മുംബൈ∙ ഇപ്പോഴത്തെ ഫീൽഡിങ് പ്രകടനം വച്ച് അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് ജയിക്കാൻ ഇന്ത്യ ബുദ്ധിമുട്ടുമെന്ന് മുൻ ഇന്ത്യൻ താരവും ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഫീൽഡിങ് പരിശീലകനുമായ മുഹമ്മദ് കൈഫ്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെ ഇന്ത്യൻ താരങ്ങൾ തുടർച്ചയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇപ്പോഴത്തെ ഫീൽഡിങ് പ്രകടനം വച്ച് അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് ജയിക്കാൻ ഇന്ത്യ ബുദ്ധിമുട്ടുമെന്ന് മുൻ ഇന്ത്യൻ താരവും ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഫീൽഡിങ് പരിശീലകനുമായ മുഹമ്മദ് കൈഫ്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെ ഇന്ത്യൻ താരങ്ങൾ തുടർച്ചയായി ക്യാച്ചുകൾ നഷ്ടമാക്കിയ സാഹചര്യത്തിലാണ് കൈഫിന്റെ മുന്നറിയിപ്പ്. കളത്തിൽ സജീവമായിരുന്ന കാലത്ത് ഒരു ക്യാച്ച് നഷ്ടമാക്കിയാൽ തങ്ങൾ രണ്ടു മണിക്കൂർ അധികം പരിശീലിച്ചിരുന്നതായും കൈഫ് വെളിപ്പെടുത്തി.

ട്വന്റി20 ക്രിക്കറ്റിൽ വിജയ മാർജിൻ മിക്കപ്പോഴും തീരെ ചെറുതായതിനാൽ, ഫീൽഡിങ് വളരെ പ്രധാനപ്പെട്ടതാണെന്ന് കൈഫ് ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയ ജയിച്ച മൂന്നാം ട്വന്റി20യിലും ഇന്ത്യ മൂന്നു തവണയാണ് ഓസീസ് താരങ്ങളെ കൈവിട്ടത്. ഇതിനു പുറമെ ഫീൽഡിങ്ങിൽ ഇന്ത്യയുടെ പ്രകടനം തീർത്തും ദയനീയമായിരുന്നു.

ADVERTISEMENT

‘ഇത്രയും ക്യാച്ചുകൾ കൈവിടുന്നതും മിസ് ഫീൽഡുകളും നല്ലതല്ല. ഇന്ത്യൻ താരങ്ങൾ ഒട്ടേറെ ക്യാച്ചുകൾ കൈവിടുന്നത് കണ്ടു. അടുത്ത വർഷം ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കിരീടം നേടണമെങ്കിൽ ഫീൽഡിങ് നിലവാരം വളരെയധികം മെച്ചപ്പെടുത്തേണ്ടി വരും. ഇതുപോലെ പിഴവുകൾ ആവർത്തിച്ചാൽ വലിയ മത്സരങ്ങൾ തോൽക്കുമെന്ന് തീർച്ച’ – കൈഫ് പറഞ്ഞു.

ഫീൽഡർമാരുടെ പിന്തുണയില്ലെങ്കിൽ യുവ ബോളർമാർക്ക് നിയന്ത്രണത്തോടെ പന്തെറിയാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് കൈഫ് ചൂണ്ടിക്കാട്ടി. ഉറപ്പുള്ള വിക്കറ്റുകൾ ഫീൽഡർമാർ ക്യാച്ചുകൾ കൈവിട്ട് നഷ്ടമാക്കിയാൽ ബോളർമാരുടെ ആവേശം ചോരുമെന്നും കൈഫ് പറഞ്ഞു. താനൊക്കെ കളത്തിൽ സജീവമായിരുന്ന കാലത്ത് കൈവിടുന്ന ഓരോ ക്യാച്ചിനും കൂടുതൽ സമയം പരിശീലനത്തിന് ചെലവിട്ടാണ് പരിഹാരം ചെയ്തിരുന്നതെന്നും കൈഫ് വെളിപ്പെടുത്തി.

ADVERTISEMENT

‘ഇപ്പോഴത്തെ ടീമിൽ യുവ ബോളർമാർ ഒട്ടേറെയുണ്ട്. ഓരോ തവണ ക്യാച്ച് കൈവിടുമ്പോഴും അവർ നിരാശരായി റണ്ണപ്പിനായി പോകുന്നത് കാണാം. അജിത് അഗാർക്കറും ശ്രീനാഥും സഹീർ ഖാനുമൊക്കെ ബോൾ ചെയ്യുമ്പോൾ ക്യാച്ചുകൾ കൈവിട്ടാൽ, അവർ നമ്മെ തുറിച്ചുനോക്കും. മാത്രമല്ല, പിറ്റേന്ന് പരിശീലന സമയത്ത് രണ്ട് മണിക്കൂർ അധികം ഫീൽഡിങ് പരിശീലനത്തിനും ചെലവിട്ടിരുന്നു’ – കൈഫ് പറഞ്ഞു.

‘ഇപ്പോഴത്തെ ടീമിൽ ടി.നടരാജൻ, ദീപക് ചാഹർ തുടങ്ങിയ യുവ ബോളർമാരുണ്ട്. എല്ലാവരും രാജ്യാന്തര കരിയറിന്റെ ആരംഭ ദശയിലുള്ളവർ. ഫീൽഡിങ് തീർത്തും മോശമാകുകയും ക്യാച്ചുകൾ കൈവിടുകയും ചെയ്താലും, ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണെന്നായിരിക്കും അവർ ചിന്തിക്കുക. പക്ഷേ, ഇതൊന്നും കളിയുടെ ഭാഗമല്ല എന്നതാണ് സത്യം’ – കൈഫ് പറഞ്ഞു.

ADVERTISEMENT

English Summary: India have to improve fielding if they are looking to win T20 World Cup: Mohammad Kaif