ന്യൂഡൽഹി∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിയുടെ നിരാശ മറന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഓപ്പണർ ശുഭ്മൻ ഗില്ലിന് പരുക്ക്. ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടത്തിന് ഇടയ്ക്കാണ് ഗില്ലിന് പരുക്കേറ്റത്. താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിയുടെ നിരാശ മറന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഓപ്പണർ ശുഭ്മൻ ഗില്ലിന് പരുക്ക്. ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടത്തിന് ഇടയ്ക്കാണ് ഗില്ലിന് പരുക്കേറ്റത്. താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ഉറപ്പായിട്ടുണ്ട്. പരമ്പര പൂർണമായും നഷ്ടമായേക്കുമെന്നും സൂചനയുണ്ട്. പരുക്കേറ്റെങ്കിലും വിശദ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ഗിൽ ഇംഗ്ലണ്ടിൽത്തന്നെ തുടരും.

‘ശുഭ്മൻ ഗിൽ ആകെ വിഷമത്തിലാണ്. പരുക്ക് അൽപം ഗൗരവമുള്ളതാണ്. ഇംഗ്ലണ്ടിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഗില്ലിന്റെ പരുക്ക് ഭേദപ്പെടണമെന്നാണ് ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നതെങ്കിലും അത് നടക്കുമെന്ന് തോന്നുന്നില്ല. മിക്കവാറും ശസ്ത്രക്രിയ വേണ്ടിവരും’ – ടീം അധികൃതരെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. സെപ്റ്റംബർ 14നാണ് പര്യടനം പൂർത്തിയാകുക.

ശുഭ്മൻ ഗില്ലിന് പരുക്കേറ്റെങ്കിലും റിസർവ് ഓപ്പണറായി അഭിമന്യു ഈശ്വരൻ ടീമിലുണ്ട്. മാത്രമല്ല, ഓപ്പണറായി പരീക്ഷിക്കാവുന്ന മായങ്ക് അഗർവാളും കെ.എൽ. രാഹുലും ടീമിന്റെ ഭാഗമാണ്. രാഹുലിനെ മധ്യനിരയിൽ കളിപ്പിക്കാനാണ് ടീം മാനേജ്മെന്റിനു കൂടുതൽ താൽപര്യം. ഗില്ലിന് കളിക്കാനാകാതെ വന്നാൽ മായങ്ക് അഗർവാള്‍ ഓപ്പണറാകാനാണ് സാധ്യത.

ADVERTISEMENT

English Summary: England tour all but over for injured Shubman Gill?