‘അയാൾ ഒരു മാലാഖയാണ്. എല്ലാവർക്കും അയാളെ ഇഷ്ടമായിരുന്നു. എന്നാൽ അയാൾ പ്രണയിച്ചതു മുഴുവൻ സൂപ്പർ ഓവറുകളെയാണ്. എല്ലാ അനശ്വര പ്രണയങ്ങളുടെയും പര്യവസാനം വേർപിരിയലും വിരഹവുമായിരിക്കുമെന്ന സത്യം അയാളുടെ കാര്യത്തിലും തെറ്റിയില്ല. പക്ഷേ, അയാൾ ഇപ്പോഴും സൂപ്പർ ഓവറുകളെ പ്രണയിച്ചുകൊണ്ടിരിക്കുന്നു, എന്നെങ്കിലുമൊരു

‘അയാൾ ഒരു മാലാഖയാണ്. എല്ലാവർക്കും അയാളെ ഇഷ്ടമായിരുന്നു. എന്നാൽ അയാൾ പ്രണയിച്ചതു മുഴുവൻ സൂപ്പർ ഓവറുകളെയാണ്. എല്ലാ അനശ്വര പ്രണയങ്ങളുടെയും പര്യവസാനം വേർപിരിയലും വിരഹവുമായിരിക്കുമെന്ന സത്യം അയാളുടെ കാര്യത്തിലും തെറ്റിയില്ല. പക്ഷേ, അയാൾ ഇപ്പോഴും സൂപ്പർ ഓവറുകളെ പ്രണയിച്ചുകൊണ്ടിരിക്കുന്നു, എന്നെങ്കിലുമൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അയാൾ ഒരു മാലാഖയാണ്. എല്ലാവർക്കും അയാളെ ഇഷ്ടമായിരുന്നു. എന്നാൽ അയാൾ പ്രണയിച്ചതു മുഴുവൻ സൂപ്പർ ഓവറുകളെയാണ്. എല്ലാ അനശ്വര പ്രണയങ്ങളുടെയും പര്യവസാനം വേർപിരിയലും വിരഹവുമായിരിക്കുമെന്ന സത്യം അയാളുടെ കാര്യത്തിലും തെറ്റിയില്ല. പക്ഷേ, അയാൾ ഇപ്പോഴും സൂപ്പർ ഓവറുകളെ പ്രണയിച്ചുകൊണ്ടിരിക്കുന്നു, എന്നെങ്കിലുമൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അയാൾ ഒരു മാലാഖയാണ്. എല്ലാവർക്കും അയാളെ ഇഷ്ടമായിരുന്നു. എന്നാൽ അയാൾ പ്രണയിച്ചതു മുഴുവൻ സൂപ്പർ ഓവറുകളെയാണ്. എല്ലാ അനശ്വര പ്രണയങ്ങളുടെയും പര്യവസാനം വേർപിരിയലും വിരഹവുമായിരിക്കുമെന്ന സത്യം അയാളുടെ കാര്യത്തിലും തെറ്റിയില്ല. പക്ഷേ, അയാൾ ഇപ്പോഴും സൂപ്പർ ഓവറുകളെ പ്രണയിച്ചുകൊണ്ടിരിക്കുന്നു, എന്നെങ്കിലുമൊരു നാൾ അവ തനിക്കു സ്വന്തമാകുമെന്ന വിശ്വാസത്തിൽ...’. – ഡൽഹി ക്യാപിറ്റൽസിനെതിരായ സൂപ്പർ ഓവർ തോൽവിക്കുശേഷം കെയ്ൻ വില്യംസണ് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് ഒരു സൺറൈസേഴ്സ് ഹൈദരാബാദ് ആരാധകൻ സമൂഹ മാധ്യമത്തിൽ എഴുതിയത്!

സൺ‌ റൈസേഴ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലെ സൂപ്പർ ഓവറിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘സൂപ്പർ ഓവറുകളിൽ വീണ്ടും വീണ്ടും രണ്ടാമതെത്തുന്ന പതിവ് എന്നെ തളർത്തുന്നു’ എന്നായിരുന്നു ഒരു ചെറു പുഞ്ചിരിയോടെ കെയ്ൻ വില്യംസൺ പറഞ്ഞത്. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ കളിച്ച 5 സൂപ്പർ ഓവറുകളിലും തോൽവി വഴങ്ങാൻ വിധിക്കപ്പെട്ട ഒരു താരം വേറെ എന്തുപറയാൻ. തോൽവി ഉറപ്പിച്ച മത്സരം സമനിലയിലേക്കെത്തിച്ച വില്യംസണ് പക്ഷേ, സൂപ്പർ ഓവറിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല. വില്യംസണു പകരം സൂപ്പർ ഓവറിൽ ജോണി ബെയർസ്റ്റോ ആയിരുന്നു ഡേവിഡ് വാർണർക്കൊപ്പം ഓപ്പൺ ചെയ്യേണ്ടിയിരുന്നതെന്ന വിമർശനം ഉയർന്നു. പക്ഷേ, പതിവുപോലെ എല്ലാം ഒരു ചിരിയിലൊതുക്കുയല്ലാതെ ആ മാലാഖ ഒന്നിനോടും പ്രതികരിച്ചില്ല.

ADVERTISEMENT

∙ ആദ്യ തോൽവി

2019ലെ ഐപിഎലിൽ സൺ റൈസേഴ്സ് ക്യാപ്റ്റനായിരുന്നപ്പോഴാണ് സൂപ്പർ ഓവർ ശാപം ആദ്യമായി വില്യംസണെ പിടികൂടുന്നത്. അന്ന് ആദ്യം ബാറ്റ് ചെയ്ത മുംബൈ 162 റൺസ് നേടി. 163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൺ റൈസേഴ്സ് മനീഷ് പണ്ഡെയുടെ വെടിക്കെട്ടിന്റെ ബലത്തിൽ (47 പന്തിൽ 71*) നന്നായി പൊരുതിയെങ്കിലും മത്സരം സമനിലയാക്കാനേ കഴിഞ്ഞുള്ളൂ. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത സൺ റൈസേഴ്സിന് നേടാനായത് 8 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ മൂന്നാം പന്തിൽ ലക്ഷ്യം കണ്ടു.

ADVERTISEMENT

∙ യുഎഇയിലെ തോൽവി

കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ഐപിഎൽ കൊൽക്കത്തയ്ക്കെതിരായ മത്സരവും സൂപ്പർ ഓവറിലാണ് അവസാനിച്ചത്. ഇരു ടീമുകളും 163 റൺസ് വീതമെടുത്ത മത്സരത്തിൽ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയത് സൺ റൈസേഴ്സായിരിന്നു. എന്നാൽ ലോക്കി ഫെർഗൂസന്റെ മാരക ബോളിങ്ങിനു മുന്നിൽ രണ്ടു റൺസ് മാത്രമേ ഡേവിഡ് വാർണർക്കും സംഘത്തിനും നേടാനായുള്ളൂ. 3 റൺസ് വിജയലക്ഷ്യവുമായി സൂപ്പർ ഓവറിൽ ബറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നാലാം പന്തിൽ വിജയിച്ചു.

ADVERTISEMENT

∙ കൈവിട്ട ലോകകപ്പ്

2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ന്യൂസീലൻഡിന്റെ കയ്യിൽ നിന്നു വഴുതിമാറിയതും സൂപ്പർ ഓവറിലൂടെയായിരുന്നു. അന്ന് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും 240 റൺസ് നേടി തുല്യത പാലിച്ചപ്പോൾ മത്സരം സൂപ്പർ‌ ഓവറിലേക്കു നീണ്ടു. സൂപ്പർ ഓവറിലും റൺസ് തുല്യമായപ്പോൾ (15) ബൗണ്ടറികളുടെ എണ്ണത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകിരീടമുയർത്തി. വില്യംസന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഒരുപക്ഷേ ഏറ്റവുമധികം മുറിവേൽപിച്ച സൂപ്പർ ഓവർ ഇതായിരിക്കാം. ഫൈനലിൽ തോറ്റപ്പോഴും ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു വില്യംസന്റെ മുഖത്തുണ്ടായിരുന്നത്. അന്നത്ത മത്സരത്തോടെ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ തിരഞ്ഞടുക്കുന്ന രീതി ഐസിസി അവസാനിപ്പിച്ചു. 

∙ ഇന്ത്യ– ന്യൂസീലൻഡ് പരമ്പര

കഴിഞ്ഞ വർഷം (29 ജനുവരി 2020) നടന്ന ഇന്ത്യ– ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരവും സൂപ്പർ ഓവറിലായിരുന്നു കലാശിച്ചത്. ഇരു ടീമുകളും 179 റൺസ് വീതം നേടി മത്സരം സമനിലയിലാക്കി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയായിരുന്നു അന്ന് സൂപ്പർ ഓവറിൽ പന്തെറിഞ്ഞത്. ബുമ്രയുടെ ഓവറിൽ 17 റൺസ് നേടിയ കിവീസ് സൂപ്പർ ഓവറിൽ മേൽക്കൈ നേടി. അതിൽ 12 റൺസും വില്യംസന്റെ വകയായിരുന്നു. എന്നാൽ രോഹിത് ശർമയുടെ വെടിക്കെട്ടിന്റെ ബലത്തിൽ ട്രെന്റ് ബോൾട്ട് എറിഞ്ഞ സൂപ്പർ ഓവറിൽ 20 റൺസ് നേടി മത്സരം ഇന്ത്യ സ്വന്തമാക്കി. അന്നും ഒരു പുഞ്ചിരി മാത്രമായിരുന്നു വില്യംസന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്നത്.

ഇങ്ങനെ തോൽവികൾ മാത്രമാണ് സൂപ്പർ ഓവറുകൾ വില്യംസണ് സമ്മാനിച്ചത്. പക്ഷേ, അതൊന്നും അയാളിലെ പോരാട്ടവീര്യത്തെ തെല്ലും ബാധിച്ചില്ല. ടീം ആവശ്യപ്പെടുന്ന റോൾ, അതിപ്പോൾ ഓപ്പണറായാലും മിഡിൽ ഓഡർ ആയാലും ഫിനിഷർ ആയാലും അയാൾ ഭംഗിയായി നിർവഹിക്കുന്നു. അതുകൊണ്ടുതന്നെയാകാം എബിഡി വില്ലിയേഴ്സിനെപ്പോലെ, ക്രിസ് ഗെയ്‌ലിനെപ്പോലെ ഇന്ത്യക്കാരനല്ലാഞ്ഞിട്ടും ഇന്ത്യക്കാരുടെ കണ്ണിലുണ്ണിയായത്, ക്രിക്കറ്റ് ആരാധകരുടെ സ്വന്തം വില്ലിച്ചായനായത്. എംഎസ് ധോണിക്കുശേഷം ക്യാപ്റ്റൻ കൂൾ എന്ന വിശേഷണം ഏറ്റവും യോജിക്കുന്നത് വില്യംസണായിരിക്കും. അതുകൊണ്ടുതന്നെയാവാം ധോണിക്കു ശേഷം ചെന്നൈ സൂപ്പർ കിങ്സിന്റെ നായക പദവി വില്യംസണെ ഏൽപ്പിക്കണമെന്ന് ക്രിക്കറ്റ് നിരീക്ഷകരും ചെന്നൈ ആരാധകരും ഒരുപോലെ ആവശ്യപ്പെടുന്നത്.

Content Highlights: Kane Williamson, Super Overs, IPL 2021, Sunrisers Hyderabad, New Zealand Cricket Team, 2019 Cricket World Cup