ന്യൂഡൽഹി∙ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ദക്ഷിണാഫ്രിക്കയുടെ മുൻ താരം ജോണ്ടി റോഡ്സ്, വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‍ൽ എന്നിവർക്ക് രാജ്യത്തിന്റെ 73–ാം റിപ്പബ്ലിക്ക് ദിനത്തിൽ കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉറ്റ ബന്ധത്തിന്റെ പ്രത്യേക അംബാസഡറാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ദക്ഷിണാഫ്രിക്കയുടെ മുൻ താരം ജോണ്ടി റോഡ്സ്, വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‍ൽ എന്നിവർക്ക് രാജ്യത്തിന്റെ 73–ാം റിപ്പബ്ലിക്ക് ദിനത്തിൽ കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉറ്റ ബന്ധത്തിന്റെ പ്രത്യേക അംബാസഡറാണ് റോഡ്സെന്ന് മോദി അനുസ്മരിച്ചു. പ്രധാനമന്ത്രിയുടെ കത്തിനും ആശംസയ്ക്കും റോഡ്സും ഗെയ്‍ലും ട്വിറ്ററിലൂടെ നന്ദി അറിയിച്ചിട്ടുമുണ്ട്. തനിക്കു ലഭിച്ച കത്ത് പോസ്റ്റ് ചെയ്താണ് റോഡ്സ് നന്ദി അറിയിച്ചത്.

‘നരേന്ദ്ര മോദിജിയുടെ നല്ല വാക്കുകൾക്ക് നന്ദി. ഇന്ത്യയിലേക്കുള്ള ഓരോ സന്ദർശനവും വ്യക്തിപരമായി എന്റെ വളർച്ചയ്ക്ക് വളരെയധികം സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനയുടെ പ്രാധാന്യത്തെ ബഹുമാനിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം എന്റെ കുടുംബവും ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ജയ് ഹിന്ദ്’ – റോഡ്സ് മോദിയുടെ കത്ത് പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

റോഡ്സിനുള്ള കത്തിൽ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം മോദി വിശദീകരിച്ചു. റോഡ്സ് തുടർന്നും ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി മോദി പങ്കുവച്ചു.

‘ഈ വർഷത്തെ റിപ്പബ്ലിക് ദിനം കുറച്ചുകൂടി സ്പെഷലാണ്. കാരണം, വൈദേശികാധിപ‌ത്യത്തിൽനിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75–ാം വാർഷികമാണിത്. ഈ സാഹചര്യത്തിലാണ് താങ്കൾക്കും മറ്റു ചില അടുത്ത സുഹൃത്തുകൾക്കും ഞാൻ ഈ കത്ത് എഴുതുന്നത്. ഇന്ത്യയോടുള്ള താങ്കളുടെ സ്നേഹത്തിന് പ്രത്യേകം നന്ദി. തുടർന്നും ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും താങ്കൾ ചേർന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – റോഡ്സിനുള്ള കത്തിൽ മോദി കുറിച്ചു.

ADVERTISEMENT

ജോണ്ടി റോഡ്സ് ഇന്ത്യയോടുള്ള സ്നേഹത്തെപ്രതി തന്റെ മകൾക്ക് ‘ഇന്ത്യ’ എന്ന് പേരിട്ടതും മോദി കത്തിൽ അനുസ്മരിച്ചു. ‘ഈ രാജ്യത്തിന്റെ പേര് താങ്കൾ മകൾക്കു നൽകിയതിൽത്തന്നെ സവിശേഷമായ സ്നേഹം പ്രതിഫലിക്കുന്നുണ്ട്. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ഉറച്ച ബന്ധത്തിന്റെ സ്പെഷൽ അംബാസഡറാണ് താങ്കൾ’ – മോദി എഴുതി.

തനിക്കു ലഭിച്ച കത്തിനു നന്ദിയറിയിച്ച് ക്രിസ് ഗെയ്‍ലും ട്വിറ്ററിൽ പ്രത്യേകം കുറിപ്പ് പങ്കുവച്ചു.

ADVERTISEMENT

‘73–ാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക്ക് എന്റെ അഭിനന്ദനങ്ങൾ. ഇന്ത്യയുമായും ഇന്ത്യയിലെ ജനങ്ങളുമായും എനിക്കുള്ള പ്രത്യേക ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച സന്ദേശം വായിച്ചുകൊണ്ടാണ് ഞാൻ ഇന്ന് ഉറക്കമുണർന്നത്. യൂണിവേഴ്സ് ബോസിൽനിന്ന് എല്ലാ അഭിനന്ദനങ്ങളും സ്നേഹവും’ – ഗെയ്‍ൽ കുറിച്ചു. 

English Summary: PM Modi extends personal greetings to Jonty Rhodes, Chris Gayle on Republic Day