പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷനും മുൻ ക്രിക്കറ്ററുമായ റമീസ് രാജ കഴിഞ്ഞ ദിവസമൊരു സത്യം ഉറക്കെപ്പറഞ്ഞു; ഇന്ത്യ സാമ്പത്തിക പിന്തുണ പിൻവലിച്ചാൽ അടുത്തനിമിഷം പാക്കിസ്ഥാൻ ക്രിക്കറ്റ് തവിടുപൊടിയാകും! രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) സാമ്പത്തിക പിന്തുണ കൊണ്ടുമാത്രം ജീവൻ

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷനും മുൻ ക്രിക്കറ്ററുമായ റമീസ് രാജ കഴിഞ്ഞ ദിവസമൊരു സത്യം ഉറക്കെപ്പറഞ്ഞു; ഇന്ത്യ സാമ്പത്തിക പിന്തുണ പിൻവലിച്ചാൽ അടുത്തനിമിഷം പാക്കിസ്ഥാൻ ക്രിക്കറ്റ് തവിടുപൊടിയാകും! രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) സാമ്പത്തിക പിന്തുണ കൊണ്ടുമാത്രം ജീവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷനും മുൻ ക്രിക്കറ്ററുമായ റമീസ് രാജ കഴിഞ്ഞ ദിവസമൊരു സത്യം ഉറക്കെപ്പറഞ്ഞു; ഇന്ത്യ സാമ്പത്തിക പിന്തുണ പിൻവലിച്ചാൽ അടുത്തനിമിഷം പാക്കിസ്ഥാൻ ക്രിക്കറ്റ് തവിടുപൊടിയാകും! രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) സാമ്പത്തിക പിന്തുണ കൊണ്ടുമാത്രം ജീവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷനും മുൻ ക്രിക്കറ്ററുമായ റമീസ് രാജ കഴിഞ്ഞ ദിവസമൊരു സത്യം ഉറക്കെപ്പറഞ്ഞു; ഇന്ത്യ സാമ്പത്തിക പിന്തുണ പിൻവലിച്ചാൽ അടുത്തനിമിഷം പാക്കിസ്ഥാൻ ക്രിക്കറ്റ് തവിടുപൊടിയാകും! രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) സാമ്പത്തിക പിന്തുണ കൊണ്ടുമാത്രം ജീവൻ നിലനിർത്തുന്നവരാണു പാക്കിസ്ഥാൻ ക്രിക്കറ്റ്. ഐസിസിക്കു 90 ശതമാനം ഫണ്ടും വരുന്നതാകട്ടെ ഇന്ത്യയിൽനിന്നും. ഇന്ത്യൻ പ്രധാനമന്ത്രി ഒരു ദിവസം പെട്ടെന്നൊരു പ്രഖ്യാപനം നടത്തിയാൽ, പാക്കിസ്ഥാനെ ഇനി സഹായിക്കേണ്ടെന്നു തീരുമാനിച്ചാൽ, അടുത്തനിമിഷം ചീട്ടുകൊട്ടാരമാകും തങ്ങളെന്നായിരുന്നു റമീസ് രാജയുടെ വെളിപ്പെടുത്തൽ.

പാക്കിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ കടന്നപോകുന്ന കടുത്ത സമ്മർദങ്ങളിലൊന്നു മാത്രമാണിത്. അടുത്തയിടെ ക്രിക്കറ്റ് ലോകത്തുനിന്നു പാക്കിസ്ഥാൻ ഏറ്റുവാങ്ങിയ രണ്ടു വലിയ തിരിച്ചടികളാണ് അതിൽ പ്രധാനം. റാവൽപിണ്ടിയിൽ ആദ്യ ഏകദിനം തുടങ്ങാൻ മണിക്കൂറുകൾ മാത്രം മുൻപ് ന്യൂസീലൻഡ് തങ്ങളുടെ പര്യടനം റദ്ദാക്കി. പാക്കിസ്ഥാനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ട്വന്റി20 പരമ്പരയിൽ പങ്കെടുക്കേണ്ടെന്ന് രണ്ടു ദിവസം കഴി‍ഞ്ഞ് ഇംഗ്ലണ്ടും തീരുമാനിച്ചു.

ADVERTISEMENT

പാക്കിസ്ഥാനെ സംബന്ധിച്ച് ഇതിൽ രണ്ടാമത്തേതായിരുന്നു വലിയ അടി! കാരണം, ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നടപടി അവർ പ്രതീക്ഷിച്ചിരുന്നില്ല. ഇംഗ്ലണ്ടിൽ കോവിഡിന്റെ ആദ്യതരംഗം ശക്തിപ്പെട്ട കാലത്ത് ഒരുടീമിനെ അയച്ച് അവിടെ ടെസ്റ്റ് – ട്വന്റി20 പരമ്പര നടത്താൻ സഹായിച്ചവരാണ് പാക്കിസ്ഥാൻ. ഈയൊരു നടപടി കൊണ്ടുമാത്രം ഇംഗ്ലണ്ടിനുണ്ടായ ലാഭം കോടികളാണ്. സംപ്രേഷകരുമായുള്ള കരാർ ലംഘിക്കപ്പെടാതെ കാക്കാൻ ആ പരമ്പര അത്രമേൽ ഉപകരിച്ചു. അന്ന് ഇംഗ്ലണ്ട് പ്രതിനന്ദിയായി വാഗ്ദാനം ചെയ്ത പരമ്പരയാണ്, പ്രത്യേകിച്ചൊരു കാരണവും വ്യക്തമാക്കാതെ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് (ഇസിബി) വെറുമൊരു പത്രക്കുറിപ്പ് അയച്ചു റദ്ദാക്കിയത്.

പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച സുരക്ഷാ മുന്നറിയിപ്പായിരുന്നു ന്യൂസീലൻഡിന്റെ പിൻമാറ്റത്തിനു പിന്നിൽ. ഇക്കാര്യം അവർ പരസ്യമാക്കുകയും ചെയ്തു. എന്നാൽ, ഇംഗ്ലണ്ടിന്റെ പത്രക്കുറിപ്പിൽ റദ്ദാക്കൽ കാരണം ഒഴുക്കൻ മട്ടിലായിരുന്നു:

‘ഞങ്ങളുടെ കളിക്കാരുടെ മാനസികവും ശാരീരികവുമായ സദ്സ്ഥിതിയാണു ഞങ്ങൾക്കു പ്രധാനം. അതിനാൽ പാക്ക് പരമ്പര ഞങ്ങളുപേക്ഷിക്കുന്നു!’– അവിടെയും ഇവിടെയും തൊടാതെയുള്ള വിശദീകരണം യഥാർഥത്തിൽ ചെന്നുകൊണ്ടത് പാക്ക് ക്രിക്കറ്റ് ബോർഡിന്റെ നെ‍ഞ്ചത്തുതന്നെയാണ്. 

റമീസ് രാജ തന്നെ ഇക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്തു. ‘ന്യൂസീലൻഡ് പരമ്പര റദ്ദാക്കിയപ്പോൾ അൽപമൊരു കരുതലും ചേർത്തുനിർത്തലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്ന് അതുണ്ടായില്ല.’

ADVERTISEMENT

ഇനി വരാനിരിക്കുന്നതിനെക്കുറിച്ചും റമീസ് രാജയ്ക്കു നല്ല നിശ്ചയമുള്ളതുപോലെയാണ് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടു സംസാരിച്ചത്. അടുത്തവർഷം ഓസ്ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനം ഷെഡ്യൂളിലുണ്ട്. അതും അവസാനനിമിഷം റദ്ദാക്കപ്പെടുമെന്നു തനിക്കുറപ്പാണെന്നു രാജ പറഞ്ഞു. ഇനിയിപ്പോൾ പാക്കിസ്ഥാൻ സ്വന്തംനിലയ്ക്കു സാമ്പത്തിക പക്വത നേടിയില്ലെങ്കിൽ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണു തങ്ങളെന്നും മുൻ കമന്റേറ്റർ കൂടിയായ രാജ ഉറക്കെപ്പറഞ്ഞു. ഫലത്തിൽ, പാക്കിസ്ഥാനെന്ന ക്രിക്കറ്റ് രാഷ്ട്രം സാമ്പത്തികമായും വൈകാരികമായും നേരിടുന്ന പ്രതിസന്ധി അത്രമേൽ വലുതാണെന്നു വ്യക്തം. 

ക്രിക്കറ്റ് അടിസ്ഥാനമാക്കി ചിന്തിച്ചാൽ, ലോകത്തെ പ്രധാനപ്പെട്ട ക്രിക്കറ്റ് ഭരണസമിതികളിൽ ഒന്നാണു പിസിബി. ഗൗരവമായി ക്രിക്കറ്റിനെ കാണുന്ന ലോകത്തെ മികച്ച 10 രാജ്യങ്ങളിലൊന്നു പാക്കിസ്ഥാനാണെന്നു പറയാം. ആ ടീമാണിപ്പോൾ രാജ്യാന്തര രംഗത്ത് ഒറ്റപ്പെടൽ നേരിടുന്നത്. ഇപ്പോഴത്തെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുതൽ ബാബർ അസം വരെയുള്ള പ്രതിഭാശാലികളായ ക്രിക്കറ്റ് താരങ്ങളെ ലോകത്തിനു സമ്മാനിച്ചിട്ടും, രാജ്യത്തു ശക്തമായ ഭീകരവാദത്തിന്റെ ഇരയായി മാറുകയാണു പാക്ക് ക്രിക്കറ്റ്. 

പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്നു തുടർച്ചയായുണ്ടാകുന്ന ഈ അവമതി തരണം ചെയ്യാൻ പാക്കിസ്ഥാന് ഇന്ത്യയുടെ സഹായം കൂടിയേ തീരൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു പ്രതീക്ഷിക്കുകയും വേണ്ട. മുൻപ് ഇതായിരുന്നില്ല സ്ഥിതി. 1983 ലോകകപ്പിലെ ഇന്ത്യൻ വിജയത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കാര്യങ്ങളിൽ അടുത്ത സൗഹൃദം പുലർത്തിയ ഒരു ചരിത്രമുണ്ട്. ഐസിസിയിൽ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമുണ്ടായിരുന്ന അപ്രമാദിത്യം തകർക്കപ്പെട്ടത് ഈ കൂട്ടായ്മയുടെ ഫലമായിരുന്നു.

എൽടിടിഇ ഭീകരരുടെ പേരിൽ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി 1996 ലോകകപ്പിൽ ശ്രീലങ്കയിൽ മത്സരിക്കാൻ ഓസ്ട്രേലിയയും വെസ്റ്റിൻഡീസും വിസമ്മതിച്ചപ്പോൾ അതു തകർത്തത് ഇന്ത്യ – പാക്ക് കൂട്ടായ്മയായിരുന്നു. മുൻ ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹൻ ഡാൽമിയ അക്കാലത്ത് ഒരു ഇന്ത്യ – പാക്ക് സംയുക്ത ടീമിനെ ശ്രീലങ്കയിലേക്ക് അയച്ച് സുരക്ഷാപ്രശ്നമില്ലെന്നു തെളിയിച്ചു. അക്കാലത്ത് ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു ഐസിസിയുടെ തലപ്പത്ത്. 

ADVERTISEMENT

ഇപ്പോൾ കാര്യങ്ങൾ വീണ്ടും മാറി. ഐസിസിയുടെ ഭരണപിരമിഡിൽ ഏറ്റവും മുകളിൽ ഇന്ത്യയാണ്. തൊട്ടുതാഴെ കൂട്ടാളികളായി ഇംഗ്ലണ്ടും ഓസ്ട്രേലിയയും. അനൗദ്യോഗികമായി ഈ ബിഗ് ത്രിയാണ് ഐസിസിയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന്റെ ഉറച്ച പിന്തുണയും ചങ്ങാത്തവും ബിഗ് ത്രീയ്ക്കുണ്ട്. ഇതിനിടെ ഇന്ത്യയുമായി പാക്കിസ്ഥാന്റെ ബന്ധം മോശമാവുകയും ചെയ്തു. റദ്ദാക്കപ്പെട്ട പരമ്പരകളുടെ പേരിൽ ഇരുരാജ്യങ്ങളും നിയമയുദ്ധം നടത്തിയതിൽ തുടങ്ങിയ പിണക്കം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരിക്കലും പരിഹരിക്കപ്പെടാൻ സാധ്യതയില്ലാത്ത തരത്തിൽ വഷളായി.

1983 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായ ദിവസം അന്നത്തെ ബിസിസിഐ പ്രസിഡന്റ് എൻകെപി സാൽവെയും പിസിബി അധ്യക്ഷൻ എയർ ചീഫ് മാർഷൽ നൂർ ഖാനും (റിട്ടയേഡ്) ലോർഡ്സിൽ ഔദ്യോഗികമായൊരു ചർച്ച നടത്തിയിരുന്നു. അന്നു കേന്ദ്രമന്ത്രി കൂടിയായിരുന്നു സാൽവെ. നൂർഖാൻ 1965ലെ ഇന്ത്യ – പാക്ക് യുദ്ധത്തിന്റെ കമാൻഡർമാരിൽ ഒരാളും! എന്നിട്ടും ക്രിക്കറ്റിന്റെ പുരോഗതിക്കു വേണ്ടി രാഷ്ട്രീയത്തെ ഒരു കൈപ്പിടി അകലെനിർത്താൻ ഇരുവരും തയാറായി. അതു ഫലം കാണുകയും ചെയ്തു. പക്ഷേ, ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിൽ ഇത്തരമൊരു ‘ചായസൽക്കാരം’ ഇനി സാധ്യമാവുമോ? പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഉയിർത്തെഴുന്നേൽപ് ഇനിയുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇതിലുണ്ട്. 

English Summary: Can India and its Prim Minister Break Pakistan Cricket?