അഹമ്മദാബാദ് ∙ ലോകോത്തര പേസർ ജയിംസ് ആൻഡേഴ്സനെതിരെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി നേടിയ ഋഷഭ് പന്തിന്റെ ബാറ്റിങ് കണ്ടപ്പോൾ നടൻ തിലകന്റെ പ്രശസ്തമായ ഡയലോഗ് മലയാളി ആരാധകരുടെ ഓർമയിലെത്തിക്കാണും.... | India England 4th test | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ലോകോത്തര പേസർ ജയിംസ് ആൻഡേഴ്സനെതിരെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി നേടിയ ഋഷഭ് പന്തിന്റെ ബാറ്റിങ് കണ്ടപ്പോൾ നടൻ തിലകന്റെ പ്രശസ്തമായ ഡയലോഗ് മലയാളി ആരാധകരുടെ ഓർമയിലെത്തിക്കാണും: ‘ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ!’ ആറാമനായി ഇറങ്ങി കരിയറിലെ തന്റെ 3–ാം സെഞ്ചുറി (118 പന്തുകളിൽ 101 റൺസ്) നേടിയ ഋഷഭ് പന്തിന്റെയും എട്ടാമനായി ഇറങ്ങി അർധ സെഞ്ചുറിയോടെ (60) പുറത്താകാതെ നിൽക്കുന്ന വാഷിങ്ടൻ സുന്ദറിന്റെയും മികവിൽ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന്റെ 2–ാം ദിനം ഇന്ത്യയ്ക്ക് 89 റൺസിന്റെ ലീഡ്. സ്കോർ: ഇംഗ്ലണ്ട് 205, ഇന്ത്യ 7ന് 294. അക്ഷർ പട്ടേലാണു (11) വാഷിങ്ടനൊപ്പം ക്രീസിൽ.

തിളങ്ങുന്ന ‘പന്ത്’

ADVERTISEMENT

ബൗൺസറിൽ വിരാട് കോലിയെയും (0) ഇൻസ്വിങ്ങറിൽ രോഹിത് ശർമയെയും (49) പുറത്താക്കി ബെൻ സ്റ്റോക്സ് ഇന്ത്യയെ 5ന് 121ലേക്ക് ഒതുക്കിയപ്പോഴാണു പന്ത് ക്രീസിലെത്തുന്നത്. കരുതലോടെയായിരുന്നു തുടക്കം. 146ൽ ആർ. അശ്വിൻ മടങ്ങിയതോടെ പന്തിനു കൂട്ടായി വാഷിങ്ടനെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ ഇന്ത്യയ്ക്കു വൻമലയായി തോന്നിയ സമയം. 82 പന്തുകൾ തട്ടിയും മുട്ടിയും പന്ത് അർധ സെ‍ഞ്ചുറി തികച്ചെങ്കിലും പതിവു വെടിക്കെട്ടുണ്ടായില്ല. പക്ഷേ, ഇംഗ്ലണ്ട് രണ്ടാമത്തെ പുതിയ പന്തെടുത്തതോടെ ഇന്ത്യയുടെ ‘പന്ത്’ ഗീയർ മാറ്റി. മനോഹരമായ സ്ട്രോക്കുകൾ. കോപ്പി ബുക്കിലില്ലാത്ത ഷോട്ടുകൾ. സ്റ്റെപ്പ് ഔട്ട് ചെയ്തുള്ള ഹിറ്റുകൾ. ജോ റൂട്ടിനെ തിരഞ്ഞുപിടിച്ച് കടന്നാക്രമണം. ആൻഡേഴ്സിനെതിരെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി. അടുത്ത 33 പന്തുകളിൽ പന്ത് സെഞ്ചുറിയിലെത്തി. റൂട്ടിനെ സ്ക്വയർ ലെഗിലൂടെ സിക്സറിനു പറത്തിയാണു 94ൽനിന്നു 101ലെത്തിയത്. 

സുന്ദര ഫിനിഷ്

ADVERTISEMENT

പന്തും വാഷിങ്ടൻ സുന്ദറും 7–ാം വിക്കറ്റിൽ 158 പന്തുകളിൽ കൂട്ടിച്ചേർത്ത 113 റൺസാണ് ഇന്ത്യയെ നേരെ നിർത്തിയത്. പന്തു മടങ്ങിയശേഷവും വാഷിങ്ടൻ മനോഹരമായി ഇന്നിങ്സ് തുടർന്നു കരിയറിലെ തന്റെ 3–ാം അർധ സെ‍ഞ്ചുറി കണ്ടെത്തി. അക്ഷറിനെ കൂട്ടുപിടിച്ച് ഇന്ത്യയെ മികച്ച ലീഡിലേക്കു നയിക്കുകയും ചെയ്തു. 

English Summary : India vs England Live Score, 4th Test, Day 2