മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ‌ നായകൻ മഹേന്ദ്രസിങ് ധോണിയെ ഇനിയും ഇന്ത്യൻ കുപ്പായത്തിൽ കാണാൻ അവസരമുണ്ടാകുമോ? ദീർഘനാളായി ഇന്ത്യൻ ക്രിക്കറ്റിനെ ചൂഴ്ന്നു നിൽക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ് ആരാധകർ. ഈ വർഷത്തെ ഐപിഎൽ സീസണിന് തുടക്കമാകാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ധോണിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ‌ നായകൻ മഹേന്ദ്രസിങ് ധോണിയെ ഇനിയും ഇന്ത്യൻ കുപ്പായത്തിൽ കാണാൻ അവസരമുണ്ടാകുമോ? ദീർഘനാളായി ഇന്ത്യൻ ക്രിക്കറ്റിനെ ചൂഴ്ന്നു നിൽക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ് ആരാധകർ. ഈ വർഷത്തെ ഐപിഎൽ സീസണിന് തുടക്കമാകാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ധോണിയുടെ തിരിച്ചുവരവ് സാധ്യതകളിൽ പ്രതീക്ഷയർപ്പിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ധോണി ഇനിയും കളത്തിലേക്കു തിരിച്ചെത്തുമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, ധോണി ഇനി ഇന്ത്യൻ കുപ്പായമണിയാൻ സാധ്യതയില്ലെന്നുള്ള അഭിപ്രായവും സജീവം.

ഇതിനിടെ, രാജ്യാന്തര ക്രിക്കറ്റിൽനിന്ന് എന്ന് കളമൊഴിയുമെന്ന കാര്യത്തിൽ ധോണി തന്നോട് പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യൻ ടീമിൽ ഏറ്റവും ശരീരക്ഷമതയുള്ള താരങ്ങളിൽ ഒരാളായ ധോണി, വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിലും മിടുക്കനാണ്. ഇന്ത്യൻ ടീമിലെ താരങ്ങളിൽ ഏറ്റവും വേഗത്തിൽ ഓടുന്നയാളെ ഓടിത്തോൽപ്പിക്കാൻ സാധിക്കുന്നിടത്തോളം കാലം താൻ ഇന്ത്യയ്‌ക്കായി കളി തുടരുമെന്നാണ് ധോണിയുടെ വാക്കുകളെന്ന് മഞ്ജരേക്കർ സാക്ഷ്യപ്പെടുത്തുന്നു.

ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ വിരാട് കോലിയുടെ വിവാഹ സമയത്താണ് രാജ്യാന്തര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ധോണിയുമായി സംസാരിച്ചതെന്നാണ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തൽ. 2017ലാണ് വിരാട് കോലിയും അനുഷ്ക ശർമയും വിവാഹിതരായത്.

‘വിരാട് കോലിയുടെ വിവാഹ സമയത്ത് ധോണിയുമായി അദ്ദേഹത്തിന്റെ ഭാവി പരിപാടികളെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. ‘ഇന്ത്യൻ ടീമിലെ ഏറ്റവും വേഗമേറിയയാളെ ഓടിത്തോൽപ്പിക്കാൻ സാധിക്കുന്നിടത്തോളം കാലം രാജ്യാന്തര തലത്തിൽ ഉൾപ്പെടെ സജീവ ക്രിക്കറ്റിൽ തുടരാനുള്ള കായികക്ഷമത തനിക്കുണ്ടെന്ന് കണക്കാക്കും’ എന്നാണ് അന്ന് ധോണി എന്നോട് പറഞ്ഞത്’ – മഞ്ജരേക്കർ വെളിപ്പെടുത്തി.

ADVERTISEMENT

‘സച്ചിൻ തെൻഡുൽക്കർ, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെല്ലാം ചാംപ്യൻ ക്രിക്കറ്റർമാരാണ്. കളിക്കളത്തിൽ ആവശ്യത്തിന് ശരീരക്ഷമത ഇല്ലാതെ ഓടാൻ പോലും വയ്യാതെ ധോണിയെ കാണുക അസാധ്യമാണ്. ക്രിക്കറ്റിൽ സജീവമാണെങ്കിൽ അദ്ദേഹത്തിന്റെ ശരീരക്ഷമത മികച്ചതായിരിക്കും’ – മഞ്ജരേക്കർ പറഞ്ഞു.

ഈ വർഷത്തെ ഐപിഎല്ലിൽ ധോണി മികച്ച പ്രകടനം നടത്തുമെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. ധോണിയേപ്പോലൊരു താരത്തെ പരീക്ഷിക്കാൻ നാലോ അഞ്ചോ മികച്ച ബോളർമാരുള്ള ഒരു ടൂർണമെന്റ് മതിയാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐപിഎല്ലിന്റെ ആരംഭം മുതൽ ചെന്നൈ സൂപ്പർ കിങ്സ് നായകനായ ധോണി, പുതിയ സീസണിനു മുന്നോടിയായി സ്വദേശമായ റാഞ്ചിയിൽ പരിശീലനം പുനരാരംഭിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അടുത്ത മാസം 19 മുതൽ യുഎഇയിലാണ് ഈ വർഷത്തെ ഐപിഎൽ അരങ്ങേറുക.

ADVERTISEMENT

‘(ഐപിഎല്ലിൽ) തീർച്ചയായും ധോണി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പാണ്. രാജ്യാന്തര ക്രിക്കറ്റിനെ അപേക്ഷിച്ച് ഐപിഎല്ലിൽ ധോണി എക്കാലവും സ്ഥിരതയോടെ കളിക്കുന്നതിന് ഒരു കാരണമുണ്ട്. ഐപിഎല്ലിൽ ആകെ നാലോ അഞ്ചോ നല്ല ബോളർമാരെ നേരിട്ടാൽ മതിയെന്ന് അദ്ദേഹത്തിന് അറിയാം’ – മഞ്ജരേക്കർ പറഞ്ഞു.

‘ഐപിഎല്ലിൽ നല്ല ബോളർമാരും അത്ര മികവില്ലാത്ത ബോളർമാരുമുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ എതിർ ടീമിലുള്ള അഞ്ച് ബോളർമാരും നിലവാരമുള്ളവരായിരിക്കും. അതുകൊണ്ടുതന്നെ ഐപിഎല്ലിൽ ആവശ്യമുള്ളവരെ തിരഞ്ഞുപിടിച്ച് കളിക്കാൻ ധോണിക്ക് അറിയാം. അതുകൊണ്ട് ധോണിയെന്ന ബാറ്റ്സ്മാന് ഐപിഎല്ലിൽ എന്തെങ്കിലും പോരായ്മ സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല’ – മഞ്ജരേക്കർ പറഞ്ഞു.

English Summary: Dhoni told me he would continue till he is beating the team's fastest sprinter: Manjrekar