബാധയിൽനിന്നു രക്ഷ നേടുന്നതിന്റെ ഭാഗമായി കായിക മത്സരങ്ങളെല്ലാം മാറ്റിവയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐപിഎൽ മത്സരങ്ങളും മാറ്റിവയ്ക്കണമെന്ന് ആവശ്യമുയരുന്നത്. എന്നാൽ ഇതിന് അനുകൂലമായ നിലപാടല്ല ബിസിസിഐയ്ക്കുള്ളത്.

ഐപിഎൽ‌ വേദികളായ മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ തോതിൽ ജനം ഒത്തുകൂടുമ്പോൾ രോഗം പടരാനുള്ള സാധ്യതയും ഏറെയാണ്. ഐപിഎല്ലിൽ ചാംപ്യൻ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടാണ് മുംബൈ. ബെംഗളൂരുവിൽ റോയൽ ചാലഞ്ചേഴ്സും ചെന്നൈയിൽ സൂപ്പർ കിങ്സും കളിക്കുന്നു. മാർച്ച് 29ന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ഐപിഎൽ ഉദ്ഘാടന മത്സരം നടക്കാനിരിക്കുന്നത് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ്. ഐപിഎൽ മത്സരങ്ങൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ കേന്ദ്രസർക്കാരിനു കത്തയച്ചു.

ADVERTISEMENT

ഐപിഎൽ മത്സരങ്ങൾ മാറ്റിവയ്ക്കാൻ കേന്ദ്ര നിർദേശം നൽകണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജിയും എത്തിയിട്ടുണ്ട്. കർണാടക സർക്കാരും ഐപിഎൽ മാറ്റിവയ്ക്കണമെന്ന നിലപാടിലാണ്. ഐപിഎൽ മത്സരങ്ങളിൽ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ എന്താണു ചെയ്യുകയെന്നതിനു കേന്ദ്രസർക്കാരിൽനിന്നു സഹായം ചോദിച്ചതായി കർണാടക ആരോഗ്യ മന്ത്രി കെ. സുധാകർ അറിയിച്ചു.

ഇക്കാര്യത്തിൽ മഹാരാഷ്ട്രയെയാണു തങ്ങൾ പിന്തുടരുന്നതെന്നു കർണാടക അഡിഷനൽ ചീഫ് സെക്രട്ടറി ജവൈദ് അക്തർ പ്രതികരിച്ചു. വാംഖഡെ സ്റ്റേഡിയത്തിലെ മത്സരങ്ങൾ മാറ്റിവയ്ക്കണമെന്ന് മറൈൻ ഡ്രൈവ് റസിഡന്റ്സ് അസോസിയേഷൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷനോടും മുംബൈ പൊലീസിനോടും അഭ്യർഥിച്ചിട്ടുണ്ട്. വലിയ ജനക്കൂട്ടം മത്സരങ്ങള്‍ കാണാനെത്തുമെന്നതിനാൽ ആരോഗ്യ കാര്യത്തിൽ ആശങ്കയുണ്ടെന്ന് റസിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നിഖിൽ ബങ്കാർ പ്രതികരിച്ചു.

ADVERTISEMENT

അഭിഭാഷകനായ അലക്സ് ബെൻസീഗറാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ലോകത്താകെ കായിക മത്സരങ്ങൾ മാറ്റിവയ്ക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റാൻ ബിസിസിഐയ്ക്കും അധ്യക്ഷൻ സൗരവ് ഗാംഗുലിക്കും നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. എന്നാൽ, ഐപിഎൽ 29നു തുടങ്ങുമെന്നു തന്നെയാണു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉറപ്പിച്ചു പറയുന്നത്. ആവശ്യമായ മുൻകരുതലുകളെടുക്കുമെന്നും ഗാംഗുലി പറഞ്ഞു. ജർമന്‍ ബുന്ദസ് ലിഗ, യുവേഫ ചാംപ്യൻസ് ലീഗ് മത്സരങ്ങള്‍ സ്റ്റേ‍ഡിയത്തിൽ ആരാധകരെ പ്രവേശിപ്പിക്കാതെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഇറ്റലിയിലെ മുഴുവൻ കായികമത്സരങ്ങളും ഏപ്രിൽ മൂന്നുവരെ റദ്ദാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു. സീരി എ ഫുട്ബോൾ ഉൾപ്പെടെയുള്ള പ്രധാന ചാംപ്യൻഷിപ്പുകൾക്കെല്ലാം വിലക്കേർപ്പെടുത്തി. ഗ്രീക്ക് ഫുട്ബോൾ ക്ലബ് ഒളിംപിയാക്കോസിന്റെ പ്രസിഡന്റ് വാൻജെലിസ് മാരിനാക്കിസിനു കോവിഡ് – 19 സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പ ലീഗിൽ ഒളിംപിയാക്കോസും വോൾവ്സും തമ്മിലുള്ള മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കാനിരിക്കെയാണു തനിക്കു രോഗം ബാധിച്ച കാര്യം മാരിനാക്കിസ് തന്നെ പുറംലോകത്തെ അറിയിച്ചത്. ഇംഗ്ലണ്ടിലെ നോട്ടിങ്ങാം ഫോറസ്റ്റ് എന്ന ക്ലബ്ബും മാരിനാക്കിസിന്റേതാണ്.

ADVERTISEMENT

English Summary: Coronavirus concerns over IPL 2020 games in Mumbai, Bengaluru and Chennai