ഇക്കഴിഞ്ഞ ലേലത്തിൽ കാഴ്ചക്കാരുടെ റോളിലായിരുന്നു ഹൈദരാബാദ് സൺറൈസേഴ്സ്. താരങ്ങൾക്കായുള്ള എതിരാളികളുടെ പോരാട്ടം പത്തും പതിനഞ്ചും കോടികൾ കടന്ന് അമ്പരപ്പിച്ചപ്പോൾ നിശബ്ദരായിരുന്ന സൺറൈസേഴ്സ് സ്വന്തമാക്കിയതു മൂന്നു പേരെ മാത്രം....| Sunrisers Hyderabad | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കഴിഞ്ഞ ലേലത്തിൽ കാഴ്ചക്കാരുടെ റോളിലായിരുന്നു ഹൈദരാബാദ് സൺറൈസേഴ്സ്. താരങ്ങൾക്കായുള്ള എതിരാളികളുടെ പോരാട്ടം പത്തും പതിനഞ്ചും കോടികൾ കടന്ന് അമ്പരപ്പിച്ചപ്പോൾ നിശബ്ദരായിരുന്ന സൺറൈസേഴ്സ് സ്വന്തമാക്കിയതു മൂന്നു പേരെ മാത്രം. സ്വന്തം കരുത്തിൽ ഒരു സംശയവുമില്ലാതെ താരലേലത്തിനെത്തിയ ഹൈദരാബാദ് ആ ആത്മവിശ്വാസത്തിൽ തന്നെയാണു കളത്തിലെത്തുന്നതും.

ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ കരുത്തരാണെന്നതാണ് ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ട്രെവർ ബെയ്‌ലിസ് പരിശീലകനായ ഹൈദരാബാദിനെ അപകടകാരികളാക്കുന്നത്. ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, കെയ്ൻ വില്യംസൺ എന്നീ വൻതാരങ്ങൾക്കൊപ്പം ഇക്കുറി ജേസൺ റോയ് കൂടി ചേരുന്നുണ്ട്  ബാറ്റിങ് നിരയിൽ. ലീഗിൽനിന്നു പിൻമാറിയ മിച്ചൽ മാർഷിനു പകരക്കാരനായാണു ഫോമിലുള്ള ഇംഗ്ലിഷ് ഓപ്പണറുടെ വരവ്. ലോകത്തേതു ടീമിലും ഇടംനേടാൻ പോന്ന ഇവർക്കൊപ്പം സീനിയർ–ജൂനിയർ വ്യത്യാസമില്ലാതെ ഇന്ത്യൻ താരങ്ങളുടെ നീണ്ട നിര കാണാം ഈ ടീമിൽ.

ADVERTISEMENT

മനീഷ് പാണ്ഡെ, വൃദ്ധിമാൻ സാഹ, വിജയ് ശങ്കർ, അഭിഷേക് ശർമ, പ്രിയം ഗാർഗ്, അബ്ദുൽ സമദ് എന്നിവരും ലേലത്തിലൂടെ വന്ന കേദാർ ജാദവും ചേർന്നതാണു മിഡിൽ ഓർഡർ, ഫിനിഷിങ് സ്ഥാനങ്ങളിലേക്കുള്ള മത്സരം.  പേസ് നിരയിൽ  ഒരു ടീമിനും അവകാശപ്പെടാനില്ലാത്ത ‘ബേസ്’ ഉള്ളതാണു വാർണറുടെ ഓറഞ്ച് ആർമി. വിദേശ താരങ്ങളുടെ പിന്തുണ വേണ്ടാത്ത ‘ആത്മനിർഭർ’ ലൈനപ്പിൽ ടീം ഇന്ത്യയുടെ വിശ്വസ്ത താരം ഭുവനേശ്വർ കുമാറും യോർക്കർ സ്പെഷലിസ്റ്റ് ടി.നടരാജനുമാണു നായകർ. പരിചയസമ്പന്നരായ ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, സിദ്ധാർഥ് കൗൾ, ബേസിൽ തമ്പി എന്നിവരും ചേരുന്ന ക്ലാസ് പേസ് നിരയ്ക്കൊപ്പംതന്നെ നിൽക്കുന്നതാണു ടീമിന്റെ സ്പിൻ കരുത്ത്. അഫ്ഗാനിസ്ഥാന്റെ ‘എറൗണ്ട് ദ വേൾഡ്’ താരങ്ങളായ റാഷിദ് ഖാനെയും മുജീബ് റഹ്മാനെയും ഒരുമിപ്പിച്ചാണ് ഇക്കുറി സൺറൈസേഴ്സിന്റെ വരവ്. 

വിദേശികളും സ്വദേശികളും ഒപ്പത്തിനൊപ്പം നിൽക്കുന്നു സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ 

TEAM   STATS

താരമൂല്യം: 78.05 കോടി

ADVERTISEMENT

ശരാശരി പ്രായം – 28

ഹൈദരാബാദ് 

@ AUCTION 21

കേദാർ ജാദവ് (2 കോടി)

ADVERTISEMENT

മുജീബുർ റഹ്മാൻ (1.5 കോടി)

ജഗദീഷ് സുചിത്ത് (30 ലക്ഷം) 

SURPRISE  STAR

ഹൈദരാബാദ് പഴയ ഹൈദരാബാദ് തന്നെയാണെങ്കിലും ടി.നടരാജൻ എന്ന ‘നട്ടു’ ഈ വരവിൽ പഴയ താരമല്ല. രാജ്യാന്തര ക്രിക്കറ്റിൽ ലൈനും ലെങ്തും തെറ്റാത്ത അരങ്ങേറ്റം നടത്തിയ ആത്മവിശ്വാസത്തിലെത്തുന്ന പേസറുടെ ‘വേറെ ലെവൽ’ പ്രകടനത്തിനാകും ഐപിഎൽ‍ കാത്തിരിക്കുന്നത്.  

English Summary : Sunrisers Hyderabad