കരിയറിലെ ആദ്യ 7 ടെസ്റ്റുകൾ പിന്നിടുമ്പോൾ അയാളുടെ ബാറ്റിങ് ശരാശരി 113.28 ആയിരുന്നു. 4 സെഞ്ചറി അടക്കം 8 ഇന്നിങ്സുകളിൽനിന്നു നേടിയത് 793 റൺസ്. നേടിയ സെഞ്ചറികളിൽ രണ്ടെണ്ണം ഡബിൾ. ഇതിനിടെ, തുടർച്ചയായ 3... Vinod Kambli, Sachin Tendulkar, Cricket

കരിയറിലെ ആദ്യ 7 ടെസ്റ്റുകൾ പിന്നിടുമ്പോൾ അയാളുടെ ബാറ്റിങ് ശരാശരി 113.28 ആയിരുന്നു. 4 സെഞ്ചറി അടക്കം 8 ഇന്നിങ്സുകളിൽനിന്നു നേടിയത് 793 റൺസ്. നേടിയ സെഞ്ചറികളിൽ രണ്ടെണ്ണം ഡബിൾ. ഇതിനിടെ, തുടർച്ചയായ 3... Vinod Kambli, Sachin Tendulkar, Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിയറിലെ ആദ്യ 7 ടെസ്റ്റുകൾ പിന്നിടുമ്പോൾ അയാളുടെ ബാറ്റിങ് ശരാശരി 113.28 ആയിരുന്നു. 4 സെഞ്ചറി അടക്കം 8 ഇന്നിങ്സുകളിൽനിന്നു നേടിയത് 793 റൺസ്. നേടിയ സെഞ്ചറികളിൽ രണ്ടെണ്ണം ഡബിൾ. ഇതിനിടെ, തുടർച്ചയായ 3... Vinod Kambli, Sachin Tendulkar, Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിയറിലെ ആദ്യ 7 ടെസ്റ്റുകൾ പിന്നിടുമ്പോൾ അയാളുടെ ബാറ്റിങ് ശരാശരി 113.28 ആയിരുന്നു. 4 സെഞ്ചറി അടക്കം 8 ഇന്നിങ്സുകളിൽനിന്നു നേടിയത് 793 റൺസ്. നേടിയ സെഞ്ചറികളിൽ രണ്ടെണ്ണം ഡബിൾ. ഇതിനിടെ, തുടർച്ചയായ 3 ഇന്നിങ്സുകളിൽ അതും 3 വ്യത്യസ്ത ടീമുകൾക്കെതിരെ സെ‍ഞ്ചറിയടിക്കുന്നതിന്റെ റെക്കോർഡും ആ ഇരുപത്തൊന്നുകാരനു മുന്നിൽ വീണു. പറഞ്ഞുവരുന്നത് വിനോദ് കാംബ്ലിയെക്കുറിച്ചാണ്, ബിസിസിഐയുടെ 30,000 രൂപ പെൻഷൻകൊണ്ടാണ് കുടുംബം കഴിയുന്നതെന്ന് പരിതപിക്കുന്ന മുൻ ക്രിക്കറ്റർ കാംബ്ലിയെക്കുറിച്ച്. തന്റെ കളിക്കൂട്ടുകാരനായിരുന്ന സച്ചിന് എല്ലാം അറിയാം, അദ്ദേഹം ഒന്നും ചെയ്യില്ലെന്ന് കരയുന്ന അതേ കാംബ്ലിയെക്കുറിച്ച്. സംഭവ ബഹുലമാണ് ആ കരിയറും ജീവിതവും. കാംബ്ലിയുടെ ജീവിതത്തിൽ പ്രതിഭയുടെ ധാരാളിത്തമുണ്ട്, അച്ചടക്കമില്ലായ്മയും കണ്ണീരും ലഹരിയുടെ പുകമറയുമുണ്ട്.

അതിശയമായി അവതരിച്ച് അലങ്കോലമായി അവസാനിച്ച ആ കരിയർ ഇന്ത്യൻ ക്രിക്കറ്റിൽ അത്ര സുപരിചിതമല്ല. 21ാം വയസ്സിൽ തളിർത്ത് 24ാം വയസ്സിൽ അകാലത്തിൽ പൊഴിഞ്ഞുവീണ ടെസ്റ്റ് കരിയറിനും 28ാം വയസ്സിൽ അവസാനിച്ച ഏകദിന കരിയറിനും അപ്പുറമാണ് വിനോദ് കാംബ്ലിയെന്ന താരം. സച്ചിൻ തെൻഡുൽക്കറുടെ തോഴനായിരുന്നതു കൊണ്ടല്ല, സച്ചിനെക്കാൾ ഉയരെയെത്തുമെന്ന് പ്രതീക്ഷിച്ചതുകൊണ്ടാണ് കാംബ്ലിയുടെ ഇപ്പോഴത്തെ അവസ്ഥ അദ്ദേഹത്തെ ആരാധിച്ചവരെ നിരാശപ്പെടുത്തുന്നത്. കഴിവുണ്ടായിട്ടും ഇന്ത്യൻ ടീമിൽപോലും എത്താൻ കഴിയാതെ പോയവർ ഏറെയുണ്ട്. കാംബ്ലിയുടെ കരിയർ പക്ഷേ പാതിയിൽ കത്തിത്തീർന്ന പൂത്തിരി പോലെയാണ്.

വിനോദ് കാംബ്ലി. Photo: Twitter@VinodKambli
ADVERTISEMENT

∙ സച്ചിനെപ്പോലെ ആകണോ അതോ കാംബ്ലിയെപ്പോലെയോ?

കളിക്കളത്തിലെ പ്രകടനത്തിലൂടെ പേരെടുത്തതിനു പിന്നാലെ ഗ്ലാമറിനു പിന്നാലെ പായാൻ വെമ്പുന്ന യുവതാരങ്ങളോടു പരിശീലകർ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. ‘നിങ്ങൾക്കു സച്ചിനെപ്പോലെ ആകാം. വിനോദ് കാംബ്ലിയെപ്പോലെയും. ഇതിൽ ഏതു വേണമെന്നു നിങ്ങൾക്കു തീരുമാനിക്കാം’. ഇതേപ്പറ്റി മുൻ ഇന്ത്യൻ നായകൻ കപിൽദേവ് ഒരിക്കൽ പറഞ്ഞിട്ടുള്ളത് ഇങ്ങനെ, ‘അഭിനിവേശം, കഠിനാധ്വാനം, പ്രതിബദ്ധത എന്നീ കാര്യങ്ങൾ പകരംവയ്ക്കാനാകാത്തതാണ്. സ്വാഭാവിക മികവ് വേണം. ഒപ്പം കഠിനാധ്വാനവും. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണു സച്ചിന്‍ തെൻഡുൽക്കർ. സ്വാഭാവിക മികവിന് ഉടമയാണെങ്കിൽത്തന്നെ കഠിനാധ്വാനത്തിനു തയാറായില്ലെങ്കിൽ, നിങ്ങൾക്കു വിനോദ് കാംബ്ലിയെപ്പോലെയും ആകാം. ഇരുവർക്കും ഒപ്പം കളിച്ചിട്ടുള്ള ആളാണു ഞാൻ. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്നാണ് ഇവർ വിലയിരുത്തപ്പെട്ടിരുന്നത്. പോരായ്മകൾ ഇല്ലാതിരുന്ന താരമാണു കാംബ്ലി. പക്ഷേ, ക്രിക്കറ്റിൽ പതിപ്പിക്കേണ്ടിയിരുന്ന ശ്രദ്ധ അദ്ദേഹം പതിപ്പിച്ചത് മറ്റുപല കാര്യങ്ങളിലുമാണ്’. 

∙ കൂട്ടുകെട്ട്– 664*

സച്ചിൻ തെൻഡുൽക്കറെപ്പോലെ വിനോദ് കാംബ്ലിയും ആദ്യം തലക്കെട്ടുകളിലിടം പിടിച്ചത് വർഷങ്ങളോളം ജ്വലിച്ചു നിന്ന ആ സ്കൂൾ റെക്കോർഡിന്റെ പേരിലാണ്. 1988 ഫെബ്രുവരിയിൽ ഹാരിസ് ഷീൽഡ് ടൂർണമെന്റിന്റെ സെമിഫൈനലിൽ ശാരദാശ്രം വിദ്യാമന്ദിർ സ്കൂളിന് വേണ്ടിയായിരുന്നു സച്ചിൻ– കാംബ്ലി ജോടിയുടെ 664 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട്. പിരിയാത്ത കൂട്ടുകെട്ടിൽ 349 റൺസായിരുന്നു കാംബ്ലിയെന്ന ഇടംകയ്യൻ ബാറ്ററുടെ സംഭാവന. അടിച്ചു കളിക്കുന്ന താരമായിരുന്ന കാംബ്ലി സച്ചിനെക്കാൾ ഒരു വർഷം വൈകിയാണ് മുംബൈക്കായി ഫസ്റ്റ് ക്ലാസ് കളിക്കുന്നത്.

ADVERTISEMENT

നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ നേടിയായിരുന്നു ഗുജറാത്തിനെതിരെ അരങ്ങേറ്റം.ഇന്ത്യൻ ഏകദിന ടീമിലേക്കാണ് ആദ്യം കാംബ്ലിക്ക് വിളിയെത്തിയത്. 1991ൽ ആയിരുന്നു അരങ്ങേറ്റം. 2000ത്തിൽ അവസാന ഏകദിനം കളിച്ചു. 104 ഏകദിനങ്ങളിൽനിന്ന് 2477 റൺസാണ് സമ്പാദ്യം. ശരാശരി 32.59. 14 അർധ സെഞ്ചറികളും 2 സെ‍ഞ്ചറികളും ആ ബാറ്റിൽനിന്നു വന്നു. രണ്ട് ലോകകപ്പുകളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ കാംബ്ലി ഏറെ ഓർമിക്കപ്പെടുന്നത് ഒരു കരച്ചിലിന്റെ പേരിലാണ്.

വിനോദ് കാംബ്ലിയും സച്ചിന്‍ തെൻഡുല്‍ക്കറും (ഫയൽ ചിത്രം)

∙ 96 ലെ കരച്ചിൽ

1996 സെമി ഫൈനലിൽ പുറത്തായശേഷം നിറഞ്ഞ മിഴികളുമായി ഗ്രൗണ്ട് വിടുന്ന കാംബ്ലി ഗ്രൗണ്ടിലെ ബിഗ് സ്ക്രീനിൽ നിറഞ്ഞ നൊമ്പര ചിത്രമായിരുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ലോകകപ്പ് സെമിയിൽ ശ്രീലങ്കയുടെ 251 റൺസ് പിന്തുടർന്ന ഇന്ത്യ സച്ചിൻ തെൻഡുൽക്കറുടെ മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിൽ 96ന് ഒന്ന് എന്ന നിലയിലായിരുന്നു. എന്നാൽ സച്ചിൻ പുറത്തായ ശേഷം 120ന് 8 എന്ന പരാജയമുനയിലേക്ക് ടീം കൂപ്പുകുത്തി. അപ്പോൾ 10 റൺസുമായി പുറത്താകാതെ നിന്ന കാംബ്ലിയായിരുന്നു ക്രീസിലെ ഒരറ്റത്ത്. രോഷാകുലരായ കാണികൾ കുപ്പിയേറിനു പിന്നാലെ സ്റ്റേഡിയത്തിൽ തീവയ്ക്കാ‍ൻ കൂടി തുടങ്ങിയതോടെ മാച്ച് റഫറി ക്ലൈവ് ലോയ്ഡ് മത്സരം ഉപേക്ഷിച്ച് ശ്രീലങ്കയെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. സ്വന്തം രാജ്യത്തിനായി ലോകകപ്പ് നേടാനുള്ള തന്റെ അവസരം കൺമുന്നിൽ ഇല്ലാതാകുന്നത് കണ്ടാണ് കാംബ്ലിയുടെ കണ്ണിലെ അണക്കെട്ട് പൊട്ടിയത്. 96 ലോകകപ്പിനു ശേഷമാണ് കാംബ്ലിയുടെ ഫോം തീരേ മോശമായി ടീമിൽനിന്നു പുറത്തായത്. 

∙ രാജകീയം ടെസ്റ്റ് തുടക്കം

ADVERTISEMENT

1993 ജനുവരിയിലാണ് ടെസ്റ്റിൽ അരങ്ങേറ്റം. എന്നാൽ കരിയറിലെ മൂന്നാം ടെസ്റ്റിലാണ് വിനോദ് കാംബ്ലിയെന്ന വണ്ടർ ബോയ് അവതരിക്കുന്നത്. ഇന്ത്യൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീമിനെതിരെ ഇരട്ട സെഞ്ചറിയടിച്ചാണ് വരവറിയിച്ചത്. ഇന്ത്യ ഇന്നിങ്സിനും 15 റൺസിനും ജയിച്ച മത്സരത്തിൽ കാംബ്ലി വൺഡൗൺ ആയി ഇറങ്ങി 224 റൺസാണ് എടുത്തത്. തൊട്ടടുത്ത മത്സരത്തിൽ സിംബാബ്‌വെ ആയിരുന്നു എതിരാളികൾ. 224 റൺസ് എന്ന തന്റെ ടോപ് സ്കോർ 227 ആയി തിരുത്തിക്കുറിക്കുകയാണ് കാംബ്ലി തൊട്ടടുത്ത ഇന്നിങ്സിൽ ചെയ്തത്. ശ്രീലങ്കൻ പര്യടനമാണ് പിന്നാലെ വന്നത്. ആദ്യ ഇന്നിങ്സിൽ തന്നെ കാംബ്ലി 125 റൺസ് നേടി. ഇന്ത്യ ജയിച്ച മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ കാംബ്ലി 4 റൺസിനു പുറത്തായെങ്കിലും കൊളംബോയിൽ നടന്ന പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും കാംബ്ലിയുടെ ബാറ്റ് വെടിപൊട്ടിച്ചു. സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 120 റൺസാണ് അദ്ദേഹം നേടിയത്. ദൗർഭാഗ്യവശാൽ അത് അവസാന സെഞ്ചറിയായിരുന്നു.

വിനോദ് കാംബ്ലിയും സച്ചിൻ തെൻഡുൽക്കറും. Photo: AFP

1994ൽ എത്തിയപ്പോൾ തന്നെ ഫോം വാടിത്തുടങ്ങി. ആ വർഷം ശ്രീലങ്ക ഇന്ത്യൻ പര്യടനത്തിന് എത്തിയപ്പോൾ 2 അർധ സെ‍ഞ്ചറി നേടിയെങ്കിലും ന്യൂസീലൻഡ് പര്യടനവും ഇന്ത്യൻ സന്ദർശനത്തിനെത്തിയ വിൻഡീസ് ടീമും കാംബ്ലിക്ക് ശനിദശയായി. ഷോർട് ബോൾ കളിക്കുന്നതിലെ ബുദ്ധിമുട്ടും ഫുട്‌വർക്കിലെ പോരായ്മയും ബോളർമാർ മുതലാക്കിയതോടെ വമ്പൻ സ്കോറുകൾ വറ്റിവരണ്ടു. ആദ്യ 7 ടെസ്റ്റിൽ 713 റൺസ് നേടിയ കാംബ്ലിക്ക് പിന്നീട് 10 ടെസ്റ്റിൽ നിന്ന് നേടാനായത് 291 റൺസ് മാത്രമാണ്. ആകെ 17 ടെസ്റ്റിൽ നിന്ന് 54.20 റൺസ് ശരാശരിയിൽ 1084 റൺസ്. ഈ ശരാശരി സച്ചിൻ തെൻഡുൽക്കറെക്കാളും വിരാട് കോലിയെക്കാളും മുകളിൽ തന്നെയാണ്. സൗരവ് ഗാംഗുലിയെയും രാഹുൽ ദ്രാവിഡിനെയും പോലെയുള്ള യുവതാരങ്ങൾ ആഭ്യന്തരക്രിക്കറ്റിൽ കരുത്തുകാട്ടിത്തുടങ്ങിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പതിയെ തലവേദനക്കാരനായ കാംബ്ലിയെ വിടുകയായിരുന്നു. എന്നാൽ അദ്ദേഹത്തിൽ വിശ്വാസമർപ്പിക്കാനും കൂടുതൽ സമയം നൽകാനും ബോർഡ് തയാറായില്ലെന്നത് വാസ്തവമാണ്. 17 ടെസ്റ്റിൽ ഉപഭൂഖണ്ഡത്തിനു പുറത്തുകളിച്ചത് ന്യൂസീലൻഡിലെ ഒറ്റ ടെസ്റ്റ് മാത്രമാണ്. അദ്ദേഹത്തിന് കൂടുതൽ അവസരം കൊടുക്കാനോ വഴികാട്ടാനോ ബിസിസിഐ മുതിർന്നില്ല. വഴക്കാളികളും ദുർനടപ്പുകാരുമായ പ്രതിഭാശാലികളായ കളിക്കാരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നേരാംവണ്ണം കൈകാര്യം ചെയ്ത്  ചാംപ്യൻമാരാക്കുന്നത് എല്ലാവരും കാണുന്നതാണല്ലോ.ടെസ്റ്റിനു സമാനമായിരുന്നു ഏകദിനത്തിലെയും സ്ഥിതി, അവസാന നാളുകളിൽ തീർത്തും ഫോം ഔട്ടായാണ് 28 വയസ്സിൽ അവസാന രാജ്യാന്തര ഏകദിനം കളിക്കേണ്ടിവന്നത്.

∙ മദ്യപാനം

കളത്തിനു പുറത്ത് കാംബ്ലിയെ ഏറ്റവും ദ്രോഹിച്ചത് അദ്ദേഹത്തിന്റെ മദ്യപാന ശീലമാണ്. മദ്യത്തിന് പിന്നാലെ പോയതോടെ കളിയിൽ ശ്രദ്ധയില്ലാതായി. കളി അകന്നപ്പോൾ സുഹൃത്ത് സച്ചിൻ തെൻഡുൽക്കറുമായുള്ള അകലവും വർധിച്ചു. ആ വിഷമം കാംബ്ലിയെ എപ്പോഴും പൊള്ളിച്ചു. 2009ൽ ഒരു ടിവി പരിപാടിക്കിടെയാണ് സച്ചിൻ തന്നെ നേർവഴിക്കു നടത്താൻ ഒന്നും ചെയ്തില്ലെന്ന് കാംബ്ലി സങ്കടം പറഞ്ഞത്. ആ ഏറ്റുപറച്ചിലിനുശേഷം സച്ചിനുമായുള്ള ബന്ധം തീരേ മോശമായെന്ന് പിന്നീട് കാംബ്ലി പറഞ്ഞു. സച്ചിന്റെ ഉയർച്ചയിൽ എപ്പോഴും അഭിമാനം കൊള്ളുന്ന കാംബ്ലി അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഒരിക്കൽപോലും തന്റെ പേര് പരാമർശിക്കാത്തതിന്റെ വേദന ഇന്നും കൊണ്ടുനടക്കുന്നയാളാണ്. 2 വിവാഹവും മതംമാറ്റവും പാർട്ടി പ്രവേശനവും തിരഞ്ഞെടുപ്പ് തോൽവിയുമെല്ലാമായി കാംബ്ലി വ്യത്യസ്ത വഴികളിലൂടെ തട്ടിമുട്ടി നീങ്ങുകയായിരുന്നു. 2 ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. 96ലെ സെമിയിൽ ടീം ചർച്ചയിൽ ടോസ് കിട്ടിയാൽ ആദ്യം ബാറ്റ് ചെയ്യാമെന്ന് തീരുമാനിച്ച ശേഷം ക്യാപ്റ്റൻ അസ്‌ഹറുദ്ദീൻ ബോളിങ് തിരഞ്ഞെടുത്തതിൽ കോഴ അരോപിച്ചും പിന്നീട് കാംബ്ലി വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇതിനിടെ പരിശീലന ദൗത്യമുണ്ടായെങ്കിലും ഇപ്പോൾ എല്ലാം നിലച്ചു. ഇപ്പോൾ 50 വയസ്സുള്ള കാംബ്ലിയുടെ രണ്ടാം ഭാര്യ മോഡലായ ആൻഡ്രിയ ഹെവിറ്റ് ആണ്. ഒരു മകനുണ്ട്, ജീസസ് ക്രിസ്ത്യാനോ. ഇന്നു കാംബ്ലിയെപ്പോലുള്ള താരങ്ങൾക്ക് ഐപിഎൽ കാലത്ത് ജീവിക്കാൻ വകയുണ്ട്, വെടിക്കെട്ടുകാരായ ഇന്ത്യൻതാരങ്ങൾ കോടികൾ കൊയ്തെടുക്കുമ്പോൾ അദ്ദേഹം മനസ്സിൽ പറയുന്നുണ്ടാകും ‘എല്ലാം അൽപം നേരത്തേയായിപ്പോയി’

English Summary: Vinod Kambli, former star cricketer, is in dire need of money