ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സതാംപ്ടനിൽ നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് ഇന്ന് കാൽനൂറ്റാണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച രണ്ടു താരങ്ങളാണ് കൃത്യം 25 വർഷംമുൻപ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്, അതും...Sourav Ganguly and Rahul Dravid, Sourav Ganguly and Rahul Dravid test,

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സതാംപ്ടനിൽ നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് ഇന്ന് കാൽനൂറ്റാണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച രണ്ടു താരങ്ങളാണ് കൃത്യം 25 വർഷംമുൻപ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്, അതും...Sourav Ganguly and Rahul Dravid, Sourav Ganguly and Rahul Dravid test,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സതാംപ്ടനിൽ നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് ഇന്ന് കാൽനൂറ്റാണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച രണ്ടു താരങ്ങളാണ് കൃത്യം 25 വർഷംമുൻപ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്, അതും...Sourav Ganguly and Rahul Dravid, Sourav Ganguly and Rahul Dravid test,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സതാംപ്ടനിൽ നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് ഇന്ന് കാൽ നൂറ്റാണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച രണ്ടു താരങ്ങളാണ് കൃത്യം 25 വർഷം മുൻപ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്, അതും ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിൽ. സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരുടെ ആദ്യ ടെസ്റ്റ് മൽസരം നടന്നത് 1996 ജൂൺ 20ന്. 1996ൽ ഇന്ത്യയുടെ ഇംഗ്ലിഷ് പര്യടനത്തിലെ രണ്ടാം മൽസരത്തിലാണ് ഗാംഗുലിയും ദ്രാവിഡും ആദ്യമായി ഇന്ത്യൻ ക്യാപ് അണിഞ്ഞത്.

ഗാംഗുലി 1992ലും ദ്രാവിഡ് 1996 ഏപ്രിലിലും ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ്, അജയ് ജഡേജ എന്നിവർ നിറഞ്ഞുനിന്ന ടീമിലേക്കായിരുന്നു ഇരുവരുടേയും കടന്നുവരവ്. അരങ്ങേറ്റം മോശമായില്ല. ആദ്യ ഇന്നിങ്സിൽ തന്നെ ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തു. ഗാംഗുലി സെഞ്ചുറി നേടിയപ്പോൾ (131) ദ്രാവിഡ് 95 റൺസ് നേടി അരങ്ങേറ്റം കൊഴുപ്പിച്ചു. ഇന്ത്യൻ ഇന്നിങ്സിൽ ഗാംഗുലിക്കും ദ്രാവിഡിനും മാത്രമേ അന്നു പിടിച്ചുനിൽക്കാനായുള്ളൂ. ഇവരുടെ ബലത്തിൽ ഇന്ത്യ 429 എന്ന മികച്ച ടോട്ടലും പടുത്തുയർത്തി.

ADVERTISEMENT

ആദ്യ ഇന്നിങ്സിൽ നാസർ ഹുസൈൻ, ഗ്രെയിം ഹിക്ക് എന്നിവരുടെ വിക്കറ്റുകളും രണ്ടാം ഇന്നിങ്സിൽ ജാക്ക് റസലിന്റെയും വിക്കറ്റും ഗാംഗുലിയാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സ് ഇംഗ്ലണ്ട് 9 വിക്കറ്റിന് ഡിക്ലേയർ ചെയ്തതോടെ മൽസരം സമനിലയിൽ പിരിയുകയും ചെയ്തു. 21–ാം നൂറ്റാണ്ടിലേക്ക് കടന്ന ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ദിശയിലേക്ക് വളർത്തിയ ബാറ്റിങ് ശൈലിയായിരുന്നു ഇരുവരുടേതും. ഒരു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ക്രിക്കറ്റിന് സച്ചിൻ–ഗാംഗുലി–ദ്രാവിഡ്–ലക്ഷ്മൺ എന്നിവർ അടങ്ങിയ താരനിര നൽകിയ സംഭാവനകൾക്ക് സമാനതകളില്ല. ദ്രാവിഡും ഗാംഗുലിയും പിന്നീട് ഇന്ത്യൻ നായകൻമാരായി. ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റായപ്പോൾ ദ്രാവിഡ് പരിശീലകന്റെ കുപ്പായമണിഞ്ഞു.

∙ രാഹുൽ ദ്രാവിഡ്

‘ഇന്ത്യയുടെ വൻമതിൽ’, ‘മിസ്‌റ്റർ കൂൾ’, ‘മിസ്റ്റർ ഡിപൻഡബിൾ’– സാങ്കേതികമികവും ക്ഷമയോടെ ക്രീസിൽ പിടിച്ചുനിൽക്കാനുള്ള കഴിവ് രാഹുൽ ദ്രാവിഡിന് സമ്മാനിച്ച വിശേഷണങ്ങളാണിവ. 1996–2012 കാലത്ത് ദ്രാവിഡ് കളിച്ചത് 164 മൽസരങ്ങൾ. നേടിയത് 13288 റൺസ്, 36 സെഞ്ചുറികൾ. ടെസ്‌റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും ടെസ്‌റ്റ് സെഞ്ചുറി പൂർത്തിയാക്കിയ ആദ്യ താരമാണ് ദ്രാവിഡ്. ടെസ്‌റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എന്ന റെക്കോർഡ് ഇപ്പോഴും ദ്രാവിഡിന്റെ പേരിലാണ് (210 ക്യാച്ചുകൾ). ടെസ്റ്റിൽ 5000 ഓവറുകൾ (30,000 പന്തുകൾ) നേരിട്ട ആദ്യ ബാറ്റ്സ്മാൻ എന്ന നേട്ടം അദ്ദേഹം 2011ൽ സ്വന്തമാക്കി. പാക്ക് മണ്ണിൽ ഒരു ടെസ്‌റ്റ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്‌റ്റൻ എന്ന ബഹുമതി (2004, മുൾട്ടാൻ) ദ്രാവിഡിന്റെ പേരിലാണ്.

ആകെ 25 ടെസ്‌റ്റുകളിൽ ദ്രാവിഡ് ഇന്ത്യയെ നയിച്ചപ്പോൾ എട്ടു വിജയവും ആറു തോൽവിയും 11 സമനിലയും. 79 ഏകദിനങ്ങളിൽനിന്ന് 42 വിജയവും 33 തോൽവിയും. പാക്ക് മണ്ണിൽ ഒരു ടെസ്‌റ്റ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ ടീമിന്റെ ക്യാപ്‌റ്റൻ എന്ന ബഹുമതി. 1999ൽ അർജുന പുരസ്കാരവും 2012ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2000ൽ വിസ്‌ഡന്റെ ക്രിക്കറ്റർ ഓഫ് ദ് ഇയർ ബഹുമതി. ഐസിസിയുടെ പ്രഥമ സർ ഗാരി സോബേഴ്‌സ് പുരസ്‌കാര ജേതാവാണ്.

ADVERTISEMENT

∙ സൗരവ് ഗാംഗുലി

ബംഗാൾ കടുവ, കൊൽക്കത്തയിലെ രാജകുമാരൻ എന്നീ ഓമനപ്പേരിൽ അറിയപ്പെട്ടുന്ന സൗരവ് ചാന്ദിദാസ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിനെ ഇന്നത്തെ ടീം ഇന്ത്യയാക്കിയതിൽ നിർണായക പങ്കുണ്ട്. നായകനായും കളിക്കാരനായും മികച്ച നേട്ടങ്ങൾ കൊയ്‌ത ഗാംഗുലി, ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്‌റ്റൻമാരിൽ ഒരാളാണ്. ടീമിനെ ഒറ്റക്കെട്ടായി നിർത്തുകയും ടീമംഗങ്ങൾക്കെല്ലാം പ്രോത്സാഹനം കൊടുക്കുകയും ചെയ്യുന്നതിൽ എന്നു മുന്നിലായിരുന്നു ഓൾറൗണ്ടറായ ഈ മുൻ നായകൻ.

ഗാംഗുലിയും സച്ചിൻ തെൻഡുൽക്കറും ചേർന്ന ഇടങ്കയ്യൻ–വലങ്കയ്യൻ ഓപ്പണിങ് കൂട്ടുകെട്ട് ഉറക്കംകെടുത്താത്ത ബോളർമാരില്ല. അത്രയ്‌ക്കായിരുന്നു ബോളർമാർക്കു മേലുള്ള ഈ ഓപ്പണിങ് കൂട്ടുകെട്ടിന്റെ മേധാവിത്തം. 12 വർഷം നീണ്ട ടെസ്റ്റ് കരിയറിനോട് 2008ൽ വിടചൊല്ലുമ്പോൾ ഗാംഗുലി ടീമിൽ അത്ര അനിവാര്യനായിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിൽ ആക്രമണോൽസുകതയും യുവത്വവും ആവേശവും കുത്തിവച്ച ക്രിക്കറ്റിലെ രാജകുമാരൻ 113 മൽസരങ്ങളിൽനിന്ന് നേടിയത് 7212 റൺസ്. 16 സെഞ്ചുറികൾ. 32 വിക്കറ്റുകളും സ്വന്തമാക്കി.

ക്യാപ്റ്റൻ എന്ന നിലയിൽ കൂടുതൽ ടെസ്റ്റ് മൽസരങ്ങൾ, ജയങ്ങൾ എന്നീ ഇന്ത്യൻ റെക്കോർഡുകൾ ഒരു കാലത്ത് ഗാംഗലിയുടെ പേരിലായിരുന്നു. ടെസ്‌റ്റ് ക്രിക്കറ്റിൽ 49 മൽസരങ്ങളിൽ ഇന്ത്യയെ നയിച്ചു– ഇതിൽ 21 ജയം. പാക്കിസ്‌ഥാനിൽ ഒരു സമ്പൂർണ പരമ്പര വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച നായകനാണ് ഗാംഗുലി. 2003–04ൽ പാക്ക് മണ്ണിൽ നടന്ന ടെസ്‌റ്റ് പരമ്പരയിൽ 2–1നും ഏകദിന പരമ്പരയിൽ 3–2നും ഇന്ത്യയെ കൈപിടിച്ചുയർത്തിയത് ഗാംഗുലിയായിരുന്നു. (ഇതിൽ ആദ്യ രണ്ടു ടെസ്‌റ്റ് മൽസരങ്ങളിൽ ടീമിനെ നയിച്ചത് ദ്രാവിഡായിരുന്നു).

ADVERTISEMENT

കപിലിനു ശേഷം ഇന്ത്യയെ ആദ്യമായി ലോകകപ്പ് ഫൈനലിലേക്ക് നയിച്ചത് ഗാംഗുലിയാണ്– 2003ൽ ദക്ഷിണാഫ്രിക്കയിൽവച്ച്. ഏകദിന ടൂർണമെന്റുകളിൽ ഇന്ത്യയ്‌ക്ക് മൂന്നു കപ്പുകൾ സമ്മാനിക്കാൻ അദ്ദേഹത്തിനായി– നാറ്റ് വെസ്‌റ്റ് ട്രോഫി (2002), ഐസിസി. ചാംപ്യൻസ് ട്രോഫി (2002), ത്രിരാഷ്‌ട്ര ധാക്ക കപ്പ് (2003).

ഇടതുകൈകൊണ്ട് ബാറ്റു ചെയ്യുകയും വലംകൈകൊണ്ട് പന്തെറിയുകയും ചെയ്യുന്ന ഓൾറൗണ്ടറാണ് ഗാംഗുലി. ടൊറോന്റോയിൽ 1997ൽ നടന്ന ഇന്ത്യാ–പാക്ക് ഏകദിന പരമ്പരയിൽ (സഹാറാ കപ്പ്) നാലുതവണ മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയത് ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാവുന്നതല്ല. 1998ൽ അർജുന പുരസ്‌കാരവും 2004ൽ പത്മശ്രീയും നേടിയിട്ടുണ്ട്. ഗാംഗുലി ഇപ്പോൾ ബിസിസിഐയുടെ അധ്യക്ഷനാണ്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തെത്തിയതോടെയാണ് ഭരണരംഗത്ത് കാലുറപ്പിച്ചത്.

English Summary: Sourav Ganguly Hits 131, Rahul Dravid Scores 95 On June 20, 1996 Test Debut