വെടിമുഴക്കങ്ങൾക്കു നടുവിൽ നിന്നാണ് അഫ്ഗാൻ ക്രിക്കറ്റ് ടീം വരുന്നത്. പോരാട്ടവും അതിജീവനവും പുതിയ കാര്യമല്ല അവർക്ക്. അതുകൊണ്ടുതന്നെ അഫ്ഗാന്റേതു വെറുമൊരു ക്രിക്കറ്റ് ടീമല്ല. അതൊരു ജനതയുടെ പോരാട്ടത്തിന്റെ പ്രതീകമാണ്. ഏഷ്യ കപ്പ് ട്വന്റി20... Afghanistan, Cricket, Sports

വെടിമുഴക്കങ്ങൾക്കു നടുവിൽ നിന്നാണ് അഫ്ഗാൻ ക്രിക്കറ്റ് ടീം വരുന്നത്. പോരാട്ടവും അതിജീവനവും പുതിയ കാര്യമല്ല അവർക്ക്. അതുകൊണ്ടുതന്നെ അഫ്ഗാന്റേതു വെറുമൊരു ക്രിക്കറ്റ് ടീമല്ല. അതൊരു ജനതയുടെ പോരാട്ടത്തിന്റെ പ്രതീകമാണ്. ഏഷ്യ കപ്പ് ട്വന്റി20... Afghanistan, Cricket, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെടിമുഴക്കങ്ങൾക്കു നടുവിൽ നിന്നാണ് അഫ്ഗാൻ ക്രിക്കറ്റ് ടീം വരുന്നത്. പോരാട്ടവും അതിജീവനവും പുതിയ കാര്യമല്ല അവർക്ക്. അതുകൊണ്ടുതന്നെ അഫ്ഗാന്റേതു വെറുമൊരു ക്രിക്കറ്റ് ടീമല്ല. അതൊരു ജനതയുടെ പോരാട്ടത്തിന്റെ പ്രതീകമാണ്. ഏഷ്യ കപ്പ് ട്വന്റി20... Afghanistan, Cricket, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെടിമുഴക്കങ്ങൾക്കു നടുവിൽ നിന്നാണ് അഫ്ഗാൻ ക്രിക്കറ്റ് ടീം വരുന്നത്. പോരാട്ടവും അതിജീവനവും പുതിയ കാര്യമല്ല അവർക്ക്. അതുകൊണ്ടുതന്നെ അഫ്ഗാന്റേതു വെറുമൊരു ക്രിക്കറ്റ് ടീമല്ല. അതൊരു ജനതയുടെ പോരാട്ടത്തിന്റെ പ്രതീകമാണ്. ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ രണ്ടു വിജയങ്ങളോടെ കഴിവു തെളിയിച്ച അഫ്ഗാന്റെ ഗ്രാഫ് ആരാധകർക്കിടയിൽ ഉയർന്നുകൊണ്ടിരിക്കുന്നു. ഏതു ടീമിനേയും തോൽപിക്കാൻ പോന്ന കരുത്തും ആത്മവിശ്വാസവും ഉള്ള നിരയായി അവർ മാറുമ്പോൾ ആ പോരാട്ടച്ചൂടിനു ദേശഭേദങ്ങളില്ലാതെ ക്രിക്കറ്റ് പ്രേമികൾ കയ്യടിക്കുന്നു; ഈ നിര അതർഹിക്കുന്നു എന്നതുകൊണ്ടുതന്നെ. 

കലഹങ്ങളും കലാപങ്ങളും തേർവാഴ്ച നടത്തുന്ന ഒരു നാട്ടിൽനിന്നാണ് ഈ ടീം വിജയത്തിന്റെ കൊടിയടയാളം ഉയർത്തിപ്പിടിക്കുന്നത്. അതുകൊണ്ടുതന്നെ ഏതൊരു വിജയവും അവർക്കു കിരീട നേട്ടത്തോളം പോന്ന അഭിമാനം പകരുന്നുണ്ടാകണം. സന്തോഷിക്കാൻ ഏറെയൊന്നുമില്ലാത്ത ഒരു ജനതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ! ദുബായിൽ ഏഷ്യ കപ്പ് ട്വന്റി20യിൽ ആദ്യ രണ്ടു കളികളിലെ വിജയങ്ങളിലൂടെ സൂപ്പർ ഫോറിലെത്തിയ ആദ്യ ടീം അഫ്ഗാനിസ്ഥാനായിരുന്നു. ആദ്യ കളിയിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിനു തകർത്ത അവർ രണ്ടാം കളിയിൽ ബംഗ്ലദേശിനെ 7 വിക്കറ്റിനും വീഴ്ത്തി. ലങ്കയെ 105 റൺസിൽ ഒതുക്കിയ അവർ 61 പന്തിൽ രണ്ടു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 18 പന്തിൽ 40 റൺസെടുത്ത ഓപ്പണർ ഗുർബാസായിരുന്നു വിജയം അനായാസമാക്കിയത്.

അഫ്ഗാൻ താരം റാഷിദ് ഖാൻ. Photo: Twitter@AfghanistanCricketBoard
ADVERTISEMENT

ബംഗ്ലദേശിനെയാകട്ടെ റാഷിദ്– മുജീബ് സ്പിൻ ദ്വയത്തിന്റെ കരുത്തിൽ 127 റൺസിൽ തളച്ചു. 17 പന്തിൽ 6 സിക്സറുകൾ അടക്കം 43 റൺസെടുത്ത് പുറത്താകാതെ നിന്ന നജീബുല്ല സദ്രാൻ മറ്റൊരു വിജയത്തിന്റെ തീരത്തേക്ക് അഫ്‌ഗാൻ നൗകയടുപ്പിച്ചു. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോടു നാലു വിക്കറ്റിന് തോറ്റെങ്കിലും വീറോടെ പൊരുതിയാണവർ വീണത്. ആദ്യം ബാറ്റ് ചെയ്ത് ആറിന് 175 റൺസെടുത്തെങ്കിലും അവർക്കു ശ്രീലങ്കയുടെ വിജയം തടയാനായില്ല. തോൽവിയിൽ പോലും, ഇനിയുമൊരുപാടു മുന്നോട്ടു കുതിക്കും എന്ന ഉറപ്പോടെയാണ് കളത്തിൽ അഫ്ഗാൻ താരങ്ങൾ നിറയുന്നതെന്നത് അടിവരയിട്ടു പറയണം. 

∙ താലിബാൻ, പലായനം

കഴിഞ്ഞ വർഷം താലിബാൻ അധികാരം പിടിച്ചെടുത്തപ്പോൾ രാജ്യത്തുനിന്നു പലായനം ചെയ്യപ്പെടുന്നവരുടെ തിരക്കു ലോകം കണ്ടതാണ്. നിറഞ്ഞുകവിഞ്ഞ വിമാനത്താവളങ്ങൾ വരാനിരിക്കുന്ന വിപത്തിന്റെ നേർക്കാഴ്ചകളായി. സ്വാതന്ത്ര്യത്തിന്റെ ചിറകരിയപ്പെടുമെന്ന തോന്നലിനു മാറ്റമുണ്ടായില്ല. കായിക മേഖല അടക്കം ഭീഷണി നേരിട്ടു. എങ്കിലും അഫ്ഗാൻ പുരുഷ ടീമിന് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അനുമതി ഭരണകൂടം നൽകിയിരുന്നു. പുരുഷ ക്രിക്കറ്റ് ടീമിനോ പുരുഷൻമാരുടെ മറ്റു കായിക ഇനങ്ങൾക്കോ വിലക്കില്ലെന്നു ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു. എന്നാൽ വനിതകളുടെ മത്സരങ്ങളിലെല്ലാം വിലക്കുകൾ വന്നു. വനിതാ ക്രിക്കറ്റ് നിരോധിക്കുമെന്നും മറ്റു കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതു വിലക്കുമെന്നും താലിബാൻ പ്രഖ്യാപിച്ചു. വനിതാ ഫുട്ബോൾ ടീമിലെ താരങ്ങൾക്ക് ഓസ്ട്രേലിയ അഭയം കൊടുത്തിരുന്നു. ക്രിക്കറ്റ് ടീമിലെ ചില കളിക്കാർ കാനഡ അടക്കം പല രാജ്യങ്ങളിലേക്കു പലായനം ചെയ്തു. 

‘സ്പോർട്സിൽ, പ്രത്യേകിച്ചു ക്രിക്കറ്റിൽ മത്സരിക്കാനിറങ്ങുന്ന വനിതകൾക്കു മുഖം മറയ്ക്കാനോ ശരീരം മുഴുവനായും മറയ്ക്കാനോ കഴിയില്ല. അവരുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം പ്രചരിക്കുകയും ചെയ്യും. അതിനാലാണു കായികയിനങ്ങളിൽ വനിതകളെ വിലക്കാൻ തീരുമാനിച്ചത്’ – താലിബാൻ വക്താക്കൾക്കു നിരോധനത്തെ ന്യായീകരിക്കാൻ പലവിധ കാരണങ്ങളുണ്ട്. പരിഷ്‌കൃത സമൂഹം ആശ്ചര്യത്തോടെ മാത്രം കേൾക്കുന്ന ന്യായീകരണങ്ങളാണെന്നു മാത്രം. 

അഫ്ഗാൻ താരങ്ങൾ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ.Photo: Twitter@AfghanistanCricketBoard
ADVERTISEMENT

∙ ക്രിക്കറ്റിലേക്ക്

രാജ്യാന്തര ക്രിക്കറ്റിൽ ബാലാരിഷ്ടതകൾ മാറാത്ത നിരയാണ് അഫ്ഗാന്റേത്. 19–ാം നൂറ്റാണ്ടിന്റെ പകുതിയോടെ രാജ്യത്തു പ്രചാരത്തിലായ ക്രിക്കറ്റിൽ വളർച്ച നേടാൻ അവർ പിന്നെയും കാത്തിരിക്കേണ്ടിവന്നു. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രൂപീകരിക്കുന്നത് 1995ലാണ്. 2001 ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗത്വം ലഭിച്ചെങ്കിലും 2017 മുതലാണ് പൂർണ വോട്ടവകാശമുള്ള അംഗമായി മാറിയത്. അതോടെ ടെസ്റ്റ് പദവിയും കൈവന്നു. 6 ടെസ്റ്റുകളാണ് അഫ്ഗാൻ കളിച്ചിട്ടുള്ളത്. 2018 ജൂണിൽ ഇന്ത്യയ്‌ക്കെതിരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആദ്യ പോരാട്ടം. ഇന്നിങ്സിനും 262 റൺസിനും ഇന്ത്യ ജയം നേടി. ടീമിന്റെ 2–ാം ടെസ്റ്റിനും വേദി ഇന്ത്യയായിരുന്നു. എതിരാളികൾ അയർലൻഡ്. 7 വിക്കറ്റിനു ജയം നേടി അഫ്ഗാൻ ചരിത്രമെഴുതി. പിന്നീടു ബംഗ്ലദേശിനെയും തോൽപിച്ചു. വെസ്റ്റിൻഡീസിനെതിരെ തോൽവി. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ തോൽവിയും രണ്ടാമത്തേതിൽ ജയവും. ഏകദിനങ്ങളിലാകട്ടെ 138 മത്സരങ്ങൾ കളിച്ച ടീം 69 വിജയങ്ങൾ നേടി. ട്വന്റി20യിൽ മികച്ച പ്രകടനമാണ്. 102 മത്സരങ്ങളിൽ 68 വിജയങ്ങൾ. 33 എണ്ണത്തിൽ മാത്രമാണു തോൽവി. 

∙ റെക്കോർഡിട്ട് ട്വന്റി20

ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന റൺസ് എന്ന റെക്കോർഡ് അഫ്ഗാൻ ടീമിന്റെ പേരിലാണെന്നതു നിസ്സാര കാര്യമല്ല. അയർലൻഡിനെതിരെയാണ് അതു നേടിയതെന്നതുകൊണ്ട് വില കുറയുന്നുമില്ല. 2019 ഫെബ്രുവരിയിൽ ഡെറാഡൂണിൽ അയർലൻഡിനെതിരെ അഫ്ഗാൻ പട അടിച്ചുകൂട്ടിയത് മൂന്നു വിക്കറ്റ്  നഷ്ടത്തിൽ 278 റൺസ് ! ആറു മാസങ്ങൾക്കു ശേഷം ചെക്ക് റിപ്പബ്ലിക് ടീം (നാലിന് 278) തുർക്കിക്കെതിരെ കോണ്ടിനെന്റൽ കപ്പിൽ അതേ സ്കോറിലെത്തി. ഫെബ്രുവരി 23ന് ഡെറാഡൂണിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആദ്യ ബാറ്റ് ചെയ്ത അഫ്ഗാൻ ബൗണ്ടറികളുടേയും സിക്സറുകളുടേയും പെരുമഴയാണു തീർത്തത്. 62 പന്തു നേരിട്ട ഹസ്രത്തുല്ല സസായി ആയിരുന്നു ടോപ് സ്കോറർ. 16 സിക്സറുകൾ പറത്തിയ സസായി 162 റൺസോടെ പുറത്താകാതെ നിന്നു. 11 ബൗണ്ടറികളും ആ ബാറ്റിൽനിന്നു പറന്നു. 48 പന്തിൽ 73 റൺസെടുത്ത് ഉസ്മാൻ ഗനിയും തിളങ്ങി. അതേസമയം, ശ്രീലങ്കയ്ക്കെതിരെ നേടിയ അഞ്ചിന് 260 ആണ് ഇന്ത്യയുടെ മികച്ച സ്കോർ. രോഹിത് ശർമ 43 പന്തിൽ 10 സിക്സറുകൾ സഹിതം 118 റൺസെടുത്ത മത്സരമായിരുന്നു അത്. കെ.എൽ. രാഹുൽ 49 പന്തിൽ 89 റൺസെടുത്തിരുന്നു.

അഫ്ഗാനിസ്ഥാൻ താരം റഹ്മാനുല്ല ഗുർബാസിന്റെ ബാറ്റിങ്.Photo: Twitter@AfghanistanCricketBoard
ADVERTISEMENT

∙ താരങ്ങളുണ്ട്; ഭാവിയും

മികച്ച താരങ്ങളുടെ സാന്നിധ്യം അഫ്ഗാൻ ക്രിക്കറ്റിന് ഭാവിയിലേക്കുള്ള മുതൽക്കൂട്ടും ശുഭപ്രതീക്ഷയുമാണ്. സ്പിന്നർ റാഷിദ് ഖാനെയും ഓൾറൗണ്ടർ മുഹമ്മദ് നബിയേയും നമുക്ക് ഇന്ത്യൻ താരങ്ങളെപ്പോൽ പരിചയം. റാഷിദ് ഖാനൊക്കെ ഇന്ത്യൻ പ്രിമിയർ ലീഗിലെ സ്ഥിരസാന്നിധ്യവുമാണല്ലോ. 6 മത്സരങ്ങൾ മാത്രം നീളുന്ന അഫ്ഗാന്റെ ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിൽ 44 റൺസ് ശരാശരിയിൽ 440 റൺസെടുത്ത അസ്ഗർ അഫ്ഗാനാണു മുന്നിൽ. റഹ്മത്ത് ഷാ (385), ഇബ്രാഹിം സദ്രാൻ (356), ഹഷ്മത്തുല്ല ഷാഹിദി (349) എന്നിങ്ങനെയാണു തുടർന്നുള്ള നിര. സിംബാബ്‌വെയ്‌ക്കെതിരെ ഷാഹിദി ഇരട്ട സെഞ്ചുറി നേടിയിരുന്നു. 34 വിക്കറ്റോടെ റാഷിദ് ഖാനാണു ബോളർമാരുടെ തലപ്പത്ത്.

ഏകദിനത്തിൽ റഹ്മത്ത് ഷാ (2951 റൺസ്), മുഹമ്മദ് നബി (2913) എന്നിവരാണ് അമരത്ത്. വിക്കറ്റ് വേട്ടയിൽ റാഷിദ് ഖാനും (158), നബിയും (142) തന്നെ. മുഹമ്മദ് ഷെഹ്സാദ് സിംബാബ്‌വെയ്‌ക്കെതിരെ നേടിയതാണ് ഉയർന്ന വ്യക്തിഗത സ്കോർ– 131. ദുബായിൽ ഇന്ത്യയ്ക്കെതിരെയും ഷെഹ്സാദ് സെഞ്ചറി (124) അടിച്ചെടുത്തിരുന്നു. ട്വന്റി20യിൽ തുടർച്ചയായ 12 വിജയങ്ങളോടെ റെക്കോർഡിട്ടിരുന്നു അഫ്ഗാനിസ്ഥാൻ ടീം. 2018–19 കാലത്തായിരുന്നു ഈ തുടർ വിജയങ്ങൾ. മുഹമ്മദ് ഷഹ്‌സാദ് (2015), മുഹമ്മദ് നബി (1653) എന്നിവർ റൺ പട്ടികയിലും റാഷിദ് ഖാൻ (110 വിക്കറ്റ്), നബി (80) എന്നിവർ വിക്കറ്റ് പട്ടികയിലും മുന്നിലുണ്ട്.

English Summary: A Controversial History of Cricket In Afghanistan