രവിചന്ദ്രൻ അശ്വിൻ. നിങ്ങൾക്ക് ഇയാളെ ഇഷ്ടപ്പെടാതിരിക്കുകയോ വെറുക്കുകയോ െചയ്യാം, പക്ഷേ ഇയാളിലെ ക്രിക്കറ്ററെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. IPL, Rajasthan Royals, R. Ashwin, Sanju Samson, IPL, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ മലയാള മനോരമ

രവിചന്ദ്രൻ അശ്വിൻ. നിങ്ങൾക്ക് ഇയാളെ ഇഷ്ടപ്പെടാതിരിക്കുകയോ വെറുക്കുകയോ െചയ്യാം, പക്ഷേ ഇയാളിലെ ക്രിക്കറ്ററെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. IPL, Rajasthan Royals, R. Ashwin, Sanju Samson, IPL, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രവിചന്ദ്രൻ അശ്വിൻ. നിങ്ങൾക്ക് ഇയാളെ ഇഷ്ടപ്പെടാതിരിക്കുകയോ വെറുക്കുകയോ െചയ്യാം, പക്ഷേ ഇയാളിലെ ക്രിക്കറ്ററെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. IPL, Rajasthan Royals, R. Ashwin, Sanju Samson, IPL, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രവിചന്ദ്രൻ അശ്വിൻ. നിങ്ങൾക്ക് ഇയാളെ ഇഷ്ടപ്പെടാതിരിക്കുകയോ വെറുക്കുകയോ െചയ്യാം, പക്ഷേ ഇയാളിലെ ക്രിക്കറ്ററെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. അതാണ്, ഏത് എതിരാളിയെക്കൊണ്ടും കയ്യടിപ്പിക്കുന്ന ഓൺ ഫീൽഡ്, ഓഫ് ഫീൽഡ് മികവ് തന്നെയാണ് അശ്വിൻ എന്ന കളിക്കാരനെ ആദരണീയനാക്കുന്നത്. ബാറ്റിനും പന്തിനും പുറമെ ഒരു ചെസ് കളിക്കാരന്റെ ബുദ്ധിയോടെ ഫീൽഡിൽ കരുക്കൾ നീക്കുന്ന ഈ തമിഴ്നാട്ടുകാരൻ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയിനുകളിലൊന്നാണെന്ന് പറയാതെ വയ്യ. പലപ്പോഴും വിവാദങ്ങളുടെ മേമ്പൊടിയോടെ വാർത്തകളിൽ തലപൊക്കുന്ന അശ്വിൻ ഇത്തവണത്തെ ഐപിഎലിൽ നിറഞ്ഞാടുകയാണ്.

അതിൽ വിവാദവും വിക്കറ്റും റൺസുമെല്ലാം ചേരും പടി ചേർത്ത് പ്യുവർ എന്റർടെയ്നറായി ആരാധകർക്കു വിളമ്പുകയാണ് അദ്ദേഹം. അധികം റൺസ് വഴങ്ങാത്ത 4 ഓവർ ഗ്യാരന്റി സ്പിന്നർ എന്ന നിലയിൽ നിന്നുള്ള അശ്വിന്റെ വളർച്ച രേഖപ്പെടുത്തുന്നതാണ് രാജസ്ഥാൻ റോയൽസിനായി അദ്ദേഹം ഈ സീസണിൽ നടത്തുന്ന ഓൾറൗണ്ട് പ്രകടനം. കൊൽക്കത്തയുടെ ആന്ദ്രെ റസ്സലിനു പിന്നിൽ ഓൾറൗണ്ടർമാരിൽ രണ്ടാമനാണ് അശ്വിൻ. സീസണിൽ മിനിമം 10 വിക്കറ്റും 150 റൺസും നേടിയവർ വേറെ ആരുമില്ല. 

ADVERTISEMENT

∙ എന്തിനും തയാർ

ഓരോ തവണയും തന്റെ ബോളിങ്ങും ബാറ്റിങ്ങും നവീകരിക്കാൻ ശ്രമിക്കുന്ന അശ്വിൻ, ഇത്തവണ രാജസ്ഥാനു വേണ്ടി എല്ലാ വേഷവും ആടിത്തിമർക്കുകയായിരുന്നു. ടീമിനെ പ്ലേ ഓഫിൽ പ്രത്യേകിച്ച് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിക്കുന്നതിൽ പ്രധാനിയുമായി. പവർ പ്ലേയിലും മിഡിൽ ഓവറുകളിലും ഡെത്തിലും പന്തെറിയാൻ ഒരു മടിയുമില്ലാത്ത താരം വൺ ഡൗണായി പിഞ്ച് ഹിറ്ററായി. 

അവസാന കളിയിൽ സമ്മർദ ഘട്ടത്തിൽ ചെന്നൈക്കെതിരെ ഫിനിഷറുടെ കുപ്പായംവരെ അണിഞ്ഞ അശ്വിൻ ടീമിനായി 100 ശതമാനവും സമർപ്പിക്കാൻ തയാറാണെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു. ഇതിനിടെ റിട്ടയേർഡ് ഔട്ടായും അശ്വിൻ വാർത്തകളിൽ നിറഞ്ഞു. രാജസ്ഥാനിലെ പുതിയ റോൾ സീസൺ തുടങ്ങുന്നതിനു മുൻപേ തന്നെ തീരുമാനിക്കപ്പെട്ടതാണെന്ന് അശ്വിൻ പറയുന്നു. അതിനായി അദ്ദേഹം ബാറ്റിങ്ങിൽ കഠിനാധ്വാനം ചെയ്തു. സീസൺ അന്ത്യത്തോടടുക്കുമ്പോൾ ഇന്ത്യൻ ടീമിൽ തന്നെക്കാൾ എത്രയോ ചെറുപ്പമായ വാഷിങ്ടൺ സുന്ദറിനെക്കാൾ ബഹുദൂരം മുന്നിലാണ് അശ്വിൻ എന്ന സ്പിൻ ഓൾ റൗണ്ടർ. ട്വന്റി 20 ലോകകപ്പ് നടക്കുന്ന വർഷമാണ് ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ താനായിട്ടു ചെയ്യാനുള്ളതെല്ലാം അശ്വിൻ ചെയ്യുന്നുണ്ട്.

∙ തല കൊണ്ട് കളി

ADVERTISEMENT

അശ്വിന്റെ ക്രിക്കറ്റ് കരിയറിനു വിരാമമാകുമ്പോൾ അദ്ദേഹത്തിലൂടെ മികച്ച ഒരു കമന്റേറ്ററെയും കോച്ചിനെയുമെല്ലാം തിരയുന്ന ആരാധകരുണ്ട്. എന്നാൽ താനിതുവരെ തീർന്നിട്ടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കളിയും മാച്ച് സിറ്റുവേഷനും എതിരാളിയുടെ ഉള്ളിലിരിപ്പും മനസ്സിലാക്കാൻ അദ്ദേഹത്തിന് അപാരമായ സിദ്ധിയുണ്ട്. അശ്വിന്റെ മൈൻഡ് ഗേമിലൂടെയാണ് പല ബാറ്റർമാരെയും അടിയറവ് പറയിക്കുന്നത്. കൊൽക്കത്തയുമായി നടന്ന ഹൈ സ്കോറിങ് മത്സരത്തിൽ റസ്സലിന്റെ വിക്കറ്റ് നിർണായകമായിരുന്നു.

അശ്വിൻ മനസ്സിൽ കെണിയൊരുക്കി അതേ പോലെ പ്രാവർത്തികമാക്കിയാണ് കരീബിയൻ കരുത്തിനെ ബോൾഡാക്കിയത്. സമാനമാണ് ബാറ്റു ചെയ്യുമ്പോളുമുള്ള അവസ്ഥ. വമ്പനടിക്കുള്ള കരുത്ത് അശ്വിനില്ല, എന്നാൽ ബോളർ എങ്ങോട്ട് എറിയുമെന്നും അങ്ങനെ അതിനെ ബൗണ്ടറി കടത്താമെന്നും നല്ല ധാരണയാണ്. ചെന്നൈക്കെതിരായ മത്സരത്തിലെ അവസാന ഓവറിൽ പതിരനയുടെ ഓഫ് സൈഡിലേക്ക് വന്ന പന്ത് അശ്വിൻ ബൗണ്ടറികടത്തിയത് ഒരു ഉദാഹരണം. 

തന്റെ ക്രീസിലെ സ്റ്റാൻസ് മാറ്റിയും സ്ലോഗ് സ്വീപ് ശക്തിപ്പെടുത്തിയും ബാറ്റിങ് ടെക്നിക്കിൽ അശ്വിൻ കഠിനാധ്വാനം നടത്തുന്നതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. ടീമിനെ പ്ലേ ഓഫിലെത്തിച്ചതിന് അവർ അശ്വിനോട് തീർച്ചയായും കടപ്പെട്ടിരിക്കുന്നു. ഐപിഎലിൽ കന്നികപ്പിനുശേഷമുള്ള വരൾച്ച തീർക്കാൻ ഒരുങ്ങുന്ന സഞ്ജുവിനും കൂട്ടർക്കും താരത്തിന്റെ പരിചയസമ്പത്ത് മുതൽക്കൂട്ടാകും. 

 

ADVERTISEMENT

English Summary: Ravichandran Ashwin's evolution as a complete player for Rajasthan Royals