‘പരീക്ഷയ്ക്ക് ഈ ചോ‍ദ്യം കൂടി നോക്കി വച്ചോളൂ, ചിലപ്പോൾ‌ ചോദിക്കും’– പരീക്ഷയ്ക്കു മുൻപായി ടീച്ചർമാർ തരുന്ന മുന്നറിയിപ്പു പോലെയായിരുന്നു ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു...Dom Bess, India vs England

‘പരീക്ഷയ്ക്ക് ഈ ചോ‍ദ്യം കൂടി നോക്കി വച്ചോളൂ, ചിലപ്പോൾ‌ ചോദിക്കും’– പരീക്ഷയ്ക്കു മുൻപായി ടീച്ചർമാർ തരുന്ന മുന്നറിയിപ്പു പോലെയായിരുന്നു ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു...Dom Bess, India vs England

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പരീക്ഷയ്ക്ക് ഈ ചോ‍ദ്യം കൂടി നോക്കി വച്ചോളൂ, ചിലപ്പോൾ‌ ചോദിക്കും’– പരീക്ഷയ്ക്കു മുൻപായി ടീച്ചർമാർ തരുന്ന മുന്നറിയിപ്പു പോലെയായിരുന്നു ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു...Dom Bess, India vs England

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പരീക്ഷയ്ക്ക് ഈ ചോ‍ദ്യം കൂടി നോക്കി വച്ചോളൂ, ചിലപ്പോൾ‌ ചോദിക്കും’– പരീക്ഷയ്ക്കു മുൻപായി ടീച്ചർമാർ തരുന്ന മുന്നറിയിപ്പു പോലെയായിരുന്നു ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു മുൻ‌പു ഡൊമനിക് ബെസ് എന്ന ഇംഗ്ലണ്ടിന്റെ ഇരുപത്തിമൂന്നുകാരൻ ഓഫ് ബ്രേക് ബോളറെക്കുറിച്ച് മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ടീം ഇന്ത്യയ്ക്കു നൽകിയ മുന്നറിയിപ്പ്.

ഇംഗ്ലിഷ് പരീക്ഷയ്ക്കു തയാറെടുത്ത ഇന്ത്യയ്ക്ക് ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങൾ ഒന്നും തന്നെ നേരിടേണ്ടിവന്നില്ല. ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ‘റൂട്ട് ചാപ്റ്ററിൽ’ നിന്നുതന്നെ പകുതിയിൽ അധികം ചോദ്യങ്ങളും വന്നു. തയാറെടുപ്പിനു സമയമുണ്ടായിട്ടും ആ ചോദ്യത്തിന് ഇന്ത്യയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. ബാക്കി ചോദ്യങ്ങളാകട്ടെ ഇന്ത്യ പഠിക്കാതെ വിട്ട ഡോം ബെസ് ചാപ്റ്ററിൽ നിന്നും.

ADVERTISEMENT

∙ ബെസ് ദ് മെസ്!

ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് ശ്രീലങ്കയിലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം മുൻതാരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ഇന്ത്യയ്ക്കു നൽകിയ ‘ഹിറ്റ് ലിസ്റ്റിലെ’ പ്രധാന പേരുകളായിരുന്നു ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ടിന്റേതും വലംകയ്യൻ ഓഫ് ബ്രേക് ബോളർ ഡോം ബെസിന്റെതും. റൂട്ടിന്റെ കാര്യത്തിൽ ഇന്ത്യ അൽപസ്വൽപം തയാറെടുത്തിരുന്നെങ്കിലും തുടക്കക്കാരനായ ബെസിനെ, അതും സ്പിൻ ബോളിങ്ങിനുമേൽ അപ്രമാദിത്യമുള്ള ഇന്ത്യൻ ബാറ്റ്സ്മൻമാർ എന്തിനു ഭയക്കണം എന്നായിരുന്നു ആരാധകരുടെ ചോദ്യം.

എന്നാൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ റൺമല കയറാനുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് അടിപതറിയത് ബെസിന്റെ മുന്നിലായിരുന്നു. ക്യാപ്റ്റൻ വിരാട് കോലി, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, ചേതേശ്വർ പൂജാര എന്നീ നാല് വമ്പൻമാരെയും പുറത്താക്കി ഇന്ത്യൻ മണ്ണിൽ ബെസ് തന്റെ വരവറിയിച്ചുകഴിഞ്ഞു. കേവലം 12 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചു പരിചയമുള്ള ഈ ഇരുപത്തിമൂന്നുകാരന്റെ മുന്നിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര പതറുന്ന കാഴ്ച ആരാധകർക്കും അദ്ഭുതമായി.

∙ ആക്‌ഷൻ പ്ലസ്

ADVERTISEMENT

ബോളിങ് മാർക്കിൽനിന്നു മെല്ലെ നടന്ന് ഇടയ്ക്കൊന്നു വേഗം കൂട്ടി വീണ്ടും വേഗം കുറച്ച് പോപ്പിങ് ക്രീസിൽ എത്തുമ്പോൾ മാത്രം ബോളിങ് റിഥത്തിലേക്കു വരുന്ന രീതിയാണ് ബെസിന്റേത്. ബോളിങ് ആക്‌ഷനിൽ ഇംഗ്ലണ്ട് താരം മോയിൻ അലിയുമായി സാമ്യതകളുണ്ടെങ്കിലും പന്ത് റിലീസ് ചെയ്യുമ്പോൾ ബെസ് നൽകുന്ന ‘എക്സട്രാ എഫർട്ട്’ അദ്ദേഹത്തിന് മോയിനെക്കാൾ ടേണും ബൗൺസും നൽകുന്നു.

ഡോം ബെസ്

ബോളിങ് വേഗതയാണ് ബെസിന്റെ മറ്റൊരു പ്രത്യേകത. വേഗം കുറഞ്ഞ ഇന്ത്യൻ പിച്ചുകളിൽ എങ്ങനെ പന്തെറിയണമെന്ന ചോദ്യം എല്ലാ വിദേശ സ്പിന്നർമാരെയും ഒരുപോലെ കുഴയ്ക്കാറുണ്ട്. എന്നാൽ ബെസിന് ഇതെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. മറുവശത്ത് സ്പിൻ പാർട്നർ ജാക്ക് ലീച്ചിനെ തലങ്ങും വിലങ്ങും തല്ലിയ ഋഷഭ് പന്ത്, ബെസിനെതിരെ സ്റ്റപ് ഔട്ട് ചെയ്യാനോ ലോഫ്റ്റഡ് ഷോട്ടുകൾ കളിക്കാനോ കളിക്കാൻ മുതിരാതിരുന്നത് തന്റെ ബോളിങ് വേഗത്തിനുമേൽ ബെസിനുണ്ടായ നിയന്ത്രണംമൂലമായിരുന്നു. ഒടുവിൽ ബെസിനെ സിക്സറിനു പറത്താനുള്ള ശ്രമത്തിലായിരുന്നു പന്ത് പുറത്തായതും.

∙ന്യൂ ബോൾ അകലെ

ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂ ബോൾ കൈകാര്യം ചെയ്യുന്നതിൽ അസാമാന്യ കഴിവുള്ള സ്പിന്നറാണ് ഇന്ത്യയുടെ ആർ.അശ്വിൻ. ഇന്ത്യൻ പിച്ചുകകളിൽ വിക്കറ്റ് വാരിക്കൂട്ടാൻ അശ്വിനെ സഹായിക്കുന്നതും ഈ ന്യൂ ബോൾ മികവ് തന്നെ. എന്നാൽ ബെസിനെ സംബന്ധിച്ചെടുത്തോളം ന്യൂ ബോൾ കൈകാര്യം ചെയ്യുന്നതിൽ പരിമിതിയുണ്ട്. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ ബെസിന് രണ്ടാം ന്യൂ ബോൾ വന്നതിനുശേഷം വിക്കറ്റ് നേടാൻ സാധിക്കാതിരുന്നതും ഇതിനാലാണ്.

ADVERTISEMENT

അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ബോളിങ് ഓപ്പൺ ചെയ്യാൻ ജോഫ്ര ആർച്ചർക്കൊപ്പം ജാക് ലീച്ചിനെ ക്യാപ്റ്റൻ റൂട്ട് തിരഞ്ഞെടുത്തും. എന്നാൽ രാജ്യാന്തര മത്സരങ്ങളിൽ താരതമ്യേന പുതുമുഖമായ ബെസ്, വരും വർഷങ്ങളിൽ ന്യൂ ബോളിനു മീതെയും ആധിപത്യം സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലിഷ് ആരാധകർ.

∙ വാൽക്കഷ്ണം

2018ൽ പാക്കിസ്ഥാനെതിരെയായിരുന്നു ബെസിന്റെ രാജ്യാന്തര അരങ്ങേറ്റം. സോമർസെറ്റ്, യോർക്‌ഷർ, എംസിസി തുടങ്ങിയ ക്ലബ്ലുകൾക്കുവേണ്ടി നടത്തിയ ഓൾ റൗണ്ട് പ്രകടനങ്ങളാണ് ബെസിന് ഇംഗ്ലണ്ട് ടീമിലേക്കുള്ള വഴി തുറന്നത്. അമാനുഷികമായ ടേണോ അപ്രതീക്ഷിത ബൗൺസോ ബെസിന്റെ ബോളിങ്ങിനില്ല.

പക്ഷേ, ഒരു ഇന്ത്യൻ പിച്ചിൽ, മൂന്നാം ദിനം മുതൽ ഒരു സ്പിന്നർ എങ്ങനെ, ഏത് ലൈനിലും ലെങ്ത്തിലും പന്തെറിയണം, ഓരോ ബാറ്റ്സ്മാനും അനുസരിച്ച് വേഗത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം തുടങ്ങിയ വ്യക്തമായ പ്ലാൻ അയാൾക്കുണ്ടായിരുന്നു. വരും ദിവസങ്ങളിൽ ഈ പ്ലാനിനുള്ള കൗണ്ടർ പ്ലാൻ തയാറാക്കുന്ന തിരക്കിലായിരിക്കും ഇന്ത്യൻ ബാറ്റ്സ്മൻമാർ.

Content Highlights: Dom Bess, Indian Cricket Team, England Cricket Team, India vs England