മുംബൈ∙ പരുക്കുണ്ടെങ്കിലും പേസർ ജസ്പ്രീത് ബുമ്ര ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ‌നിന്നു പുറത്തായിട്ടില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. തിരുവനന്തപുരത്ത് ഇന്ത്യ– ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 പരമ്പരയ്ക്കു മുൻപാണു ബുമ്രയ്ക്കു..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പരുക്കുണ്ടെങ്കിലും പേസർ ജസ്പ്രീത് ബുമ്ര ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ‌നിന്നു പുറത്തായിട്ടില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. തിരുവനന്തപുരത്ത് ഇന്ത്യ– ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 പരമ്പരയ്ക്കു മുൻപാണു ബുമ്രയ്ക്കു മുതുകിനു പരുക്കേറ്റത്. അദ്ദേഹം ഇതുവരെ ലോകകപ്പിൽനിന്നു പുറത്തായിട്ടില്ലെന്നു ഗാംഗുലി കൊൽക്കത്തയിൽ ഒരു മാധ്യമത്തോടു പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനകം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകൂവെന്നും ഗാംഗുലി വ്യക്തമാക്കി.

പരുക്കേറ്റതിനെ തുടർന്ന് ബുമ്ര ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്നു പുറത്തായിരുന്നു. ബുമ്രയ്ക്കു പകരം പേസർ മുഹമ്മദ് സിറാജിനെ ടീമിലെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു ബുമ്ര ലോകകപ്പില്‍ കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. പരുക്കേറ്റതിനു പിന്നാലെ ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോയി.

ADVERTISEMENT

ചികിത്സയുടെ ഭാഗമായി ഡോക്ടർമാരുടെ മേൽനോട്ടത്തിലാണു ബുമ്ര ഇപ്പോഴുള്ളത്. പരുക്കു കാരണം താരത്തിന് ഏഷ്യാ കപ്പ് മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ട്വന്റി20 മത്സരങ്ങളിൽ ബുമ്ര കളിച്ചെങ്കിലും വിക്കറ്റൊന്നും നേടാൻ സാധിച്ചിരുന്നില്ല. ഒക്ടോബർ 23ന് മെൽബണിൽ പാക്കിസ്ഥാനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.

English Summary: Jasprit Bumrah not ruled out of T20 World Cup 2022 yet: BCCI president Sourav Ganguly