ഇന്ത്യൻ ആരാധകർക്ക് അയാളെ താഴ്ത്തിക്കെട്ടാൻ ‘സിംബാബർ’ എന്നോ റെക്കോർഡിനായി തുഴയുന്നവൻ എന്നോ എന്തു പേരുചെല്ലിയും വിളിക്കാം. പക്ഷേ നിങ്ങൾ എന്തു പറഞ്ഞാലും റൺസിന്റെ കണക്കു പുസ്തകവും ക്രിക്കറ്റ് റാങ്കിങ്ങുമെല്ലാം അയാളെ ചേർത്തു നിർത്തി... Baber Azam, Baber Azam manorama news, Baber Azam Latest news, Baber Azam Score

ഇന്ത്യൻ ആരാധകർക്ക് അയാളെ താഴ്ത്തിക്കെട്ടാൻ ‘സിംബാബർ’ എന്നോ റെക്കോർഡിനായി തുഴയുന്നവൻ എന്നോ എന്തു പേരുചെല്ലിയും വിളിക്കാം. പക്ഷേ നിങ്ങൾ എന്തു പറഞ്ഞാലും റൺസിന്റെ കണക്കു പുസ്തകവും ക്രിക്കറ്റ് റാങ്കിങ്ങുമെല്ലാം അയാളെ ചേർത്തു നിർത്തി... Baber Azam, Baber Azam manorama news, Baber Azam Latest news, Baber Azam Score

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ആരാധകർക്ക് അയാളെ താഴ്ത്തിക്കെട്ടാൻ ‘സിംബാബർ’ എന്നോ റെക്കോർഡിനായി തുഴയുന്നവൻ എന്നോ എന്തു പേരുചെല്ലിയും വിളിക്കാം. പക്ഷേ നിങ്ങൾ എന്തു പറഞ്ഞാലും റൺസിന്റെ കണക്കു പുസ്തകവും ക്രിക്കറ്റ് റാങ്കിങ്ങുമെല്ലാം അയാളെ ചേർത്തു നിർത്തി... Baber Azam, Baber Azam manorama news, Baber Azam Latest news, Baber Azam Score

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ആരാധകർക്ക് അയാളെ താഴ്ത്തിക്കെട്ടാൻ ‘സിംബാബർ’ എന്നോ റെക്കോർഡിനായി തുഴയുന്നവൻ എന്നോ എന്തു പേരുചെല്ലിയും വിളിക്കാം. പക്ഷേ നിങ്ങൾ എന്തു പറഞ്ഞാലും റൺസിന്റെ കണക്കു പുസ്തകവും ക്രിക്കറ്റ് റാങ്കിങ്ങുമെല്ലാം അയാളെ ചേർത്തു നിർത്തി പറയും ‘ ഇത് ബാബർ അസം. നിലവിലെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിലൊരാൾ’. പാക്കിസ്ഥാൻ താരമെന്ന വേർതിരിവ് മാറ്റി വച്ച് ബാബറിന്റെ കളി കാണുന്നവർക്കും ശ്രദ്ധിക്കുന്നവർക്കും അറിയാം, ഇതിനു മുൻപ് ഇതുപോലൊരു ബാറ്റർ പാക് നിരയിൽനിന്നു വന്നിട്ടില്ലെന്ന വസ്തുത. തീയുണ്ടകൾ വർഷിക്കുന്ന പേസർമാരെ സമ്മാനിച്ച പാക്കിസ്ഥാന് ലഹോറിൽനിന്നുള്ള സമ്മാനമാണ് സാങ്കേതികത്തികവേറിയ ഈ ബാറ്റർ.

കളിച്ചു തുടങ്ങിയപ്പോഴേ ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോലിയുമായി താരതമ്യപ്പെടുത്താൻ തുടങ്ങിയതാണ് ബാബറിനെ. എന്നാൽ ഇപ്പോൾ വിരാടിനെയും മറികടന്ന് കുതിക്കുകയാണ് പാക് ക്യാപ്റ്റൻ. ഐസിസി റാങ്കിങ്ങിൽ ഏകദിന, ട്വന്റി 20 ഫോർമാറ്റുകളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ബാബർ ടെസ്റ്റിൽ മൂന്നാമനാണ്. ഇതേ ഫോമിൽ മുന്നേറിയാൽ മൂന്ന് ഒന്നാം സ്ഥാനവും ബാബറിന്റെ കാൽക്കീഴിൽ വരും. വിരാട് കോലി, ജോ റൂട്ട്, കെയ്ൻ വില്യംസൻ, സ്റ്റീവ് സ്മിത്ത് എന്നീ എലീറ്റ് താരങ്ങള്‍ ഉൾപ്പെട്ടിരുന്ന ഏറ്റവും മികച്ച സമകാലിക ക്രിക്കറ്റർമാരുടെ ഫാബ് ഫോർ പട്ടിക ഫാബ് ഫൈവിലേക്കു നീളുകയാണോ? അതോ, തന്റെ  സ്വന്തമായൊരു ലീഗിനു രൂപം നൽകുകയാണോ ബാബർ... ആ ശൈലിക്ക് ഒപ്പം പിടിക്കേണ്ടി വരുമോ മറ്റു ബാറ്റർമാർക്ക്?  കോലിയും വില്യംസണുമെല്ലാം മങ്ങുമ്പോൾ ക്രിക്കറ്റ് ആരാധകർ ചോദിച്ചു പോകുകയാണ്.. ഇനി ബാബറിന്റെ കാലമോ? സമീപകാലത്തെ ബാറ്റിങ് പ്രകടനമാണ് ആധാരമെങ്കിൽ ഇനി ക്രിക്കറ്റ് ലോകം വാഴുക ബാബർ അസം ആകുമോ?

ബാബർ അസം (ട്വിറ്റർ ചിത്രം)
ADVERTISEMENT

കിങ് ബാബർ

ഇന്ത്യൻ ആരാധകർ വിരാട് കോലിയെ എങ്ങനെ ആഘോഷിക്കുന്നുവോ അതേ താരപ്രഭ തന്നെയാണ് ബാബർ അസമിന് പാക്കിസ്ഥാനിലും. ബാബർ ബാറ്റുമേന്തി ഗ്രൗണ്ടിൽ കാലു കുത്തുമ്പോഴേ തുടങ്ങും ആരവം. കൊണ്ടാടപ്പെടേണ്ട താരം തന്നെയാണ് കൺമുന്നിലെന്ന് അവർക്ക് നല്ല ഉറപ്പുണ്ട്. കോലി ക്രിക്കറ്റ് ലോകം അടക്കി വാഴുമ്പോൾ ആ വഴിയോരത്തെങ്കിലും ആരെങ്കിലും വന്നുപെട്ടാൽ അദ്ദേഹത്തോട് താരതമ്യപ്പെടുത്തുന്നത് പതിവാണല്ലോ. കരിയറിന്റെ തുടക്കത്തിൽ തന്നെ കോലിയുമായി തൂക്കി നോക്കപ്പെട്ട താരമാണ് ബാബർ. തന്നെയുമല്ല, വിരാടാണ് തന്റെ ആരാധനാപാത്രമെന്ന് ബാബർ തുറന്നു പറയുകയും ചെയ്തിരുന്നു.

അങ്ങനെ കണ്ണുമടച്ചുള്ള താരതമ്യമാണെന്ന് പറയാനും വയ്യ. കോലിയെപ്പോലെ തന്നെ കവർ ഏരിയയിൽ മനോഹരമായ ഷോട്ടുകൾ ഉതിർക്കുന്ന താരമാണ് ബാബർ. അധികം മസിലുപിടിത്തമില്ലാതെ ശുദ്ധ ടൈമിങ്ങിലൂടെ തഴുകി വീഴുന്ന ബൗണ്ടറികൾ! കോലിയെപ്പോലെ ഇന്നിങ്സിന്റെ ഏതു ഘട്ടത്തിലും സ്ട്രോക് പ്ലേയിലൂടെ റൺനിരക്കിന്റെ വേഗം കൂട്ടാൻ ശേഷിയുള്ള താരമാണ് ബാബറും.

ഫോമിലുണ്ടായിരുന്ന കോലിയുടെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു സ്ഥിരത. കപ്പലണ്ടി കൊറിക്കുന്ന ലാഘവത്തോടെയായിരുന്നു കോലി വമ്പൻ സ്കോറുകൾ നേടിയിരുന്നത്. ഇപ്പോൾ ഇതാ ബാബറിനെ ഔട്ടാക്കാനുള്ള വഴികൾ തേടി നടക്കുകയാണ് ബോളർമാർ.

ADVERTISEMENT

പരിചയ സമ്പത്തിന്റെ കാര്യത്തിൽ കോലിക്കു മുന്നിൽ ബാബർ ഇപ്പോഴും ശിശുവാണെങ്കിലും അദ്ദേഹം അടക്കി ഭരിച്ചിരുന്ന വൺഡേ ഫോർമാറ്റിലെ ബാറ്റിങ് ശരാശരിയിൽ ഇപ്പോൾ ബാബറാണ് മുന്നിൽ. 262 ഏകദിനങ്ങളിൽനിന്ന് കോലി നേടിയത് 12344 റൺസാണ്. 43 സെഞ്ചറികൾ. ശരാശരി 57.68. 89 ഏകദിനങ്ങളുടെ മാത്രം നീളമേ ബാബറിന്റെ ഏകദിന കരിയറിനുള്ളൂ. പക്ഷേ 59.23 ശരാശരിയിൽ 4442 റൺസ് നേടിക്കഴിഞ്ഞു ഈ ഇരുപത്തിയേഴുകാരൻ. കോലിക്ക് പ്രായം 33. ബാബറിന്റെ ഈ ഫോം പടർന്നു കയറുകയാണെങ്കിൽ പല റെക്കോർഡുകളും കടപുഴകി വീഴുന്നതു കാണാം. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ബാബറിന്റെ ക്വാളിറ്റി ശരിക്കും കണ്ടറിഞ്ഞതാണ്. ഇനി ഏഷ്യ കപ്പ് മുതൽ മത്സരങ്ങൾ ബാക്കി കിടക്കുന്നു.

ബാബർ അസം, വിരാട് കോലി. Photo: Twitter@KKR

തുടരട്ടെ ഈ ആത്മബന്ധം

മോശം ഫോമിന്റെ പേരിൽ ആരാധകർ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ വിരാട് കോലിയെ പിന്തുണയ്ക്കാനെത്തിയതും ഇതേ ബാബർ അസം തന്നെയാണെന്ന കാര്യവും എടുത്തുപറയേണ്ടതാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും നിറം മങ്ങിയതിനു പിന്നാലെ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും വളഞ്ഞിട്ടാക്രമിച്ചപ്പോൾ ആശ്വാസ വാക്കുകൾ എന്ന വിധം അസമിന്റെ ട്വീറ്റ് എത്തി. ‘മനസ്സാന്നിധ്യം കൈവിടാതിരിക്കൂ കോലീ.. ഈ മോശം കാലവും കടന്നുപോകും.’ ഞാൻ അടക്കം ഏതൊരു ക്രിക്കറ്റ് താരത്തിനും സംഭവിക്കാവുന്നതാണു ഫോം നഷ്്ടം എന്നും ഈ അവസരത്തിൽ പിന്തുണ നൽകുകയാണ് ഏറ്റവും പ്രധാനമെന്നും പിന്നാലെ നടന്ന മാധ്യമ സമ്മേളനത്തിലും അസം പറഞ്ഞിരുന്നു. പിന്നാലെ അസമിന്റെ വാക്കുകൾക്കു നന്ദി അറിയിച്ചുകൊണ്ടുള്ള കോലിയുടെ ട്വീറ്റും എത്തി. ‘നന്ദി. ഇപ്പോഴുള്ള മികവു തുടരുക. താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു’. കളിക്കളത്തിൽ കോലിയുടെ പല റെക്കോർഡുകളും തകർക്കുന്നതിനിടെത്തന്നെയാണു കളത്തിനു പുറത്തെ ഇവരുടെ ഈ ‘അസാധാരണ’ രസതന്ത്രം എന്നത് ക്രിക്കറ്റ് ആരാധകരെയും ചിന്തിപ്പിക്കുന്നതാണ്. 

ടെസ്റ്റിലും ഹീറോ

ADVERTISEMENT

വലിയ ഇന്നിങ്സുകൾ കളിക്കാനുള്ള ശേഷിയും പിടിച്ചു നിൽക്കാനുള്ള മാനസികാവസ്ഥയും ബാബറിനു കൈമുതലായുണ്ട്. ഈയിടെ സമാപിച്ച ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാൻ 344 റൺസ് പിന്തുടർന്ന് 4 വിക്കറ്റ് ജയം പിടിച്ചെടുക്കുമ്പോൾ അബ്ദുല്ല ഷഫീഖിനൊപ്പം ബാബറിന്റെ പ്രകടനവും പ്രശംസനേടി. ആദ്യ ഇന്നിങ്സിൽ 99 ന് 5 എന്ന നിലയിൽ തകർന്ന ടീമിനെ കരുത്തൻ സെഞ്ചറിയോടെ ബാബറാണ് കരകയറ്റിയത്. പരാജയപ്പെട്ട രണ്ടാം ടെസ്റ്റിലും ബാബർ നന്നായി സ്കോർ ചെയ്തിരുന്നു.

ചെറിയ സ്കോറുകൾ സെഞ്ചറികളാക്കി മാറ്റുന്നതിൽ കാണിക്കുന്ന ക്ഷമയും പ്രതികൂല സാഹചര്യത്തിലും വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കുന്നതിലെ പോരാട്ട വീര്യവുമാണ് ബാബറിനെ ടെസ്റ്റിലും അപകടകാരിയാക്കുന്നത്. 42 ടെസ്റ്റുകളിൽനിന്ന് 3122 റൺസാണ് നേടിയത്. ശരാശരി 47.3. സെഞ്ചറികൾ 7. പാക്കിസ്ഥാന്റെ ക്യാപ്റ്റൻസി കൂടി ലഭിച്ചത് ബാബറിലെ ബാറ്റർക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുകയാണ്. പ്രകടനവും മെച്ചപ്പെട്ടു. അക്മൽ സഹോദരൻമാരുടെ ബന്ധുവായ ബാബറിന്റെ ട്വന്റി 20 റെക്കോർഡുകളും മികച്ചതാണ്. 74 മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചറിയടക്കം 2686 റൺസ്. ശരാശരി 45.53.

 ബാല്യത്തിലേ വരവറിയിച്ചു

ചെറുപ്രായത്തിലേ രാജ്യത്തിനായി കളിക്കാൻ തുടങ്ങിയ ആളാണ് ബാബർ അസം. അണ്ടർ 15 ലോക ചാംപ്യൻഷിപ്പിനു പുറമെ, 2010, 2012 അണ്ടർ 19 ലോകകപ്പുകളിലും പാക്കിസ്ഥാനായി ഇറങ്ങി. രണ്ട് അണ്ടർ 19 ലോകകപ്പുകളിലും പാക്കിസ്ഥാനായി മികച്ച പ്രകടനം നടത്തി ടോപ് സ്കോററായി. ആഭ്യന്തര ക്രിക്കറ്റിലെ സ്കോറുകളുടെ ബലത്തിൽ 2015ൽ ആണ് ദേശീയ ടീമിലേക്കു വിളി എത്തുന്നത്. സിംബാബ്‌വേക്കെതിരെ ആയിരുന്നു തുടക്കം. എന്നാൽ കരിയറിൽ വഴിത്തിരിവായത് വെസ്റ്റിൻഡീസിനെതിരായ പരമ്പരയാണ്. സയീദ് അൻവറിനുശേഷം തുടർച്ചയായി 3 ഏകദിന സെ‍ഞ്ചറി നേടുന്ന താരമായി ബാബർ മാറി. വൈകാതെ ടെസ്റ്റിലേക്കും വിളിയെത്തി. ന്യൂസീലൻഡിനെതിരെ ഹാമിൽട്ടനിൽ പൊരുതി നേടിയ 90 റൺസാണ് തുടക്കകാലത്ത് മികച്ചു നിന്നത്. 2018 ൽ ട്വന്റി 20 യിൽ വേഗത്തിൽ 1000 റൺസ് താരമെന്ന റെക്കോർഡ് വിരാട് കോലിയിൽനിന്ന് പിടിച്ചു വാങ്ങി. ഈ റെക്കോർഡ് പിന്നീട് തിരുത്തപ്പെട്ടു.

ചെറുമീനുകളുടെ വേട്ടക്കാരനോ

കരിയറിന്റെ തുടക്കത്തിൽ സിംബാബ്‌വേ പോലെ ദുർബലമായ ടീമുകൾക്കെതിരെ കളിച്ച് റൺസ് അടിച്ചു കൂട്ടിയതുകൊണ്ടാണ് ബാബറിനെ സിംബാബർ എന്നു വിളിച്ചു കളിയാക്കുന്നത്. എന്നാൽ സത്യമതല്ല, എല്ലാ ടീമിനോടും ഏകദിനത്തിൽ മികച്ച റെക്കോർഡാണ് ബാബറിന്. ഓസ്ട്രേലിയയ്ക്കെതിരെ 3 സെഞ്ചറിയോടെ ശരാശരി 73.50 ആണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 65.38. ഇംഗ്ലണ്ടിനെതിരെ 48. ന്യൂസീലൻഡിനെതിരെ 41.5 ഇങ്ങനെ പോകുന്നു.

ഇന്ത്യയ്ക്കെതിരെ 5 ഏകദിനങ്ങളാണ് കളിച്ചത് ശരാശരി 31.56. ടെസ്റ്റിലും ട്വന്റി 20യിലും ഇതുതന്നെയാണ് യാഥാർഥ്യം. വലിയ ടീമുകളോട് മോശമാകുന്നു എന്ന കുറ്റം ചാർത്താൻ പറ്റില്ല. നാട്ടിൽ മാത്രമല്ല, ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ആ ബാറ്റ് റൺ വേട്ട നടത്തിയിട്ടുണ്ട്. ഏഷ്യകപ്പും ലോകകപ്പുമെല്ലാം പിന്നാലെയുണ്ട്. ബാബറിന്റെ ഫോമിനെ കേന്ദ്രീകരിച്ചാകും പാക്കിസ്ഥാന്റെ കിരീട പ്രതീക്ഷകൾ.

 

English Summary:  World Class batter Baber Azam Unique Records