ഇസ്‌ലാമാബാദ്∙ ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയവുമായി പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് പാക്കിസ്ഥാൻ മുൻ താരവും പിസിബി മുൻ ചെയർമാനുമായി റമീസ് രാജ. സ്വന്തം നാട്ടിൽ ഇന്ത്യ മത്സരങ്ങൾ വിജയിക്കുന്ന രീതി പാക്കിസ്ഥാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ്∙ ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയവുമായി പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് പാക്കിസ്ഥാൻ മുൻ താരവും പിസിബി മുൻ ചെയർമാനുമായി റമീസ് രാജ. സ്വന്തം നാട്ടിൽ ഇന്ത്യ മത്സരങ്ങൾ വിജയിക്കുന്ന രീതി പാക്കിസ്ഥാൻ കണ്ടു പഠിക്കേണ്ടതാണെന്നും റമീസ് രാജ പറഞ്ഞു. 2019 ഏകദിന ലോകകപ്പിനു ശേഷം, നാട്ടിൽ വച്ചു നടന്ന 19 ഏകദിനങ്ങളിൽ 15 എണ്ണത്തിലും ഇന്ത്യ ജയിച്ചു. ഈ കണക്കു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ, പാക്കിസ്ഥാനു മാതൃകയാണെന്ന് റമീസ് വ്യക്തമാക്കിയത്.

‘‘ഇന്ത്യയിൽ ഇന്ത്യൻ ടീമിനെ തോൽപ്പിക്കുക പ്രയാസമാണ്. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മറ്റു ടീമുകൾ ഇതു കണ്ടു പഠിക്കേണ്ട കാര്യമാണ്. പാക്കിസ്ഥാൻ മത്സരങ്ങൾ വിജയിക്കുന്നുണ്ട്. എന്നാൽ ഹോം മത്സര വിജയങ്ങളിലോ പരമ്പര നേട്ടങ്ങളിലോ ഇന്ത്യയുടേതു പോലെ സ്ഥിരതയില്ല. .ലോകകപ്പ് വർഷത്തിലെ ഇന്ത്യയുടെ സുപ്രധാന നാഴികക്കല്ലാണിത്.’’– തന്റെ യൂട്യൂബ് ചാനൽ പരിപാടിയിൽ റമീസ് രാജ പറഞ്ഞു.

ADVERTISEMENT

ഇന്ത്യയെപ്പോലെ സ്വന്തം മണ്ണിൽ പാക്കിസ്ഥാന് ആധിപത്യമില്ല. ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം അടുത്തിടെ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര തോറ്റിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും പാക്കിസ്ഥാൻ 0–3ന് തോറ്റു. ന്യൂസീലൻഡിനെതിരായ രണ്ടു ടെസ്റ്റുകളിൽ ഒന്നിലും വിജയിക്കാനാകാതിരുന്നതോടെ പരമ്പര സമനിലയിൽ അവസാനിച്ചിരുന്നു.

∙ ‘മിനി’ രോഹിത്

ADVERTISEMENT

ഇന്ത്യൻ ടീമിനെ പുകഴ്ത്തുന്നതിനു പുറമെ, ഓപ്പണർ ശുഭ്മാൻ ഗില്ലിനെയും റമീസ് രാജ പ്രശംസിച്ചു. ഏകദിനത്തിൽ ഇരട്ടസെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമായും മാറിയ താരത്തെ, ഇന്ത്യൻ നായകൻ രോഹിത് ശർമയുമായാണ് റമീസ് താരതമ്യപ്പെടുത്തിയത്. ‘‘ശുഭ്മാൻ ഗിൽ ഒരു മിനി രോഹിത് ശർമയെപ്പോലെയാണ്. അദ്ദേഹത്തിന് നല്ല കഴിവുണ്ട്. കാലക്രമേണ ആക്രമണാത്മകതയും വികസിക്കും. ഒന്നും മാറ്റേണ്ടതില്ല. അടുത്തിടെ അദ്ദേഹം ഇരട്ട സെഞ്ചറി നേടി.’’– റമീസ് രാജ പറഞ്ഞു.

English Summary: It's tough to beat India in India, something to learn for other teams: Ramiz Raja