അടുത്തിടെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരം തന്നെയെടുക്കുക. സ്റ്റേഡിയത്തിൽ ആരാധകരെ ഏറ്റവും രസിപ്പിച്ച താരം സൂര്യകുമാറായിരുന്നു. ഫീൽഡിൽ സൂര്യകുമാറിന്റെ ഓരോ ചലനങ്ങളും കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഓരോ പന്തും ഫീൽഡ് ചെയ്ത ശേഷം പഴയ പൊസിഷനിലേക്ക് തിരിച്ചുവരുന്ന സൂര്യകുമാറിനായി ആരാധകർ കയ്യടിക്കും. ആരാധകരുടെ ആവേശത്തോട് സൂര്യ സ്പോട്ടിൽ പ്രതികരിക്കും. ഫലത്തിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചാണ് സൂര്യ ഫീൽഡിൽ നിന്നത്.മുൻ നായകൻ വിരാട് കോലി ഉൾപ്പെടെയുള്ളവർ ഗാലറിയിലെ ആരാധകരുടെ ആവേശത്തോട് തണുപ്പൻ സമീപനം സ്വീകരിച്ച ഘട്ടത്തിലായിരുന്നു സൂര്യയുടെ ‘ഇടപെടൽ’. ആവേശം പോരാ എന്ന അർഥത്തിൽ മൈതാനത്തുനിന്ന് സൂര്യ കാട്ടുന്ന ആരോ ആംഗ്യത്തിനും ഇരട്ടി ആവേശത്തിലാണ് ആരാധകർ പ്രതികരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾത്തന്നെ മലയാളി താരം സഞ്ജു സാംസണിന്റെ ഫോട്ടോ സ്വന്തം മൊബൈൽ ഫോണിൽ കാണിച്ച് ആരാധകരെ കയ്യിലെടുത്ത സൂര്യയെയും നമ്മൾ കണ്ടിരുന്നു.സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കാത്തതിന്റെ പ്രതിഷേധം മലയാളി ആരാധക മനസ്സുകളിൽ വിങ്ങലായി നീറിനിൽക്കുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം ട്വന്റി20ക്കായി ടീമംഗങ്ങൾ തിരുവനന്തപുരത്ത് എത്തുന്നത്. ഈ വിഷമം മനസ്സിലാക്കിക്കൂടിയാകണം, ടീം ബസിലിരുന്ന് മൊബൈലിൽ സഞ്ജുവിന്റെ ചിത്രം കാട്ടി പുറത്തുനിന്ന ആരാധരെ സൂര്യ കയ്യിലെടുത്തത്.

അടുത്തിടെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരം തന്നെയെടുക്കുക. സ്റ്റേഡിയത്തിൽ ആരാധകരെ ഏറ്റവും രസിപ്പിച്ച താരം സൂര്യകുമാറായിരുന്നു. ഫീൽഡിൽ സൂര്യകുമാറിന്റെ ഓരോ ചലനങ്ങളും കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഓരോ പന്തും ഫീൽഡ് ചെയ്ത ശേഷം പഴയ പൊസിഷനിലേക്ക് തിരിച്ചുവരുന്ന സൂര്യകുമാറിനായി ആരാധകർ കയ്യടിക്കും. ആരാധകരുടെ ആവേശത്തോട് സൂര്യ സ്പോട്ടിൽ പ്രതികരിക്കും. ഫലത്തിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചാണ് സൂര്യ ഫീൽഡിൽ നിന്നത്.മുൻ നായകൻ വിരാട് കോലി ഉൾപ്പെടെയുള്ളവർ ഗാലറിയിലെ ആരാധകരുടെ ആവേശത്തോട് തണുപ്പൻ സമീപനം സ്വീകരിച്ച ഘട്ടത്തിലായിരുന്നു സൂര്യയുടെ ‘ഇടപെടൽ’. ആവേശം പോരാ എന്ന അർഥത്തിൽ മൈതാനത്തുനിന്ന് സൂര്യ കാട്ടുന്ന ആരോ ആംഗ്യത്തിനും ഇരട്ടി ആവേശത്തിലാണ് ആരാധകർ പ്രതികരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾത്തന്നെ മലയാളി താരം സഞ്ജു സാംസണിന്റെ ഫോട്ടോ സ്വന്തം മൊബൈൽ ഫോണിൽ കാണിച്ച് ആരാധകരെ കയ്യിലെടുത്ത സൂര്യയെയും നമ്മൾ കണ്ടിരുന്നു.സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കാത്തതിന്റെ പ്രതിഷേധം മലയാളി ആരാധക മനസ്സുകളിൽ വിങ്ങലായി നീറിനിൽക്കുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം ട്വന്റി20ക്കായി ടീമംഗങ്ങൾ തിരുവനന്തപുരത്ത് എത്തുന്നത്. ഈ വിഷമം മനസ്സിലാക്കിക്കൂടിയാകണം, ടീം ബസിലിരുന്ന് മൊബൈലിൽ സഞ്ജുവിന്റെ ചിത്രം കാട്ടി പുറത്തുനിന്ന ആരാധരെ സൂര്യ കയ്യിലെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരം തന്നെയെടുക്കുക. സ്റ്റേഡിയത്തിൽ ആരാധകരെ ഏറ്റവും രസിപ്പിച്ച താരം സൂര്യകുമാറായിരുന്നു. ഫീൽഡിൽ സൂര്യകുമാറിന്റെ ഓരോ ചലനങ്ങളും കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഓരോ പന്തും ഫീൽഡ് ചെയ്ത ശേഷം പഴയ പൊസിഷനിലേക്ക് തിരിച്ചുവരുന്ന സൂര്യകുമാറിനായി ആരാധകർ കയ്യടിക്കും. ആരാധകരുടെ ആവേശത്തോട് സൂര്യ സ്പോട്ടിൽ പ്രതികരിക്കും. ഫലത്തിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചാണ് സൂര്യ ഫീൽഡിൽ നിന്നത്.മുൻ നായകൻ വിരാട് കോലി ഉൾപ്പെടെയുള്ളവർ ഗാലറിയിലെ ആരാധകരുടെ ആവേശത്തോട് തണുപ്പൻ സമീപനം സ്വീകരിച്ച ഘട്ടത്തിലായിരുന്നു സൂര്യയുടെ ‘ഇടപെടൽ’. ആവേശം പോരാ എന്ന അർഥത്തിൽ മൈതാനത്തുനിന്ന് സൂര്യ കാട്ടുന്ന ആരോ ആംഗ്യത്തിനും ഇരട്ടി ആവേശത്തിലാണ് ആരാധകർ പ്രതികരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾത്തന്നെ മലയാളി താരം സഞ്ജു സാംസണിന്റെ ഫോട്ടോ സ്വന്തം മൊബൈൽ ഫോണിൽ കാണിച്ച് ആരാധകരെ കയ്യിലെടുത്ത സൂര്യയെയും നമ്മൾ കണ്ടിരുന്നു.സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കാത്തതിന്റെ പ്രതിഷേധം മലയാളി ആരാധക മനസ്സുകളിൽ വിങ്ങലായി നീറിനിൽക്കുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം ട്വന്റി20ക്കായി ടീമംഗങ്ങൾ തിരുവനന്തപുരത്ത് എത്തുന്നത്. ഈ വിഷമം മനസ്സിലാക്കിക്കൂടിയാകണം, ടീം ബസിലിരുന്ന് മൊബൈലിൽ സഞ്ജുവിന്റെ ചിത്രം കാട്ടി പുറത്തുനിന്ന ആരാധരെ സൂര്യ കയ്യിലെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സ്ലോ പിച്ച്, ഡ്യൂ എഫക്ട്, ഗ്രീൻ പിച്ച്... അങ്ങനെ ബാറ്റിങ്ങിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതു കാണും. പക്ഷേ, ഈ മനുഷ്യൻ കളിക്കാൻ ഇറങ്ങുമ്പോൾ എല്ലാം മാറി അത് ബാറ്റിങ് പിച്ചാകും. അയാളൊരു മാന്ത്രികനാണോ എന്ന് പലപ്പോഴും സംശയിക്കാറുണ്ട്’’ – കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ ചില ക്രിക്കറ്റ് ഗ്രൂപ്പുകളിൽ കണ്ട വാചകമാണിത്. ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെക്കുറിച്ചാണ് പ്രതിപാദ്യം. ഇന്ത്യൻ ക്രിക്കറ്റിന്റെ വിഹായസ്സിൽ ഇപ്പോൾ ഏറ്റവും തിളക്കമുള്ള നക്ഷത്രമേതെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ; സൂര്യകുമാർ അശോക് യാദവ്! ട്വന്റി20 ഫോർമാറ്റിൽ നിലവിൽ ഇന്ത്യയിലെ ‘മോസ്റ്റ് വാണ്ടഡ്’, ‘മോസ്റ്റ് ഡിസ്ട്രക്ടീവ്’ ബാറ്റർ! എതിരാളികൾ ആരായാലും, സാഹചര്യം ഏതായാലും യഥാർഥ ട്വന്റി20 കളിക്കുന്ന താരം. സെഞ്ചറി നേടിയാലും പൂജ്യത്തിനു പുറത്തായാലും അദ്ദേഹത്തിന് ഒരേ പ്രതികരണം. ആരെയും വകവയ്ക്കാത്ത പ്രകൃതം. ഇന്ത്യൻ ക്രിക്കറ്റിന് അത്രകണ്ട് പരിചിതമല്ലാത്ത ഒരു ക്രിക്കറ്റ് പരിസരം രൂപപ്പെടുത്തിയുള്ള സൂര്യയുടെ കുതിപ്പ്, രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒരുവേള ഒന്നാം സ്ഥാനത്തും നിലവിൽ മൂന്നാം സ്ഥാനത്തും എത്തിനിൽക്കുമ്പോൾ ആരാധകർ ഒന്നടങ്കം പറയുന്നു; ‘ഇവൻ കൊള്ളാം’! ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലി എല്ലാമെല്ലാമായി വാഴുന്ന കാലത്ത് ഒരു ഐപിഎൽ മത്സരത്തിനിടെ അതേ കോലിയുമായി ഉരസിയാണ് സൂര്യകുമാർ യാദവ് ആരാധക മനസ്സുകളിൽ ഇടംപിടിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ സൂര്യകുമാർ ഒരു മത്സരം പോലും കളിക്കാത്ത കാലത്തായിരുന്നു അതെന്ന് ഓർക്കണം. കോലിയുമായി ഏറ്റുമുട്ടി സൂര്യ ഇന്ത്യൻ ടീമിൽ പോലുമെത്താതെ പോകുമെന്ന് ഭയന്നവരും പ്രവചിച്ചവരുമുണ്ട്. ഇന്ന്, അതേ സൂര്യകുമാറുമൊത്ത് ബാറ്റു ചെയ്യുന്നതാണ് താൻ ഏറ്റവുമധികം ആസ്വദിക്കുന്നതെന്ന് കോലി തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ, അതൊരു വിസ്മയക്കാഴ്ചയായി മാറുന്നു. എന്താണ് സൂര്യകുമാറിന്റെ പ്രത്യേകത? അയാളെ അപകടകാരിയാക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ്?

‘എന്തുകൊണ്ട് സൂര്യ?’ എന്ന ചോദ്യത്തിന്റെ ഉത്തരം തേടി അധിക ദൂരം പോകേണ്ടതില്ല. ഏറ്റവുമൊടുവിൽ ഇന്ത്യൻ ടീമിനെയും സൂര്യയെയും കളത്തിൽ കണ്ട നെതർലൻഡ്സിനെതിരായ മത്സരം തന്നെയെടുക്കൂ. എന്തുകൊണ്ട് സൂര്യ എന്ന ചോദ്യത്തിന്റെ ഏറ്റവും വ്യക്തവും കൃത്യവുമായ ഉത്തരം ആ മത്സരത്തിലുണ്ട്. നെതർലൻഡ്സിനെതിരെ സൂര്യകുമാർ യാദവിനു പുറമെ ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും അർധസെഞ്ചറി നേടി. രോഹിത്തും കോലിയും സൂര്യകുമാറിനേക്കാൾ റൺസും സ്കോർ ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് കളിയിലെ കേമൻ പട്ടം സൂര്യകുമാറിന് നൽകിയത്?

സൂര്യകുമാര്‍ യാദവും വിരാട് കോലിയും
ADVERTISEMENT

ഉത്തരം ഒന്നേയുള്ളൂ. ആ മത്സരത്തിൽ യഥാർഥ ട്വന്റി20 ഇന്നിങ്സ് കളിച്ചത് സൂര്യകുമാറായിരുന്നു. വെറും 25 പന്തിൽനിന്നാണ് അയാൾ അർധസെഞ്ചറി നേടിയത്. രോഹിത്തിനെയും കോലിയേയും പോലുള്ള സൂപ്പർതാരങ്ങളെപ്പോലും വിഷമിപ്പിച്ച അതേ പിച്ചിൽ, അതേ ബോളർമാർക്കെതിരെ മറ്റൊരുതരം ക്രിക്കറ്റാണ് സൂര്യകുമാർ കളിച്ചത്. അവസാന പന്തിൽ വാൻ ബീക്കിനെതിരെ നേടിയ പടുകൂറ്റൻ സിക്സറോടെയാണ് അയാൾ അർധസെഞ്ചറി പൂർത്തിയാക്കിയത്. 180 റൺസെന്ന മികച്ച വിജയലക്ഷ്യം നെതർലൻഡ്സിനു മുന്നിൽ കുറിച്ചത്. ചുരുക്കത്തിൽ സൂര്യകുമാർ യാദവെന്ന താരം മറ്റൊരു ജനുസ്സാണ്!

കോലി, രോഹിത് എന്നിവരേക്കാൾ ബോൾ ചെയ്യാൻ പ്രയാസം സൂര്യകുമാറിനെതിരെയാണെന്ന് മത്സരശേഷം നെതർലൻഡ്സ് താരം പോൾ വാൻ മീകരൻ സാക്ഷ്യപ്പെടുത്തിയതും നാം കേട്ടു. രോഹിത്തും കോലിയുമായി താരതമ്യം ചെയ്താൽ, ബോൾ ചെയ്യുമ്പോൾ ഒട്ടും പിഴവു വരുത്താൻ സാധ്യമല്ലാത്ത താരമാണ് സൂര്യയെന്നായിരുന്നു മീകരന്റെ വാക്കുകൾ. ചെറിയ പിഴവിനു പോലും കനത്ത ശിക്ഷ നൽകുന്ന സൂര്യയുടെ ശൈലി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

∙ വൈകി ‘ഉദിച്ച’ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള സൂര്യയുടെ വരവിനെ വിശേഷിപ്പിക്കാൻ പറഞ്ഞുപഴകിയ ആ പ്രയോഗം തന്നെ ഏറ്റവും നല്ലത്; ‘വൈകി വന്ന വസന്തം’! ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ വർഷം ട്വന്റി20 അരങ്ങേറ്റം കുറിക്കുമ്പോൾ 31 വയസ്സായിരുന്നു സൂര്യയ്ക്കു പ്രായം. ഇന്ത്യൻ ക്രിക്കറ്റിലെ രീതിവച്ച് ഒരുവിധം താരങ്ങളെല്ലാം വിരമിക്കലിനെക്കുറിച്ച് ‘സംസാരിപ്പിക്കുന്ന’ പ്രായം.

ADVERTISEMENT

ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചിട്ടും അസാധാരണമായ അവഗണനയാണ് സൂര്യകുമാർ നേരിട്ടത്. ഒടുവിൽ പുതിയ തലമുറയിലെ ഒരുവിധം എല്ലാ താരങ്ങളെയും പോലെ സൂര്യയ്ക്കും രക്ഷയായത് ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) തന്നെ. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി നടത്തിയ പ്രകടനമാണ് സൂര്യകുമാറിനു ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.

∙ കോലിയെ ‘കലിപ്പിച്ച്’ ശ്രദ്ധാകേന്ദ്രം

ആഭ്യന്തര ക്രിക്കറ്റിലെ പല സൂപ്പർതാരങ്ങൾക്കിടയിൽ ഒരാളായി തുടരുമ്പോഴും സൂര്യകുമാറിനെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ശ്രദ്ധാകേന്ദ്രമാക്കിയത് ഒരു ‘കലിപ്പൻ’ കാഴ്ചയാണ്. 2020 ഐപിഎലിനിടെയായിരുന്നു ആ ‘കലിപ്പൻ’ സംഭവം. ഇന്ത്യൻ ക്രിക്കറ്റിലെ മുടിചൂടാ മന്നനായി സാക്ഷാൽ വിരാട് കോലി തിളങ്ങി നിൽക്കുന്ന കാലം. മൂന്നു ഫോർമാറ്റിലും ഇന്ത്യൻ നായകനായി കോലി വിലസുന്ന കാലത്താണ് ഒരു ഐപിഎൽ മത്സരത്തിനിടെ കോലിക്കെതിരെ കലിപ്പൻ പ്രതികരണവുമായി സൂര്യകുമാർ രംഗത്തെത്തുന്നത്.

മുംബൈയും ബാംഗ്ലൂരും തമ്മിലുള്ള അന്നത്തെ മത്സരത്തിൽ ആരാധകർ കാത്തിരുന്നത് രോഹിത് – കോലി പോരാട്ടത്തിനായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി കോലിയും സൂര്യയും നേർക്കുനേരെത്തിയത്. പ്ലേഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന ബാംഗ്ലൂരിനെ ഏതു വിധേനയും പ്രചോദിപ്പിച്ചു നിർത്താനുള്ള ശ്രമത്തിലായിരുന്നു കോലി.

ADVERTISEMENT

ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്കായി ചേസിങ് ഉത്തരവാദിത്തം ഏറ്റത് സൂര്യകുമാറാമായിരുന്നു. ആ സീസണിൽ മികച്ച ഫോമിലായിരുന്ന സൂര്യ, ബാംഗ്ലൂരിനെതിരെയും മുംബൈയ്ക്ക് വിജയമൊരുക്കി. വെറും 43 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ 79 റൺസ് അടിച്ചുകൂട്ടി സൂര്യ മുംബൈയ്ക്ക് വിജയവും സമ്മാനിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ തിരുവനന്തപുരത്ത് സൂര്യകുമാർ യാദവിന്റെ ബാറ്റിങ്. ചിത്രം∙ മനോരമ

സൂര്യയുടെ അപകടകരമായ ഇന്നിങ്സിനിടെ കോലി സ്വതസിദ്ധമായ ശൈലിയിൽ പ്രകോപിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഇരുവരും നേർക്കുനേരെത്തിയത്. ഡെയ്ൽ സ്റ്റെയ്ൻ എറിഞ്ഞ 13–ാം ഓവറിലായിരുന്നു സംഭവം. ഈ ഓവറിലെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയ സൂര്യകുമാർ, അഞ്ചാം പന്തിൽ വീണ്ടും ബൗണ്ടറി കണ്ടെത്തി. ഇതോടെ മുംബൈ സ്കോർ 99ലെത്തി. സൂര്യകുമാർ 40 റൺസും പൂർത്തിയാക്കി. തൊട്ടടുത്ത പന്തിൽ ശ്രദ്ധാപൂർവം ബാറ്റുവച്ച സൂര്യ, പന്ത് പതുക്കെ തട്ടിയിടുക മാത്രം ചെയ്തു.

ഈ പന്ത് പിടിച്ചെടുത്ത കോലി, എന്തോ പറഞ്ഞുകൊണ്ട് സൂര്യകുമാറിന് സമീപത്തേക്കു നടന്നടുക്കുകയായിരുന്നു. കളത്തിൽ മേധാവിത്തം പിടിച്ചെടുക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത കോലിയുടെ വരവിൽ സൂര്യകുമാർ തെല്ലും പതറിയില്ല. മാത്രമല്ല, കോലിയുടെ നോട്ടത്തെ അതേ തീവ്രതയോടെ തന്നെ നേരിടുകയും ചെയ്തു. പന്തിൽ വിയർപ്പ് തേച്ച് അരികിലേക്ക് നടന്നെത്തിയ കോലിയെ നിന്നപടി തുറിച്ചുനോക്കുന്ന സൂര്യകുമാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് കോലിയുടെ സ്ലെജിങ് ശ്രമം തകർത്തെന്ന് മാത്രമല്ല, അവിടുന്നങ്ങോട്ടും തകർത്തടിച്ച സൂര്യകുമാർ ടീമിനെ വിജയത്തിലെത്തിച്ചശേഷം മാത്രമാണ് പോരാട്ടം അവസാനിപ്പിച്ചത്.

∙ ‘ഷൈനിങ്, എന്റർടെയ്നിങ്’

ടീമിന് ഏറ്റവും വിശ്വസിക്കാവുന്ന ഒരു ബാറ്റർ എന്നതിനപ്പറും, നല്ലൊരു ‘എന്റർടെയ്നർ’ ആണെന്നതും സൂര്യകുമാറിനെ ആരാധകർക്കു പ്രിയപ്പെട്ടവനാക്കുന്നുണ്ട്. ട്വന്റി20 എന്നത് ക്രിക്കറ്റ് മാത്രമല്ലാതായി മാറിയ ഇക്കാലത്ത്, ഇത്തരം എന്റർടെയ്നിങ് ആയ താരങ്ങൾക്ക് വൻ ഡിമാൻഡാണ്. ആ തലത്തിലേക്കാണ് സൂര്യയുടെ സഞ്ചാരം.

അടുത്തിടെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരം തന്നെയെടുക്കുക. സ്റ്റേഡിയത്തിൽ ആരാധകരെ ഏറ്റവും രസിപ്പിച്ച താരം  സൂര്യകുമാറായിരുന്നു. ഫീൽഡിൽ സൂര്യകുമാറിന്റെ ഓരോ ചലനങ്ങളും കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഓരോ പന്തും ഫീൽഡ് ചെയ്ത ശേഷം പഴയ പൊസിഷനിലേക്ക് തിരിച്ചുവരുന്ന സൂര്യകുമാറിനായി ആരാധകർ കയ്യടിക്കും. ആരാധകരുടെ ആവേശത്തോട് സൂര്യ സ്പോട്ടിൽ പ്രതികരിക്കും. ഫലത്തിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചാണ് സൂര്യ ഫീൽഡിൽ നിന്നത്.

മുൻ നായകൻ വിരാട് കോലി ഉൾപ്പെടെയുള്ളവർ ഗാലറിയിലെ ആരാധകരുടെ ആവേശത്തോട് തണുപ്പൻ സമീപനം സ്വീകരിച്ച ഘട്ടത്തിലായിരുന്നു സൂര്യയുടെ ‘ഇടപെടൽ’. ആവേശം പോരാ എന്ന അർഥത്തിൽ മൈതാനത്തുനിന്ന് സൂര്യ കാട്ടുന്ന ആരോ ആംഗ്യത്തിനും ഇരട്ടി ആവേശത്തിലാണ് ആരാധകർ പ്രതികരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾത്തന്നെ മലയാളി താരം സഞ്ജു സാംസണിന്റെ ഫോട്ടോ സ്വന്തം മൊബൈൽ ഫോണിൽ കാണിച്ച് ആരാധകരെ കയ്യിലെടുത്ത സൂര്യയെയും നമ്മൾ കണ്ടിരുന്നു.

ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജിനോടു സംസാരിക്കുന്ന സൂര്യകുമാർ യാദവ്

സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കാത്തതിന്റെ പ്രതിഷേധം മലയാളി ആരാധക മനസ്സുകളിൽ വിങ്ങലായി നീറിനിൽക്കുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം ട്വന്റി20ക്കായി ടീമംഗങ്ങൾ തിരുവനന്തപുരത്ത് എത്തുന്നത്. ഈ വിഷമം മനസ്സിലാക്കിക്കൂടിയാകണം, ടീം ബസിലിരുന്ന് മൊബൈലിൽ സഞ്ജുവിന്റെ ചിത്രം കാട്ടി പുറത്തുനിന്ന ആരാധരെ സൂര്യ കയ്യിലെടുത്തത്.

∙ ഇന്ത്യയുടെ ‘എബിഡി’

ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സിനേപ്പോലെ, ക്രീസിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കുന്നതാണ് സൂര്യകുമാറിന്റെ പ്രധാന പ്ലസ് പോയിന്റ്. ഫ്ലിക്കുകളും ലേറ്റ്കട്ടുകളുമാണ് പ്രധാന ആയുധങ്ങൾ. മിക്ക മത്സരങ്ങളിലും സൂര്യകുമാർ ബാറ്റു ചെയ്യാനെത്തുമ്പോൾ പിച്ചിനു രൂപമാറ്റം സംഭവിച്ചോ എന്ന് സന്ദേഹം തോന്നിപ്പോകും. കെ.എൽ.രാഹുലും രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടെയുള്ളവർ റണ്ണെടുക്കാൻ കഷ്ടപ്പെടുന്ന പിച്ചിൽ സൂര്യകുമാർ അഴിഞ്ഞാടുന്നത് സ്ഥിരം കാഴ്ചയായിരിക്കുന്നു. ഏതു വിധേനയും പന്തിനെ ബൗണ്ടറി കടത്തുക എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള പരീക്ഷണങ്ങളാണ് സൂര്യയുടെ ക്രീസിലെ ജീവിതമെന്ന് വിശേഷിപ്പിച്ചൊരു കുറിപ്പ് കണ്ടു. അക്ഷരാർഥത്തിൽ ശരിയാണത്. സൂര്യയുടെ ബാറ്റിങ്ങിനെക്കുറിച്ചുള്ള മറ്റു ചില നിരീക്ഷണങ്ങളും അതേ കുറിപ്പിലുണ്ട്.

‘അസാധാരണമായ ഷോട്ടുകളുടെ ധാരാളിത്തവും ക്രീസിന്റെ നാലതിരുകളും ഉപയോഗപ്പെടുത്തിയുള്ള ശരീരചലനങ്ങളും മൈതാനത്ത് ഫീൽഡർമാരുടെ സ്ഥാനം സംബന്ധിച്ച ബോധ്യവും സൂര്യയെ അതിൽ വിജയിയാക്കുന്നു. പന്തിന്റെ ലൈനും ലെങ്തും നോക്കി കളിക്കുക എന്ന പരമ്പരാഗത രീതിയും സൂര്യയ്ക്കില്ല. ലൈനും ലെങ്തും തനിക്കനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുക എന്ന ‘ഡിവില്ലിയേഴ്സ് സ്റ്റൈൽ’ തന്നെയാണ് സൂര്യയും പ്രയോഗിക്കുന്നത്. പിച്ചിനെ ഇലാസ്റ്റിക് പോലെ ആവശ്യാനുസരണം ചുരുട്ടുകയും വലിച്ചു നീട്ടുകയും ചെയ്യുന്ന ഈ തന്ത്രം കൊണ്ടാണ് ഗുഡ്‌ലെങ്ത് പന്തുകളെ ഫുൾലെങ്ത് ആക്കി മാറ്റാനും ഓഫ്സ്റ്റംപ് ലൈനിൽ വരുന്ന പന്തുകളെ ഷഫിൾ ചെയ്തു മാറി ലെഗ്സൈഡിലേക്കു വരെ കളിക്കാനും കഴിയുന്നത്.’

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്

∙ സൂപ്പർതാരങ്ങൾക്കുണ്ട്, ‘സൂര്യപാഠ’ങ്ങൾ

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ‘ട്രെയ്നി’ എന്നു വിശേഷിപ്പിച്ചത് കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ്. രാജ്യാന്തര തലത്തിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുണ്ടെങ്കിലും, ഇന്ത്യൻ രാഷ്ട്രീയത്തിലെ കുറഞ്ഞ കാലത്തെ പരിചയസമ്പത്ത് ചൂണ്ടിക്കാട്ടിയാണ് സുധാകരൻ തരൂരിനെ ട്രെയ്നി എന്ന് വിശേഷിപ്പിച്ചത്. ഈ മാനദണ്ഡം അതേപടി ക്രിക്കറ്റിലേക്കു പകർത്തിയാൽ, ഇന്ത്യൻ ടീമിലെ ട്രെയ്നിയാണ് സൂര്യകുമാർ യാദവും. 31–ാം വയസ്സിൽ ദേശീയ ടീമിലേക്കെത്തിയ സൂര്യ രണ്ടു വർഷത്തിനിടെ കളിച്ചത് 36 രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ മാത്രമാണ്. പക്ഷേ, വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഇന്ത്യൻ മുൻനിര ബാറ്റർമാരുടെ ‘ട്വന്റി20 അധ്യാപകനാ’യി സൂര്യ മാറുന്നത് സമീപകാലത്തെ സ്ഥിരം ക്രിക്കറ്റ് കാഴ്ചയാണ്.

ഹോങ്കോങ്ങിനെതിരെ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്

മിക്കപ്പോഴും ഏകദിനം കളിക്കുന്നതു പോലെ ബാറ്റു വീശുന്ന ഇന്ത്യൻ മുൻനിരയ്ക്കു ട്വന്റി20യുടെ പാഠങ്ങൾ പകർന്നു നൽകുന്ന മാസ്റ്റർ ക്ലാസുകളാണ് സൂര്യകുമാർ യാദവിന്റെ ഇന്നിങ്സുകൾ. ട്വന്റി20 ഫോർമാറ്റിൽ ‘ഏകദിനം’ കളിക്കുന്ന മിക്ക മുൻനിര താരങ്ങളെയും പലപ്പോഴും ‘രക്ഷിക്കുന്നത്’ സൂര്യകുമാറാണ്. നേരിടുന്ന പന്തിന്റെ ഇരട്ടിയിലധികം റൺസുമായി ഇന്നിങ്സ് അവസാനിപ്പിക്കുന്ന സൂര്യയാണ് ടീം ഇന്ത്യയ്ക്ക് പലപ്പോഴും പൊരുതാവുന്ന സ്കോർ സമ്മാനിക്കുന്നതും.

നെതർലൻഡ്സിനെതിരായ മത്സരം തന്നെയെടുക്കാം. ഫോം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയും ഫോം വീണ്ടെടുത്ത മുൻ ക്യാപ്റ്റൻ വിരാട് കോലിയും സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ വിഷമിച്ച പിച്ചിലാണ് സൂര്യകുമാർ തകർത്തടിച്ചത്. ഏകദിനശൈലിയിൽനിന്ന് ട്വന്റി20 ശൈലിയിലേക്ക് ‘വളരാൻ’ വിഷമിച്ച ഇരുവരുടെയും അർധസെഞ്ചറി പ്രകടനങ്ങളെ വലിയ പരുക്കില്ലാതെ രക്ഷിച്ചത് സൂര്യകുമാറിന്റെ കാമിയോയാണ്.

രോഹിത് ശർമ പുറത്തായതോടെ 13–ാം ഓവറിലാണ് സൂര്യകുമാർ ക്രീസിലെത്തുന്നത്. ഏഴു റൺസ് ശരാശരിയിൽ 12 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ ഈ ഘട്ടത്തിൽ. കോലി തുടർന്നും താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും, സൂര്യ മറ്റൊരു മൂഡിലായിരുന്നു. വാൻ മീകരനെതിരെ ഇരട്ട ഫോറുകളുമായി നയം വ്യക്തമാക്കിയ സൂര്യ, ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുമ്പോൾ 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. സ്ട്രൈക്ക് റേറ്റ് ഇരുന്നൂറിനു മുകളിൽ. അവസാന പന്ത് ഏറ്റവും ആധികാരികമായി ഡീപ് ബാക്‌വാർഡ് സ്ക്വയർ ലെഗ്ഗിലൂടെ ഗാലറിയിലെത്തിച്ചാണ് സൂര്യ അർധസെഞ്ചറി പൂർത്തിയാക്കിയത്.

സൂര്യകുമാർ യാദവ് ബാറ്റിങ്ങിനിടെ

∙ പ്രതീക്ഷ നൽകുന്ന കൂട്ടുകെട്ട്

ട്വന്റി20 ലോകകപ്പിൽ ഇപ്പോൾ ഇന്ത്യൻ പ്രതീക്ഷകളുടെ അച്ചുതണ്ട് തന്നെ വിരാട് കോലി – സൂര്യകുമാർ യാദവ് കൂട്ടുകെട്ടാണ്. എത്ര മനോഹരമായ കൂട്ടുകെട്ടാണത്. ക്രിക്കറ്റിലെ ആ ‘ഓൾഡ് സ്കൂളി’ന്റെ കറകളഞ്ഞ പ്രതിനിധിയായി കോലി. ട്വന്റി20യെ ആവേശഭരിതമാക്കുന്ന ന്യൂജനറേഷൻ 360 ഡിഗ്രി ഷോട്ടുകളുമായി സൂര്യ. ‘ശത്രുക്കളെ’ന്ന നിലയിൽ ഒരിക്കൽ ക്രിക്കറ്റ് ലോകം അടയാളപ്പെടുത്തിയ ഇരുവരുടെയും കൂട്ടുകെട്ടാണ് ഈ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജീവവായു.

വിരാട് കോലിക്കൊപ്പം ബാറ്റു ചെയ്യുന്നതാണ് താൻ ഏറ്റവുമധികം ആസ്വദിക്കുന്നതെന്ന് സൂര്യകുമാർ വെളിപ്പെടുത്തുമ്പോൾ, സൂര്യയുടെ പ്രകടനം മറുവശത്തുനിന്ന് കാണുന്നത് വല്ലാത്തൊരു അനുഭവമാണെന്ന് കോലിയും സാക്ഷ്യപ്പെടുത്തുന്നു. സൂര്യകുമാർ ക്രീസിലെത്തിയാൽ തനിക്ക് കാഴ്ചക്കാരന്റെ റോൾ മാത്രമേയുള്ളൂവെന്ന് തുറന്നുപറയാനും കോലിക്ക് മടിയില്ല. ഇരുവരുടെയും കൂട്ടുകെട്ട് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് കഴിഞ്ഞ ചില മത്സരങ്ങളിലെ കണക്കുകൾ സാക്ഷ്യപ്പെടുത്തും.

98 (42) – ഏഷ്യാകപ്പിൽ ഹോങ്കോങ്ങിനെതിരെ

104 (62) – ഓസ്ട്രേലിയയ്‌ക്കെതിരെ

102 (42) – ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

95 (48) – ട്വന്റി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ

പരസ്പര പൂരകങ്ങളാണ് കോലിയുടെയും സൂര്യയുടെയും പ്രകടനം. നിലയുറപ്പിച്ച് കഴിഞ്ഞാൽ കത്തിക്കയറാൻ കോലിയെ സഹായിക്കുന്നത് സൂര്യയുടെ സാമിപ്യവും പ്രകടനവുമാണ്. ക്രീസിലെത്തിയാൽ ആദ്യ പന്തിൽത്തന്നെ സിക്സറിനു ശ്രമിക്കാൻ സൂര്യയ്ക്ക് ആത്മവിശ്വാസം നൽകുന്നത് കോലിയുടെ സാമിപ്യവും. ഇവരുടെ കൂട്ടുകെട്ടും മുന്നേറ്റവും ഈ ലോകകപ്പിൽ ഇന്ത്യൻ ഭാഗധേയം നിർണയിക്കുന്നതിൽ നിർണായകുമെന്നത് നൂറുവട്ടം!

∙ ‘സൂര്യ കരിയർ’ ഇതുവരെ

2021 മാർച്ചിൽ അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ സൂര്യകുമാറിന്റെ അരങ്ങേറ്റം. ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ച ആദ്യ മത്സരത്തിൽ സൂര്യകുമാരിന് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല. ഇതുൾപ്പെടെ കരിയറിൽ ടീമിലുൾപ്പെട്ട 36 മത്സരങ്ങളിൽ സൂര്യകുമാർ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത് രണ്ടേ രണ്ടു മത്സരങ്ങളിലാണ്.

ശേഷിക്കുന്ന 34 ഇന്നിങ്സുകളിൽനിന്ന് 39.67 ശരാശരിയിൽ സൂര്യയുടെ സമ്പാദ്യം 1111 റൺസാണ്. ഇതിൽ ഒരു സെഞ്ചറിയും 10 അർധസെഞ്ചറിയും ഉൾപ്പെടുന്നു. മൂന്നു തവണ പൂജ്യത്തിനു പുറത്തായി. സൂര്യയുടെ പേരിലുള്ള 177.47 സ്ട്രൈക്ക് റേറ്റും റെക്കോർഡാണ്. രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിട്ടുള്ള താരങ്ങളിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് ഉള്ള താരമാണ് സൂര്യകുമാർ യാദവ്!

സൂര്യകുമാറിന്റെ ഇതുവരെയുള്ള രാജ്യാന്തര ട്വന്റി20 കരിയറിലെ പ്രകടനങ്ങൾ ഇങ്ങനെ:

57 (31), 32 (17), 50 (34), 11 (8), 6* (2), 25* (19), 62 (40), 1 (2), 0 (4), 34* (18), 8 (6), 65 (31), 0 (1), 15 (5), 39 (19), 15 (11), 117 (55), 24 (16), 11 (6), 76 (44), 24 (14), 18 (18), 68* (26), 14 (10), 34 (29), 6 (2), 46 (25), 0 (1), 69 (36), 50* (33), 61 (22), 8 (6), 15 (10), 51* (25).

സൂര്യകുമാർ യാദവ് ബാറ്റിങ്ങിനിടെ

‌∙ പോരായ്മകളുണ്ട്, സൂര്യയ്ക്കും

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ചുരുങ്ങിയ കാലം കൊണ്ട് മുൻനിരയിലേക്കു വന്ന് അദ്ഭുതപ്പെടുത്തിയെങ്കിലും, പാളിച്ചകൾ സംഭവിക്കുന്ന വ്യക്തി തന്നെയാണ് സൂര്യയും. പാക്കിസ്ഥാനെതിരായ മത്സരത്തിൽ പുറത്തായ രീതി തന്നെ അത്തരമൊരു പാളിച്ചയുടെ ദൃഷ്ടാന്തമാണ്.

സ്വന്തം കഴിവിലുള്ള അതിരറ്റ വിശ്വാസമാണ് സൂര്യകുമാർ യാദവെന്ന ക്രിക്കറ്ററുടെ പ്രധാന ബലം. കളിക്കുന്ന പിച്ച്, ബാറ്റിങ്ങിനിറങ്ങുന്ന സമയത്തെ സാഹചര്യം, ബോൾ ചെയ്യുന്ന താരത്തിന്റെ വലുപ്പം തുടങ്ങി ഒന്നിനെയും സൂര്യ വകവയ്ക്കില്ല. ആരെയും കൂസാത്ത ഈ പ്രകൃതമാണ് ഏതു പന്തിലും സിക്സറിനു ശ്രമിക്കാനും മൈതാനത്തിന്റെ ഏതു ഭാഗത്തേക്കും പന്ത് പറത്താനും സൂര്യയ്ക്ക് ആത്മവിശ്വാസം നൽകുന്നത്.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇതേ ആത്മവിശ്വാസം സൂര്യയെ ചതിക്കുന്നതും കണ്ടു. വിരാട് കോലി ഉൾപ്പെടെയുള്ളവർ പാക്ക് ബോളിങ്ങിനെ അർഹിക്കുന്ന ബഹുമാനം നൽകി നേരിട്ടപ്പോൾ, പതിവ് ലാഘവത്തോടെ കളിച്ചാണ് സൂര്യ പുറത്തായത്. ചില സമയത്ത് സാഹചര്യം കൂടി പരിഗണിച്ചേ കളിക്കാവൂ എന്നത് സൂര്യകുമാറിന് അത്രകണ്ട് ബാധകമായി തോന്നിയിട്ടില്ല. പക്ഷേ, ഇതേ കൂസലില്ലായ്മ ഇന്ത്യൻ ടീമിന് സഹായകരമായ നിമിഷങ്ങളാണ് കൂടുതലെന്നതിനാൽ, അത്രകണ്ട് അപകടകരമാണ് ആ ശൈലിയെന്ന് പറയാനും കഴിയില്ല!

English Summary: Surya Kumar Yadav's performance for India in T20 World Cup