മുംബൈ∙ ‘മൂന്നാം ഐപിഎൽ സെഞ്ചുറി നേടിയ സഞ്ജുവിന്റേത് മികച്ച ഇന്നിങ്സായിരുന്നു. പക്ഷേ, ദീപക് ഹൂഡയുടെ പ്രകടനവും കാണാതെ പോകരുത്. ആ ഇന്നിങ്സായിരുന്നു രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസം’ – പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ കരുത്തോടെ പൊരുതിയിട്ടും രാജസ്ഥാൻ റോയൽസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ‘മൂന്നാം ഐപിഎൽ സെഞ്ചുറി നേടിയ സഞ്ജുവിന്റേത് മികച്ച ഇന്നിങ്സായിരുന്നു. പക്ഷേ, ദീപക് ഹൂഡയുടെ പ്രകടനവും കാണാതെ പോകരുത്. ആ ഇന്നിങ്സായിരുന്നു രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസം’ – പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ കരുത്തോടെ പൊരുതിയിട്ടും രാജസ്ഥാൻ റോയൽസ് തോൽവി വഴങ്ങിയതിനു പിന്നാലെ സാക്ഷാൽ വീരേന്ദർ സേവാഗ് ട്വിറ്ററിൽ കുറിച്ചിട്ട വാക്കുകൾ.

രാജസ്ഥാൻ – പഞ്ചാബ് മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു സാംസൺ, സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുൽ എന്നിവരേക്കാൾ എടുത്തുപറയാൻ എന്തു മേൻമയാണ് ഹൂഡയുടെ ഇന്നിങ്സിന് ഉള്ളത് എന്നാണോ സംശയം? എങ്കിൽ ഹൂഡയുടെ ഈ പ്രതികാരത്തിന്റെ കഥ നിങ്ങൾ അറിയണം.

ADVERTISEMENT

രാജ്യത്തെ മികച്ച ബിഗ് ഹിറ്റർമാരിൽ ഒരാളായിട്ടും കഴിഞ്ഞ ആഭ്യന്തര സീസൺ ഒന്നാകെ നഷ്ടമായാളാണ് ദീപക് ഹൂഡ. ഫോം ഔട്ട് ആയതായിരുന്നില്ല കാരണം. ബറോഡ ടീം വൈസ് ക്യാപ്റ്റനായിരുന്ന ഹൂഡയെ ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യയുമായുള്ള കലഹത്തിന്റെ പേരിൽ ടീം മാനേജ്മെന്റ് വിലക്കുകയായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കു തൊട്ടു മുൻപ് ജൈവസുരക്ഷാവലയം മറികടന്ന് ടീം വിട്ടു എന്നതായിരുന്നു ഹൂഡയ്ക്കെതിരെയുള്ള പരാതി.

ക്യാപ്റ്റൻ ക്രുണാൽ തന്നെ നിരന്തരം പരസ്യമായി അധിക്ഷേപിച്ചതു കൊണ്ടാണ് ക്യാംപിൽ നിന്നു പോയതെന്ന് ഹൂഡ വിശദീകരണം നൽകിയെങ്കിലും ബറോഡ ഏകപക്ഷീയമായി തീരുമാനമെടുത്തു. മുൻ ബറോഡ താരം ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ളവർ അന്ന് ഹൂഡയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ ഹൂഡ ഐപിഎലിൽ ഒരു അൺക്യാപ്ഡ് ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധ സെഞ്ചുറി (20 പന്തുകളിൽ) കുറിച്ചപ്പോൾ ആദ്യം അഭിനന്ദനവുമായെത്തിയതും പഠാൻ തന്നെ.

ADVERTISEMENT

‘ജീവിതത്തിൽ ഒന്നും നിങ്ങളെ പിന്തിരിപ്പിക്കാതിരിക്കാൻ പ്രചോദനം വേണമെങ്കിൽ ദീപക് ഹൂഡയുടെ കഴിഞ്ഞ കുറച്ചു മാസങ്ങളിലെ അനുഭവങ്ങളും ഇന്നത്തെ ബാറ്റിങ്ങും കാണുക..’– പഠാൻ ട്വീറ്റ് ചെയ്തു. ഇതിനിടെ ക്രുണാലിനെ ട്രോളി ആരാധകരും രംഗത്തെത്തി.

English Summary: Krunal Pandya gets trolled after Deepak Hooda blast