ഹരാരെ∙ ആദ്യ ഏകദിനത്തിൽ സിംബാബ്‍വെയ്ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കി ടീം ഇന്ത്യ. 190 റൺസ് വിജയലക്ഷ്യം 30.5 ഓവറിൽ വിക്കറ്റു നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു. പത്ത് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ഓപ്പണർമാരായ ശുഭ്മൻ ഗില്ലും ശിഖർ ധവാനും KL Rahul, Zimbabwe, India-Zimbabwe, Cricket Updates, Cricket, Cricket News, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരാരെ ∙ ആദ്യം ബോളർമാരുടെ നേതൃത്വത്തിൽ കൂട്ടക്കുരുതി, പിന്നെ ബാറ്റർമാരുടെ കൂട്ടത്തല്ല്... ഈ ഇന്ത്യൻ ടീമിനെ പരമ്പരയ്ക്കു ക്ഷണിക്കേണ്ടിയിരുന്നില്ലെന്ന് മത്സരത്തിനിടെ സിംബാബ്‌വെ കളിക്കാർക്കു തോന്നിയിട്ടുണ്ടാകും. പ്രാക്ടീസ് മത്സരത്തിലെന്നപോലെ ബാറ്റിങ്ങിലും ബോളിങ്ങിലും എതിരാളികളെ ‘പഞ്ഞിക്കിട്ട’ ടീം ഇന്ത്യക്ക് ഒന്നാം ഏകദിനത്തിൽ 10 വിക്കറ്റിന്റെ അനായാസ ജയം. സിംബാബ്‌വെ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം 10 വിക്കറ്റും 115 പന്തുകളും ബാക്കിവച്ച് ഇന്ത്യ മറികടന്നു. 3 മുൻനിര വിക്കറ്റുകൾ നേടി ദീപക് ചാഹർ തുടക്കമിട്ട തകർപ്പൻ പ്രകടനം ബാറ്റിങ്ങിൽ ശിഖർ ധവാനും (81 നോട്ടൗട്ട്) ശുഭ്മൻ ഗില്ലും (82 നോട്ടൗട്ട്) ചേർന്നു പൂർത്തിയാക്കി. ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ ചാഹറാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

സ്കോർ: സിംബാബ്‌വെ– 40.3 ഓവറിൽ 189ന് ഓൾഔട്ട്. ഇന്ത്യ 30.5 ഓവറിൽ‌ 192. 3 മത്സര പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. രണ്ടാം മത്സരം നാളെ . 

ADVERTISEMENT

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ് തുടങ്ങിയ സിംബാബ്‍വെ ഏഴാം ഓവർ വരെ വിക്കറ്റു നഷ്ടമില്ലാതെ പിടിച്ചുനിന്നു. 6 മാസത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന പേസർ ദീപക് ചാഹർ വിക്കറ്റുവേട്ട തുടങ്ങിയത് ഇതിനുശേഷമാണ്. വിക്കറ്റു നഷ്ടമില്ലാതെ 25 എന്ന നിലയിലായിരുന്ന സിംബാബ്‌വെയ്ക്ക് 6 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായി. അതിൽ മൂന്നു വിക്കറ്റുകളും ചാഹറിനായിരുന്നു. 

3 വിക്കറ്റു വീതം നേടിയ പ്രസിദ്ധ് കൃഷ്ണയും അക്‌ഷർ പട്ടേലും ആഞ്ഞടിച്ചതോടെ സിംബാബ്‌വെ മധ്യനിര തകർന്നടിഞ്ഞു. 29–ാം ഓവറിൽ എട്ടിന് 110 എന്ന നിലയിലായിരുന്ന ആതിഥേയരെ വലിയ നാണക്കേടിൽനിന്ന് കരകയറ്റിയത് ഒൻപതാം വിക്കറ്റിൽ വാലറ്റക്കാർ പൊരുതി നേടിയ 70 റൺസാണ്. 

മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ. Photo: Twitter@BCCI

വെസ്റ്റിൻഡീസ് പരമ്പരയിൽ ബാറ്റിങ് ഓപ്പൺ ചെയ്ത ശുഭ്മൻ ഗില്ലിനെയും ശിഖർ ധവാനെയും അതേ സ്ഥാനത്തു നിലനിർത്തിയാണ് ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയത്. 113 പന്തുകളിൽ‌ 81 റൺസ് നേടിയ ധവാന്റെ ബാറ്റിങ് ഏകദിന ശൈലിയിലായിരുന്നെങ്കിൽ ഗിൽ ട്വന്റി20 മാതൃകയിൽ ആഞ്ഞടിക്കുകയായിരുന്നു (72 പന്തി‍ൽ 82). 19 ഫോറും ഒരു സിക്സും ഇരുവരും ചേർന്നു നേടി. 29 എക്സ്ട്രാസ് വഴങ്ങിയ സിംബാബ്‍വെ ബോളർമാരുടെ അലക്ഷ്യമായ ബോളിങ് കൂടിയായതോടെ ഇന്ത്യൻ വിജയം പ്രതീക്ഷിച്ചതിലും നേരത്തേയായി. 

∙ രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്‍വെയ്ക്കെതിരെ തുടർച്ചയായ 13–ാം ജയമാണ് ഇന്ത്യ ഇന്നലെ നേടിയത്. ഇന്ത്യയുടെ തുടർ വിജയങ്ങളിലെ റെക്കോർഡാണിത്.

ADVERTISEMENT

സിംബാബ്‌വെ

ഇന്നസെന്റ് കെയ സി സഞ്ജു ബി ചാഹർ –4, മറുമനി സി സഞ്ജു ബി ചാഹർ –8, വെസ്‌ലി എൽബിഡബ്ല്യു ചാഹർ – 5, ഷോൺ വില്യംസ് സി ധവാൻ ബി സിറാജ് –1, സിക്കന്ദർ റാസ സി ധവാൻ ബി പ്രസിദ്ധ് –12, റെജിസ് ചകാബ്‌വ ബി അക്സർ പട്ടേൽ – 35, റയാൻ ബുറുൽ സി ഗിൽ ബി പ്രസിദ്ധ് – 11, ലൂക്ക് ജോങ്‌വെ എൽബിഡബ്ല്യു അക്‌സർ പട്ടേൽ – 13, ബ്രാഡ് ഇവാൻസ് നോട്ടൗട്ട് –33, റിച്ചഡ് എൻഗരവ ബി പ്രസിദ്ധ് –34, വിക്ടർ ന്യായുച്ചി സി ഗിൽ ബി അക്സർ – 8.

എക്സ്ട്രാസ് 25

ആകെ 40.3 ഓവറിൽ 

ADVERTISEMENT

189 ഓൾഔട്ട്.

വിക്കറ്റ് വീഴ്ച: 1-25, 2-26, 3-31, 4-31, 5-66, 6-83, 7-107, 8-110, 9-180, 10-189

ബോളിങ്:

ദീപക് ചാഹർ: 7–0–27–3, 

സിറാജ്: 8–2–36–1, 

കുൽദീപ്:10–1–36–0, 

പ്രസിദ്ധ്: 8–0–50–3, 

അക്സർ പട്ടേൽ: 7.3–2–24–3.

ഇന്ത്യ

ധവാൻ നോട്ടൗട്ട് –81, 

ഗിൽ നോട്ടൗട്ട് –82.

എക്സ്ട്രാസ് – 29

ആകെ 30.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 192.

ബോളിങ്:

റിച്ചഡ് എൻഗരവ: 7– 0 –40– 0, വിക്ടർ ന്യായുച്ചി: 4–0–17–0, ബ്രാഡ് ഇവാൻസ്: 3.5–0–28, ഷോൺ വില്യംസ്: 5–0–28–0, 

സിക്കന്ദർ റാസ: 6–0–32–0, 

ലൂക്ക് ജോങ്‌വെ: 2–0–11–0,

വെസ്‌ലി: 2–0–16–0, 

റയാൻ ബുറുൽ: 1–0–12–0

English Summary: India vs Zimbabwe First ODI Updates