ന്യൂഡൽഹി∙ യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരവും ഇപ്പോൾ എംപിയുമായ ഗൗതം ഗംഭീർ. പാക്കിസ്ഥാൻ ജയിച്ചപ്പോൾ പടക്കം പൊട്ടിച്ചവർ ഇന്ത്യക്കാരല്ലെന്ന് ഗംഭീർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരവും ഇപ്പോൾ എംപിയുമായ ഗൗതം ഗംഭീർ. പാക്കിസ്ഥാൻ ജയിച്ചപ്പോൾ പടക്കം പൊട്ടിച്ചവർ ഇന്ത്യക്കാരല്ലെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് പോലൊരു ടീമിനത്തിൽ തോൽവിയുടെ പഴി മുഴുവൻ ചില വ്യക്തികളിൽ അടിച്ചേൽപ്പിക്കുന്ന പ്രവണതയേയും ഗംഭീർ വിമർശിച്ചു. ഇന്ത്യയുടെ തോൽവിക്കു പിന്നാലെ മുഹമ്മദ് ഷമി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി സൈബർ ആക്രമണത്തിനു വിധേയനായ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രതികരണം. 

ആരാധകർ ആവേശത്തോടെ കാത്തിരുന്ന ട്വന്റി20 ലോകകപ്പിലെ മുഖാമുഖത്തിൽ പാക്കിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തപ്പോൾ, പാക്കിസ്ഥാൻ 13 പന്തും 10 വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.

ADVERTISEMENT

ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചത് ഇന്ത്യയിൽത്തന്നെ വിവിധ സ്ഥലങ്ങളിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരക്കാർ ഇന്ത്യക്കാരല്ലെന്ന് ഗംഭീർ പറഞ്ഞു. ‘പാക്കിസ്ഥാൻ ജയിച്ചപ്പോൾ പടക്കം പൊട്ടിച്ചവർ ഇന്ത്യക്കാരാകാൻ തരമില്ല. നമ്മുടെ പൂർണ പിന്തുണ ടീമിനുണ്ട്’ – ‘ലജ്ജാകരം’ എന്ന ഇംഗ്ലിഷ് ഹാഷ്ടാഗ് സഹിതം ഗംഭീർ ട്വിറ്ററിൽ കുറിച്ചു.

പിന്നീട് ‘ഇന്ത്യ ടുഡേ’യുമായി സംസാരിക്കുമ്പോഴും ഈ വിഷയത്തിൽ ഗംഭീർ ഇതേ നിലപാട് ആവർത്തിച്ചു.

ADVERTISEMENT

‘എന്തൊരു നാണംകെട്ട ഏർപ്പാടാണിത്. നിങ്ങൾ ഈ രാജ്യത്തു ജീവിക്കുകയും ഇന്ത്യക്കാരനായി അറിയപ്പെടുകയും ചെയ്യുന്നു. എന്നിട്ട് പാക്കിസ്ഥാൻ ജയിക്കുമ്പോൾ അത് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു. ഇത് അംഗീകരിക്കാനാകില്ല. ഇന്ത്യ തോറ്റപ്പോൾ പടക്കം പൊട്ടിച്ചവർ ഇന്ത്യക്കാരെന്ന് വിളിക്കപ്പെടാൻ യോഗ്യരല്ല’ – ഗംഭീർ പറഞ്ഞു.

ഇന്ത്യയുടെ തോൽവിക്ക് വിരാട് കോലിയേയും മുഹമ്മദ് ഷമിയേയും കുറ്റപ്പെടുത്തുന്നതിനെയും ഗംഭീർ വിമർശിച്ചു.

ADVERTISEMENT

‘ടീം തോൽക്കുമ്പോൾ ചില വ്യക്തികളെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരമാണ്. അത് ക്യാപ്റ്റനായാലും ഒരു പ്രത്യേക മതവിഭാഗത്തിൽ നിന്നുള്ള താരമായാലും അങ്ങനെ തന്നെ. ആത്യന്തികമായി ഇതൊരു ടീമാണ്. ഒരു രാജ്യമാണ്. ഇന്ത്യയ്ക്കായി ഒട്ടേറെ മഹത്തായ  കാര്യങ്ങൾ ചെയ്തിട്ടുള്ളവരാണ് വിരാട് കോലിയും മുഹമ്മദ് ഷമിയും. അവർ ഒട്ടേറെ കളികൾ ജയിപ്പിച്ച് രാജ്യത്തിന്റെ അഭിമാനമുയർത്തിയിട്ടുമുണ്ട്’ – ഗംഭീർ ചൂണ്ടിക്കാട്ടി.

‘ഒരു ടീമിനത്തിലെ തോൽവിക്ക് വ്യക്തികളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇന്ത്യ പോലൊരു രാജ്യത്ത് നാം ഒന്നിച്ചു ജയിക്കുന്നു, ഒന്നിച്ചുതന്നെ തോൽക്കുന്നു. ഇന്ത്യക്കാരായ ക്രിക്കറ്റ് ആരാധകരോട് എനിക്കു പറയാനുള്ളതും അതാണ്. നിങ്ങളുടെ ടീമിനെ പിന്തുണയ്ക്കുക. അവർ നിങ്ങൾക്കായി തിരിച്ചുവരിക തന്നെ ചെയ്യും’ –  ഗംഭീർ പറഞ്ഞു.

English Summary: Gautam Gambhir slams those bursting crackers on Pak win, abusing Mohammad Shami