ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റ ഇന്ത്യയ്ക്കു വെള്ളി മെഡലിൽ തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഒൻപതു റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ്... CWG 2022, Sports, India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റ ഇന്ത്യയ്ക്കു വെള്ളി മെഡലിൽ തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഒൻപതു റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിൽ 19.3 ഓവറിൽ‌ 152 റൺസെടുത്ത് ഇന്ത്യ പുറത്തായി.

ഈ മത്സരത്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ‌ മെഗ് ലാന്നിങ്ങിനെ റണ്ണൗട്ടാക്കിയ ഇന്ത്യൻ ബോളർ രാധാ യാദവിന്റെ പ്രകടനമാണു ക്രിക്കറ്റ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഓസീസ് ബാറ്റിങ്ങിനിടെ രാധാ യാദവ് എറിഞ്ഞ 11–ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ബാറ്ററായ ബെത്ത് മൂണി ഈ പന്ത് പ്രതിരോധിക്കുകയാണു ചെയ്തത്. പന്ത് നേരെ പോയത് ബോളറായ രാധാ യാദവിന്റെ കൈകളിലേക്ക്.

ADVERTISEMENT

മറുവശത്ത് ക്രീസിൽനിന്ന് ഇറങ്ങി മുന്നോട്ടോടിയ ഓസീസ് ക്യാപ്റ്റനെ പിറകിലേക്കുള്ള അണ്ടർ ആം ത്രോയിലൂടെ രാധാ യാദവ് റണ്ണൗട്ടാക്കുകയായിരുന്നു. തേർഡ് അംപയറുടെ സഹായത്തോടെ ഔട്ട് വിധിച്ചപ്പോൾ ബോളറായ രാധാ യാദവ് ഞെട്ടുന്നതു ദൃശ്യങ്ങളിലുണ്ട്. പുറത്താകൽ വിശ്വസിക്കാനാതെ താരം മുഖത്തു കൈവച്ച ശേഷമാണ് ആഘോഷങ്ങളുടെ ഭാഗമായത്.

ഓസീസ് താരം തഹ്‍ലിയ മഗ്രോയെ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കിയതും രാധാ യാദവാണ്. 12–ാം ഓവറില്‍ ഓഫ് സ്പിന്നര്‍ ദീപ്തി ശർമയുടെ പന്ത് തഹ്‍ലിയ പിറകിലേക്ക് അടിച്ചപ്പോഴാണ് ഡൈവിങ് ക്യാച്ചിലൂടെ രാധാ യാദവ് പുറത്താക്കിയത്. നാല് പന്തുകൾ നേരിട്ട തഹ്‌‍ലിയ രണ്ടു റൺസ് മാത്രമെടുത്താണു പുറത്തായത്. നാല് ഓവറുകൾ പന്തെറിഞ്ഞ രാധാ യാദവ് 24 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.

ADVERTISEMENT

English Summary: CWG 2022: Radha Yadav’s clever fielding effort sends back Meg Lanning in Gold Medal match