ഷാർജ ∙ ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ ബംഗ്ലദേശിനെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ സൂപ്പർ ഫോറിൽ കടക്കുന്ന ആദ്യ ടീമായി. ഏഴു വിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 127 റൺസ്. മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാൻ ഒൻപതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ബംഗ്ലദേശിനെ കറക്കി വീഴ്ത്തി അഫ്ഗാനിസ്ഥാൻ സൂപ്പർ ഫോറിലെത്തുന്ന ആദ്യ ടീമായി. സ്പിന്നർമാരായ മുജീബു‍ർ റഹ്മാനും റാഷിദ് ഖാനും 3 വിക്കറ്റ് വീതം നേടിയ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു അഫ്ഗാൻ വിജയം. സ്കോർ: ബംഗ്ലദേശ് 20 ഓവറിൽ 7ന് 127. അഫ്ഗാനിസ്ഥാൻ‌ 18.3 ഓവറിൽ 3ന് 131. 

128 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന്റെ ജയം പക്ഷേ അനായാസമായിരുന്നില്ല. ബംഗ്ലദേശ് ബോളർമാർ‌ പിടിമുറുക്കിയതോടെ ആദ്യ 13 ഓവറിൽ 62 റൺസ് മാത്രമാണ് നേടാനായത്. 

ADVERTISEMENT

അവസാന 7 ഓവറിൽ 66 റൺസായിരുന്നു വിജയലക്ഷ്യം. എന്നാൽ അഞ്ചാമനായിറങ്ങിയ നജീബുല്ല സദ്രാന്റെ വെടിക്കെട്ട് അവരെ വിജയത്തിലെത്തിച്ചു. 17 പന്തിൽ പുറത്താകാതെ 43 റൺ‌സ് നേടിയ നജീബുല്ല 6 സിക്സറുകൾ പറത്തി. ഇബ്രാഹിം സദ്രാൻ (41 പന്തിൽ പുറത്താകാതെ 42) മികച്ച പിന്തുണ നൽകി.

ശ്രീലങ്കയ്ക്കെതിരായ ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാൻ 8 വിക്കറ്റിന് വിജയിച്ചിരുന്നു.

ADVERTISEMENT

English Summary: Bangladesh vs Afghanistan, 3rd Match, Group B - Live Cricket Score