'നിർഭാഗ്യവശാൽ ടിം ടീമിന് പുറത്തായി. എന്നാൽ ഇന്ത്യൻ വിക്കറ്റിൽ തിളങ്ങാൻ സമയം ആവശ്യമായിരുന്നു. അതുകൊണ്ട് ടീമിന് പുറത്തായിരുന്നത് ഒരു മോശം കാര്യമാണെന്ന് ഞാൻ കരുതുന്നില്ല.'..Tim David, Tim David News, Tim David Latest News, Tim David Malayalam Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ  ∙ മുംബൈ ഇന്ത്യൻസിന്റെ വമ്പനടിക്കാരൻ ടിം ഡേവിഡിനെ പുറത്തിരുത്തിയ തീരുമാനം ന്യായീകരിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. 'ടിം ഡേവിഡിനെ പുറത്തിരുത്തിയത് ടീമിന്റെ ഗുണത്തിന് വേണ്ടിയാണ്. മത്സരങ്ങൾ കളിക്കാതെ അൽപ്പസമയം ടീം ഇലവണിന് പുറത്ത് ചിലവഴിക്കാൻ കഴിഞ്ഞത് ഫോം വീണ്ടെടുക്കാൻ സഹായകമായി. ഐപിഎൽ ഒരു വലിയ വേദിയാണ്. ടീമിന്റെ നന്മയ്ക്ക് വേണ്ടിയാണ് മാനേജ്‌മെന്റ് തീരുമാനങ്ങൾ എടുക്കുന്നത്. അതിൽ വ്യക്തിപരമായി ഒന്നും കാണാൻ കഴിയില്ല. നിർഭാഗ്യവശാൽ ടിം ഡേവിഡ് ടീമിന് പുറത്തായി. എന്നാൽ ഇന്ത്യൻ വിക്കറ്റിൽ തിളങ്ങാൻ സമയം ആവശ്യമായിരുന്നു. അതുകൊണ്ട് ടീമിന് പുറത്തായിരുന്നത് ഒരു മോശം കാര്യമാണെന്ന് ഞാൻ  കരുതുന്നില്ല.'

'തിരിച്ചുവരവിന് ശേഷം ടിം കളിച്ച ഇന്നിങ്‌സുകൾ അതിമനോഹരമായിരുന്നു. ആദ്യം മുതൽ ടിമ്മിനെ പിന്തുണയ്‌ക്കേണ്ടിയിരുന്നുവെന്ന് ഒരുപാട് ആളുകൾ പറഞ്ഞെന്നിരിക്കാം. പക്ഷെ അത്തരമൊരു തീരുമാനം എടുക്കാൻ ക്യാപ്റ്റനും മാനേജ്‌മെന്റിനും ബുദ്ധിമുട്ടുണ്ട്. ഇത്തരം തീരുമാനങ്ങൾ ടീമിനെ ചിലപ്പോൾ സഹായിക്കും. തിരിച്ചെത്തുമ്പോൾ മികച്ച പ്രകടനം കാഴ്‌ച വയ്ക്കാനും ഉപകരിക്കും'- ഇഷാൻ പറഞ്ഞു. 

ADVERTISEMENT

ഐപിഎൽ ലേലത്തിൽ 8.25 കോടി രൂപയ്ക്കാണ് ഡേവിഡിനെ മുംബൈ സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 12 റൺസും ഒരു റണ്ണുമെടുത്ത് പുറത്തായി. തുടർന്ന് ആറ് മത്സരങ്ങളിൽ ഡേവിഡിനെ പുറത്തിരുത്തി. ഇതേ തുടർന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തിരിച്ചുവിളിച്ചു. 21 പന്തിൽ 44 റൺസ് നേടി ടിം ഡേവിഡ് തിളങ്ങിയ മത്സരത്തിൽ മുംബൈ സീസണിലെ ആദ്യ വിജയം കൊയ്തു.

തിരിച്ചു വന്നതിന് ശേഷമുള്ള 5 മത്സരങ്ങളിൽ നിന്ന് 48 റൺസ് ശരാശരിയിൽ 139 റൺസ് ഡേവിഡ് ഇതുവരെ അടിച്ചുകൂട്ടി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ യോർക്കർ സ്പെഷ്യലിസ്റ്റ് ടി.നടരാജന്റെ ഒരോവറിൽ 26 റൺസാണ് ഈ കൂറ്റനടിക്കാരൻ നേടിയത്. അടുത്ത ഓവറിൽ സ്‌ട്രൈക് നേടാനുള്ള ശ്രമത്തിൽ ഡേവിഡ് റണ്ണൗട്ടായി. മത്സരം സൺറൈസേഴ്‌സ് മൂന്ന് റൺസിന് വിജയിച്ചു. 

ADVERTISEMENT

English Summary: "I Think It Was A Good Call": Ishan Kishan On Mumbai Indians Dropping Tim David