മുംബൈ∙ ട്വന്റി20 ലോകകപ്പിനു മുൻപ് ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും ട്വന്റി20 പരമ്പരയിൽ നേരിടാൻ ടീം ഇന്ത്യ. ഇന്ത്യയില്‍ നടക്കുന്ന പരമ്പരകളിൽ ഇരു ടീമുകളുമായും ഇന്ത്യ മൂന്നു വീതം മത്സരം കളിക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്... India, Cricket, South Africa

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ട്വന്റി20 ലോകകപ്പിനു മുൻപ് ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും ട്വന്റി20 പരമ്പരയിൽ നേരിടാൻ ടീം ഇന്ത്യ. ഇന്ത്യയില്‍ നടക്കുന്ന പരമ്പരകളിൽ ഇരു ടീമുകളുമായും ഇന്ത്യ മൂന്നു വീതം മത്സരം കളിക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ട്വന്റി20 ലോകകപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണു ശക്തരായ ടീമുകൾക്കെതിരെ ഇന്ത്യ ഏറ്റുമുട്ടുന്നത്. ഒക്ടോബർ പതിനാറിനാണ് ഓസ്ട്രേലിയയിൽ ട്വന്റി20 ലോകകപ്പ് തുടങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പര കഴിഞ്ഞ് സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തുമെന്ന് ബിസിസിഐ യോഗത്തിനു ശേഷം ഗാംഗുലി മാധ്യമങ്ങളോടു പറഞ്ഞു. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ഏഷ്യ കപ്പ് മത്സരങ്ങൾ യുഎഇയിലേക്കു മാറ്റുമെന്നും ഗാംഗുലി അറിയിച്ചു. 2022 ജൂണിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിക്കാനെത്തിയിരുന്നു. അന്ന് ആദ്യ രണ്ടു മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോൾ മൂന്നും നാലും മത്സരം ഇന്ത്യ ജയിച്ചു. അഞ്ചാം മത്സരം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് പരമ്പര 2–2 ന് സമനിലയിൽ പിരിയുകയായിരുന്നു.

ADVERTISEMENT

2021 ജനുവരിക്കു ശേഷം ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 മത്സരങ്ങള്‍ക്കായി ട്രിനിഡാ‍ഡിലാണ് ഇന്ത്യൻ ടീം ഇപ്പോഴുള്ളത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ കരീബിയനിൽ കളിക്കുന്നത്. ലോകകപ്പിനു മുൻപ് ഇന്ത്യയ്ക്കു സിംബാബ്‍വെയിലും ഏകദിന പരമ്പര കളിക്കാനുണ്ട്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ സിംബാബ്‍വെയ്ക്കെതിരെ കളിക്കുക.

English Summary: India to host Australia, South Africa for T20I series before the T20 World Cup, confirms Sourav Ganguly