കറാച്ചി∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിനു പിന്നാലെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീർ വിഷയം മാത്രമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറാച്ചി∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിനു പിന്നാലെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീർ വിഷയം മാത്രമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി ഇമ്രാൻ ഖാൻ, ആ പ്രശ്നം സംസ്കാരമുള്ള രണ്ട് അയൽക്കാരെപ്പോലെ ഒന്നിച്ചിരുന്നു പരിഹരിക്കണമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റതിനെ ഇമ്രാൻ ഖാൻ പരിഹസിക്കുകയും ചെയ്തു. പാക്കിസ്ഥാൻ ഇന്ത്യയെ തകർത്തുവിട്ട സ്ഥിതിക്ക് ഇത് പ്രശ്നപരിഹാരത്തിന് ചർച്ച നടത്താൻ പറ്റിയ സമയമല്ലെന്ന് തനിക്കറിയാമെന്നായിരുന്നു ഇമ്രാന്റെ പരാമർശം.

ADVERTISEMENT

‘ചൈനയുമായി പാക്കിസ്ഥാന് വളരെ സൗഹാർദ്ദപരമായ ബന്ധമുണ്ട്. പക്ഷേ, ഇന്ത്യയുമായുള്ള ബന്ധത്തിൽ ചില പ്രശ്നങ്ങളുണ്ട്. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ഇന്ത്യയെ ലോകകപ്പ് പോരാട്ടത്തിൽ തകർത്തുവിട്ട സ്ഥിതിക്ക് ഇത് പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ സമയമല്ലെന്ന് എനിക്കറിയാം’ – ഇമ്രാൻ ഖാൻ പറഞ്ഞു.

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചതിനു പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പരാമർശം. ഏകദിന, ട്വന്റി20 ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമാണ് പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ADVERTISEMENT

‘കശ്മീരിലെ മനുഷ്യാവകാശമാണ് പ്രധാന പ്രശ്നം. സ്വയം തിരഞ്ഞെടുപ്പിന് കശ്മീരിലെ ജനങ്ങൾക്ക് 72 വർഷം മുൻപുതന്നെ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിൽ നൽകിയ ഉറപ്പുണ്ട്. ആ അവകാശം കശ്മീരിലെ ജനങ്ങൾക്ക് ഉറപ്പാക്കിയാൽ മതി. ഞങ്ങൾക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ല. ആധുനികകാലത്തെ സംസ്കാരമുള്ള അയൽക്കാരെപ്പോലെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുന്നോട്ടു പോകാവുന്നതേയുള്ളൂ. അത്തരമൊരു യോജിപ്പിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്നു ചിന്തിച്ചു നോക്കൂ’ – ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.

English Summary: Imran Khan talks about improving ties with India, then rubs in T20 victory