ന്യൂഡൽഹി∙ ട്വന്റി20 ലോകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ അഴിച്ചുപണി. ഈ മാസം 17 മുതൽ നവംബർ 14 വരെ നടക്കുന്ന ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂറിനെ ഉൾപ്പെടുത്തി. BCCI, Shardul Thakur, Axar Patel, Hardik Pandik, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ട്വന്റി20 ലോകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ അഴിച്ചുപണി. ഈ മാസം 17 മുതൽ നവംബർ 14 വരെ നടക്കുന്ന ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂറിനെ ഉൾപ്പെടുത്തി. 

അക്സർ പട്ടേലിനു പകരക്കാരനായാണു ഷാർദൂൽ ടീമിൽ ഇടംപിടിച്ചത്. ടീമിലെ റിസർവ് താരമായിരുന്നു മുൻപു ഷാർദൂൽ. ഇതോടെ അക്സർ പട്ടേലിനെ റിസർവ് നിരയിലേക്കു മാറ്റി. ശ്രേയസ് അയ്യർ, ദീപക് ചാഹർ എന്നിവരാണു മറ്റു റിസർവ് താരങ്ങൾ. 

ADVERTISEMENT

അക്സറിനു പകരം ഷാർദൂലിനെ ഉൾപ്പെടുത്തിയതാണു ടീമിലെ ഏക മാറ്റം. അതേ സമയം ഫോം ഔട്ടിന്റെയും ബോളിങ് ക്ഷമതയുടെയും കാര്യത്തിൽ ആശങ്ക നിലനിൽക്കുന്ന മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യയെ നിലനിർത്തിയിട്ടുണ്ട്. ടീമിലെ മാറ്റം സംബന്ധിച്ചു പുറത്തിറക്കിയ വാർത്താ കുറിപ്പിൽ, ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ പരിശീലനത്തിനു സഹായിക്കുന്ന 8 താരങ്ങളുടെ പേരും ബിസിസിഐ പുറത്തുവിട്ടു. 

ആവേശ് ഖാൻ, ഉമ്രാൻ മാലിക്, ഹർഷൽ പട്ടേൽ, ലുഖ്മാൻ മെരിവാല, വെങ്കടേഷ് അയ്യർ, കാൺ ശർമ, ഷഹ്ബാസ് നദീം, കെ. ഗൗതം എന്നിവരാണു ടീമിനൊപ്പം ഉണ്ടാകുക. ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി ടീമിന്റെ ഉപദേഷ്ടാവായി തുടരും. 

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചാഹർ, രവിചന്ദ്രൻ അശ്വിൻ, ഷാർദൂൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി. 

റിസർവ് താരങ്ങൾ: ശ്രേയസ് അയ്യർ, ദീപക് ചാഹർ, അക്സർ പട്ടേൽ. 

ADVERTISEMENT

English Summary: T20 World Cup: Shardul Thakur Replaces Axar Patel In India Squad

ADVERTISEMENT