സിഡ്നി∙ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിൻസീറ്റിലായിപ്പോയ ഇന്ത്യയ്ക്ക് ആധിയേറ്റി രവീന്ദ്ര ജഡേജയുടെ വിരലിന് പൊട്ടലുണ്ടെന്ന് റിപ്പോർട്ട്. ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് കൈയ്യിൽ പതിച്ചാണ് ജഡേജയ്ക്ക് പരുക്കേറ്റത്. തുടർന്ന് താരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി∙ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിൻസീറ്റിലായിപ്പോയ ഇന്ത്യയ്ക്ക് ആധിയേറ്റി രവീന്ദ്ര ജഡേജയുടെ വിരലിന് പൊട്ടലുണ്ടെന്ന് റിപ്പോർട്ട്. ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് കൈയ്യിൽ പതിച്ചാണ് ജഡേജയ്ക്ക് പരുക്കേറ്റത്. തുടർന്ന് താരത്തെ സ്കാനിങ്ങിന് വിധേയനാക്കിയപ്പോഴാണ് വിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ, പരമ്പരയിൽ ഇനിയങ്ങോട്ട് ജഡേജയുടെ സേവനം ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. ടീം മാനേജ്മെന്റ് ഡോക്ടർമാരുടെ അന്തിമ റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നാണ് സൂചന.

ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് കൈവിരലിൽ കൊണ്ടാണ് ജഡേജയ്ക്ക് പരുക്കേറ്റത്. അപ്പോൾത്തന്നെ ചികിത്സ തേടിയെങ്കിലും ബാറ്റിങ് തുടർന്ന ജഡേജയാണ് ഇന്ത്യൻ സ്കോർ 240 കടത്തിയത്. ജഡേജ 37 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 28 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ ഇന്നിങ്സ് പൂർത്തിയായതിനു പിന്നാലെയാണ് ജഡേജ വിശദ പരിശോധനകൾക്കായി ആശുപത്രിയിലെത്തിയത്. തുടർന്ന് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ആരംഭിച്ചെങ്കിലും ഇന്ത്യയ്ക്ക് ജഡേജയുടെ സേവനം ലഭിച്ചില്ല. ജഡേജയ്ക്ക് പകരം മായങ്ക് അഗർവാളാണ് ഫീൽഡിങ്ങിന് ഇറങ്ങിയത്.

ADVERTISEMENT

ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് വീഴ്ത്തിയും സ്റ്റീവ് സ്മിത്തിനെ ഡയറക്ട് ഹിറ്റിലൂടെ റണ്ണൗട്ടാക്കിയും കളംനിറഞ്ഞ ജഡേജയ്ക്ക് കളിക്കാനായില്ലെങ്കിൽ, ഇന്ത്യയ്ക്ക് അത് കനത്ത തിരിച്ചടിയാകും. പ്രത്യേകിച്ചും രണ്ടാം ഇന്നിങ്സിൽ മാർനസ് ലബുഷെയൻ – സ്റ്റീവ് സ്മിത്ത് സഖ്യം പിടിമുറുക്കിയ സാഹചര്യത്തിൽ.

അതേസമയം, ജഡേജയ്ക്കു മുൻപേ ബാറ്റിങ്ങിനിടെ പരുക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബാറ്റു ചെയ്യുന്നതിനിടെ ഓസീസ് പേസ് ബോളർ പാറ്റ് കമ്മിൻസിന്റെ പന്ത് ഇടതു കൈമുട്ടിൽ പതിച്ചാണ് പന്തിന് പരുക്കേറ്റത്. ചികിത്സ തേടിയശേഷം ബാറ്റിങ് തുടർന്ന പന്ത് 36 റൺസുമായി പുറത്തായി. അഞ്ചാം വിക്കറ്റിൽ ചേതേശ്വ‍ർ പൂജാരയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് പന്ത് മടങ്ങിയത്. ബാറ്റിങ് പൂർത്തിയാക്കിയതിനു പിന്നാലെയാണ് പന്ത് സ്കാനിങ്ങിനായി ആശുപത്രിയിലെത്തിയത്. ഇതോടെ രണ്ടാം ഇന്നിങ്സിൽ വൃദ്ധിമാൻ സാഹയാണ് പന്തിനു പകരം വിക്കറ്റ് കാത്തത്. ഋഷഭ് പന്തിന്റെ പരുക്ക് സാരമുള്ളതല്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

English Summary: Ravindra Jadeja suffers dislocated thumb and possible fracture at SCG