'ഓ ക്യാപ്റ്റൻ, ഞങ്ങളുടെ ക്യാപ്റ്റൻ...താങ്കളെപ്പോലെ ഒരാൾ ഇനിയൊരിക്കലും വരില്ല'- ആരാധകന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമം. കത്ത് ഫ്രെയിം ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രവൃത്തി ആരാധകർക്ക് ആവേശം പകർന്നു...Chennai SUper Kings Letter, IPL 2022, IPL Chennai Super Kings

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ 2022 ഐപിഎല്ലിൽ നിരാശാജനകമായ പ്രകടനം നടത്തിയ ചെന്നൈ സൂപ്പർ കിങ്സിനെ കയ്യൊഴിയില്ലെന്ന് വ്യക്തമാക്കി ആരാധകൻ. ആരാധകൻ അയച്ച ഹൃദയഭേദകമായ കത്തിന് മറുപടിയുമായി ധോണി എത്തിയതോടെ സമൂഹമാധ്യമങ്ങളിലാകെ മഞ്ഞപ്പടയോടുള്ള സ്നേഹം വാക്കുകൾ കൊണ്ട് നിറയുന്ന കാഴ്‌ചയാണ്‌ കാണാനാകുന്നത്. 

'ക്രിക്കറ്റർ  എന്ന നിലയിലും വ്യക്തി എന്ന നിലയിലും ധോണി എന്നെ വളരെയേറെ സ്വാധീനിച്ചു. ധോണി എന്ന വ്യക്തിയിൽ നിന്ന് ഞാൻ ഏറെ കാര്യങ്ങൾ പഠിച്ചു. അവയിൽ പലതും ജീവിതത്തിൽ പ്രാവർത്തികമാക്കി. താങ്കളാണ് എന്റെ പ്രചോദനം'- കത്തിൽ ആരാധകൻ വ്യക്തമാക്കി. ടീമിനെ പ്രശംസിച്ചും ധോണിക്ക് പിന്തുണയർപ്പിച്ചും അയച്ച കത്ത് തോൽവികളിൽ തളർന്ന ടീമിന് ഉത്തേജനമായി. ഈ കത്ത് ചെന്നൈ ടീം  ട്വീറ്റ് ചെയ്‌തതോടെ ടീമിനോടുള്ള സ്നേഹം കമന്റുകളായുമെത്തി. 

ADVERTISEMENT

 'ഓ ക്യാപ്റ്റൻ, ഞങ്ങളുടെ ക്യാപ്റ്റൻ...താങ്കളെപ്പോലെ ഒരാൾ ഇനിയൊരിക്കലും വരില്ല'- ആരാധകന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമം. കത്ത് ഫ്രെയിം ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രവൃത്തി ആരാധകർക്ക് ആവേശം പകർന്നു. അതേസമയം, കത്തിന് മറുപടിയുമായി എംഎസ് ധോണിയും രംഗത്തെത്തി. 'നന്നായി എഴുതി' എന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ ധോണിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂടുതൽ ആരാധകരും എംഎസ് ധോണിയെ പ്രശംസിച്ചും അടുത്ത സീസണിൽ ടീം തിരിച്ചുവരുമെന്നുമുള്ള വിശ്വാസമർപ്പിച്ചാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി ഒൻപതാം സ്ഥാനത്താണ് ചെന്നൈ. 

English Summary: "Well Written": MS Dhoni Reacts To Fan's Emotional Note, Now Framed By CSK