മുംബൈ∙ സഞ്ജു സാംസണും രാജസ്ഥാൻ റോയൽസ് ടീമിനും പിന്തുണയുമായി സംവിധായകൻ ബേസിൽ ജോസഫ് മുംബൈയിലെ ഡോ. ഡി.വൈ. പാട്ടിൽ Rajasthan Royals, Basil Joseph, IPL, Sanju Samson, Manorama News, ​Manorama Online News​ മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സഞ്ജു സാംസണും രാജസ്ഥാൻ റോയൽസ് ടീമിനും പിന്തുണയുമായി സംവിധായകൻ ബേസിൽ ജോസഫ് മുംബൈയിലെ ഡോ. ഡി.വൈ. പാട്ടിൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ!

ബുധനാഴ്ച രാത്രി നടന്ന രാജസ്ഥാൻ റോയൽസ്– ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ, ഭാര്യ എലിസബത്തിനൊപ്പം സ്റ്റേഡിയത്തിൽനിന്നുള്ള സെൽഫി ബേസിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇരുവരും രാജസ്ഥാൻ റോയൽസ് ടീം ജഴ്സിയാണു ധരിച്ചിരുന്നത്. ബേസിൽ പങ്കുവച്ച ‘അപ്രതീക്ഷിത’ ചിത്രം വൈറലുമായി. സഞ്ജു സാംസണുമായി വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്ന ആളാണു ബേസിൽ.

ADVERTISEMENT

സഞ്ജുവും ബേസിലും പരസ്പരം ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ നൽകുകയും ചെയ്യുന്ന മാതൃകയിൽ തയാറാക്കിയ യുട്യൂബ് വിഡിയോകൾ മുൻപു വൻ പ്രചാരം നേടിയിരുന്നു. ക്രിക്കറ്റിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും, രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടതോടെ രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം ചേർന്ന കാര്യവുമെല്ലാം ഇരുവരും ഒന്നിച്ചുള്ള വിഡിയോകളിൽ സഞ്ജു തുറന്നു പറഞ്ഞിരുന്നു. 

സ്കൂൾ കാലത്ത് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും, എത്ര തിരക്കാണെങ്കിലും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ മത്സരം കാണാറുണ്ടെന്നും ബേസിലും പ്രതികരിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെയാണ് അപ്രതീക്ഷിതമായി രാജസ്ഥാന്റെ കളി നേരിട്ടു കാണാൻ ബേസിൽ സ്റ്റേഡിയത്തിലെത്തുന്നത്.

ADVERTISEMENT

പിന്തുണയ്ക്കാൻ ബേസിൽ എത്തിയിരുന്നെങ്കിലും ഡൽഹിയോട് 8 വിക്കറ്റിനു തോറ്റ രാജസ്ഥാൻ റോയൽസിന്, മത്സരം നിരാശയുടേതായി. 

ഓസ്ട്രേലിയൻ താരം മിച്ചെൽ മാർഷിന്റെ ഓൾറൗണ്ട് പ്രകടനമാണ് രാജസ്ഥാനിൽനിന്നു വിജയം തട്ടിയകറ്റിയത്. 3 ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത മാർഷ്, 62 പന്തിൽ 89 റൺസാണു പിന്നീട് അടിച്ചെടുത്തത്. സെഞ്ചറിക്ക് 11 റൺസ് അകലെ യുസ്‌വേന്ദ്ര ചെഹൽ മാർഷിനെ വീഴ്ത്തിയെങ്കിലും, രാജസ്ഥാൻ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ മറികടന്ന ഡൽഹി പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.  

ADVERTISEMENT

English Summary: Director Basil Joseph and wife reaches Mumbai stadium to watch Sanju Samson and Rajasthan Royals play