മുംബൈ∙ ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ഭാര്യ ആതിയ ഷെട്ടിയും. പരമ്പരാഗത വേഷത്തിൽ ഇന്ത്യൻ താരവും ഭാര്യയും ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ഭാര്യ ആതിയ ഷെട്ടിയും. പരമ്പരാഗത വേഷത്തിൽ ഇന്ത്യൻ താരവും ഭാര്യയും ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന രാഹുൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിനു തൊട്ടുമുൻപാണു ക്ഷേത്രത്തിലെത്തിയത്.

ജനുവരി 23ന് മുംബൈയിൽ നടന്ന ചടങ്ങിലാണ് രാഹുലും ആതിയയും വിവാഹിതരായത്. ഇന്‍‍ഡോറിലെ ഹോൽകർ സ്റ്റേഡിയത്തിൽ മാർച്ച് ഒന്നിനാണു പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ രണ്ടു മത്സരങ്ങളിൽ നിരാശപ്പെടുത്തിയ രാഹുലിനെ മൂന്നാം ടെസ്റ്റിൽ കളിപ്പിക്കുമോയെന്ന കാര്യം ഉറപ്പില്ല. ഫോമിലുള്ള യുവതാരം ശുഭ്മൻ ഗില്ലിന് അവസരം ലഭിച്ചേക്കുമെന്നാണു വിവരം.

ADVERTISEMENT

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലെ‍ മൂന്ന് ഇന്നിങ്സുകളിൽനിന്ന് 38 റൺസാണ് കെ.എൽ. രാഹുൽ ആകെ നേടിയത്. മൂന്നും നാലും ടെസ്റ്റുകൾക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തു. പകരം ആർക്കും വൈസ് ക്യാപ്റ്റന്റെ ചുമതല ബിസിസിഐ നൽകിയിട്ടില്ല.

English Summary: KL Rahul, wife Athiya Shetty visit Mahakaleshwar Temple ahead of Indore Test