എളുപ്പം കണ്ടുകിട്ടാത്ത, കിട്ടിയാൽ ഒരിക്കലും നഷ്ടപ്പെടുത്തിക്കൂടാത്ത അമൂല്യനിധികളാണ് ഋഷഭ് പന്തിനേപ്പോലുള്ള ക്രിക്കറ്റർമാർ. അവരൊന്ന് മനസ്സുവച്ചാൽ ഏതു കളിയും സ്വന്തം രീതിക്ക് മാറ്റിയെഴുതും, പക്ഷേ മനസ്സുവയ്ക്കണമെന്നു മാത്രം. ഇത്രത്തോളം പ്രതിഭയും നിർഭയത്വവും ഒത്തിണങ്ങിയ ഒരു താരം ഇന്ത്യൻ ടീമിൽ

എളുപ്പം കണ്ടുകിട്ടാത്ത, കിട്ടിയാൽ ഒരിക്കലും നഷ്ടപ്പെടുത്തിക്കൂടാത്ത അമൂല്യനിധികളാണ് ഋഷഭ് പന്തിനേപ്പോലുള്ള ക്രിക്കറ്റർമാർ. അവരൊന്ന് മനസ്സുവച്ചാൽ ഏതു കളിയും സ്വന്തം രീതിക്ക് മാറ്റിയെഴുതും, പക്ഷേ മനസ്സുവയ്ക്കണമെന്നു മാത്രം. ഇത്രത്തോളം പ്രതിഭയും നിർഭയത്വവും ഒത്തിണങ്ങിയ ഒരു താരം ഇന്ത്യൻ ടീമിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പം കണ്ടുകിട്ടാത്ത, കിട്ടിയാൽ ഒരിക്കലും നഷ്ടപ്പെടുത്തിക്കൂടാത്ത അമൂല്യനിധികളാണ് ഋഷഭ് പന്തിനേപ്പോലുള്ള ക്രിക്കറ്റർമാർ. അവരൊന്ന് മനസ്സുവച്ചാൽ ഏതു കളിയും സ്വന്തം രീതിക്ക് മാറ്റിയെഴുതും, പക്ഷേ മനസ്സുവയ്ക്കണമെന്നു മാത്രം. ഇത്രത്തോളം പ്രതിഭയും നിർഭയത്വവും ഒത്തിണങ്ങിയ ഒരു താരം ഇന്ത്യൻ ടീമിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പം കണ്ടുകിട്ടാത്ത, കിട്ടിയാൽ ഒരിക്കലും നഷ്ടപ്പെടുത്തിക്കൂടാത്ത അമൂല്യനിധികളാണ് ഋഷഭ് പന്തിനേപ്പോലുള്ള ക്രിക്കറ്റർമാർ. അവരൊന്ന് മനസ്സുവച്ചാൽ ഏതു കളിയും സ്വന്തം രീതിക്ക് മാറ്റിയെഴുതും, പക്ഷേ മനസ്സുവയ്ക്കണമെന്നു മാത്രം. ഇത്രത്തോളം പ്രതിഭയും നിർഭയത്വവും ഒത്തിണങ്ങിയ ഒരു താരം ഇന്ത്യൻ ടീമിൽ തൊട്ടുമുൻപുണ്ടായിരുന്നത് വീരേന്ദർ സേവാഗാണ്. ടെസ്റ്റിൽ ദിവസം ടീം നേടുന്ന റൺനിരക്കുവരെ തിരുത്തിയെഴുതിയയാളാണ് വീരു.

ടെസ്റ്റിൽ പതിഞ്ഞ മട്ടിൽ സ്കോറിങ് നടന്നിരുന്ന കാലത്തായിരുന്നു സേവാഗിന്റെ അരങ്ങേറ്റം. ആദ്യ ദിനം തന്നെ ഇരട്ടസെഞ്ചുറി കുറിക്കുന്ന സേവാഗ് അത് 350ഉം 400 വരെയുമൊക്കെ എത്തിച്ചു. സേവാഗ് സെഞ്ചുറി നേടിയ ഒരു ടെസ്റ്റിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ആദ്യദിനം 417 റൺസടിച്ചതും ചരിത്രം.

ADVERTISEMENT

വല്ലപ്പോഴും ഉദിച്ചുയരുന്ന ഇത്തരം താരങ്ങളെ കൈകാര്യം ചെയ്യേണ്ട രീതി ഏറെ പ്രധാനമാണ്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഏതു ക്രിക്കറ്ററും കരിയറിൽ നേടാൻ കൊതിക്കുന്ന ടെസ്റ്റ് ഇന്നിങ്സുകൾ കാഴ്ചവച്ച താരമാണ് ഋഷഭ് പന്ത്. സേവാഗിനേപ്പോലെ തന്നെ ഏതു പന്തും ആരെറിയുന്നതെന്നു നോക്കാതെ പറത്തിവിടാനുള്ള കഴിവും നിർഭയത്വവും സമ്മേളിച്ച പ്രതിഭ.

ഗാബയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ വിജയ ചരിത്രം കുറിച്ചപ്പോഴും സിഡ്നിയിൽ സമനില പിടിച്ചുവാങ്ങിയപ്പോഴും മുന്നിൽനിന്ന് പോരാടിയത് പന്തിന്റെ ഇന്നിങ്സുകളാണ്. പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കുമടങ്ങുന്ന ബോളർമാരെ തകർത്തടിച്ച് പന്തു മുന്നേറിയപ്പോൾ കയ്യടിച്ചവർ ഇപ്പോൾ പന്തിന്റെ ഷോട്ട് സിലക്‌ഷനെയും ക്ഷമയില്ലായ്മയെയും കുറിച്ച് വാചാലരാണ്. എവിടെയാണ് പിഴയ്ക്കുന്നത്.. ? ഗാബയിലെ പന്തിന്റെ പകുതി വാണ്ടറേഴ്സിൽ കണ്ടെങ്കിൽ കളി മാറുമായിരുന്നു.

ADVERTISEMENT

∙ ശ്രദ്ധ കുറയുന്നോ?

24 വയസ്സാണ് ഋഷഭ് പന്തിന്. ഈ ചെറു പ്രായത്തിൽ അദ്ദേഹത്തിനു ലഭിക്കുന്ന പ്രശസ്തിയും പണവുമെല്ലാം ഒരുപക്ഷേ വിരാട് കോലിക്കു ലഭിച്ചതിലും മുകളിലാണ്. 16 കോടിയാണ് ഐപിഎലിൽ ഒരു സീസണിലെ പന്തിന്റെ ശമ്പളം. കോലിയുമായി പ്രകൃതത്തിലും പന്ത് വ്യത്യസ്തൻ. കോലി അണ്ടർ 19 കാലത്തേ പ്രശസ്തിയോടും വിവാദങ്ങളോടും പക്വതയോടെ പെരുമാറാൻ ശീലിച്ചയാളാണ്. എന്നാൽ സ്പൈഡർമാൻ ആരാധകനായ പന്തിന് ഇപ്പോഴും കുട്ടിത്തം കൈമോശം വന്നിട്ടില്ല. അദ്ദേഹത്തെ കൂടെ നിർത്തി നേർവഴി കാണിക്കാൻ പറ്റിയ ആളുകൾ തന്നെ വേണം.

ADVERTISEMENT

രവി ശാസ്ത്രിക്ക് പന്തിനെ തെളിക്കാനുള്ള ‘നേക്ക്’ നന്നായി അറിയാമായിരുന്നു. വിക്കറ്റ് തുലച്ച് പവിലിയനിൽ മടങ്ങിയെത്തുമ്പോൾ ഇനി ആവർത്തിച്ചാൽ നല്ല പെട കിട്ടുമെന്ന് ചൂടാകാനും അസാധ്യ കളി വിജയിപ്പിച്ചു വരുമ്പോൾ മാലയിട്ടു സ്വീകരിക്കാനും പറ്റിയ പങ്കാളിയായിരുന്നു പന്തിന് ‘രവി ഭായ്’. ഡൽഹി ക്യാപിറ്റൽ ക്യാംപിൽ റിക്കി പോണ്ടിങ്ങുമായും ഏറെക്കുറെ സമാന ബന്ധമായിരുന്നു പന്തിന്.

ഇന്ത്യൻ ടീമിൽ രവി ഭായിയിൽനിന്ന് ബഹുമാനം നൽകേണ്ട രാഹുൽ സാറിലേക്കാണ് കോച്ച് മാറ്റം. പന്തിന്റെ പോസിറ്റീവ് മനോഭാവം മാറ്റാതെ അദ്ദേഹത്തോട് ക്രീസിൽ കുറെ സമയം ചെലവിടാൻ നിർദേശിക്കുമെന്നാണ് രാഹുൽ ദ്രാവിഡ് പറയുന്നത്. അദ്ദേഹം നല്ല രീതിയിൽ പന്തിന് വഴി കാട്ടുമെന്ന് പ്രതീക്ഷിക്കാം. പന്തിനെ നഷ്ടപ്പെട്ടുകൂടാ... ഇന്ത്യയ്ക്കിനിയും ഏറെ വെട്ടിപ്പിടിക്കാനുണ്ട്. 

∙ സമയമേറെയില്ല

4, 41, 25, 37, 22, 2, 1, 9, 50, 8, 34, 17, 0 ഗാബയ്ക്കു ശേഷം ഇന്ത്യയ്ക്കു പുറത്ത് ഋഷഭ് പന്ത് ഓരോ ഇന്നിങ്സിലും നേടിയ സ്കോറുകളാണിത്. 13 ഇന്നിങ്സുകളിൽനിന്ന് 250 റൺസ്. ശരാശരി 19.23. പന്തിനെ ഭാവിയിലേക്ക് ക്യാപ്റ്റൻസി മെറ്റീരിയലായിപ്പോലും പരിഗണിക്കുന്ന ടീമിന് ഒട്ടും സന്തോഷം പകരുന്ന കണക്കുകളല്ല ഇത്.

തന്നെയുമല്ല, ടെസ്റ്റിൽ അവസരം കാത്ത് പിന്നിലും ആളുണ്ട്. കീപ്പിങ് ഏറെ മെച്ചപ്പെട്ടെങ്കിലും ഇന്ത്യയിലെ മികച്ച കീപ്പർ വൃദ്ധിമാൻ സാഹ തന്നെയാണ്. പ്രായക്കൂടുതൽ കാരണം സാഹയെ പരിഗണിക്കാതിരുന്നാൽ കൂടി, കെ.എസ്. ഭരതുണ്ട് അവസരം റാഞ്ചാൻ തൊട്ടുപിന്നിൽ. പന്തിനേക്കാൾ മികച്ച ടെക്നിക്കുള്ള വിക്കറ്റ് കീപ്പറാണ് ഭരത്. രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെ‍ഞ്ചുറിയുള്ള ബാറ്റ്സ്മാൻ. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സാഹയ്ക്കു പകരക്കാരനായി വന്ന് ഭരത് നടത്തിയ മികച്ച പ്രകടനം ആരാധകരുടെയെല്ലാം മനസ്സിലുണ്ട്. ഐപിഎലിലും ആർസിബിക്കായി ഭരത് തിളങ്ങയിരുന്നു. പന്തു വീണ്ടും വീണ്ടും നിരാശപ്പെടുത്തിയാൽ ടീമിന് മാറിച്ചിന്തിക്കേണ്ടി വരുമെന്ന് ചുരുക്കം.

English Summary: What is happening to Rishabh Pant?