മൊട്ടേരയിലെ ‘മൊട്ട വിയർക്കുന്ന’ ചൂടിൽ 40 ഓവറിൽ അധികം ബാറ്റ് ചെയ്യുക. ഔട്ട് ആയി ഡ്രസിങ് റൂമിൽ പോയി ഒന്നു നടുനിവർത്തുന്നതിനു മുൻപേ ഓപ്പണിങ് സ്പെൽ എറിയാനായി വീണ്ടും ഗ്രൗണ്ടിലേക്കെത്തുക. ബെൻ സ്റ്റോക്സ്, ദി അൾട്ടിമേറ്റ് ടീം പ്ലെയർ. സ്വന്തം ടീമിനായി എന്തും ചെയ്യുന്നവർ വളരെക്കുറച്ചേ രാജ്യാന്തര

മൊട്ടേരയിലെ ‘മൊട്ട വിയർക്കുന്ന’ ചൂടിൽ 40 ഓവറിൽ അധികം ബാറ്റ് ചെയ്യുക. ഔട്ട് ആയി ഡ്രസിങ് റൂമിൽ പോയി ഒന്നു നടുനിവർത്തുന്നതിനു മുൻപേ ഓപ്പണിങ് സ്പെൽ എറിയാനായി വീണ്ടും ഗ്രൗണ്ടിലേക്കെത്തുക. ബെൻ സ്റ്റോക്സ്, ദി അൾട്ടിമേറ്റ് ടീം പ്ലെയർ. സ്വന്തം ടീമിനായി എന്തും ചെയ്യുന്നവർ വളരെക്കുറച്ചേ രാജ്യാന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊട്ടേരയിലെ ‘മൊട്ട വിയർക്കുന്ന’ ചൂടിൽ 40 ഓവറിൽ അധികം ബാറ്റ് ചെയ്യുക. ഔട്ട് ആയി ഡ്രസിങ് റൂമിൽ പോയി ഒന്നു നടുനിവർത്തുന്നതിനു മുൻപേ ഓപ്പണിങ് സ്പെൽ എറിയാനായി വീണ്ടും ഗ്രൗണ്ടിലേക്കെത്തുക. ബെൻ സ്റ്റോക്സ്, ദി അൾട്ടിമേറ്റ് ടീം പ്ലെയർ. സ്വന്തം ടീമിനായി എന്തും ചെയ്യുന്നവർ വളരെക്കുറച്ചേ രാജ്യാന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊട്ടേരയിലെ ‘മൊട്ട വിയർക്കുന്ന’ ചൂടിൽ 40 ഓവറിൽ അധികം ബാറ്റ് ചെയ്യുക. ഔട്ട് ആയി ഡ്രസിങ് റൂമിൽ പോയി ഒന്നു നടുനിവർത്തുന്നതിനു മുൻപേ ഓപ്പണിങ് സ്പെൽ എറിയാനായി വീണ്ടും ഗ്രൗണ്ടിലേക്കെത്തുക. ബെൻ സ്റ്റോക്സ്, ദി അൾട്ടിമേറ്റ് ടീം പ്ലെയർ. സ്വന്തം ടീമിനായി എന്തും ചെയ്യുന്നവർ വളരെക്കുറച്ചേ രാജ്യാന്തര ക്രിക്കറ്റിൽ ഉണ്ടായിട്ടുള്ളൂ. ഓൾറൗണ്ടർ എന്ന ടാഗ് ലൈനിൽ അറിയപ്പെടുമ്പോഴും അതിനോടു 100 ശതമാനം നീതി പുലർത്തിയ താരങ്ങൾ വളരെ വിരളം.

ജാക്ക് കാലിസ്, ഷെയ്ൻ വാട്സൻ തുടങ്ങി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ സാധിക്കുന്ന, എപ്പോൾ വേണമെങ്കിലും പന്തെറിയാൻ തയാറാകുന്ന ഏതു പൊസിഷനിലും ഫീൽഡ് ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന പെർഫക്ട് ഓൾ റൗണ്ടറാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ബെൻ സ്റ്റോക്സ് എന്ന ഇംഗ്ലിഷ് ഓൾ റൗണ്ടർ.

ADVERTISEMENT

∙ 2016ന്റെ ദുഃഖം

2016 ട്വന്റി20 ലോകകപ്പ് ഫൈനൽ. അവസാന ഓവറിൽ വെസ്റ്റിൻഡീസിനു ജയിക്കാൻ ആവശ്യം 19 റൺസ്. പന്തെറിയാൻ നിയോഗിക്കപ്പെട്ടത് ബെൻ സ്റ്റോക്സ് ആയിരുന്നു. സ്ട്രൈക്കിൽ കാർലോസ് ബ്രാത്‌വൈറ്റ്. ഓവറിലെ ആദ്യ നാല് പന്തുകളും സിക്സർ പായിച്ച ബ്രാത്‌വൈറ്റിന്റെ ചിറകിലേറി വിൻഡീസ് ലോകകപ്പിൽ മുത്തമിട്ടപ്പോൾ ഗ്രൗണ്ടിലെ ഒരു മൂലയിൽ ഇരുന്ന് മുഖംപൊത്തി കരയുകയായിരുന്നു സ്റ്റോക്സ്.

‘ലോകം എന്റെ ചുമലിലേക്കു വന്നുവീണതായി തോന്നി’ എന്നായിരുന്നു അന്നത്തെ മത്സരത്തിനു ശേഷം സ്റ്റോക്സ് പ്രതികരിച്ചത്. എന്നാൽ പിന്നീടങ്ങോട്ട് ഇംഗ്ലണ്ട് ടീമിനെ ചുമലേറ്റാനുള്ള നിയോഗം സ്റ്റോക്സിനായിരന്നു.

∙ ഹെഡിങ്‌ലിയുടെ രാജകുമാരൻ

ADVERTISEMENT

ആഷസ് ചരിത്രത്തിലെ തന്നെ ഐതിഹാസിക മത്സരങ്ങളിൽ ഒന്നിനായിരുന്നു 2019 ഓഗസ്റ്റ് 25ന് ഹെഡിങ്‌ലി മൈതാനം സാക്ഷ്യം വഹിച്ചത്. 3–ാം ടെസ്റ്റിൽ 359 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഒൻപതാം വിക്കറ്റ് വീഴുമ്പോൾ വിജയത്തിലേക്കെത്താൻ 73 റൺസ് കൂടി വേണമായിരുന്നു. ഓസീസ് പേസ് നിരയെ മറികടന്ന് പത്താം വിക്കറ്റിൽ അത്രയും റൺസ് നേടുക അസംഭവ്യമെന്നു ക്രിക്കറ്റ് ലോകം ഒന്നാകെ വിധിയെഴുതി. എന്നാൽ ക്രീസിലുണ്ടായിരുന്ന സ്റ്റോക്സ് ചിന്തിച്ചത് വിജയത്തെക്കുറിച്ചുമാത്രമായിരുന്നു.

പുൾ ഷോട്ടുകളും സ്വീപ് ഷോട്ടുകളുമായി സ്റ്റോക്സ് തന്റെ അറ്റാക്കിങ് മോഡ് ഓണാക്കിയപ്പോൾ അണയാൻ പോകുന്ന തീ ആളിക്കത്തുന്നതായിരിക്കുമെന്നു ഓസ്ട്രേലിയക്കാർ കരുതിയിരിക്കാം. പ്രതിരോധിക്കാൻ 73 റൺസും നേടാൻ ഒരു വിക്കറ്റും എന്ന കണക്കുകൂട്ടലും അവർക്കു ധൈര്യം പകർന്നിരിക്കാം. എന്നാൽ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് തന്റെ അപരാജിത സെഞ്ചുറിയിലൂടെ (135*) ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം സമ്മാനിക്കുമ്പോൾ സ്റ്റോക്സിന് ഒരു രാജകീയ പരിവേഷമായിരുന്നു. ഹെഡിങ്‌ലിയുടെ കിരീടം വയ്ക്കാത്ത രാജാവിന്റെ പരിവേഷം.

∙ നായക് ഹൂ മേ, പ്രതി നായക് ഭീ...

2019 ജൂലൈ 14ന് നടന്ന ഏകദിന ലോകകപ്പ് ഫൈനൽ ഓർമിക്കപ്പെടുന്നതും സ്റ്റോക്സിന്റെ പേരിലായിരിക്കും. തോൽവിയെ മുഖാമുഖം കണ്ട മത്സരത്തിൽ ഇംഗ്ലണ്ടിന് സൂപ്പർ ഓവർ സമ്മാനിച്ചതും അതുവഴി ലോകകപ്പിലേക്ക് കൈപിടിച്ചു നടത്തിയതും സ്റ്റോക്സിന്റെ മറ്റൊരു മാസ്റ്റർ ക്ലാസ് പ്രകടനമായിരുന്നു. 84 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സായിരുന്നു അന്നും വിജയത്തിനും ഇംഗ്ലണ്ടിനും ഇടയിലെ നൂൽപാലം. എന്നാൽ വിവാദമായ ഓവർ ത്രോയ്ക്കു സാക്ഷ്യം വഹിച്ച ഫൈനലിൽ അറിയാതെയെങ്കിലും അതിനും കാരണക്കാരനാകേണ്ടി വന്ന സ്റ്റോക്സ് തന്നെയായിരുന്നു ഫൈനലിലെ നായകനും പ്രതിനായകനും

ADVERTISEMENT

∙ പൊരുതിത്തോറ്റാൽ

പൊരുതിത്തോറ്റാ‍ൽ പോട്ടെന്നു വയ്ക്കുന്നവരുടെ കൂട്ടത്തിൽ സ്റ്റോക്സിനെയും ഉൾപ്പെടുത്താം. നാലാം ടെസ്റ്റിൽ സ്പെഷലിസ്റ്റ് പേസറായി ജിമ്മി ആൻഡേഴ്സനെ മാത്രം ഉൾപ്പെടുത്താനുള്ള ക്യാപ്റ്റൻ ജോ റൂട്ടിന്റെ തീരുമാനത്തിനു പിറകിൽ സ്റ്റോക്സിലുള്ള വിശ്വാസമായിരുന്നു. ഒന്നാം ഇന്നിങ്സിൽ ടീമിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ച ശേഷമായിരുന്നു സ്റ്റോക്സ് ക്രീസ് വിട്ടത്. കടുത്ത വയറുവേദന കാരണം രണ്ടാം ദിനം സ്റ്റോക്സ് കളിച്ചേക്കില്ലെന്നു വരെ വാർത്തയുണ്ടായിരുന്നു. എന്നാൽ ടീമിന്റെ സ്ഥിതി അറിയാവുന്ന സ്റ്റോക്സ് മൈതാനത്തെത്തി.

ജിമ്മിക്കൊപ്പം ഓപ്പണിങ് സ്പെൽ. ഡോം ബൈസ് നിറം മങ്ങിയപ്പോൾ ജാക് ലീച്ചിനൊപ്പം അടുത്ത സ്പെൽ. വിക്കറ്റിനുവേണ്ടി ടീം കഷ്ടപ്പെട്ടപ്പോഴൊക്കെ ക്യാപ്റ്റൻ പന്തു നീട്ടിയത് സ്റ്റോക്സിനു നേർക്കായിരുന്നു. കോലിയെയും രോഹിത്തിനെയും ഉൾപ്പെടെ ഒന്നാം ഇന്നിങ്സിൽ 4 വിക്കറ്റുമായി സ്റ്റോക്സ് ക്യാപ്റ്റന്റെ വിശ്വാസം കാത്തു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയപ്പോഴും തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ടിനു മുന്നിലുണ്ടായിരുന്ന ഏക വഴി സ്റ്റോക്സിന്റെ പ്രകടനമായിരുന്നു. എന്നാൽ കാലുറപ്പിക്കുന്നതിനു മുൻപേ അക്സർ പട്ടേലിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങാനായിരുന്നു സ്റ്റോക്സിന്റെ വിധി.

∙ ദ് കംപ്ലീറ്റ് ക്രിക്കറ്റർ

ഏതൊരു ടീമും ആഗ്രഹിക്കുന്ന കംപ്ലീറ്റ് ക്രിക്കറ്റർ പാക്കേജാണ് ബെൻ സ്റ്റോക്സ്. അൽപസ്വൽപം സ്ലെജിങ്ങിന്റെ അസുഖം ഒഴിച്ചുനിർത്തിയാൽ കളിയുടെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന താരം. സ്ലിപ്പിലെ സൂപ്പർ ക്യാച്ചുകളും ബൗണ്ടറി ലൈൻ സേവുകളുമായി അയാൾ ഫീൽഡിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നു. മത്സരഫലത്തെക്കാളുപരി വ്യക്തിഗത മികവിനെക്കുറിച്ച് സംസാരിപ്പിക്കാൻ കഴിവുള്ള ചുരുക്കം ചില താരങ്ങളെ ക്രിക്കറ്റ് ലോകത്തുണ്ടായിട്ടുള്ളൂ. അവരിൽ ഒരാളായി, തലയുയർത്തിപ്പിടിച്ചു തന്നെ നിങ്ങൾക്ക് മടങ്ങാം സ്റ്റോക്സ്...

English Summary: Ben Stokes, the ultimate team player