ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ടീമിനു തിരിച്ചടി. താരങ്ങൾ ഉൾപ്പെടെ ഇംഗ്ലണ്ടിന് ടീമിലെ പന്ത്രണ്ടോളം പേർ രോഗബാധിതരായതിനെ തുടർന്ന് പരിശീലനം മുടങ്ങിയതായാണ് റിപ്പോർട്ട്. ക്യാപ്റ്റൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ടീമിനു തിരിച്ചടി. താരങ്ങൾ ഉൾപ്പെടെ ഇംഗ്ലണ്ടിന് ടീമിലെ പന്ത്രണ്ടോളം പേർ രോഗബാധിതരായതിനെ തുടർന്ന് പരിശീലനം മുടങ്ങിയതായാണ് റിപ്പോർട്ട്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിലെ ചിലർക്കുമാണ് രോഗബാധ. സാക് ക്രൗളി, ഒല്ലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കീറ്റൺ ജെന്നിങ്സ് എന്നിവർ മാത്രമാണ് ഇന്നു പരിശീലനത്തിന് ഇറങ്ങിയത്.

ഇംഗ്ലണ്ട് താരങ്ങളുടെ രോഗബാധിതയെ തുടർന്ന് നാളെ റാവൽപിണ്ടിയിൽ തുടങ്ങാനിരിക്കുന്ന ആദ്യ ടെസ്റ്റ് മാറ്റിവച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇരു ബോർഡുകളും ഇതു സംബന്ധിച്ച് ചർച്ച നടത്തുകയാണ്. 17 വർഷത്തിനുശേഷമാണ് ഇംഗ്ലണ്ട്, പാക്കിസ്ഥാനിൽ ടെസ്റ്റ് മത്സരം കളിക്കുന്നത്.

ADVERTISEMENT

എന്താണ് ഈ താരങ്ങളുടെ അസുഖമെന്ന് വ്യക്തമല്ല. ഇവർക്ക് കോവിഡ് അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരോട് ഹോട്ടലിൽ വിശ്രമിക്കാൻ പറഞ്ഞിട്ടുണ്ടെന്ന് ടീം വക്താവ് പറഞ്ഞു. പര്യടനത്തിനായി ഇംഗ്ലണ്ട് ടീമിന് ഒരു പ്രത്യേക ഷെഫ് ഉണ്ടെന്നും അതിനാൽ ഭക്ഷണത്തിലൂടെ വൈറസ് ബാധിച്ചിട്ടില്ലെന്നും ബ്രിട്ടിഷ് മാധ്യമമാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ടു ചെയ്തു.

ആദ്യ ടെസ്റ്റിനായി ഇംഗ്ലണ്ട് തങ്ങളുടെ പ്ലേയിങ് ഇലവനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. താരങ്ങളുടെ അസുഖം ഭേദമായില്ലെങ്കിൽ ഇതിൽ‌ മാറ്റം വന്നേക്കാം. ഇംഗ്ലണ്ടിനായി ബെൻ ഡ‍ക്കറ്റ് ടോപ് ഓർഡറിൽ കളിക്കുമെന്ന് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് വ്യക്തമാക്കി. ആറു വർഷം മുൻപ്, 2016ലാണ് ഡക്കറ്റ് അവസാനമായി ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിച്ചത്. നേരത്തെ പാകിസ്ഥാനിൽ നടന്ന ട്വന്റി20 പരമ്പരയിലെ മികച്ചപ്രകടനത്തെ തുടർന്നാണ് ഡക്കറ്റിന് വീണ്ടും ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ സ്പെഷലിസ്റ്റ് ലിയാം ലിസിങ്സറ്റണും ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും.

ADVERTISEMENT

ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവൻ: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, ലിയാം ലിവിങ്സ്റ്റൺ, ഒലി റോബിൻസൺ, ജാക്ക് ലീച്ച്, ജെയിംസ് ആൻഡേഴ്സൺ
.
English Summary: England Team "Down With Viral Infection", 1st Test vs Pak May Be Postponed